Tag: അമേരിക്ക
യുട്യൂബ് മ്യൂസിക് ആപ് ഇന്ത്യയില്‍ അവതരിപ്പിച്ചു
യുട്യൂബ് മ്യൂസിക് ആപ് ഇന്ത്യയില്‍ അവതരിപ്പിച്ചു. യുട്യൂബ് മ്യൂസിക്കിന്റെ ബേസിക് ആപ് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം. പക്ഷേ, പരസ്യമില്ലാതെ പാട്ടു കേള്‍ക്കണമെങ്കില്‍ മാസവരിയായി 99 രൂപ നല്‍കണം. പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ ഉപയോക്താക്കള്‍ക്ക് ആദ്യ മൂന്നു മാസത്തേക്ക് പ്രീമിയം സര്‍വീസ് ഫ്രീയായി ഉപയോഗിക്കാം. ഇതു കൂടാതെ യുട്യൂബ് പ്രീമിയം ആപ്പിനും സബ്സ്ക്രൈബ് ചെയ്യാം. 129 രൂപയാണ് മാസവരി. ഇതു സബ്സ്ക്രൈബ് ചെയ്യുന്നവര്‍ക്ക് യുട്യൂബ് മ്യൂസിക്കും ഫ്രീയായി ലഭിക്കുമെന്നതിനാല്‍, ധാരാളം യുട്യൂബ് വിഡിയോ കാണുകയും പാട്ടു കേള്‍ക്കുകയും ചെയ്യുന്നവര്‍ക്ക് നല്ലത് ഇതായിരിക്കും. പരസ്യമില്ലാതെ വിഡിയോ കാണാമെന്നതും ഡൗണ്‍ലോഡ് ചെയ്യാമെന്നതും ഇതിന്റെ ഫീച്ചറുകളാണ്. അമേരിക്ക, ന്യൂസിലൻഡ്, ഓസ്ട്രേലിയ, മെക്സിക്കോ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിൽ കഴിഞ്ഞ മെയിൽതന്നെ ആപ് അവതരിപ്പിച്ചിരുന്നു. സംഗീത വീഡിയോകൾ, ആൽബങ്ങൾ, സിംഗിൾ ട്രാക്കുകൾ, റീമിക്സ് വേർഷനുകൾ, ലൈവ് പ്രകടനങ്ങൾ തുടങ്ങിയവ യൂട്യൂബ് മ്യൂസിക്കിൽ ലഭ്യമാണ്. പ്രിയഗാനങ്ങൾ വളരെ എളുപ്പം തെരഞ്ഞ് കണ്ടെത്താനുള്ള സ്മാർട് സേർച്ചിംഗ് സംവിധാനവും ഈ ആപ്പിലുണ്ട്. ഏതാനും ... Read more
പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണം; പൗരന്മാരോട് മുന്നറിയിപ്പുമായി അമേരിക്ക
ഇന്ത്യന്‍ സൈന്യത്തിന് നേരെ ഇന്നലെ പുല്‍വാമയില്‍ നടന്ന അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ പൗരന്മാര്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. രാജ്യത്തെ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച ജാഗ്രത നിര്‍ദ്ദേശത്തില്‍ പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് പറയുന്നത്. തീവ്രവാദപ്രശ്നം ചൂണ്ടിക്കാട്ടിയാണ് പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക നേരത്തെ രംഗത്തു വന്നിരുന്നു. ഭീകരവാദം തടയുന്നതിന് ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമെന്ന് അമേരിക്ക അറിയിച്ചു.
