Tag: ഇന്ത്യ
ഇവയാണ് ഇന്ത്യയിലെ കസ്റ്റംസ് നിയമങ്ങള്‍
ഒരു യാത്രക്കാരന് 50,000 രൂപ വരെ മൂല്യമുള്ള സാധനങ്ങള്‍ കൊണ്ടു പോകാം. 2 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് അനുവദിച്ചിരിക്കുന്ന ബാഗേജില്‍ കുട്ടികളുടേതായ സാധനങ്ങള്‍ മാത്രമേ പാടുള്ളൂ. വീസ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ക്ക് പ്രത്യേക ബാഗേജ് ആനുകൂല്യവുമുണ്ട്. ഇത്തരക്കാര്‍ക്ക് ‘ട്രാന്‍സ്ഫര്‍ ഓഫ് റെസിഡന്‍സ്’ എന്ന പേരില്‍ കുറച്ചധികം സാധനങ്ങള്‍ കൊണ്ടു പോകാം. 3 മുതല്‍ 6 മാസം വരെ ഗള്‍ഫില്‍ നിന്ന വ്യക്തിക്ക് 60,000 രൂപ മൂല്യമുള്ള സാധനങ്ങള്‍ കൊണ്ടു പോകാം. 6 മാസം മുതല്‍ 1 വര്‍ഷം വരെയുള്ളവര്‍ക്ക് ഒരു ലക്ഷം രൂപയുടെയും 2 വര്‍ഷത്തില്‍ കൂടുതല്‍ നിന്നവര്‍ക്ക് 5 ലക്ഷം രൂപയുടെയും സാധനങ്ങള്‍ കൊണ്ടു പോകാം. 2 വര്‍ഷത്തിനിടെ ഒരു മാസം നാട്ടില്‍ നിന്നവര്‍ക്കും പരിഗണന ലഭിക്കും. എല്‍സിഡി, പ്ലാസ്മ ടിവികള്‍ ബാഗേജില്‍ പെടാത്തവയാണ്. ഇവയ്ക്ക് 35 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും 3 ശതമാനം വിദ്യാഭ്യാസ സെസ്സും നല്‍കണം. ലാപ്ടോപുകളും ബാഗേജില്‍ ഉള്‍പ്പെടില്ല. ഇവയ്ക്ക് പക്ഷേ നികുതി ... Read more
ഏഷ്യയിലെ ഈ ഏഴ് രാജ്യങ്ങള്‍ കാണാതെ പോകരുത്
ഏഷ്യന്‍ രാജ്യങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന മായക്കാഴ്ചകള്‍ കാണാന്‍ ആരാണ് ആഗ്രഹിക്കാത്തത്. നിങ്ങളൊരു യാത്ര ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ ഒരിക്കലും വിട്ടുപോകാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുണ്ട് ഏഷ്യയില്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍. ഗാര്‍ഡന്‍സ് ബൈ ദ ബേ -സിങ്കപ്പൂര്‍ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് സിങ്കപ്പൂര്‍. ചൈനീസ്, ഇന്ത്യന്‍, മലായ്, പാശ്ചാത്യന്‍ സംസ്കാരങ്ങളുടെ സംഗമ ഭൂമി. 250 ഏക്കറില്‍ വിശാലമായി നിര്‍മ്മിച്ചിട്ടുള്ള ഗാര്‍ഡന്‍സ് ബൈ ദ ബേ ഒരത്ഭുതമാണ്. പൂന്തോട്ടങ്ങളുടെ നഗരത്തെ പൂന്തോട്ടങ്ങള്‍ക്കുള്ളിലെ നഗരമാക്കി മാറ്റുക എന്ന നയത്തിന്റെ ഭാഗമായി നഗരത്തിലെ ഹരിതാഭ വര്‍ധിപ്പിച്ചുകൊണ്ട് ജീവിതത്തിന്റെഗുണനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ചതാണിത്. ഒരിക്കലും നഷ്ടമാവില്ല ഇവിടേക്കുള്ള യാത്ര. താജ് മഹല്‍ -ഇന്ത്യ ഒരു മുഖവുരയുടെ ആവശ്യംപോലുമില്ല. ലോകത്തിനു മുന്നില്‍ ഇന്ത്യ അഭിമാപൂര്‍വ്വം കാഴ്ചവെക്കുന്ന പ്രണയസ്മാരകമാണ് താജ്മഹല്‍. പേര്‍ഷ്യന്‍,ഒട്ടോമന്‍,ഇന്ത്യന്‍,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകള്‍ കൂടിച്ചേര്‍ന്നുണ്ടായ മുഗള്‍ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹല്‍. പൂര്‍ണമായും വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച ഈ സ്മാരകം പൂര്‍ത്തിയാകാന്‍ ഇരുപത്തി രണ്ട് ... Read more
