Tag: ശ്രീലങ്ക
പ്രകൃതിയോടൊപ്പം കൂട്ടുകൂടാന്‍ കൊച്ചിയില്‍ നിന്ന് പോകാവുന്ന നാലിടങ്ങള്‍
വേറിട്ട 4 ഇടങ്ങള്‍. പോകുന്ന വഴി ആസ്വദിക്കാം. ലക്ഷ്യസ്ഥാനം അതിനേക്കാള്‍ രസകരം. പതിവു ലക്ഷ്യസ്ഥാനങ്ങളേക്കാള്‍ വ്യത്യസ്തമായ ഇടങ്ങളാണു പരിചയപ്പെടുത്തുന്നത്. ചുമ്മാ അടിച്ചുപൊളിക്കൂട്ടങ്ങള്‍ക്കുള്ള കേന്ദ്രങ്ങളല്ല ഇവ. ഈ സ്ഥലങ്ങളിലേക്കു പോകുംവഴി അടിച്ചുപൊളി കേന്ദ്രങ്ങളും സന്ദര്‍ശിക്കാമെന്നു മാത്രം. സാധാരണ മലയാളി വിനോദ സഞ്ചാരികള്‍ നോട്ടമിടുന്ന സ്ഥലങ്ങള്‍ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ. ഇതു ലക്ഷ്യസ്ഥാനത്തിന്റെ തനിമകൊണ്ടും പ്രകൃതിയുമായുള്ള ഇണക്കംകൊണ്ടും സഞ്ചാരികള്‍ക്കു സ്വാസ്ഥ്യം സമ്മാനിക്കുന്ന ഇടങ്ങള്‍. താമസം ആഡംബരപൂര്‍ണമാകണം എന്നില്ല. ആധുനിക സൗകര്യങ്ങളും ഉണ്ടാകില്ല. നാലോ അഞ്ചോ രാത്രി തങ്ങാനുള്ള വകുപ്പുമില്ല. പക്ഷേ, ഒന്നോ രണ്ടോ രാത്രി പ്രകൃതിയുമായി രമിച്ച്, സ്വസ്ഥമായിരിക്കാം, നടക്കാം, കാഴ്ചകള്‍ കാണാം, അനുഭവിക്കാം. ബനവാസി കാട് അതിരിട്ടുനില്ക്കുന്ന ഗ്രാമങ്ങള്‍. അതിനു നടുവിലാണു പുരാതന നഗരമായ ബനവാസി. 3 വശത്തുകൂടിയും വരദ നദി ഒഴുകുന്നു. നെല്ലും ഗോതമ്പും കരിമ്പും മുതല്‍ പൈനാപ്പിളും സുഗന്ധവ്യഞ്ജനങ്ങളുംവരെ വിളയുന്ന ഫലപുഷ്ടിയുള്ള മണ്ണ്. കലയും സംഗീതവും നിറഞ്ഞ അന്തരീക്ഷം. എട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച ശിവപ്രതിഷ്ഠയുള്ള മധുകേശ്വര ക്ഷേത്രമാണു മുഖ്യ ആകര്‍ഷണം, ... Read more
ഇന്ത്യന്‍ രൂപ ഉപയോഗിച്ച് സഞ്ചരിക്കാവുന്ന എട്ട് രാജ്യങ്ങള്‍
യാത്ര ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ വിദേശയാത്ര എന്ന സ്വപ്നത്തില്‍ നിന്ന് പല സഞ്ചാരികളേയും പിന്നോട്ടടിക്കുന്നത് സാമ്പത്തിക പ്രശ്നങ്ങളാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ നാണയമൂല്യം കുറവായതുകൊണ്ട് ഇവിടങ്ങളിലേക്കുള്ള യാത്രാ ചിലവ് സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല. എന്നാല്‍ ഇന്ത്യയിലെ കറന്‍സിക്ക് കൂടുതല്‍ മൂല്യം ലഭിക്കുന്ന മറ്റ് ചില രാജ്യങ്ങളുണ്ട്. ഈ വിദേശ രാജ്യങ്ങളില്‍ പോയാല്‍ കുറഞ്ഞ ചെലവില്‍ നിങ്ങള്‍ക്ക് അടിച്ചു പൊളിക്കാം. അത്തരം ചില ദേശങ്ങളെ പരിചയപ്പെടാം. 1. ഇന്ത്യോനേഷ്യ ദ്വീപുകളുടെ സ്വന്തം രാജ്യമാണ് ഇന്തോനേഷ്യ. കണ്ണാടി പോലെ തെളിഞ്ഞ നീലക്കടലും ആകര്‍ഷകമായ കാലാവസ്ഥയും. ചെറുദ്വീപുകളും മ്യൂസിയങ്ങളും ലേക്ക ടോബ എന്ന അഗ്നിപര്‍വത തടാകവും ബ്രോമോ മലനിരകളുമൊക്കെ ഇവിടുത്തെ പ്രധാന ആകര്‍ഷകങ്ങളാണ്. ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് 200 ഇന്ത്യനോഷ്യന്‍ റുപിയ. 2. ഭൂട്ടാന് ഹിമാലയത്തിന്റെ തെക്കന്‍ ചെരുവില്‍ ഇന്ത്യക്കും തിബറ്റിനും ഇടയിലായി സ്ഥിതിചെയ്യുന്ന ചെറു രാജ്യം. ബുദ്ധ സംസ്കാരത്തിന്റെ ഈറ്റില്ലം. ആകര്‍ഷകങ്ങളായ മലനിരകളും മൊണാസ്ട്രികളും. രാജപ്രതാപത്തിന്റെ ഭൂമിക. ദേശീയ മ്യൂസിയവും ലൈബ്രറിയുമൊക്കെയുള്ള ഭൂട്ടാന് ... Read more