66 ദിവസങ്ങള്‍ക്ക് ശേഷം അലാസ്കയില്‍ സൂര്യനുദിച്ചു
അമേരിക്കയിലെ വടക്കേ അറ്റത്തുള്ള പ്രദേശമായ അലാസ്കയില്‍ 66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യനുദിച്ചു. നവംബര്‍ 18നായിരുന്നു അവസാനമായി ഇവിടെ സുര്യന് അസ്തമിച്ചത്. രണ്ട് മാസത്തിലധികം നീണ്ട ഇരുട്ടിന് ശേഷം ബുധനാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 1.04നാണ് സൂര്യന് ഉദിച്ചത്. 4300 പേര് മാത്രമാണ് അലാസ്കയിലെ ബാറോ പ്രദേശത്ത് താമസിക്കുന്നത്. മൈനസ് 13 ഡിഗ്രി സെല്‍ഷ്യസായിരുന്നു സൂര്യോദയ സമയത്തെ താപനില. 1.04ന് ഉദിച്ച സൂര്യന് 2.14ന് അസ്തമിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ ഇവിടെ പകലിന് ദൈര്‍ഘ്യം കൂടിക്കൂടി വരും. ഫെബ്രുവരിയോടെ ദിവസവും ശരാശരി നാല് മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കും. പകലിന്റെ ദൈര്‍ഘ്യം കൂടുന്ന പ്രവണത മേയ് 12 വരെ തുടരും. പിന്നീട് ഉദിച്ചുനില്ക്കുന്ന സൂര്യന് ഓഗസ്റ്റ് രണ്ട് വരെ അസ്തമിക്കാതെ നില്ക്കും. ഈയാഴ്ച ഇടയ്ക്കിടയ്ക്ക് സൂര്യപ്രകാശം കാണാനാവുമെങ്കിലും ശരാശരി താപനില മൈനസ് 10ന് താഴെ തന്നെയായിരിക്കും. സൂര്യന് അസ്തമിക്കാത്ത മാസങ്ങളില്‍ പോലും താപനില 47 ഡിഗ്രിയില്‍ കൂടാറുമില്ല.
ജസ്റ്റ് റൂം ഇനഫ്; ഏകാകികളുടെ അത്ഭുതദ്വീപ്
ഏകാകികളുടെ സ്വപ്നമാണ് നിറയെ അത്ഭുത കാഴ്ചകളുള്ള ഒറ്റ മുറി വീട്. അങ്ങനെ നിരവധി കാഴ്ചകളുടെ മായാലോകത്ത് സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന അത്ഭുത ദ്വീപാണ് ജസ്റ്റ് റൂം ഇനഫ്. പേരു പോലെ തന്നെ ഒറ്റമുറിയം മായകാഴ്ചകളും നിറഞ്ഞ സ്വപ്നദ്വീപ്. സ്വപ്നം പോലെയൊരു മായാദ്വീപ്. പ്രണയസങ്കല്‍പ്പങ്ങളില്‍ മാത്രം കേട്ടിട്ടുള്ള ഈ സ്വപ്നദ്വീപ് അമേരിക്കയിലെ ന്യൂയോര്‍ക് സംസ്ഥാനത്തുള്ള അലക്സാന്‍ഡ്രിയ ബേ കടലിലാണ്. ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപാണ് ജസ്റ്റ് റൂം ഇനഫ്. ടെന്നീസ് കോര്‍ട്ടിന്റെ വലുപ്പം മാത്രമുള്ള ദ്വീപില്‍ നിന്നും പത്ത് അടി നടന്നാല്‍ കടലില്‍ കാലുനനയ്ക്കാം. പ്രിയപ്പെട്ടവര്‍ക്കൊപ്പം നീലാകാശം കാണാം, മാനം നോക്കി നക്ഷത്രങ്ങളെണ്ണി കടലിരമ്പം കേട്ട് കിടക്കാം. സുന്ദരമായൊരു സ്വപ്നം പോലെ മനോഹരമായ ഈ ദ്വീപ് ഇപ്പോള്‍ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം കൂടിയാണ്. പ്രകൃതിമനോഹാരിതയും വലുപ്പക്കുറവുമാണ് ദ്വീപിന്റെ പ്രധാന ആകര്‍ഷണം. ഈ പ്രവിശ്യയില്‍ കാണപ്പെടുന്ന ആയിരക്കണക്കിന് ദ്വീപുകളില്‍ ഒന്നാണ് ഈ കുഞ്ഞന്‍ ദ്വീപ്. 1864 ചെറുദ്വീപുകളാണ് ഇവിടെയുള്ളത്.