ഇന്ത്യയുടെ സുവര്‍ണനഗരം; ജെയ്സല്‍മീര്‍
ഇന്ത്യയിലെ സുവര്‍ണ്ണ നഗരമെന്നാണ് ജെയ്സല്‍മീര്‍ അറിയപ്പെടുന്നത്. മരുഭൂമിയിലെ സുന്ദരമായ ഈ പുരാതന നഗരത്തിന് ആ പേരു വരാന്‍ ജെയ്സാല്‍ മീര്‍ കോട്ടയും ഒരു കാരണമാണ്. വെയിലടിക്കുമ്പോള്‍ സ്വര്‍ണം പോലെ വെട്ടിത്തിളങ്ങുന്ന മഞ്ഞ കലര്‍ന്ന മണല്‍ക്കല്ലില്‍ തീര്‍ത്ത ഈ കോട്ട. സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും കോട്ട കൂടുതല്‍ മനോഹരമാകും. ചാഞ്ഞു വരുന്ന വെയിലിന്റെ പ്രത്യേകത കാരണം കോട്ടയും കോട്ട മതിലുകളും സ്വര്‍ണ്ണനിറത്തിലാകും. സ്വര്‍ണ നിറത്തില്‍ പ്രതിഫലിക്കുന്ന കോട്ടയെയും പ്രദേശത്തെയും കണ്ടാല്‍ സ്വര്‍ണ നഗരമെന്നും സോണാര്‍ഖില എന്നുമൊക്കെ വിളിക്കുന്നതിലും വിശേഷിപ്പിക്കുന്നതിലും യാതൊരു തെറ്റുമില്ലെന്ന് ബോധ്യമാകും. ജെയ്സാല്‍ മീര്‍ കോട്ട മാത്രമല്ല ജെയ്സാല്‍ മീര്‍ പ്രദേശത്തെ മിക്ക കെട്ടിടങ്ങളും മഞ്ഞ കലര്‍ന്ന മണല്‍ക്കല്ലില്‍ നിര്‍മ്മിച്ചതാണ്. നിലാവ് ഇല്ലാത്ത രാത്രികളില്‍ നക്ഷത്രങ്ങള്‍ മാത്രമുള്ള മരുഭൂമിയിലെ ആകാശ കാഴ്ചകളാണ് ജെയ്സാര് മീറിലെ മറ്റൊരു അനുഭവം. ഇതിനായി മാത്രം ലോകത്തിലെ പല സഞ്ചാരികളും ഈ നഗരത്തിലേക്ക് എത്തുന്നുണ്ട്. ജെയ്സാല്‍ മീര്‍ കോട്ടയ്ക്കുള്ളില്‍ ആളുകള്‍ താമസമുണ്ട്. ഈ കോട്ടയില്‍ 7 ഓളം ജൈന ... Read more
ഇന്ത്യയില്‍ ആകാശയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്; പുതിയ റൂട്ടുകളും ടിക്കറ്റിന് ഓഫറുകളും പ്രഖ്യാപിച്ച് വിമാനക്കമ്പനികള്‍
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2019 ലെ ആദ്യത്തെ രണ്ട് മാസത്തിനിടയ്ക്ക് ആഭ്യന്തര യാത്രികരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ സമാനകാലയിളവിനെക്കാള്‍ 7.42 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയര്‍, വിസ്താര തുടങ്ങിയ രാജ്യത്തെ സ്വകാര്യ വ്യോമയാന കമ്പനികളെല്ലാം യാത്രികരുടെ എണ്ണത്തിലുണ്ടായ വര്‍ധനയെ തുടര്‍ന്ന് പുതിയ റൂട്ടുകള്‍ ആരംഭിക്കാനും ഓഫറുകള്‍ പ്രഖ്യാപിക്കാനും തിരക്ക് കൂട്ടുകയാണ്. മുംബൈ, ദില്ലി എന്നിവടങ്ങളില്‍ നിന്ന് നിരവധി ആഭ്യന്തര സര്‍വീസുകളാണ് ഇന്‍ഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ- അഹമ്മദാബാദ്, മുംബൈ- ഗോവ, മുംബൈ- ചെന്നൈ, മുംബൈ- അമൃതസര്‍, മുംബൈ – ബാംഗ്ലൂര്‍ എന്നീ റൂട്ടുകളില്‍ മെയ് അഞ്ച് മുതല്‍ ദിവസേന വിമാനസര്‍വീസുകളുണ്ടാകുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്. ഇത് കൂടാതെ മെയ് 10 മുതല്‍ ദില്ലി- നാഗ്പൂര്‍, ദില്ലി- കൊല്‍ക്കത്ത, ദില്ലി- ഭോപ്പാല്‍ അഡീഷണല്‍ സര്‍വീസുകള്‍ ഉണ്ടാകുമെന്നും ഇന്‍ഡിഗോ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പൈസ് ജെറ്റ് മുംബൈയെയും ദില്ലിയെയും ബന്ധിപ്പിക്കുന്ന തരത്തില്‍ നിരവധി സര്‍വീസുകളാണ് പുതിയതായി ആരംഭിക്കാന്‍ പോകുന്നത്. ഇത് കൂടാതെ ദില്ലിയില്‍ ... Read more
ഒഡിഷയിലെ ഈ ഗ്രാമം എക്കോ ടൂറിസത്തിലൂടെ നേടിയത് 1.3 കോടി
ഒഡിഷയിലെ സുന്ദരമായ ബദ്മുല്‍ എന്ന ഉള്‍ഗ്രാമം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സഞ്ചാരികള്‍ തിരിഞ്ഞ് നോക്കാത്ത ഒരു പ്രദേശമായിരുന്നു. പ്രകൃതി സമ്പത്താല്‍ സമൃദ്ധമായ ഈ മേഖലയില്‍ വിനോദസഞ്ചാരം വളര്‍ന്നാല്‍ അത് പരിസ്ഥിതിയെ നശിപ്പിച്ചേക്കുമോ എന്ന് ഗ്രാമത്തിലുള്ളവര്‍ക്ക് ഭയവുമുണ്ടായിരുന്നു. പ്രകൃതിയെ നശിപ്പിക്കാതെ ഇരിക്കുകയും വേണം. വിനോദസഞ്ചാരം വളരുകയും വേണം. അങ്ങനെ ഒരുപ്രതിസന്ധിഘട്ടത്തിലാണ് ഒഡിഷ സംസ്ഥാന സര്‍ക്കാര്‍ ഗ്രാമത്തിലെ വിവിധ നാട്ടുക്കൂട്ടങ്ങളുമായി കൂടിയാലോച്ചിച്ച് ഒരു എക്കോ ടൂറിസം പദ്ധതി തയ്യാറാക്കിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഞെട്ടിപ്പിക്കുന്ന വളര്‍ച്ചയാണ് പദ്ധതിയുണ്ടാക്കിയത്. 2018 -2019 വര്‍ഷങ്ങളില്‍ ബദ്മുല്‍ ഉണ്ടാക്കിയ നേട്ടം കേട്ടാല്‍ ആരും അതിശയിക്കും.1 .3 കോടി രൂപ ഗ്രാമവാസികളുടെ സഹകരണത്തോടെ ഇന്ത്യയിലെ സര്‍ക്കാരുകള്‍ ആവിഷ്കരിച്ചതില്‍ എക്കാലത്തെയും മികച്ച നേട്ടമാണ് ഒഡിഷ സര്‍ക്കാര്‍ പദ്ധതിയിലൂടെ ഉണ്ടാക്കിയെടുത്തത്. വനത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തില്‍ നടപ്പിലാക്കിയ പദ്ധതി അവിടുത്തെ ജൈവവൈവിധ്യത്തെ യാതൊരു തരത്തിലും നശിപ്പിക്കാതെയാണ് നടപ്പിലാക്കപ്പെട്ടത്. മാത്രമല്ല ടൂറിസം പദ്ധതിയിലൂടെ ലഭിച്ച ഭൂരിഭാഗം വരുമാനവും ഗ്രാമത്തിലെ പാവപ്പെട്ടവര്‍ക്ക് തന്നെ ലഭിച്ചു എന്നതും ... Read more
കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് നേരിട്ട് സര്‍വീസുമായി എയര്‍ ഏഷ്യ
