Tag: വയനാട്
ചെമ്പ്രമല സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തു
ചെമ്പ്ര മലയിലേക്ക് ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ട്രെക്കിങ് പുനരാരംഭിച്ചു. കഴിഞ്ഞ വര്‍ഷം വേനലില്‍ കാട്ടുതീയില്‍ കത്തിയെരിഞ്ഞ ചെമ്പ്ര മലയിലേക്ക് പ്രവേശനം നിര്‍ത്തിവെച്ചിരുന്നു. പച്ചപ്പ് വീണ്ടുമെത്തിയതോടെ സഞ്ചാരികളെ വീണ്ടും ക്ഷണിച്ചു. ജൂണില്‍ കനത്ത മഴ വീണ്ടും വഴിമുടക്കിയായി. പ്രളയവും പിന്നാലെയെത്തി. പത്തുമാസത്തിന് ശേഷം പാതകളെല്ലാം താല്‍ക്കാലികമായെങ്കിലും ശരിയാക്കി ഹൃദയ തടാകത്തിലേക്ക് യാത്രക്കാരെ ക്ഷണിക്കുകയാണ് വയനാട് ടൂറിസം അധികൃതര്‍. മലമുകളിലെ ഹൃദയതടാകം കാണാന്‍ നിരവധി പേരെത്തുന്നുണ്ടെങ്കിലും പ്രവേശനം കര്‍ശന നിബന്ധനകളോടെ മാത്രമാണ്. ഒരു ദിവസം 20 ഗ്രൂപ്പുകള്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. 200 പേരെ വരെ ഒരു ദിവസം പ്രവേശിപ്പിക്കുകയുള്ളൂ. രാവിലെ ഏഴുമുതല്‍ വൈകിട്ട് നാലുവരെയാണ് സന്ദര്‍ശനകര്‍ക്ക് അനുമതി. ഉച്ചക്ക് 12 വരെ മാത്രമേ ട്രക്കിങിന് അനുമതിയുള്ളൂ. ഇവരെ സഹായിക്കാന്‍ പത്ത് സ്ഥിരം ഗൈഡുകളും 30 താല്‍ക്കാലിക സഹായികളും ഉണ്ടാകും. അടുത്ത മാസം മുതല്‍ പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കാനാണ് അധികൃതരുടെ പദ്ധതി. മുമ്പ് ഒരു ദിവസം ആയിരം പേരോളം ഈ മലനിരയില്‍ സാഹസിക ... Read more
മനസ്സ് കുളിര്‍പ്പിക്കാന്‍ ഇരുപ്പ് വെള്ളച്ചാട്ടം
കര്‍ണാടക ജില്ലയിലെ ബ്രഹ്മഗിരി മലനിരകളില്‍ സ്ഥിതിചെയ്യുന്ന അതിമനോഹരമായൊരു വെള്ളച്ചാട്ടമാണ് ഇരുപ്പ് വെള്ളച്ചാട്ടം. വിരാജ്പേട്ടില്‍ നിന്നുമ 48 കിലോമീറ്റര്‍ അകലെ നാഗര്‍ഹോള ദേശീയ പാതയോട് ചേര്‍ന്നാണ് ഇതിന്റെ സ്ഥാനം. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ഒരു വണ്‍ ഡേ ട്രിപ്പിനു പറ്റിയ ഇടമാണിത്. തിരുനെല്ലി ക്ഷേത്രം, വയനാട് തോല്‍പ്പെട്ടി സഫാരി, നാഗര്‍ഹോള (രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്) സഫാരി എന്നിവയും സമയ ലഭ്യതയ്ക്ക് അനുസരിച്ച് ഈ യാത്രയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. കേവലമൊരു യാത്ര എന്നതിലുപരി കുടുംബത്തോടോപ്പമെത്തി കുളിച്ചുല്ലസിക്കാന്‍ പറ്റുന്നൊരിടം കൂടിയാണിത്. ഒഴുക്ക് കൂടുതലുള്ള സമയത്ത് വെള്ളത്തിലിറങ്ങുന്നതും കുളിക്കുന്നതുമൊക്കെ അല്പം ശ്രദ്ധയോടെയാവണമെന്നുമാത്രം. അന്‍പത് രൂപയാണ് ആളൊന്നിന് പ്രവേശന ഫീസായി ഈടാക്കുന്നത്. ടിക്കറ്റ് നല്‍കുന്നിടത്തുനിന്നും വെള്ളച്ചാട്ടം വരെ കുറച്ച് ദൂരം നടക്കാനുണ്ട്. കുടിവെള്ളമല്ലാതെ മറ്റ് ആഹാര സാധനങ്ങളോ, പ്ലാസ്റ്റിക് കവറുകളോ ഇവിടെ അനുവദിക്കുന്നതല്ല. ടിക്കറ്റ് എടുക്കുന്ന സ്ഥലത്തിനോട് ചേര്‍ന്ന് വാഹനങള് പാര്‍ക്ക് ചെയ്യാനും, ആഹാരം കഴിക്കാനുമൊക്കെ സ്ഥലം സൗകര്യപ്പെടുത്തിയിട്ടുണ്ട്