ആദ്യ ഇലക്ട്രിക്ക് ബൈക്കുമായി ഹാര്‍ലി ഡേവിഡ്സണ്
ഐക്കണിക്ക് അമേരിക്കന്‍സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് ലൈവ്വെയറിന്റെ പ്രൊഡക്ഷന്‍ മോഡല്‍ ഇറ്റലിയില്‍ നടന്ന 2018 മിലന് മോട്ടോര്‍ സൈക്കിള്‍ ഷോയില്‍ അവതരിപ്പിച്ചു. 2014-ല്‍ പ്രദര്‍ശിപ്പിച്ച ലൈവ്വെയര്‍ ഇലക്ട്രിക് കണ്‍സെപ്റ്റ് പ്രൊജക്റ്റിന്റെ അടിസ്ഥാനത്തിലാണ് ഇതിന്റെ നിര്‍മാണം. കഴിഞ്ഞ മാസം അമേരിക്കയിലെ ഹാര്‍ലി മ്യൂസിയത്തില്‍ നടന്ന കമ്പനിയുടെ 115ാം വാര്‍ഷിക ആഘോഷ വേളയിലും ലൈവ്വെയറിന്റെ പ്രൊഡക്ഷന്‍ മോഡല്‍ ഹാര്‍ലി അവതരിപ്പിച്ചിരുന്നു. ഹാര്‍ലിയുടെ ആദ്യ ഗിയര്‍ലെസ് വാഹനംകൂടിയാണ് ലൈവ്വെയര്‍. ഓറഞ്ച്-ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് രൂപകല്പന. മള്‍ട്ടി റൈഡ് മോഡ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ എന്നിവ വാഹനത്തിനുണ്ട്. സ്റ്റീല്‍ ട്രെല്ലീസ് ഫ്രെയ്മില് ബെല്‍റ്റ് ഡ്രൈവ് മോഡിലാണ് വാഹനമെത്തുന്നത്. ബൈക്കിന്റെ മോട്ടോര്‍, ബാറ്ററി ശേഷി സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. 74 എച്ച്പി പവര്‍ നല്കുന്ന 55kW മോട്ടോറാണ് കണ്‍സെപ്റ്റില്‍ നല്‍കിയിരുന്നത്. മുന്നില്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെഷന്. ടാങ്കിന് മുകളിലാണ് ലൈവ് വെയറിന്റെ ചാര്‍ജിങ് ... Read more
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രജിസ്ട്രേഷന് ആരംഭിച്ചു
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരിയില്‍ നടക്കും. ഡി. സി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് സംഘടിപ്പിക്കുന്നത്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രജിസ്ട്രേഷന് ആരംഭിച്ചു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്സ്- കറന്റ് ബുക്സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. കോഴിക്കോട് കടപ്പുറത്ത് വെച്ച് നാലു ദിവസങ്ങളില്‍ അഞ്ച് വേദികളിലായി നടക്കുന്ന സാഹിത്യോത്സവത്തില്‍ ഇത്തവണ വെയില്‍സ് രാജ്യമാണ് അതിഥിയായി എത്തുന്നത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ക്കൊപ്പം സാമൂഹിക രാഷ്ടീയ പ്രവര്‍ത്തകര്‍, ചിന്തകര്‍, അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മ്മനി, ബെല്‍ജിയം, കാനഡ, സ്പെയ്ന്‍, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളും മേളയില്‍ പങ്കെടുക്കാനെത്തും.
സാഹസികതയും ത്രില്ലും മാത്രമല്ല യാത്രകള്‍; അറിയാം പുതിയ ട്രാവല്‍ ട്രെന്‍ഡുകള്‍
ദേശം, വിദേശം, അതിര്‍ത്തികള്‍, അതിരുകള്‍ ഇവയൊന്നും ഒരു യാത്രപ്രിയരെ ബാധിക്കില്ല. ചൈന, അമേരിക്ക, ഫ്രാന്‍സ്, യുകെ ഈ രാജ്യങ്ങളൊക്കെ എപ്പോഴും യാത്രികരുടെ പ്രിയപ്പെട്ട സ്ഥലങ്ങളാണ്. തലമുറകള്‍ മാറുന്നതിനനുസരിച്ച് വിനോദസഞ്ചാര മേഖലയില്‍ മാറ്റം വന്നു കൊണ്ടിരിക്കുകയാണ്. ആരും എത്തിപ്പെടാത്ത കാടുകളില്‍ ട്രെക്കിങ് നടത്തുക, ആഴക്കടലിനടിയില്‍ നീന്തുക എന്നിവയൊക്കെയാണ് പുതിയ തലമുറയിലെ യാത്രികര്‍ക്ക് പ്രിയം. സാഹസികത നിറഞ്ഞ യാത്രകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്റ്. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വരാന്‍ നിരവധി ഘടകങ്ങള്‍ കാരണമായിട്ടുണ്ട്. വൈല്‍ഡ്ലൈഫ് ടൂറിസം വളരുന്നു സഞ്ചാരികള്‍ക്ക് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം വൈല്‍ഡ്ലൈഫ് ടൂറിസത്തോടാണ്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന മൃഗങ്ങളെ അടുത്ത് കാണാന്‍ ആളുകള്‍ സഫാരി ട്രിപ്പുകള്‍ തിരഞ്ഞെടുക്കുന്നു. ആഫ്രിക്കന്‍ ടൂറിസത്തിന്റെ ഒരു പ്രധാന ഭാഗമാണ് വൈല്‍ഡ്ലൈഫ് ടൂറിസമെന്ന് സര്‍വ്വേകള്‍ വ്യക്തമാക്കുന്നു. ആഫ്രിക്കയിലെ സാഹസികയാത്രകളിലുണ്ടായ വളര്‍ച്ച 17ശതമാനമാണെന്ന് സര്‍വ്വേകള്‍ വ്യക്തമാക്കുന്നു. 22ശതമാനമാണ് വൈല്‍ഡ്ലൈഫ് സഫാരിയിലുണ്ടായ വളര്‍ച്ച. സുരക്ഷിതമല്ലാത്ത സഫാരി യാത്രകള്‍ കാരണം കെനിയ, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞു. എന്നാല്‍ ഇപ്പോള്‍ എല്ലാ ... Read more
യുസാകു മയോസാവ; ചന്ദ്രന് ചുറ്റും പറക്കാന്‍ പോകുന്ന ആദ്യ യാത്രികന്
അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്പേസ് എക്സിന്റെ റോക്കറ്റില്‍ ചന്ദ്രന് ചുറ്റും പറക്കാന്‍ പുറപ്പെടുന്ന ആദ്യ യാത്രികന്റെ വിവരങ്ങള്‍ പുറത്ത്. ജാപ്പനീസ് കോടീശ്വരന് യുസാകു മയേസാവയാണ് ചന്ദ്രനെ ചുറ്റിപ്പറക്കാന്‍ പോകുന്നതെന്ന് സ്പേസ് എക്സ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി. ഫോബ്സ് മാസികയുടെ കണക്ക് പ്രകാരം ജപ്പാനിലെ പതിനെട്ടാമത്തെ ഏറ്റവും വലിയ കോടീശ്വരനും യുസാകുവാണ്. ഓണ്‍ലൈന്‍ ഫാഷന്‍ വ്യാപാരത്തിലെ ആര്‍ട്ട് കളക്ടറാണ് നാല്‍പ്പത്തിരണ്ടുകാരനായ യുസാകു. യാത്രയുടെ ചിലവും തീയതിയും പുറത്തുവിട്ടിട്ടില്ല. ബിദ് ഫാല്‍ക്കന്‍ റോക്കറ്റിലാണ് യുസാകയുടെ യാത്ര. ബിഗ് ഫാല്‍ക്കന്‍ റോക്കറ്റിന്റെ പരീക്ഷണപ്പറക്കല്‍ അടുത്ത വര്‍ഷം നടത്തുമെന്ന് സ്പേസ് എക്സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഗ്വിന് ഷോട്വെല്‍ പറഞ്ഞു.
മൂല്യമിടിഞ്ഞ് വീണ്ടും രൂപ; ഡോളറിന് 72 രൂപ പിന്നിട്ടു
വിനിമയ മൂല്യമിടിഞ്ഞ് വീണ്ടും രൂപ ഡോളറിന് 72 രൂപ പിന്നിട്ടു. സര്‍വകാല റെക്കോര്‍ഡോടെയാണ് രൂപയുടെ മൂല്യം ദിനംപ്രതി താഴുന്നത്. ഇത്രയേറെ താഴ്ന്നിട്ടും റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ ഇടപ്പെട്ടിട്ടില്ല. അമേരിക്ക, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാര യുദ്ധത്തിലേക്ക് തിരിയുന്നു എന്ന ആശങ്കയാണ് ആഗോള നിക്ഷേപകരെ സ്വാധീനിച്ചത്. ഇതേ തുടര്‍ന്നാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂട്ടതോടെ പണം പിന്‍വലിച്ച് അമേരിക്കയിലേക്കും ഡോളറിലേക്കും മാറ്റാന്‍ തുടങ്ങിയതോടെയാണ് ഡോളറിന് കരുത്ത് കൂടിയതും മറ്റു കറന്‍സികള്‍ ക്ഷീണത്തിലായത്. പല വികസ്വര രാജ്യങ്ങളിലും കറന്‍സിക്കു ഭീമമായ ഇടിവു സംഭവിച്ചിട്ടുണ്ട്. അര്‍ജന്റീന, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ഇന്തൊനീഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ കറന്‍സികളുടെയും മൂല്യം ഇടിയുകയാണ്. വ്യാപാരയുദ്ധം പടര്‍ന്നാല്‍ വികസ്വര രാജ്യങ്ങളിലെ വിപണിയെ ബാധിക്കുമെന്ന ആശങ്കയാണ് നിക്ഷേപകരെ വന്‍ തോതില്‍ പണം പിന്‍വലിക്കാന്‍ പ്രേരിപ്പിക്കുന്നത്.