ഒരു മില്യണ്‍ സഞ്ചാരികളെ പ്രതീക്ഷിച്ച് ശ്രീലങ്ക ടൂറിസം
ഈ വര്‍ഷം വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാനൊരുങ്ങുകയാണ് ശ്രീലങ്ക. രാജ്യത്തിന്റെ മോശം അവസ്ഥ കഴിഞ്ഞു, ഇനി സഞ്ചാരികള്‍ക്കായി അവര്‍ക്ക് മറക്കാന്‍ സാധിക്കാത്ത കാഴ്ച ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ശ്രീലങ്കന്‍ വിനോദ സഞ്ചാര വകുപ്പ് മന്ത്രി അമരതുംഗ പറഞ്ഞു. ശ്രീലങ്കയിലേക്ക് വിനോദ സഞ്ചാരികളെ ആകര്ഷിക്കുന്നതിന്റ പ്രധാന പങ്ക് രാമായണത്തിന്റെ മിത്തുമായി ബന്ധപ്പെട്ട ഐതിഹ്യമാണ്. ഈ മിത്തുകളെ തന്നെ പൊടിതട്ടിയെടുത്താണ് ശ്രീലങ്ക വിനോദ സഞ്ചാരികളെയും തീര്‍ത്ഥാടകരെയും വലവീശിപ്പിടിക്കുന്നത്. രാമായണ സര്‍ക്യൂട്ട് കൂടുതല്‍ ആകര്‍ഷകമാക്കിയും വികസിപ്പിച്ചും സഞ്ചാരികളുടെ ശ്രദ്ധ നേടാനാണ് ശ്രീലങ്ക ഒരുങ്ങുന്നത്. വെറുതെയല്ല, ആധികാരിക രേഖകളും പുരാണകഥകളും പറഞ്ഞുകൊടുത്തും തന്നെയാണ് ഈ ദ്വീപ് ഇനി സഞ്ചാരികളെ വരവേല്‍ക്കാന്‍ പോകുന്നത്. രാമകഥകള്‍ അറിയാനും കൂടുതല്‍ കണ്ടെത്തലുകള്‍ നടത്താനും താല്പര്യമുള്ളവര്ക്കും ഇനി മടിച്ചു നില്‍ക്കാതെ ശ്രീലങ്കയിലേക്ക് വണ്ടി കയറാം. ശ്രീലങ്ക ഈ വര്‍ഷം ഒരു മില്യണ്‍ സഞ്ചാരികളെ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനായി വന്‍ പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങളും നവീകരണ ശ്രമങ്ങളും നടന്നു, ഇവിടെ എന്തൊക്കെ ... Read more
മസ്കറ്റ് -കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സ്
മസ്കറ്റ് -കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സും തയ്യാറാവുന്നു. സര്‍വീസിന് അനുമതി ലഭിച്ചതായും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഏപ്രിലില്‍ സര്‍വീസ് ആരംഭിക്കുമെന്നും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കണ്ട്രി മാനേജര്‍ ശാറുക വിക്രമ വ്യക്തമാക്കി. എയര്‍ ഇന്ത്യ എക്സ്പ്രസ്, ഗോ എയര്‍ എന്നീ വിമാനക്കമ്പനികള്‍ക്കും മസ്കറ്റ്-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ കേന്ദ്ര വ്യോമയാനമന്ത്രാലയം നേരത്തേതന്നെ അനുമതി നല്‍കിയിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസ് ഏപ്രിലില്‍ സര്‍വീസ് ആരംഭിച്ചേക്കും. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുണ്ടാകും. ഗോ എയര്‍ വിമാനക്കമ്പനിയും സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ഗള്‍ഫ് ഓഫ് മാന്നാര്‍; ശ്രീലങ്കയോട് അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ ദേശീയോദ്യാനം