കേരളം മനോഹരം ,മനമലിഞ്ഞ് ടൂർ ഓപ്പറേറ്റർമാർ
പ്രളയദുരിതത്തില്‍ നിന്ന് കരകയറിയ കേരളത്തിന്റെ ഭംഗി ആസ്വദിക്കാന്‍ വിദേശ ടൂര്‍ ഓപ്റേറ്റര്‍മാര്‍. കേരള ട്രാവല്‍ മാര്‍ട്ടിനോട് അനുബന്ധിച്ച് എത്തിയ വിദേശ ടൂര്‍ ഓപ്റേറ്റര്‍മാരാണ് വയനാട് ഇടുക്കി ജില്ലകളില്‍ സന്ദര്‍ശനം നടത്തിയത്. ദ്വിദിന സന്ദര്‍ശനത്തിന് എത്തിയ ടൂര്‍ ഓപ്റേറ്റര്‍മാര്‍ക്ക് ജില്ലാ അധികാരികള്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്. വയനാട് സന്ദര്‍ശനത്തിനെത്തിയത് 14 വിദേശ രാജ്യങ്ങളില്‍ നിന്ന് 51 ടൂര്‍ ഓപ്റേറ്റര്‍മാരാണ്. രണ്ട് ദിവസത്തെ പര്യടനത്തില്‍ ഇവര്‍ ആദ്യ ദിനം സന്ദര്‍ശിച്ചത് എടയ്ക്കല്‍ ഗുഹ, അമ്പലവയല്‍, ഫാന്റം റോക്ക്,അമ്പെയ്ത്ത് കേന്ദ്രം, കളിമണ്‍ പാത്ര നിര്‍മാണശാല എന്നീയിടങ്ങളാണ്. തുടര്‍ന്ന് ഗ്രാമീണ ജീവിതം മനസിലാക്കുന്നതിന് ആദിവാസി കോളനികളില്‍സന്ദര്‍ശനം നടത്തി. രണ്ടാം ദിനത്തില്‍ പൂക്കോട് തടാകം കുറുവാദ്വീപ്, സൂചിപ്പാറ എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തും. ഇടുക്കി സന്ദര്‍ശിക്കാനെത്തിയത് ഇരുന്നൂറ് പേരടങ്ങുന്ന ട്രാവല്‍ ഏജന്‍സി സംഘമാണ്. ഇതില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഉള്‍പ്പെടുന്ന അംഗങ്ങളുണ്ടായിരുന്നു. ഇടുക്കി സന്ദര്‍ശനത്തിനെത്തിയ ടാവല്‍ ഏജന്‍സി സംഘത്തിനെ തേക്കടി ഡെസ്റ്റിനേഷന്‍ പ്രെമോഷന് കൗണ്‍സില്‍, ... Read more
കനത്തമഴ: നാലു ജില്ലയില്‍ ജാഗ്രതാനിര്‍ദേശം
വരുംദിവസങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാലുജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവിഭാഗം ജാഗ്രതാനിര്‍ദേശം (യെല്ലോ അലര്‍ട്ട്) പുറപ്പെടുവിച്ചു. ഒക്ടോബര്‍ ആറുവരെ ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച്, ആറ് തീയതികളില്‍ കോഴിക്കോട് ജില്ലയിലും ലക്ഷദ്വീപിലും ആറിന് കണ്ണൂര്‍ ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇടുക്കി, വയനാട് ജില്ലകളിലും ശക്തമായ മഴയ്ക്കും അഞ്ചിന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ലക്ഷദ്വീപിലും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ആറിന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ജില്ലകളില്‍ 24 മണിക്കൂറും താലൂക്ക് കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കും.
