Tag: ഇന്ത്യോനേഷ്യ

ഇന്ത്യന്‍ രൂപ ഉപയോഗിച്ച് സഞ്ചരിക്കാവുന്ന എട്ട് രാജ്യങ്ങള്‍

യാത്ര ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ വിദേശയാത്ര എന്ന സ്വപ്‌നത്തില്‍ നിന്ന് പല സഞ്ചാരികളേയും പിന്നോട്ടടിക്കുന്നത് സാമ്പത്തിക പ്രശ്‍നങ്ങളാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ നാണയമൂല്യം കുറവായതുകൊണ്ട് ഇവിടങ്ങളിലേക്കുള്ള യാത്രാ ചിലവ് സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല. എന്നാല്‍ ഇന്ത്യയിലെ കറന്‍സിക്ക് കൂടുതല്‍ മൂല്യം ലഭിക്കുന്ന മറ്റ് ചില രാജ്യങ്ങളുണ്ട്. ഈ വിദേശ രാജ്യങ്ങളില്‍ പോയാല്‍ കുറഞ്ഞ ചെലവില്‍ നിങ്ങള്‍ക്ക് അടിച്ചു പൊളിക്കാം. അത്തരം ചില  ദേശങ്ങളെ പരിചയപ്പെടാം. 1. ഇന്ത്യോനേഷ്യ ദ്വീപുകളുടെ സ്വന്തം രാജ്യമാണ് ഇന്തോനേഷ്യ. കണ്ണാടി പോലെ തെളിഞ്ഞ നീലക്കടലും ആകര്‍ഷകമായ കാലാവസ്ഥയും. ചെറുദ്വീപുകളും മ്യൂസിയങ്ങളും ലേക്ക ടോബ എന്ന അഗ്‌നിപര്‍വത തടാകവും ബ്രോമോ മലനിരകളുമൊക്കെ ഇവിടുത്തെ പ്രധാന ആകര്‍ഷകങ്ങളാണ്. ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് 200 ഇന്ത്യനോഷ്യന്‍ റുപിയ. 2. ഭൂട്ടാന്‍ ഹിമാലയത്തിന്റെ തെക്കന്‍ ചെരുവില്‍ ഇന്ത്യക്കും തിബറ്റിനും ഇടയിലായി സ്ഥിതിചെയ്യുന്ന ചെറു രാജ്യം. ബുദ്ധ സംസ്‌കാരത്തിന്റെ ഈറ്റില്ലം. ആകര്‍ഷകങ്ങളായ മലനിരകളും മൊണാസ്ട്രികളും. രാജപ്രതാപത്തിന്റെ ഭൂമിക. ദേശീയ മ്യൂസിയവും ലൈബ്രറിയുമൊക്കെയുള്ള ഭൂട്ടാന്‍ ... Read more