21 ദ്വീപുകളില്‍ കടല്‍ക്കാഴ്ചകളുടെ അതിശയങ്ങള്‍ ഒളിപ്പിച്ചു നില്ക്കുന്ന ഒന്നാണ് ഗള്‍ഫ് ഓഫ് മാന്നാര്‍ ദേശീയോദ്യാനം. സഞ്ചാരികള്‍ അധികം എത്തിപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യയിലെ ആദ്യത്തെ മറൈന്‍ ബയോസ്ഫിയര്‍ റിസര്‍വ്വായ ഗള്‍ഫ് ഓഫ് മാന്നാര്‍ ദേശീയോദ്യാനത്തിന്റെ കാഴ്ചകള്‍ കണ്ടാല്‍ ഒരിക്കലെങ്കിലും ഇവിടെ പോകണമെന്ന് ആഗ്രഹിക്കാത്തവര്‍ കാണില്ല. സങ്കല്പങ്ങളെക്കാളും വലിയ കാഴ്ചകള്‍ കണ്മുന്നിലെത്തിക്കുന്ന മാന്നാര്‍ ഉള്‍ക്കടലിന്റെയും ഇവിടുത്തെ ദേശീയോദ്യാനത്തിന്റെയും വിശേഷങ്ങള്‍ ഇന്ത്യയുടെയും ശ്രീലങ്കയുടെയും അതിര്‍ത്തിയിലുളേള കടലിടുക്കാണ് മാന്നാര്‍ ഉള്‍ക്കടല്‍ അഥവാ ഗള്‍ഫ് ഓഫ് മാന്നാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. അത്യപൂര്‍വ്വമായ ജൈവവൈവിധ്യ സമ്പത്താണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ആഴം കുറഞ്ഞ ഈ കടലിടുക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗമായാണുള്ളത്. ജൈവ വൈവിധ്യത്തിന്റ കാര്യത്തില്‍ ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായിട്ടുള്ള സ്ഥലമാണിത്. മാന്നാര്‍ ഉള്‍ക്കടലില്‍ 21 ചെറു ദ്വീപുകളും പവിഴപ്പുറ്റുകളുമായി ചേര്‍ന്നു കിടക്കുന്ന ഒന്നാണ് മാന്നാര്‍ ഉള്‍ക്കടല്‍ മറൈന്‍ ദേശീയോദ്യാനം. ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങളില്‍ ഒന്നായ ഇത് തമിഴ്നാടിന്റെ ഭാഗമാണ്. തമിഴ്നാടിന്റെ കടലോരങ്ങളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന മാന്നാര്‍ ... Read more
രാഷ്ട്രീയ പിരിമുറുക്കത്തില്‍ ശ്രീലങ്ക; പ്രതിസന്ധിയില്‍ ടൂറിസം
രണ്ടു പ്രധാനമന്ത്രിമാര്‍ ബലാബലം പരീക്ഷിക്കുന്ന ശ്രീലങ്കയില്‍ തിരിച്ചടിയേറ്റു ടൂറിസം. പ്രധാനമന്ത്രി വിക്രമ സിംഗയോ രാജപക്സെയോ എന്ന് പാര്‍ലമെന്റ് ഉറപ്പു വരുത്താനിരിക്കെ വിവിധ വിദേശ രാജ്യങ്ങള്‍ സ്വന്തം പൗരന്മാര്ക്ക് നല്കിയ മുന്നറിയിപ്പുകളാണ് ശ്രീലങ്കന്‍ വിനോദ സഞ്ചാര മേഖലയ്ക്കു തിരിച്ചടിയായത്. യാത്ര ചെയ്യേണ്ട മികച്ച സ്ഥലമായി ലോണ്‍ലി പ്ലാനറ്റ് തെരഞ്ഞെടുത്ത് അധിക സമയമാകും മുന്‍പേ ശ്രീലങ്കയില്‍ പ്രതിസന്ധി ഉടലെടുത്തു. രാജ്യത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും ടൂറിസത്തില്‍ നിന്നുള്ള വരുമാനമായിരുന്നു. വരുംവര്‍ഷം സഞ്ചാരികളുടെ എണ്ണത്തില്‍ പത്തു ശതമാനം വര്‍ധനവ് ഉണ്ടാവുമെന്നായിരുന്നു ശ്രീലങ്കന്‍ വിനോദ സഞ്ചാര മേഖലയുടെ കണക്കു കൂട്ടല്‍. എന്നാല്‍ പുതിയ സംഭവ വികാസം കണക്കു കൂട്ടല്‍ തെറ്റിച്ചു. ബുക്കിംഗുകള്‍ വ്യാപകമായി കാന്‍സല്‍ ചെയ്യുകയാണെന്ന് ടൂറിസം മേഖല ചൂണ്ടിക്കാട്ടുന്നു. യൂറോപ്പില്‍ ആളുകള്‍ ടൂര്‍ ആസൂത്രണം ചെയ്യുന്ന വേളയിലാണ് ഈ തിരിച്ചടിയെന്ന് കൊളംബോയിലെ ഒരു ഹോട്ടല്‍ ഉടമ പറഞ്ഞു. അമേരിക്കയില്‍ നിന്നുള്ള ബുക്കിംഗുകളാണ് റദ്ദാക്കിയവയില്‍ ഏറെയും.
