Tag: വയനാട്
മുഖം മിനുക്കി താമരശ്ശേരി ചുരം; വളവുകള്‍ക്ക് വീതികൂട്ടല്‍ പുരോഗമിക്കുന്നു
ഗതാഗതക്കുരുക്ക് കാരണം പൊറുതിമുട്ടുന്ന താമരശ്ശേരി ചുരത്തിലെ വളവുകളുടെ വീതികൂട്ടല്‍ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍. അഞ്ച് വളവുകളാണ് വീതികൂട്ടുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി മെയ് 14 മുതല്‍ രണ്ടാഴ്ചത്തേക്ക് ഭാരംകൂടിയ ലോറികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ചുരത്തിലെ മൂന്ന്, അഞ്ച് വളവുകളുടെ വീതിയാണ് വര്‍ധിപ്പിച്ചത്. വീതികൂട്ടിയ ഭാഗത്തെ ടാറിങ് നടപടികള്‍ നടക്കുകയാണ്. ഇക്കാര്യം മന്ത്രി ജി സുധാകരന് തന്റെ ഫെയ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ആറുകോടിയോളമാണ് രണ്ട് വളവുകള്‍ വീതികൂട്ടുന്നതിന് ചിലവ് വരിക. ആറ്, ഏഴ്, എട്ട് എന്നീ വളവുകളാണ് ഇനി വീതികൂട്ടാനുള്ളത്. ഇതിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കടുവകളുടെ എണ്ണത്തില്‍ വയനാട് ഒന്നാമത്
കര്‍ണാടക – തമിഴ്നാട് സംസ്ഥാനങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന വയനാട്, വയനാട് സൗത്ത്, നോര്‍ത്ത് വയനാട് വന്യജീവി സങ്കേതങ്ങളില്‍ കടുവകളുടെ എണ്ണം വര്‍ധിച്ചതായി കണക്കെടുപ്പില്‍ കണ്ടെത്തി. കേരളത്തിലെ പറമ്പിക്കുളം, പെരിയാര്‍ വന്യജീവി സങ്കേതങ്ങള്‍ ഇതോടെ വയനാടിന് പിന്നിലായി. വനം-വന്യജീവി വകുപ്പ് ക്യാമറ സ്ഥാപിച്ച് തയ്യാറാക്കി കണക്ക് പ്രകാരം വയനാട് വന്യജീവി സങ്കേതത്തില്‍ 84 കടുവകള്‍ ഉള്ളതായാണ് കണക്ക്. എന്നാല്‍ പറമ്പിക്കുളം, പെരിയാര്‍ എന്നിവിടങ്ങളില്‍ 25 വീതം കടുവകള്‍ മാത്രമാണ് ഉള്ളതെന്നാണ് കണക്കുകള്‍. 2017-2018 കാലയളവിലായിരുന്നു ക്യാമറ സ്ഥാപിച്ചുള്ള കടുവകളുടെ കണക്കെടുപ്പ് നടന്നത്. കേരളത്തിലൊട്ടാകെ 176 കടുവകള്‍ ഉണ്ട്. അതേ സമയം ഒരു വയസില്‍ താഴെയുള്ള കടുവ കുഞ്ഞുങ്ങളെ കണക്കില്‍പ്പെടുത്തിയിട്ടില്ല. ഇവയടക്കം 250 ലധികം കടുവകള്‍ കേരളത്തില്‍ ഉണ്ടാകുമെന്ന് വനംവകുപ്പിന്റെ കണക്കുകള്‍ പറയുന്നു. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍ നിലമ്പൂര്‍ സൗത്ത്, നിലമ്പൂര്‍ നോര്‍ത്ത് വനം ഡിവിഷനുകളില്‍ ക്യാമറ സ്ഥാപിച്ചിരുന്നില്ല. സംസ്ഥാനത്തെ 36 വനം ഡിവിഷനുകളില്‍ മറ്റെല്ലായിടത്തും ഒളിക്യാമറ നിരീക്ഷണം നടത്തി. ചീഫ് വൈല്‍ഡ് ലൈഫ് ... Read more
താമരശ്ശേരി ചുരത്തില്‍ വലിയ ചരക്ക് വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ നിയന്ത്രണം
താമരശ്ശേരി ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ വലിയ ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. വയനാട്, കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന മള്‍ട്ടി ആക്സില്‍ ട്രക്കുകള്‍ ഇന്ന് മുതല്‍ അടുത്ത രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി യാത്ര