ടാറ്റയുടെ സംരംഭവും ഇന്ത്യയിലെ ചെലവു കുറഞ്ഞ വിമാന സര്‍വീസുമായ എയര്‍ ഏഷ്യ ഇന്ത്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍നിന്നും മുംബൈയിലേക്ക് ഉള്‍പ്പെടെ നാലു പുതിയ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കുന്നു. എയര്‍ ഏഷ്യക്ക് ഇനി മുംബൈ-കൊച്ചി റൂട്ടില്‍ ആഴ്ചയില്‍ ആറു സര്‍വീസൂകളുണ്ടാകും. മുംബൈയില്‍ നിന്നുള്ള എല്ലാ എയര്‍ ഏഷ്യ ഫ്ളൈറ്റുകളും ടെര്‍മിനല്‍ രണ്ടില്‍ നിന്നായിരിക്കും ഓപറേറ്റ് ചെയ്യുക. മുംബൈയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എയര്‍ എഷ്യാ ഇന്ത്യ ചെയര്മാന് ബന്‍മലിഅഗര്‍വാള, എയര്‍ എഷ്യാ ഇന്ത്യ സിഇഒ & എംഡി സുനില്‍ ഭാസ്കരന്, എയര്‍ ഏഷ്യ ഇന്ത്യ സിഒഒ സഞ്ജയ് കുമാര്‍ പങ്കെടുത്തു. കൊച്ചി-മുംബൈ റൂട്ടില്‍ സര്‍വീസ് ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ്എയര്‍ ഏഷ്യയെന്നും പുതിയ സര്‍വീസ് യാത്രക്കാര്‍ക്ക് മിതമായ നിരക്കില്‍ കൂടുതല്‍ സൗകര്യപ്രദമായിരിക്കുമെന്നും കൊച്ചി നിര്‍ണായക വിപണിയാണെന്നും ഇനിഎല്ലാവര്‍ക്കും പറക്കാമെന്നും എയര്‍ എഷ്യാ ഇന്ത്യ സിഇഒ & എംഡി സുനില്‍ ഭാസ്കരന്‍സഞ്ജയ് കുമാര്‍ പറഞ്ഞു. എയര്‍ ഏഷ്യയ്ക്കു നിലവില്‍ 20 എയര്‍ക്രാഫ്റ്റുകളുണ്ട്. രാജ്യത്തുടനീളമായി19 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസുണ്ട്.
ഇന്ത്യന്‍ തേയിലയ്ക്ക് ഒടുവില്‍ ‘ഓക്കെ’ സര്‍ട്ടിഫിക്കറ്റ് നല്കി ട്രിസ്ടീ
ഇന്ത്യയില്‍ ആഭ്യന്തര ഉപയോഗത്തിനായി ഉല്പാദിപ്പിച്ച തേയില സുരക്ഷിതമെന്ന് ട്രസ്ടീ. ആഭ്യന്തര ആവശ്യത്തിനായി ഇന്ത്യയില്‍ ഉല്പാദിപ്പിച്ച 608 ദശലക്ഷം കിലോ തേയിലയും സുരക്ഷിതമാണെന്നാണ് ട്രിസ്ടീ വിശദമാക്കിയത്. ചെറുകിട എസ്റ്റേറ്റുകളുടെയും മറ്റ് തേയില വ്യവസായവുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്യുന്നവര്‍ക്കും ഏറെ ഗുണപരമാണ് ട്രസ്ടീയുടെ കണ്ടെത്തല്‍. തേയില ഉല്പാദകരുടെയും ചെറുകിട എസ്റ്റേറ്റുകളുടെയും വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ട്രസ്ടീ. ഇന്ത്യന്‍ തേയിലയുടെ ഗുണമേന്മയെക്കുറിച്ചുളള സംശയങ്ങള്‍ക്ക് വലിയ രീതിയില്‍ പരിഹാരമാകുന്നത് കൂടിയാണ് ഈ നടപടി. തേയില ഉല്പാദനം, ഈ മേഖലയിലെ പുതിയ സാങ്കേതിക വിദ്യ വികസനം, വിതരണ ശൃംഖലാ വികസനം തുടങ്ങിയ മേഖലകളില്‍ ട്രസ്ടീ വലിയ ഇടപെടലുകളാണ് നടത്തിവരുന്നത്. ഇതുവരെ രാജ്യത്ത് 460 ചെറുകിട എസ്റ്റേറ്റുകളെ ട്രസ്ടീ സര്‍ട്ടിഫൈ ചെയ്തു. ഇതോടെ ഇന്ത്യന്‍ തേയിലയുടെ വിപണന സാധ്യതയില്‍ വലിയ ഉണര്‍വുണ്ടായേക്കും. തേയില ഉല്പാദന മേഖലയില്‍ കഴിഞ്ഞ വര്‍ഷം 38 ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായി ട്രസ്ടീ വിലയിരുത്തി. ഇന്ത്യന്‍ തേയിലയുടെ രുചിയും ഗുണമേന്മയും ഉയര്‍ത്തുകയെന്നതും ട്രസ്ടീയുടെ ലക്ഷ്യമാണ്.