ലോകത്തെ ഏറ്റവും മികച്ച സഞ്ചാര സൗഹൃദ രാജ്യമായി ശ്രീലങ്ക
2019-ലെ ലോകത്തെ ഏറ്റവും മികച്ച സഞ്ചാര സൗഹൃദ രാജ്യമായി ശ്രീലങ്കയെ ലോണ്‍ലിപ്ലാനറ്റ് തിരഞ്ഞെടുത്തു. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം കഴിഞ്ഞ് പത്തു വര്‍ഷം തികഞ്ഞിരിക്കുന്നു. മികച്ച ഗതാഗത സൗകര്യം, ഹോട്ടലുകള്‍, മറ്റു പുതിയ മാറ്റങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ശ്രീലങ്ക ഒന്നാമതെത്തിയത്. Kandy, Srilanka ‘പല മതങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള ഒത്തുചേരല്‍, ക്ഷേത്രങ്ങള്‍, വന്യമൃഗങ്ങള്‍ അങ്ങനെ എല്ലാം കൊണ്ടും സമ്പുഷ്ടമാണ് ശ്രീലങ്ക. വര്‍ഷങ്ങളായി നടന്ന ആഭ്യന്തരയുദ്ധത്തില്‍ തളരാതെ എല്ലാ ബുദ്ധിമുട്ടുകളെയും അതിജീവിച്ചവരാണ് ഈ രാജ്യത്തുള്ളവര്‍.’- ലോണ്‍ലി പ്ലാനറ്റ് ലേഖകന്‍ എതാന്‍ ഗെല്‍ബര്‍ പ്രസിദ്ധീകരിച്ച ബെസ്റ്റ് ഇന്‍ ട്രാവല്‍ 2019 എന്ന പുസ്തകത്തില്‍ പറയുന്നു. മിന്നെരിയ ദേശീയോദ്യാനത്തിലെ ഒത്തുകൂടുന്ന 300 ആനകള്‍, ആയിരം വര്‍ഷം പഴക്കമുള്ള ബുദ്ധ സ്മാരകങ്ങള്‍, ഹില്‍ കണ്ട്രിയിലെ തേയില തോട്ടത്തിലൂടെ ഒരു ട്രെയിന്‍ യാത്ര തുടങ്ങിയതാണ് ഇവിടുത്തെ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍. 26 വര്‍ഷം നീണ്ടു നിന്ന ആഭ്യന്തരയുദ്ധത്തിന് ശേഷം ശ്രീലങ്കയിലെ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. 2009-ല്‍ 447,890 ... Read more
അടുത്ത വര്‍ഷം കാണേണ്ട സ്ഥലങ്ങളുടെ പട്ടിക പുറത്തിറക്കി ലോണ്‍ലി പ്ലാനറ്റ്; മുന്നില്‍ ശ്രീലങ്ക; ഗുജറാത്തും പട്ടികയില്‍.