ബാണസുരസാഗറിന്റെ ഭംഗി ഇനി സിപ്പ് ലൈനിലൂടെ ആസ്വദിക്കാം
ബാണാസുരസാഗര്‍ ഡാമിലെ സിപ് ലൈന്‍ ടൂറിസം പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും. മലബാറിലെ ഏറ്റവും നീളംകൂടിയ സാഹസിക സിപ് ലൈനാണിതെന്ന് കേരളാ ഹൈഡല്‍ ടൂറിസം ഡയറക്ടര്‍ കെ.ജെ. ജോസഫ്, ‘മഡി ബൂട്സ് വക്കേഷന്‍’ മാനേജിങ് ഡയറക്ടര്‍ പ്രദീപ് മൂര്‍ത്തി എന്നിവര്‍ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 2.30-ന് സി.കെ. ശശീന്ദ്രന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കേരളാ ഇലക്ട്രിസിറ്റി ബോഡിന്റെ കേരളാ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിപ്പുകാരായ ‘മഡി ബൂട്സ് വക്കേഷന്‍’ അഡ്വഞ്ചര്‍ ടൂര്‍ കമ്പനിയുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 400 മീറ്റര്‍ നീളമുള്ള സിപ് ലൈന്‍ ലോകോത്തര നിലവാരത്തില്‍ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നിര്‍മിച്ചതെന്നും ഇവര്‍ പറഞ്ഞു. ഡാമിന്റെ പരിസരപ്രദേശത്തെ പ്രകൃതിഭംഗി ആസ്വദിക്കുന്നതോടൊപ്പം സാഹസികതയ്ക്കും വിനോദത്തിനും പുതിയ അനുഭവമായിരിക്കും സിപ് ലൈന്‍. ഉത്തരവാദിത്വ ടൂറിസം നയത്തിന്റെ ഭാഗമായി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും അണിയറയില്‍ പ്രവര്‍ത്തിക്കുന്നതിനുമായി പ്രാദേശിക തൊഴിലാളികളെ കണ്ടെത്തി പരിശീലിപ്പിച്ചാണ് ‘മഡി ബൂട്സ് വക്കേഷന്‍’ സിപ് ... Read more
മൂന്ന് ജില്ലകളില്‍ നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ നാളെയും മറ്റന്നാളും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 64.4 മുതല്‍ 124.4 മി. മീ വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രസ്തുത സാഹചര്യം നേരിടുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണമെന്നും. മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ കാര്യങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.
വയനാട് പാല്‍ച്ചുരം തുറന്നു; 15 ടണ്ണില്‍ കൂടുതലുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം
കനത്തമഴയിലും മണ്ണിടിച്ചിലിലും തകര്‍ന്ന പാല്‍ച്ചുരം റോഡ് താത്കാലികമായി ഗതാഗത യോഗ്യമാക്കി. ഇന്നലം മുതല്‍ വാഹനങ്ങള്‍ ഇതു വഴി കടത്തി വിടുന്നുണ്ട്. എന്നാല്‍ 15 ടണ്ണില്‍ കുറവുള്ള ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മാത്രമേ ചുരം വഴി കടന്നു പോകാനാവൂ. റോഡിന്റെ പുനര്‍നിര്‍മ്മാണം ഇപ്പോഴും നടന്ന് വരികയാണ്. ഇത് പൂര്‍ണമായും കഴിഞ്ഞാല്‍ മാത്രമേ 15 ടണഅണില്‍ കൂടുതല്‍ ഭാരമുള്ള വാഹനങ്ങള്‍ കടത്തി വിടുന്നതിനെ കുറിച്ച് തീരുമാനമെടുക്കൂ. അമ്പായത്തോട് മുതല്‍ ബോയ്സ് ടൗണ്‍ വരം 6.27 കിലോമീറ്ററാണ് പാല്‍ചുരത്തിന്റെ ദൂരം. ഇതില്‍ വനമേഖലയിലുള്ള മൂന്നര കിലോമീറ്ററിലേറെ ദുരം റോഡ് മണ്ണിടിച്ചിലില്‍ തകര്‍ന്നിരുന്നു. ചില ഭാഗങ്ങള്‍ ഒഴുകി പോകുകയും പാര്‍ശ്വഭിത്തി ഇടിഞ്ഞ് തകരുകയും ചെയ്തു. തുടര്‍ന്നാണ് അധികൃതര്‍ ചുരം റോഡിലൂടെ ഗതാഗതം നിരോധിച്ചത്. റോഡ് പൂര്‍ണ്ണമായും ഒഴുകി പോയ 50 മീറ്ററില്‍ കോണ്‍ക്രീറ്റ് ചെയ്തിരിക്കുകയാണിപ്പോള്‍. ഞായറാഴ്ച ചുരത്തിലൂടെ ബസ് ട്രയല്‍ റണ്‍ നടത്തുകയും ഉദ്യോഗസ്ഥര്‍ റോഡ് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. പാര്‍ശ്വഭിത്തി വലിയ തോതില്‍ തകര്‍ന്ന ... Read more
കാലവര്‍ഷം ശക്തിയോടെ തുടരുന്നു; പന്ത്രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
കേരളത്തില്‍ കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. Photo Courtesy: ANI മറ്റു ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിര്‍ത്താതെ പെയ്യുന്ന മഴയ്ക്കിടെ ഇന്ന് എട്ട് പേര് മരിച്ചു.