നേപ്പാള്‍, ഭൂട്ടാന് യാത്ര; കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇനി ആധാര്‍ മതി
ഇന്ത്യയില്‍ നിന്നും വീസയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന ചില രാജ്യങ്ങളെ കുറിച്ചറിയാം. വിസയില്ലാതെ വെറും പാസ്പോര്‍ട്ടും വിമാന ടിക്കറ്റും മതി ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍. നേപ്പാളും ഭൂട്ടാനുമാണ് ഈ രാജ്യങ്ങളില്‍ ആദ്യം വരുന്നത്. ഇനിമുതല്‍ ആധാര്‍ ഉപയോഗിച്ച് ഈ രാജ്യങ്ങളില്‍ യാത്രചെയ്യാം. 15 വയസിന് താഴെയും 65 വയസിന് മുകളിലും ഉള്ളവര്‍ക്ക് പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, കേന്ദ്ര സര്‍ക്കാരിന്റെ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് കാര്‍ഡ് എന്നിവയുണ്ടെങ്കില്‍ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.എന്നാല്‍ ഇപ്പോള്‍ ആധാര്‍ കൂടി ഉപയോഗപ്പെടുത്താമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ രണ്ട് രാജ്യങ്ങളിലും 15 വയസിന് താഴെയും 65 വയസിന് മുകളിലും പെടാത്ത ആളുകള്‍ക്ക് ആധാര്‍ ഉപയോഗിക്കാനാവില്ല.എന്നാല്‍ പാസ്പോര്‍ട്ട്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്, ഇലക്ഷന് ഐഡി കാര്‍ഡ് ഇതിലേതെങ്കിലും വേണം.
ബ്രിട്ടീഷ് വൈദ്യുത ബൈക്ക് ഗോ സീറോ ഇന്ത്യയിലെത്തി
ബ്രിട്ടീഷ് വൈദ്യുത ബൈക്ക് – ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡായ ഗോ സീറൊ മൊബിലിറ്റി ഇന്ത്യയിലെത്തി. തുടക്കത്തില്‍ രണ്ടു വൈദ്യുത ബൈക്കുകളാണു കമ്പനി ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിച്ചത്: വണ്‍, മൈല്‍. വണ്ണിന് 32,999 രൂപയും മൈലിന് 29,999 രൂപയുമാണു വില. ഗോ സീറൊ വണ്ണിലുള്ളത് 400 വാട്ട് അവര്‍ ലിതിയം ബാറ്ററി പായ്ക്കാണ്; ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 60 കിലോമീറ്റര്‍ ഓടാന്‍ ഈ ബാറ്ററിക്കാവും. അതേസമയം ഗോ സീറൊ മൈലിലുള്ള 300 വാട്ട് അവര്‍ ബാറ്ററിയുടെ പരമാവധി സഞ്ചാര ശേഷി 45 കിലോമീറ്ററാണ്. കൊല്‍ക്കത്തയിലെ കീര്‍ത്തി സോളാറിന്റെ സഹകരണത്തോടെയാണു ബിര്‍മിങ്ഹാം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗോ സീറൊ മൊബിലിറ്റി ഇന്ത്യന്‍ വിപണിയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. നിലവിലുള്ളതിനു പുറമെ ഭാവി മോഡലുകളുടെ വികസനത്തിലും ഉല്‍പ്പാദനത്തിലും കീര്‍ത്തി സോളാറുമായി സഹകരിക്കാനാണു ഗോ സീറൊ മൊബിലിറ്റിയുടെ തീരുമാനം. വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര നയത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണു കമ്പനി ഇന്ത്യയിലെത്തിയതെന്നു ഗോ സീറൊ മൊബിലിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അങ്കിത് കുമാര്‍ അറിയിച്ചു. ... Read more
യുട്യൂബ് മ്യൂസിക് ആപ് ഇന്ത്യയില്‍ അവതരിപ്പിച്ചു