2019ല്‍ കണ്ടിരിക്കേണ്ട രാജ്യങ്ങളുടെയും നഗരങ്ങളുടേയും മേഖലകളുടെയും പട്ടിക ലോണ്‍ലി പ്ലാനറ്റ് പുറത്തിറക്കി. ശ്രീലങ്കയാണ് പട്ടികയില്‍ ഒന്നാമത്തെ രാജ്യം. ജര്‍മനി രണ്ടാമതും സിംബാബ്വേ മൂന്നാമതുമാണ്. ആദ്യ പത്തില്‍ ഇന്ത്യയില്ല. പനാമ,കിര്‍ഗിസ്ഥാന്‍,ജോര്‍ദാന്‍,ഇന്തോനേഷ്യ, ബെലാറസ്, സാവോടോം, ബെലിസേ എന്നിങ്ങനെയാണ് രാജ്യങ്ങളുടെ പട്ടിക. കണ്ടിരിക്കേണ്ട മേഖലകളുടെ പട്ടികയില്‍ ഏഴാമതായി ഗുജറാത്തുണ്ട്. നഗരങ്ങളുടെ പട്ടികയില്‍ ഒറ്റ ഇന്ത്യന്‍ നഗരവുമില്ല.ഡെന്മാര്ക്കിലെ കോപ്പന്‍ഹേഗനാണ് നഗര പട്ടികയില്‍ മുന്നില്‍.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രജിസ്ട്രേഷന് ആരംഭിച്ചു
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരിയില്‍ നടക്കും. ഡി. സി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് സംഘടിപ്പിക്കുന്നത്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രജിസ്ട്രേഷന് ആരംഭിച്ചു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്സ്- കറന്റ് ബുക്സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. കോഴിക്കോട് കടപ്പുറത്ത് വെച്ച് നാലു ദിവസങ്ങളില്‍ അഞ്ച് വേദികളിലായി നടക്കുന്ന സാഹിത്യോത്സവത്തില്‍ ഇത്തവണ വെയില്‍സ് രാജ്യമാണ് അതിഥിയായി എത്തുന്നത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ക്കൊപ്പം സാമൂഹിക രാഷ്ടീയ പ്രവര്‍ത്തകര്‍, ചിന്തകര്‍, അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മ്മനി, ബെല്‍ജിയം, കാനഡ, സ്പെയ്ന്‍, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളും മേളയില്‍ പങ്കെടുക്കാനെത്തും.
ഈ ഇടങ്ങള്‍ കാണാം കീശ കാലിയാവാതെ
വിദേശത്തേക്കൊരു സുഖവാസ യാത്ര ഏതൊരു സഞ്ചാരപ്രിയന്റെയും സ്വപ്നമാണ്. ഒരു യൂറോപ്യന്‍ യാത്ര ശരാശരി ഇന്ത്യക്കാരന് താങ്ങാവുന്നതില്‍ അപ്പുറമാണ്. എന്നാല്‍ ബജറ്റില്‍ ഒതുങ്ങുന്ന തുക കൊണ്ട് യാത്രചെയ്യാന്‍ കഴിയുന്ന മനോഹര ഇടങ്ങള്‍, ഇന്ത്യന്‍ രൂപയ്ക്ക് വളരെ മൂല്യമുള്ള അഞ്ച് മനോഹര രാജ്യങ്ങളെ പരിചയപ്പെടുത്തുന്നു. നേപ്പാള്‍ നമ്മുടെ അയല്‍ രാജ്യമായ നേപ്പാളില്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ തനിപ്പകര്‍പ്പാണെന്ന് പറയാം. ഒരു ഇന്ത്യന്‍ രൂപക്ക് 1.60 നേപ്പാളീ റുപ്പിയാണ് മൂല്യം. ഇന്ത്യക്കാര്‍ക്ക് വിസ പോലുള്ള കടമ്പകളൊന്നും ഇവിടെയില്ല. വനത്തിലേക്കൊരു ട്രക്കിങ്ങിന് താല്പര്യമുള്ള ആര്‍ക്കും ഇവിടേക്ക് വരാം. അതു വെറുമൊരു ട്രക്കിങ് മാത്രമായിരിക്കില്ല. ആത്മാവിനെ തൊട്ടറിയാന്‍ കൊതിക്കുന്നവര്‍ക്ക് ഏകാകിയായി കടന്നുചെല്ലാവുന്ന സ്ഥലം കൂടിയാണ് നേപ്പാള്‍. ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവുള്ള കറന്‍സിയാണ് നേപ്പാളിലുള്ളതെന്നതിനാല്‍ അവരുടെ കറന്‍സിയേക്കാള്‍ ഇന്ത്യന്‍ രൂപയെ ഇഷ്ടപ്പെടുന്നവരാണ് നേപ്പാളില്‍ കൂടുതലും. ആകാശം തൊട്ട് മേഘങ്ങളെ വകഞ്ഞുമാറ്റുന്ന മഞ്ഞുമലകളും നിഗൂഢതയില്‍ പൊതിഞ്ഞ യതിമനുഷ്യനുമൊക്കെ ആകര്‍ഷിക്കുന്ന നാടാണിത്. കംബോഡിയ ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം ‘അങ്കോര്‍ വാറ്റ്’ ... Read more