Tag: സുപ്രീം കോടതി
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം: സുപ്രീം കോടതി
ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി. അയപ്പഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശാരീരിക അവസഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാവിരുദ്ധമെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഭരണഘടനയുടെ 25 വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക് ജൈവിക,മാനസിക ഘടകങ്ങള്‍ തടസ്സമല്ലെന്നും കോടതി വിശദമാക്കി. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ സത്രീകളുടെ അവകാശങ്ങള്‍ക്ക് എതിരെന്ന് കോടതി വ്യക്തമാക്കി. ഹിന്ദു സ്ത്രീകളുടെ അവകാശം നിരോധിക്കുന്ന നടപടിയാണ് ശബരിമലയിലേതെന്നും കോടതി വ്യക്തമാക്കി. സത്രീകള്‍ ചെറുതോ പുരുഷന്മാരേക്കാള് വലുതോ അല്ലെന്ന് കോടതി വിശദമാക്കി. ഭരണഘടനയിലെ തുല്യ അവകാശം എല്ലാവര്ക്കും ഒരു പോലെ കിട്ടണമെന്നുംഭരണഘടനക്ക് അനുസൃതമായുള്ള വ്യവസ്ഥകളേ അംഗീകരിക്കാനാവൂവെന്നും കോടതി വിശദമാക്കി. ശാരീരികാവസ്ഥയുടെ പേരില്‍ സ്ത്രീകളോട് വിവേചനം പാടില്ല എന്നതായിരുന്നു ഹര്‍ജി നല്കിയ യംങ് ലോയേഴ്സ് അസോസിയേഷന്റെ ന വാദം. സ്ത്രീകളോടുള്ള വിവേചനം ഭരണഘടന വിരുദ്ധമാണെന്നും യംങ്ലോയേഴ്സ് അസോസിയേഷന് വാദിച്ചു. ഹര്‍ജിക്കാരുടെ നിലപാടിനെ അനുകൂലിച്ച സംസ്ഥാന സര്‍ക്കാര്‍ സന്യാസി മഠങ്ങള്‍ പോലെ ശബരിമല ക്ഷേത്രം പ്രത്യേക വിഭാഗത്തില്‍പ്പെട്ട ക്ഷേത്രമല്ലെന്ന് വാദിച്ചു. ആര്‍ത്തവകാലത്ത് ... Read more
ആധാറിന് ഭേദഗതികളോടെ സുപ്രീം കോടതിയുടെ അനുമതി
ആധാറിന് ഭേദഗതികളോടെ സുപ്രീം കോടതിയുടെ അനുമതി ആധാറിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ചരിത്രപരമായ വിധി പ്രഖ്യാപിച്ചു. ആധാറിന് ഭരണഘടനാപരമായി സാധുതയുണ്ടെന്നാണ് ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ആധാറിന്റെ പേരില്‍ പൗരാവകാശം നിഷേധിക്കരുത്. ആധാര്‍ പൗരന്റെ സ്വകാര്യത ലംഘിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്. മൂന്നു ജസ്റ്റിസുമാര്‍ ആധാര്‍ വിഷയത്തില്‍ ഒരേ നിലപാട് രേഖപ്പെടുത്തി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.എം ഖാന്‍വില്‍ക്കറും എ.കെ.സിക്രിയും ആധാറിന് അനുകൂലമായി നിലകൊണ്ടപ്പോള്‍ ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ് എന്നിവര്‍ വിയോജിപ്പ് രേഖപ്പെടുത്തി. ആധാര്‍ കേസുമായി ബന്ധപ്പെട്ട നിയമം ധനബില്ലായി പരിഗണിക്കരുതെന്ന് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി. 40 പേജുള്ള വിധി പ്രസ്താവനയാണ് ജസ്റ്റിസ് എ.കെ.സിക്രി വായിച്ചത്. ആധാര്‍ കൃത്രിമമായി നിര്‍മിക്കാനാകില്ല. ഇതിനായി ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണ്. സര്‍ക്കാര്‍ പദ്ധതികളിലെ നേട്ടങ്ങള്‍ ആധാറിലൂടെ അര്‍ഹരായവര്‍ക്ക് നല്കാനാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആധാറുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളില്‍ ... Read more
ലോകമിനി വര്‍ണ്ണമയം; സ്വവര്‍ഗരതി കുറ്റകരമല്ല – സുപ്രീം കോടതി
ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമായി കാണുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിഖ്യാതമായ ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ ആര് എഫ് നരിമാന്, എ എം കന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരായിരുന്നു ഭരണഘടന ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ഓരോ വ്യക്തികള്‍ക്കും അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടുണ്ട്. അതില്‍ നിന്ന് മാറിനില്ക്കാന് ആര്‍ക്കും കഴിയുകയില്ല. വ്യക്തികള്‍ക്ക് അവരുടെ സ്വന്തം നിലപാടുകള്‍ ആവിഷ്കരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് മരണത്തിന് തുല്യമെന്ന് ചീഫ് ജസ്റ്റിസ് ദിപക് മിശ്ര. സ്വവര്‍ഗരതി പ്രകൃതിവിരുദ്ധമാണെന്ന് ആരോപിച്ച് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് പ്രകാരം പ്രോസിക്യൂട്ട് ചെയ്യുന്ന രാജ്യത്തെ നിയമവ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്നാണു ലൈംഗിക ന്യൂനപക്ഷങ്ങളുടെ നിലപാട്. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്ക്കുളള അവകാശത്തെ ലംഘിക്കുന്നതാണ് 377-ാം വകുപ്പ്. സ്വവര്‍ഗരതിയെ രാജ്യവും പൊതുസമൂഹവും അംഗീകരിക്കണമെന്നും ലൈംഗിക ന്യൂനപക്ഷങ്ങള്‍ ആവശ്യപ്പെടുന്നു. പൊതുസമൂഹത്തിന്റെ സദാചാരബോധം അടിസ്ഥാനമാക്കിയല്ല, ... Read more
ബന്ദിപ്പൂരിലെ രാത്രി യാത്ര നിരോധനം നീക്കില്ല
ബന്ദിപ്പൂരിലെ രാത്രി യാത്ര നിരോധനം നീക്കാനാകില്ല ദേശീയ കടുവാ സംരക്ഷണ അതോറിറ്റി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. നിരോധനം നീക്കണമെന്ന് കേരളത്തിന്റെ ആവശ്യം തള്ളിയാണ് കടുവ സംരക്ഷണ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. നിരോധനം നിയമവിരുദ്ധമാണെന്ന് കേരളം. മൈസൂരില്‍ നിന്ന് രാത്രികാല ഗതാഗതത്തിന് സമാന്തരപാത ഉപയോഗിക്കണമെന്നാണ് കടുവസംരക്ഷണ അതോറിറ്റി നല്കിയ നിര്‍ദ്ദേശം. രാത്രി 9 മണി മുതല്‍ രാവിലെ ആറ് മണി വരെയായിരുന്നു ഗതാഗത നിയന്ത്രണം. ഇത് മാറ്റണമെന്നാവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഗതാഗതം പുനഃസ്ഥാപിച്ചാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകും. നിലവില്‍ ഒരു സമാന്തര റോഡുണ്ട്. ആ പാത 75 കോടി വിനിയോഗിച്ച് നവീകരിച്ചിട്ടുണ്ട്. ഒരു കാരണവശാലും ബന്ദിപ്പൂര്‍ പാതയിലെ നിരോധനം മാറ്റാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനവും കടുവ സംരക്ഷണ അതോറിറ്റിയുടെ നിലപാടും നിയമവിരുദ്ധമാണെന്നാണ് കേരളം സുപ്രീം കോടതിയില്‍ അറിയിച്ചത്.
ഫോര്‍വേഡ് മെസേജുകള്‍ക്ക് പരിധി നിശ്ചയിച്ച് വാട്സ് ആപ്
വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് കൂടുതല്‍ കര്‍ശന നടപടികളുമായി വാട്സ് ആപ്. ഒരു മെസേജ് തന്നെ ഫോര്‍വേഡ് ചെയ്യുന്നതിന് പരിധി നിശ്ചയിക്കാനാണ് വാട്സ് ആപ്പിന്റെ പദ്ധതി. വാട്സ് ആപില്‍ ഇനി വരുന്ന മെസേജുകള്‍ ഒരു ഉപയോക്താവിന് അഞ്ച് പേര്‍ക്ക് മാത്രമേ ഫോര്‍വേഡ് ചെയ്യാനാകൂ. ഈ സംവിധാനം ആപിനൊപ്പം കൂട്ടിചേര്‍ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ടെക്സ്റ്റ്, ചിത്രങ്ങള്‍, വീഡിയോ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാണ്. വ്യജ വാര്‍ത്ത തടയണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ രണ്ടാമത്തെ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കാന്‍ വാട്സ് ആപ് നിര്‍ബന്ധിതമായത്. വാട്സ് ആപ്പിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ രാജ്യത്തെ ആള്‍ക്കൂട്ട കൊലകള്‍ക്ക് കാരണമായതിനെ തുടര്‍ന്നാണ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ സുപ്രീം കോടതിയും രംഗത്ത് വന്നിരിന്നു. നേരത്തെ വ്യാജ വാര്‍ത്തകളെ തടയുന്നതിനായി വാട്സ് ആപ് ഫോര്‍വേഡ് മെസേജുകള്‍ക്ക് മുകളില്‍ പ്രത്യേക ലേബല്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി വാട്സ് ആപിന്റെ പുതിയ നീക്കം.