യുട്യൂബ് മ്യൂസിക് ആപ് ഇന്ത്യയില്‍ അവതരിപ്പിച്ചു. യുട്യൂബ് മ്യൂസിക്കിന്റെ ബേസിക് ആപ് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം. പക്ഷേ, പരസ്യമില്ലാതെ പാട്ടു കേള്‍ക്കണമെങ്കില്‍ മാസവരിയായി 99 രൂപ നല്‍കണം. പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ ഉപയോക്താക്കള്‍ക്ക് ആദ്യ മൂന്നു മാസത്തേക്ക് പ്രീമിയം സര്‍വീസ് ഫ്രീയായി ഉപയോഗിക്കാം. ഇതു കൂടാതെ യുട്യൂബ് പ്രീമിയം ആപ്പിനും സബ്സ്ക്രൈബ് ചെയ്യാം. 129 രൂപയാണ് മാസവരി. ഇതു സബ്സ്ക്രൈബ് ചെയ്യുന്നവര്‍ക്ക് യുട്യൂബ് മ്യൂസിക്കും ഫ്രീയായി ലഭിക്കുമെന്നതിനാല്‍, ധാരാളം യുട്യൂബ് വിഡിയോ കാണുകയും പാട്ടു കേള്‍ക്കുകയും ചെയ്യുന്നവര്‍ക്ക് നല്ലത് ഇതായിരിക്കും. പരസ്യമില്ലാതെ വിഡിയോ കാണാമെന്നതും ഡൗണ്‍ലോഡ് ചെയ്യാമെന്നതും ഇതിന്റെ ഫീച്ചറുകളാണ്. അമേരിക്ക, ന്യൂസിലൻഡ്, ഓസ്ട്രേലിയ, മെക്സിക്കോ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിൽ കഴിഞ്ഞ മെയിൽതന്നെ ആപ് അവതരിപ്പിച്ചിരുന്നു. സംഗീത വീഡിയോകൾ, ആൽബങ്ങൾ, സിംഗിൾ ട്രാക്കുകൾ, റീമിക്സ് വേർഷനുകൾ, ലൈവ് പ്രകടനങ്ങൾ തുടങ്ങിയവ യൂട്യൂബ് മ്യൂസിക്കിൽ ലഭ്യമാണ്. പ്രിയഗാനങ്ങൾ വളരെ എളുപ്പം തെരഞ്ഞ് കണ്ടെത്താനുള്ള സ്മാർട് സേർച്ചിംഗ് സംവിധാനവും ഈ ആപ്പിലുണ്ട്. ഏതാനും ... Read more
സ്റ്റാറ്റസില്‍ പുതിയ ആല്‍ഗോരിതവുമായി വാട്സാപ്പ് വരുന്നു
ആധുനിക ലോകത്തിലെ ഏറ്റവും പ്രാധാന്യമേറിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് വാട്സാപ്പ്. ഓരോ നിമിഷവും ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുന്ന വാട്സാപ്പില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് അധികൃതര്‍ മടികാട്ടാറില്ല. ഇപ്പോഴിതാ വാട്സാപ്പില്‍ പുതിയ മാറ്റം എത്തുകയാണ്. വാട്സാപ്പ് സ്റ്റാറ്റസിലാണ് മാറ്റം വരുത്താനുള്ള ശ്രമം നടത്തുന്നത്. സാധാരണഗതിയില്‍ സ്റ്റാറ്റസുകള്‍ അപ്ലോഡ് ചെയ്ത ക്രമത്തിനനുസരിച്ചാണ് ദൃശ്യമാകുക. കോണ്ടാക്ട് ലിസ്റ്റിലുള്ളവരില്‍ ഏറ്റവും അവസാനം അപ്ലോഡ് ചെയ്ത സ്റ്റാറ്റസാകും നമുക്ക് ദൃശ്യമാകുക. ഇതില്‍ പുതിയ അല്‍ഗോരിതം കൊണ്ടുവരുകയാണ് അധികൃതര്‍. സ്റ്റാറ്റസുകളുടെ പ്രാധാന്യത്തിന് മുന്‍ഗണന നല്‍കുകയെന്നതാണ് പുത്തന്‍ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യ, ബ്രസീല്‍, സ്പെയിന് തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുത്ത ഉപയോക്താക്കളില്‍ പരീക്ഷണത്തിന്റെ ആദ്യ ഘട്ടം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഐ ഫോണ്‍ ഉപയോക്താക്കളെയാണ് ഇതിനായി കൂടുതലായും തെരഞ്ഞെടുത്തിട്ടുള്ളത്. വാര്‍ത്തകള്‍-വിവരങ്ങള്‍ പോലുള്ള സ്റ്റാറ്റസുകള്‍ക്ക് പ്രാധാന്യം നല്‍കാനും വാട്സാപ്പ് പദ്ധതിയുണ്ട്. മാത്രമല്ല സ്റ്റാറ്റസുകള്‍ കണ്ടവരുടെ കണക്ക് വിവരങ്ങള്‍ ലഭ്യമാക്കലും പുത്തന്‍ അല്‍ഗോരിതം സാധ്യമാക്കിയേക്കും. നിലവില്‍ ഫേസ്ബുക്ക്-ഇന്‍സ്റ്റഗ്രാം പോലുള്ള ആപ്പുകളില്‍ ഇതിനുള്ള സംവിധാനം ഉണ്ട്. ഇന്‍സൈറ്റില്‍ കയറിയാല്‍ ... Read more
