Tag: വൈക്കം
കുമരകത്തിനൊപ്പം കാണാം വൈക്കം കാഴ്ചകളും
സഞ്ചാരപ്രിയര്‍ കുമരകത്തെ കാഴ്ചകള്‍ സ്വന്തമാക്കിയെങ്കില്‍ നേരെ വൈക്കത്തേക്ക് വിട്ടോളൂ. ബീച്ചും ക്ഷേത്രവുമൊക്കെ കണ്ട് മടങ്ങാം. കുമരകത്ത് നിന്നും 18 കിലോമീറ്റര്‍ പിന്നിട്ടാല്‍ വൈക്കത്ത് എത്തിച്ചേരാം കായല്‍ക്കാറ്റേറ്റ് വിശ്രമിക്കാന്‍ വൈക്കം ബീച്ച് കായല്‍ക്കാറ്റേറ്റ് വിശ്രമിക്കണമെങ്കില്‍ വൈക്കത്തേക്കു ധൈര്യമായി പോകാം. മനോഹരമായ അസ്തമയക്കാഴ്ചയൊരുക്കി ആരെയും മോഹിപ്പിക്കുന്ന സുന്ദരിയായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് വൈക്കം ബീച്ച്. ഇരിപ്പിടങ്ങളും തറയോട് പാകിയ നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. 30 ചാരുബഞ്ചുകളാണ് തയാറാക്കിയിരിക്കുന്നത്. സംഗീതം ആസ്വദിച്ച് കായല്‍ സൗന്ദര്യം നുകരാനായി എഫ്എം റേഡിയോയും പ്രവര്‍ത്തിക്കുന്നുണ്ട്. ബീച്ചിന്റെ സവിശേഷതകളിലൊന്ന് വഴിയോര ശില്പങ്ങളാണ്. ലളിതകല അക്കാദമിയാണ് ഈ സത്യഗ്രഹസ്മൃതി ഉദ്യാനം ഒരുക്കിയിരിക്കുന്നത്. വൈക്കം സത്യഗ്രഹത്തെ അധികരിച്ച് വിവിധ ശില്പികള് തയറാക്കിയിരിക്കുന്ന പത്തു ശില്പങ്ങളാണ് ബീച്ചിലേക്കുളള നടപ്പാതയിലുള്ളത്. വൈക്കം ബോട്ട്ജെട്ടിക്ക് സമീപമാണ് ബീച്ച്. അതുകൊണ്ട് ബോട്ട് യാത്ര നടത്താന്‍ താല്പര്യമുള്ളവര്ക്ക് വൈക്കം-തവണക്കടവ് റൂട്ടില്‍ ഒരു ബോട്ട് യാത്രയുമാകാം. രാജ്യത്തെ ആദ്യത്തെ സോളാര്‍ ബോട്ടായ ആദിത്യയില്‍ കയറി ഗമയിലൊരു യാത്രയും നടത്താം. 20 മിനിറ്റോളമെടുക്കും തവണക്കടവിലെത്താന്‍. ബോട്ടില്‍ മറുകരയിലെത്തിയാല്‍ ... Read more
വൈക്കം കായലില്‍ യാത്രക്കാരുടെ മനം കവര്‍ന്ന് ലക്ഷ്യ
ആധുനിക സൗകര്യങ്ങളുള്ള ബോട്ട് ലക്ഷ്യ വൈക്കം തവണക്കടവ് ഫെറിയില്‍ യാത്രക്കാരുടെ മനംകവര്‍ന്നു. വൈക്കം തവണക്കടവ് ഫെറിയില്‍ സര്‍വീസ് നടത്തുന്ന യാത്രാബോട്ടുകളിലൊന്നു തകരാറിലായതിനെത്തുടര്‍ന്നാണ് സര്‍വീസിനായി ലക്ഷ്യ ബോട്ട് പകരമെത്തിച്ചത്. രണ്ടുമാസം മുമ്പ് നീറ്റിലിറക്കിയ സ്റ്റീല്‍ ബോട്ടായ ലക്ഷ്യയ്ക്ക് ഒരു കോടി രൂപയാണ് നിര്‍മാണച്ചെലവ്. വൈക്കം-തവണക്കടവ് ഫെറിയില്‍ സൗരോര്‍ജ ബോട്ട് ആദിത്യയ്ക്കു പുറമേ നാലു തടിബോട്ടുകളാണ് സര്‍വീസ് നടത്തിയിരുന്നത്. ഇതില്‍ രണ്ടു ബോട്ടുകള്‍ അറ്റക്കുറ്റപ്പണിക്കായി ആലപ്പുഴയിലെ ഡോക്കിലേക്കു മാറ്റി. ഇതിനെ തുടര്‍ന്ന് വൈക്കം-തവണക്കടവ് ഫെറിയില്‍ യാത്രാക്ലേശം രൂക്ഷമായിരുന്നു. തുടര്‍ന്ന് നെടുമുടിയില്‍ സര്‍വീസ് നടത്തിയിരുന്ന ലക്ഷ്യയെ വൈക്കത്തെത്തിച്ച് കഴിഞ്ഞ ദിവസം രാവിലെമുതല്‍ സര്‍വീസ് ആരംഭിക്കുകയായിരുന്നു. 75 സീറ്റിങ് കപ്പാസിറ്റിയുള്ള ലക്ഷ്യയുടെ രൂപകല്പനയും ഏറെ ശ്രദ്ധേയമാണ്. ഡോക്കിലെത്തിച്ച തടിബോട്ട് നന്നാക്കി വൈക്കം ഫെറിയിലെത്താന്‍ കുറഞ്ഞത് രണ്ടുമാസം വേണ്ടിവരും.
കരയിലും വെള്ളത്തിലും ഓടുന്ന വാട്ടര്‍ ബസുകള്‍ ആലപ്പുഴയിലേക്ക്
കരയിലും വെള്ളത്തിലും ഒരുപോലെ സര്‍വീസ് നടത്താവുന്ന വാട്ടര്‍ബസുകള്‍ ആലപ്പുഴയിലേക്ക്. ഇന്ത്യയിലെ തന്നെ ആദ്യ വാട്ടര്‍ ബസായിരിക്കും ഇത്. വാട്ടര്‍ ബസ് സര്‍വീസ് നടത്തുന്നതിനുള്ള എല്ലാ ശാസ്ത്രീയ പഠനങ്ങളും ജലഗതാഗത വകുപ്പ് പൂര്‍ത്തിയാക്കി. കുസാറ്റ് യൂണിവേഴ്സിറ്റിക്കാണ് പദ്ധതി നിര്‍വഹണത്തിനുള്ള ചുമതല. ചെലവ് കുറച്ച് കൂടുതല്‍ പ്രവര്‍ത്തനക്ഷമമായ ബസുകളുടെ നിര്‍മാണമാണ് ലക്ഷ്യമിടുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഓടുന്ന അഫീബിയന്‍ ബസുകള്‍ക്ക് 12 കോടി രൂപ വരെ ചെലവ് വരും. എന്നാല്‍, 6 കോടി രൂപ മുതല്‍മുടക്കിലാണ് ആലപ്പുഴയില്‍ വാട്ടര്‍ബസ് ഇറക്കാന്‍ പോകുന്നത്. വാട്ടര്‍പ്രൂഫ് ടെക്നോളജി ഉപയോഗിച്ച് ആധുനിക വോള്‍വോ ബസില്‍ രൂപമാറ്റം വരുത്തിയാണ് വാട്ടര്‍ ബസുകള്‍ ഉണ്ടാക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന ബസിന്റെ സര്‍വീസ് ജില്ലയില്‍ പെരുമ്പളം-പാണാവള്ളി റൂട്ടില്‍ കൂടി വൈക്കം, ചേര്‍ത്തല എന്നിവിടങ്ങളിലേക്ക് നടത്താനാണ് തീരുമാനം. കുസാറ്റ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ.സുധീര്‍ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കും. കരയിലും വെള്ളത്തിലും ഒരുപോലെ ഓടുന്നതിനാല്‍ മോട്ടോര്‍ വാഹനവകുപ്പിന്റെയും അനുബന്ധ വകുപ്പുകളുടെയും അനുമതി ... Read more