മൂട്ട ശല്യം അതിരൂക്ഷം; എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തിവെച്ചു
മൂട്ടശല്യം രൂക്ഷമായെന്ന് യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുംബൈയില്‍ നിന്നും അമേരിക്കയിലെ ന്യൂആര്‍ക്കിലേക്ക് പോകേണ്ട ബി-777 വിമാനമാണ് താത്ക്കാലികമായി സര്‍വീസ് നിര്‍ത്തിവെച്ചത്. വിമാനത്തില്‍ മൂട്ട ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച്ചയാണ് വിമാന കമ്പനിക്ക് പരാതി ലഭിക്കുന്നത്. ന്യൂആര്‍ക്ക് മുംബൈ യാത്രയ്ക്കിടയില്‍ ബിസിനസ് ക്ലാസ്സില്‍ യാത്ര ചെയ്ത യാത്രക്കാരിക്കാണ് മൂട്ട ശല്യം നേരിട്ടത്. സീറ്റ് പരിശോധിച്ചപ്പോള്‍ മൂട്ടയെ കണ്ടതിനെത്തുടര്‍ന്ന് പരാതിപ്പെട്ടു തുടര്‍ന്ന് ജീവനക്കാര്‍ സീറ്റില്‍ മരുന്ന് തളിച്ചു. എന്നാല്‍ അല്പ സമയത്തിനകം കൂടുതല്‍ മൂട്ടകള്‍ സീറ്റിനടിയില്‍ നിന്ന് പുറത്തുവരികയായിരുന്നു. തുടര്‍ന്ന് ഇവരെ ഇക്കണോമി ക്ലാസില്‍ ഒഴിഞ്ഞുകിടന്നിരുന്ന ഒരു സീറ്റിലേക്ക് മാറ്റി. എന്നാല്‍ അവിടെ ലഭിച്ച സീറ്റ് വളരെ മോശമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. സീറ്റുകള്‍ കീറിയതും ടി.വി സ്ക്രീന്‍ ഓഫാക്കാന്‍ സാധിക്കാത്തവിധം തകരാറിലായിരുന്നു. പിന്നീട് ജീവനക്കാര്‍ തുണി ഇട്ട് ടി.വി സ്ക്രീന്‍ മറയ്ക്കുകകയായിരുന്നു. ബിസിനസ് ക്ലാസില്‍ ടിക്കറ്റെടുത്ത തനിക്കും കുടുംബത്തിനും വളരെയേറെ ബുദ്ധിമുട്ടുണ്ടായെന്നും ധനനഷ്ടമുണ്ടായെന്നും പരാതിയില്‍ പറയുന്നുണ്ട്. ... Read more
മുഖ്യമന്ത്രിക്ക് ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരം
കേരള മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയില്‍ ബാള്‍ടിമോറില്‍ പ്രവര്‍ത്തിക്കുന്ന ലോക പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി ആദരിച്ചു. നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരള സര്‍ക്കാര്‍ എടുത്ത ഫലപ്രദമായ നടപടികള്‍ക്ക് അംഗീകാരമായാണ് മുഖ്യമന്ത്രിയെ ഐ.എച്ച്.വി. ആദരിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബര്‍ട്ട് ഗെലോ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. എയ്ഡ്സിന് കാരണമാകുന്ന എച്ച്.ഐ.വി. വൈറസ് കണ്ടെത്തിയ ശാസ്ത്ര സംഘത്തിലെ പ്രമുഖനാണ് ഡോ. ഗെലോ. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങിന് മുമ്പ് റോബര്‍ട്ട് ഗെലോയും ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരും വിവിധ അക്കാദമിക് വിഭാഗങ്ങളുടെ തലവന്മാരും മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചര്‍ച്ച നടത്തി. ഗവേഷണ രംഗത്ത് കേരളവുമായുളള സഹകരണം, തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ഡോ. എം.വി. പിള്ള, ഡോ. ശാര്‍ങധരന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സ്വീകരണ ചടങ്ങില്‍ ഡോ. റോബര്‍ട്ട് ഗെലോ, ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കല്‍ വൈറോളജി ഡയറക്ടര്‍ ഡോ. ... Read more