വിസ ഇനത്തില്‍ ചെലവ് കുറച്ച വിദേശ രാജ്യങ്ങള്‍
വിസയുടെ പൈസ ഒന്നും തരേണ്ട, വരാന്‍ തോന്നിയാല്‍ ഇങ്ങോട്ടു വന്നോളൂ, എന്നാണ് ലോക രാജ്യങ്ങള്‍ ഇന്ത്യന്‍ സഞ്ചാരികളെ ക്ഷണിക്കുന്നത്. വന്യമായ സൗന്ദര്യം കാട്ടി കൊതിപ്പിച്ചു കൊണ്ട് ദക്ഷിണാഫ്രിക്ക വിളിക്കുമ്പോളും വിസ്മയങ്ങള്‍ കാണാന്‍ മലേഷ്യ വിളിക്കുമ്പോഴും തായ്ലന്ഡ് വിളിക്കുമ്പോഴും പറയുന്നത് വിസയുടെ പൈസ വേണ്ട നിങ്ങള്‍ ഒന്നിങ്ങോട്ട് വന്നാല്‍ മതി എന്നാണ്. ഇന്ത്യന്‍ യാത്രികരെ ആകര്‍ഷിക്കാനുള്ള പോളിസിയുടെ ഭാഗമായാണ് ഈ രാജ്യങ്ങള്‍ കൂട്ടത്തോടെ വിസ ഫീസ് ഒഴിവാക്കുകയോ വലിയ രീതിയില്‍ കുറയ്ക്കുകയോ ചെയ്യുന്നത്. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഇടിയാന്‍ തുടങ്ങിയതോടെ വിദേശ യാത്ര ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വളരെ ചിലവേറിയതായി മാറിയിരുന്നു. ഇന്ത്യന്‍ യാത്രികരുടെ എണ്ണത്തിലുള്ള പ്രകടമായ കുറവ് പരിഗണിച്ചാണ് ഈ വിദേശ യാത്രികരൊക്കെ വിസ ഇനത്തില്‍ വരുന്ന ചിലവ് കുറയ്ക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി വിസ ലഭിക്കാനുള്ള കാലതാമസത്തെയും ബുദ്ധിമുട്ടുകളെക്കുറിച്ചും ടൂര്‍ ഓപ്പറേറ്ററുമാര് നിരന്തരം പരാതി പറയുകയായിരുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണാനും ലോക രാജ്യങ്ങള്‍ ഉദ്ദേശിക്കുന്നുണ്ട്. വിസ ലഭിക്കാനുള്ള ... Read more
ചരിത്ര നഗരം വാരണാസിയില്‍ സന്ദര്‍ശിക്കേണ്ട ഇടങ്ങള്‍
ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ് വാരാണസി. ഉത്തര്‍ പ്രദേശ് സംസ്ഥാനത്ത് ഗംഗ നദിയുടെ തീരത്താണ് അതിമനോഹരമായ ഈ ചരിത്ര നഗരം സ്ഥിതി ചെയ്യുന്നത്. ഇടുങ്ങിയ പാതകളിലൂടെ തിക്കിലും തിരക്കിലൂടെയും നടക്കുന്നത് ആദ്യം നിങ്ങളെ മടുപ്പിക്കും. എന്നാല്‍, ഇവിടുത്തെ ചില സ്ഥലങ്ങളും പ്രത്യേകതകളും നിങ്ങളെ തളര്‍ത്തില്ല. ബനാറസി കൈത്തറി സാരികള്‍, കാര്പെറ്റുകള്, ആഭരണങ്ങള്‍, രുചിയേറിയ മലൈയോ, ബനാറസി പാന്‍, പുണ്യനദിയുടെ തീരത്തിരുന്ന സൂര്യാസ്തമയ കാഴ്ച തുടങ്ങിയവയാണ് സഞ്ചാരികള്‍ക്ക് വാരാണസിയില്‍ ലഭിക്കുന്നത്. വാരാണസിയിലേക്ക് ഒരു യാത്ര പോകാന്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ ഈ നാല് കാര്യങ്ങള്‍ കൂടി നിങ്ങള്‍ ചെയ്യുക. ഘട്ട് വാരാണസിയിലെ പ്രധാന ആകര്‍ഷണം അവിടുത്തെ കടവുകളാണ് (ഘട്ട്). 84 കടവുകളാണ് ഇവിടെയുള്ളത്. തങ്ങളുടെ പാപങ്ങള്‍ കഴുകിക്കളഞ്ഞ് മോക്ഷം നേടാന്‍ ഇവിടെ നിരവധി ഭക്തര്‍ എത്തുന്നുണ്ട്. കടവുകള്‍ എപ്പോളും തിരക്കേറിയത് ആണെങ്കിലും മികച്ചൊരു അനുഭവമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. ഗംഗയിലെ ബോട്ട് റൈഡും ദശാശ്വമേധ് ഘാട്ടിലെ ദീപം തെളിയിക്കുന്ന കാഴ്ചകളും ... Read more