300 രൂപയുണ്ടോ? കരിമീന്‍ പിടിക്കാം, ഊണ് കഴിക്കാം ഫിഷ് വേള്‍ഡ് അക്വാ ടൂറിസം വില്ലേജിലെത്തിയാല്‍
തിരക്ക് പിടിച്ച ജീവിതത്തില്‍ പ്രകൃതിയുടെ മനോഹാരിത ആസ്വാദിച്ച് ഒരു ദിവസം ചിലവഴിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. കാഴ്ചകള്‍ക്കൊപ്പം രുചിയൂറുന്ന മീന്‍ കൂട്ടിയുള്ള ഊണ് കൂടി കിട്ടിയാലോ സംഗതി ഉഷാറായി. കുറഞ്ഞ ചിവലില്‍ ഇവയൊക്കെ ആസ്വദിക്കണമെങ്കില്‍ ഫാം ടൂറിസം രംഗത്ത് വ്യത്യസ്ത മാതൃകയായ വൈക്കം തേട്ടകത്തെ ഫിഷ് വേള്‍ഡ് അക്വാ ടൂറിസം സെന്ററിലേക്ക് വരാം. മൂവാറ്റുപുഴയുടെ കൈവഴിയായി ഒഴുകുന്ന കാരിയാര്‍ തീരത്ത് നിലകൊള്ളുന്ന സുന്ദരഭൂമിയിലേക്ക് വിദേശീയരും സ്വദശീയരുമടക്കം നിരവധിപേരാണ് എത്തുന്നത്. മുളയുടെ അലങ്കാര ഭംഗിയില്‍ പണിതുയര്‍ത്തിയ ഫിഷ് വേള്‍ഡ് അക്വാ ടൂറിസം സെന്ററിന് വിശേഷങ്ങള്‍ ഒരുപാടുണ്ട്. വിനോദത്തിലൂടെ അറിവ് നേടാം, പ്രകൃതിയെ പഠിക്കാം എന്ന ലക്ഷ്യത്തേടെ 2014ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ദമ്പതികളായ വിപിനും അനിലയും തുടങ്ങിയ ഫാം ടൂറിസം പദ്ധതി ചുരുങ്ങിയ നാളുകള്‍ കൊണ്ട് ജനശ്രദ്ധയാകര്‍ഷിച്ചു. പ്രളയത്തിന്റെ പ്രതിസന്ധികളെല്ലാം അതിജീവിച്ച് മുന്നേറുകയാണ്. ലോകത്തിലെ ആദ്യത്തെ ഫ്ളോട്ടിങ് സൈക്കിള്‍ ട്രാക്കാണ് ഫിഷ് വേള്‍ഡ് അക്വാ ടൂറിസം വില്ലേജിന്റെ മുഖ്യാകര്‍ഷണം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ആസ്വദിക്കാവുന്ന നിരവധി ... Read more
വൈക്കം-എറണാകുളം അതിവേഗ ബോട്ട് ; ‘വേഗ 120’ എറണാകുളത്ത് എത്തി
വൈക്കം-എറണാകുളം റൂട്ടില്‍ അതിവേഗ യാത്രയൊരുക്കി ജലഗതാഗത വകുപ്പിന്റെ ‘വേഗ-120’ എറണാകുളത്തെത്തി. വൈക്കത്തു നിന്ന് രാവിലെ എട്ടിന് പുറപ്പെട്ട ബോട്ട് 9.25-നാണ് എറണാകുളം ബോട്ട് ജെട്ടിയിലെത്തിയത്. ഒന്നര മണിക്കൂര്‍ സമയമാണ് വൈക്കം-എറണാകുളം യാത്ര പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിരിക്കുന്നതെങ്കിലും തിങ്കളാഴ്ച അഞ്ച് മിനിറ്റ് നേരത്തെ ബോട്ട് എത്തി. സാധാരണ കംപാര്‍ട്ട്മെന്റില്‍ 61 പേരും ശീതീകരിച്ച കംപാര്‍ട്ട്മെന്റില്‍ 10 പേരുമായാണ് ബോട്ട് എറണാകുളത്തെത്തിയത്. ഇതിലും നേരത്തെ എത്താന്‍ വരും ദിവസങ്ങളില്‍ ശ്രമിക്കുമെന്ന് സംസ്ഥാന ജലഗതാഗത വകുപ്പ് എറണാകുളം ട്രാഫിക് കണ്ട്രോളര് എം. സുജിത്ത് പറഞ്ഞു. വേലിയേറ്റമുള്ളതുകൊണ്ടാണ് സമയം കൃത്യമായി നിശ്ചയിക്കാനാവാത്തത്. പോര്‍ട്ട് രജിസ്ട്രേഷന് സംബന്ധിച്ചുള്ള കാര്യങ്ങള്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച പകല്‍ അധികം സര്‍വീസുകള്‍ നടത്തിയില്ല. വൈകീട്ട് 5.02-ന് ബോട്ട് വൈക്കത്തേക്ക് തിരിച്ചു. പോര്‍ട്ട് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാനുണ്ട്. അതിന് രണ്ടുമൂന്ന് ദിവസം കൂടി സമയം വേണ്ടിവരും. ഇതിനുള്ളില്‍ സര്‍വീസിന്റെ കൃത്യമായ സമയക്രമവും പൂര്‍ത്തിയാക്കും.
തിര മുറിച്ചു വേഗമെത്താം; വൈക്കം-എറണാകുളം അതിവേഗ ബോട്ട് സര്‍വീസ് ഈ മാസം മുതല്‍
വൈക്കത്ത് നിന്ന് എറണാകുളം പോകേണ്ടവര്‍ക്ക് ഇനി റോഡിലെ ബ്ലോക്കിനെ പേടിക്കേണ്ട. ഒന്നര മണിക്കൂര്‍ കൊണ്ട് കായല്‍ ഭംഗി നുകര്‍ന്ന് എറണാകുളം എത്താം. ശീതീകരിച്ച മുറിയും നുകരാന്‍ സ്നാക്സും. ആനന്ദലബ്ധിക്കിനി എന്തു വേണം? വൈക്കത്തുനിന്ന് എറണാകുളത്തേക്കുള്ള അതിവേഗ ബോട്ട് സർവിസ് ഈ മാസം ആരംഭിക്കും. സംസ്ഥാന ജലഗതാഗത വകുപ്പാണ് ദേശീയ ജലപാതയിൽ സർവിസ് തുടങ്ങുന്നത്. വേഗത്തിലും വലുപ്പത്തിലും സൗകര്യങ്ങളിലുമെല്ലാം ഏറെ സവിശേഷതകളുള്ളതാണ് ബോട്ട്. പൊതുജനങ്ങൾക്കായി ഇത്തരമൊരു സർവിസ് സംസ്ഥാനത്ത് ആദ്യമാണ്. വൈക്കം ബോട്ട് ജെട്ടിയിൽ നിന്ന് ഹൈക്കോടതി ജെട്ടിയിൽ പരമാവധി ഒന്നര മണിക്കൂർ കൊണ്ട് എത്തുന്ന വിധത്തിലാണ് സർവിസ് ക്രമീകരിച്ചിരിക്കുന്നത്. സാധാരണ ബോട്ടുകളുടെ വേഗം മണിക്കൂറിൽ ആറ് നോട്ടിക്കൽ മൈൽ ആണെങ്കിൽ ഇതിന് 12 ആണ്. ഓഫിസ് സമയത്തിനനുസൃതമായി രാവിലെയും വൈകിട്ടും സർവിസ് ഉണ്ടാകും. കൂടുതൽ സർവിസുകൾ, സമയക്രമം, സ്റ്റോപ്പുകൾ എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ജലഗതാഗത വകുപ്പിന്റെ അരൂരിലെ യാർഡിൽ 1.90 കോടി രൂപ ചെലവിൽ നിർമിച്ച ഇരട്ട എൻജിനുള്ള കെറ്റാമറൈൻ ... Read more