എട്ട് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത
കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പനുസരിച്ച് ആഗസ്റ്റ് 12ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ചില സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. ഇടുക്കിയിലും വയനാട്ടിലും ചില സ്ഥലങ്ങളില്‍ 14 വരെ കനത്ത മഴ തുടരും. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയുണ്ടാവുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി. തീവ്രമായ മഴയുടെ സാഹചര്യത്തിൽ വയനാട്, ഇടുക്കി ജില്ലകളിൽ ആഗസ്റ്റ് 14 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു. തീവ്രമായ മഴയുടെ സാഹചര്യത്തിൽ ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ ആഗസ്റ്റ് 13 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു. തീവ്രമായ മഴയുടെ സാഹചര്യത്തിൽ എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ആഗസ്റ്റ് 12 വരെ റെഡ് അലര്‍ട്ട്പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് 14 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു.
താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനരാരംഭിച്ചു
വയനാട്ടിലെ താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനരാരംഭിച്ചു. താത്കാലികമായാണ് ഗതാഗതം പുനരാരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ചുരത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചത്. നിലവില്‍ 5 ടണ്‍ ഭാരമുള്ളതും ആറു ചക്രങ്ങളോ അതില്‍ കുറവുള്ളതോ ആയ ചരക്കുവാഹനങ്ങള്‍ക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്. ടൂറിസ്റ്റ് ബസുകള്‍ക്കും നിരോധനമുണ്ടായിരുന്നു. എന്നാല്‍ ഇരു ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് ഗതാഗത തടസം ബാധകമായിരുന്നില്ല. ടൂറിസ്റ്റ് ബസുകളുടെ നിരോധനവും ഇതോടൊപ്പം പിന്‍വലിച്ചിട്ടുണ്ട്.
സാഹസികര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി തൊള്ളായിരംകണ്ടി
വയനാടെന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു സഞ്ചാരിയുടേയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ചുരമാണ്. പിന്നെ ഹരിത നിബിഢമായ വനങ്ങളുമാണ്. വളഞ്ഞ പുളഞ്ഞ വഴികള്‍ ഒളിപ്പിച്ചിരിക്കുന്നത് കാഴ്ച്ചയുടെ ആയിരം വസന്തമാണ്. വയനാട്ടിലെത്തുന്ന സാഹസികരായ സഞ്ചാരികള്‍ക്ക് പറ്റിയ സ്ഥലമാണ് തൊള്ളായിരംകണ്ടി. കേള്‍ക്കുമ്പോള്‍ വലിയ രസമൊന്നും തോന്നില്ലെങ്കിലും കാഴ്ച്ചക്കാര്‍ക്ക് അവിടെ കാത്തിരിക്കുന്നത് മനോഹരമായ കാഴ്ച്ചകളാണ്. ബാണാസുരയും പൂക്കോട് തടാകവും എടക്കല്‍ ഗുഹയും മാത്രമല്ല, വയനാട്. പ്രകൃതിയെ അറിഞ്ഞും അതിലലിഞ്ഞും യാത്ര ചെയ്യാനാഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ ഒറ്റയ്ക്കും കൂട്ടായും തൊള്ളായിരംകണ്ടിയിലെത്തുന്നു. വടുവഞ്ചാല്‍ സൂചിപ്പാറ റൂട്ടില്‍നിന്നു വലത്തോട്ടുള്ള വഴിയിലാണ് തൊള്ളായിരംകണ്ടി. പേരിനു മാത്രമേ റോഡുള്ളൂ. ഓഫ് റോഡ് റൈഡിനു പറ്റിയ സ്ഥലം. പ്രവേശനത്തിന് അനുമതിയില്ലെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ചാണു സഞ്ചാരികള്‍ ഇവിടേക്കെത്തുന്നത്. ഒരു വാഹനത്തിനു മാത്രം ഒരേസമയം കടന്നുപോകാവുന്നത്ര വീതിയേ ഈ വഴിയിലുള്ളൂ. കല്ലില്‍നിന്നു കല്ലിലേക്കു ചാടിയുള്ള സാഹസികയാത്ര. ഇരുവശത്തും കൊടുങ്കാട്. റോഡിനു കുറുകെ ഒഴുകിപ്പോകുന്ന കൊച്ചരുവികളെ ഇടയ്ക്കിടയ്ക്കു കാണാം. രണ്ടു വശവും കോണ്‍ക്രീറ്റ് ചെയ്ത റോഡാണ്. തൊള്ളായിരത്തിലെത്തുമ്പോള്‍ പച്ചപ്പു വിരിച്ച പുല്‍മേടും അതിനെ ... Read more
കെഎസ്ആര്‍ടിസി ഇനി മുതല്‍ മൂന്ന് സോണുകള്‍
കെഎസ്ആര്‍ടിസിയെ മൂന്നു ലാഭകേന്ദ്രങ്ങളാക്കി തിരിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനം ഇന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് നിര്‍വഹിക്കും. കെഎസ്ആര്‍ടിസിയെ മൂന്ന് മേഖലകളായി തിരിക്കണമെന്നു സ്ഥാപനത്തിന്റെ പുനഃസംഘടനയെക്കുറിച്ചു പഠിച്ച പ്രഫ. സുശീല്‍ഖന്ന ശുപാര്‍ശ ചെയ്തിരുന്നു. നിലവിലെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ചു സോണുകള്‍ സൗത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് സോണ്‍ എന്നിങ്ങനെയാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ് സൗത്ത് സോണില്‍. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ സെന്‍ട്രല്‍ സോണിലും. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ നോര്‍ത്ത് സോണിലും. എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ജി.അനില്‍കുമാറിനാണ് സൗത്ത് സോണിന്റെ ചുമതല. എക്സിക്യൂട്ടീവ് ഡയറക്ടറായ എം.ടി. സുകുമാരന്‍ സെന്‍ട്രല്‍ സോണിന്റെയും സി.വി.രാജേന്ദ്രന് നോര്‍ത്ത് സോണിന്റെയും ചുമതല നല്‍കിയിട്ടുണ്ട്. മൂന്നു മേഖലകളാകുന്നതോടെ ഉദ്യോഗസ്ഥ തലത്തിലും മാറ്റങ്ങളുണ്ടാകും. ഇതിന്റെ പട്ടിക പുറത്തിറങ്ങി. സോണല്‍ ഓഫിസര്‍മാര്‍ക്കായിരിക്കും സോണുകളുടെ ചുമതല. ജില്ലാ ആസ്ഥാനവും ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ തസ്തികയും ... Read more
വയനാട് ചുരത്തിലെ ഗതാഗത നിയന്ത്രണം താത്കാലികമായി ഒഴിവാക്കി
വയനാട് ചുരം വഴി യാത്ര വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം താത്കാലികമായി ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ യു.വി ജോസ് അറിയിച്ചു. കാലവര്‍ഷത്തിന് ശക്തി കുറഞ്ഞ സാഹചര്യത്തിലാണിത്. ടൂറിസ്റ്റ് വാഹനങ്ങള്‍ ഉള്‍പ്പടെ എല്ലാ യാത്ര വാഹനങ്ങള്‍ക്കും ചുരം വഴി പോകാം.എന്നാല്‍ ചരക്ക് വാഹനങ്ങള്‍ക്കുള്ള ഗതാഗത നിരോധനം തുടരും കാലവര്‍ഷത്തില്‍ ചുരം റോഡില്‍ മണ്ണിടിഞ്ഞതിനാലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിലവിലുള്ള സ്ഥിതി അവലോകനം ചെയ്യുന്നതിന് താമരശേരി താലൂക്ക് ഓഫീസില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ,പൊതുമരാമത്ത് ദേശീയ പാത വിഭാഗം, റവന്യു തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നാണ് ഗതാഗത നിയന്ത്രണത്തില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചത്.