12 പുതിയ മോഡലുകളുമായി വരുന്നു ബിഎംഡബ്ല്യു
ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു 2019 ല്‍ ഇന്ത്യയില്‍ പന്ത്രണ്ട് ലോഞ്ചുകള്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്. ഏറ്റവും വലിയ എസ്യുവിയായ എക്സ്7 ജനുവരി 31 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. 6 സീറ്റ്, 7 സീറ്റ് എന്നീ ഓപ്ഷനുകളിലാണ് വാഹനം എത്തുന്നത്. പുതു തലമുറ എക്സ്4 എസ്യുവി കൂപ്പെയും ഉടന്‍ ഇന്ത്യയിലെത്തും. തുടര്‍ന്ന് പെര്‍ഫോമന്‍സ് വേര്‍ഷനുകളായ ബിഎംഡബ്ല്യു എക്സ്4എം, എക്സ്3എം എന്നിവയും ഇന്ത്യയിലെത്തും. പുതു തലമുറ എക്സ്5 , 3 സീരീസ് (ജി20) സെഡാന് തുടങ്ങിയവയും ഉടന്‍ ഇന്ത്യയിലെത്തും. ബിഎംഡബ്ല്യു ഇസഡ് 4 , പുതിയ 8 സീരീസ്, എക്സ്6, എക്സ്1, ഫ്ലാഗ്ഷിപ്പ് 7 സീരീസ് എന്നിവയുടെ പരിഷ്കരിച്ച പതിപ്പുകളും വൈകാതെ ഇന്ത്യന്‍ വിപണിയിലെത്തിക്കും.
ഗള്‍ഫ് ഓഫ് മാന്നാര്‍; ശ്രീലങ്കയോട് അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ ദേശീയോദ്യാനം
21 ദ്വീപുകളില്‍ കടല്‍ക്കാഴ്ചകളുടെ അതിശയങ്ങള്‍ ഒളിപ്പിച്ചു നില്ക്കുന്ന ഒന്നാണ് ഗള്‍ഫ് ഓഫ് മാന്നാര്‍ ദേശീയോദ്യാനം. സഞ്ചാരികള്‍ അധികം എത്തിപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യയിലെ ആദ്യത്തെ മറൈന്‍ ബയോസ്ഫിയര്‍ റിസര്‍വ്വായ ഗള്‍ഫ് ഓഫ് മാന്നാര്‍ ദേശീയോദ്യാനത്തിന്റെ കാഴ്ചകള്‍ കണ്ടാല്‍ ഒരിക്കലെങ്കിലും ഇവിടെ പോകണമെന്ന് ആഗ്രഹിക്കാത്തവര്‍ കാണില്ല. സങ്കല്പങ്ങളെക്കാളും വലിയ കാഴ്ചകള്‍ കണ്മുന്നിലെത്തിക്കുന്ന മാന്നാര്‍ ഉള്‍ക്കടലിന്റെയും ഇവിടുത്തെ ദേശീയോദ്യാനത്തിന്റെയും വിശേഷങ്ങള്‍ ഇന്ത്യയുടെയും ശ്രീലങ്കയുടെയും അതിര്‍ത്തിയിലുളേള കടലിടുക്കാണ് മാന്നാര്‍ ഉള്‍ക്കടല്‍ അഥവാ ഗള്‍ഫ് ഓഫ് മാന്നാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. അത്യപൂര്‍വ്വമായ ജൈവവൈവിധ്യ സമ്പത്താണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ആഴം കുറഞ്ഞ ഈ കടലിടുക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗമായാണുള്ളത്. ജൈവ വൈവിധ്യത്തിന്റ കാര്യത്തില്‍ ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായിട്ടുള്ള സ്ഥലമാണിത്. മാന്നാര്‍ ഉള്‍ക്കടലില്‍ 21 ചെറു ദ്വീപുകളും പവിഴപ്പുറ്റുകളുമായി ചേര്‍ന്നു കിടക്കുന്ന ഒന്നാണ് മാന്നാര്‍ ഉള്‍ക്കടല്‍ മറൈന്‍ ദേശീയോദ്യാനം. ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങളില്‍ ഒന്നായ ഇത് തമിഴ്നാടിന്റെ ഭാഗമാണ്. തമിഴ്നാടിന്റെ കടലോരങ്ങളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന മാന്നാര്‍ ... Read more