Tag: സാഗരറാണി

കൊച്ചിയുടെ വശ്യകാഴ്ചയൊരുക്കി സാഗരറാണി

കൊച്ചിയെ ശരിക്കും കാണണോ? കരയില്‍നിന്നാല്‍ പോര കടവിലിറങ്ങണം. സാഗരറാണി എന്ന ക്രൂസ് വെസ്സല്‍ അടുപ്പിച്ചിരിക്കുന്ന കടവില്‍. അവിടെനിന്ന് ആ ഉല്ലാസനൗകയിലേറി കടലിലേക്കു പോകണം. കായലില്‍നിന്നു നോക്കുമ്പോഴാണ് കൊച്ചി ശരിക്കും അറബിക്കടലിന്റെ റാണിയാകുന്നത്- സാഗരറാണിയുടെ പിന്നില്‍നിന്ന് നഗരത്തെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നവരുടെ മനസ്സ് ഇങ്ങനെ പറഞ്ഞിട്ടുണ്ടാകും. കായല്‍ മറികടന്ന് കടലിലേക്കാണ് കേരളസര്‍ക്കാരിന്റെ സാഗരറാണി പോകുന്നത്. ഈ രണ്ടു മണിക്കൂര്‍ യാത്ര തീര്‍ച്ചയായും നിങ്ങള്‍ ആസ്വദിക്കും. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ കീഴിലാണ് സാഗരറാണിമാര്‍. കൊച്ചിയിലൊരു ബോട്ടിങ് ആസ്വദിക്കണമെന്നുള്ളവര്‍ക്ക് സാഗരറാണി തന്നെയാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. രണ്ടു ബോട്ടുകള്‍ യാത്രികരെ കാത്തിരിക്കുന്നുണ്ടാകും. ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കുക. പത്തുകിലോമീറ്റര്‍ ദൂരം കടലിലേക്കു യാത്ര ചെയ്യുക. കൊച്ചിയുടെ മറ്റൊരു മുഖം കാണാം. ഭാഗ്യമുണ്ടെങ്കില്‍ ഡോള്‍ഫിനുകള്‍ ഉല്ലസിക്കുന്നതു കാണാം. എട്ട് ജോലിക്കാരടക്കം നൂറുപേരെ സാഗരറാണി വഹിക്കും. അതായത് വലിയൊരു ഗ്രൂപ്പിന് ഒറ്റയ്ക്കു തന്നെ സാഗരറാണി ബുക്ക് ചെയ്തു യാത്രയാസ്വദിക്കാം. ഇനിയൊരു ബിസിനസ് മീറ്റ് നടത്തണോ? അതിനും സജ്ജമാണ് സാഗരറാണി. എസി ... Read more