ചെയ്യേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവുവിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. യാത്രാ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചെങ്കിലും പിന്നീട് അത് യാത്രക്കാർക്ക് പ്രയാസമാകുമെന്ന് കണ്ട് പിൻവലിക്കുകയായിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് താമരശേരി ചുരം റോഡ് തകർന്ന് ദേശീയപാതയിലെ ഗതാഗതം മാസങ്ങൾ തടസ്സപ്പെട്ടിരുന്നു. ചിപ്പിലത്തോട് ബസ് ഇറങ്ങി നടന്ന് മറ്റൊരു ബസിൽ കയറിയായിരുന്നു അന്നത്തെ യാത്ര. പിന്നീട് അറ്റകുറ്റപണികൾ നടത്തിയാണ് യാത്ര പഴയരീതിയിൽ പുനഃസ്ഥാപിച്ചത്. മഴക്കാലമാകുന്നതിന് മുമ്പ് അറ്റകുറ്റപണികൾ നടത്താനായാണ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. യോഗത്തില്‍ കോഴിക്കോട് ആര്‍ടിഒ എ കെ ശശികുമാര്‍, താമരശ്ശേരി ട്രാഫിക് എസ് ഐ യു രാജന്, എന്‍ എച്ച് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ വിനയരാജ് എന്നിവര്‍ ... Read more
കറലാട് ചിറയില്‍ നിര്‍ത്തി വെച്ച സിപ്ലൈന്‍ പുനരാരംഭിക്കുന്നു
വയനാട് കറലാട് ചിറയ്ക്ക് പുത്തനുണര്‍വേകി, നിര്‍ത്തിവച്ച സിപ്ലൈന്‍ പുനരാരംഭിക്കുന്നു. പുതിയ അഥിതിയായി ചങ്ങാടവുമെത്തി. കമ്പിയില്‍ തൂങ്ങിയുള്ള ത്രില്ലടിപ്പിക്കുന്ന സിപ്ലൈന്‍ യാത്ര കഴിഞ്ഞ് തിരിച്ചു ചിറയുടെ ഓളപ്പരപ്പിലൂടെ ചങ്ങാടത്തില്‍ മറുകരയെത്തുന്ന പുതിയ സംവിധാനം വിനോദ സഞ്ചാരികളുടെ മനം നിറയ്ക്കും. സിപ്ലൈനിന്റെ മടക്കയാത്രയ്ക്കു മാത്രമല്ലാതെയും ചങ്ങാടയാത്ര ആസ്വദിക്കാം. കൂട്ടമായെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കളി ചിരികളുമായി ഇനി ഒന്നിച്ച് ഈ പൊയ്കയില്‍ യാത്രയാവാം. 20 പേര്‍ക്ക് ഒന്നിച്ചിരുന്ന് യാത്ര ചെയ്യാന്‍ പറ്റുന്നതാണ് മുള നിര്‍മിതമായ ഈ ചങ്ങാടം. നിലവില്‍ തുഴ,പെഡല്‍ ബോട്ടുകള്‍ ഇവിടെയുണ്ടെങ്കിലും ഇത്രയധികം ആളുകള്‍ക്ക് ഒന്നിച്ചു യാത്ര ചെയ്യുവാന്‍ ഒരുക്കിയ ഈ പുതിയ സംവിധാനം സന്ദര്‍ശകര്‍ക്കു നവ്യാനുഭവമാകും. ഏക്കര്‍ കണക്കിനു വ്യാപിച്ചു കിടക്കുന്ന ശുദ്ധജല സമ്പുഷ്ടമായ ചിറയില്‍ അക്കരെയിക്കരെ പതിയെ തുഴഞ്ഞു നീങ്ങുന്ന ചങ്ങാട യാത്രയില്‍ ഈ തടാകത്തിന്റെ വശ്യ സൗന്ദര്യം ആവോളം ആസ്വദിക്കാം. കറലാട് ചിറയുടെ ഏറ്റവും ആകര്‍ഷണ കേന്ദ്രമായ സാഹസിക ടൂറിസം പദ്ധതിയുടെ ഭാഗമായ സിപ്ലൈന്‍ പദ്ധതിയും പുനരാരംഭിക്കുവാനുള്ള നടപടികളായി. വിവിധ ... Read more
30 രൂപയുണ്ടോ കൈയ്യില്‍? എങ്കില്‍ മാനന്തവാടിയില്‍ പോകാം കാണാം അത്ഭുതങ്ങള്‍
മുപ്പത് രൂപയ്ക്ക് ഒന്നൊന്നര ചായ കുടിക്കാം മാനന്തവാടിയിലെത്തിയാല്‍. വയനാട് ജില്ലയിലെ മാനന്തവാടിയ്ക്ക് അടുത്തുള്ള പ്രിയദര്‍ശിനി ടീ എസ്റ്റേറ്റിലാണ് സഞ്ചാരികളെ കാത്ത് അത്ഭുതങ്ങള്‍ ഒളിഞ്ഞിരിക്കുന്നത്. ടീ ടൂറില്‍ പങ്കെടുക്കാന്‍ ഒരാള്‍ നല്‍കേണ്ടത് മുപ്പതു രൂപയാണ്. രാവിലെ 8.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് ഇവിടുത്തെ പ്രവര്‍ത്തന സമയം. ഈ സമയത്തിനുള്ളില്‍ എപ്പോള്‍ വന്നാലും ടീ ടൂറില്‍ പങ്കെടുക്കാന്‍ സാധിക്കും. ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് തേയില ഉല്പാദനത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകാം. തേയില നുള്ളുന്ന കര്‍ഷകരോടൊപ്പം തേയില തോട്ടത്തില്‍ പോയി തേയില കൊളുന്ത് നുള്ളാം. തേയില ഉണ്ടാക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഉത്പാദന രീതി കണ്ടു മനസ്സിലാക്കുവാനും, താല്പര്യമുള്ളവര്ക്ക് അത് മനസ്സിലാക്കി ചെയ്യുവാനും അവസരമുണ്ട്. നമ്മള് ഉണ്ടാക്കിയ തേയില ഉപയോഗിച്ച് നമുക്ക് തന്നെ ചായ ഉണ്ടാക്കി കുടിക്കാനും സാധിക്കുന്നത് പോലൊരു ഭാഗ്യം ചിലപ്പോള്‍ മറ്റെങ്ങും കിട്ടില്ല. ആറു തരത്തിലുളള തേയിലകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. വെറും 130 രൂപയ്ക്ക് ഇവിടെ എത്തുന്നവര്‍ക്ക് നല്ല ഫ്രെഷ് തേയില വാങ്ങി ... Read more
കണ്ണൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര വിനോദസഞ്ചാര യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധന
കണ്ണൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര വിനോദസഞ്ചാര യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധന. കൂട്ടത്തോടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ബള്‍ബ് ബുക്കിങ് വഴിയാണ് സഞ്ചാരികള്‍ യാത്ര ചെയ്യുന്നത്. ബള്‍ബ് ബുക്കിങ്ങിലൂടെ ഇളവ് ലഭിക്കുന്നു എന്നതാണ് പ്രധാന ആകര്‍ഷണം. കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ അടുത്ത ദിവസങ്ങളില്‍ ബള്‍ക്ക് ബുക്കിങ് സംവിധാനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരുവിലേക്കാണ് ഏറ്റവും കൂടുതല്‍ ബുക്കിങ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു ബെംഗളൂരുവില്‍ പോയി വരാന്‍ ഒരാള്‍ക്കു 3,500 രൂപ മുതല്‍ 4,000 രൂപ വരെയാണു ടിക്കറ്റ് നിരക്ക്. രാവിലെ പോയി അത്യാവശ്യം സ്ഥലങ്ങള്‍ കണ്ടു വൈകിട്ടു തിരിച്ചെത്താം എന്നതും ബെംഗളൂരു യാത്രയെ ആകര്‍ഷകമാക്കുന്ന ഒന്നാണ്. വേനല്‍ അവധിക്കാല വിനോദ യാത്രയിലും കണ്ണൂര്‍ വിമാനത്താവളം പ്രധാന താവളമായി മാറിയിട്ടുണ്ട്. സ്കൂള്‍ അവധി ദിവസങ്ങളില്‍ ധാരാളം പേര് വിമാനത്താവള സന്ദര്‍ശനത്തിന് എത്തുന്നുണ്ട്. കണ്ണൂരിനു പുറമേ വയനാട്, കാസര്‍കോട്, കര്‍ണാടക എന്നിവിടങ്ങളില്‍ ... Read more
രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്കപാത നിര്‍മിക്കാനൊരുങ്ങി കേരളം
ദൈര്‍ഘ്യത്തില്‍ രാജ്യത്തു മൂന്നാം സ്ഥാനത്തെത്തുന്ന തുരങ്കപാത നിര്‍മിക്കാന്‍ കേരളം. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് ആനക്കാംപൊയിലില്‍ തുടങ്ങി കള്ളാടി വഴി മേപ്പാടി വരെ 6.5 കിലോമീറ്റര്‍ നീളത്തിലാണു തുരങ്കപാത നിര്‍മിക്കുന്നത്. 600 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന തുരങ്കപാതയുടെ രൂപരേഖ തയാറാക്കാന്‍ കൊങ്കണ്‍ റെയില്‍ കോര്‍പറേഷനെ നിയമിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലുള്ള താമരശ്ശേരി ചുരത്തിനു ബദല്‍മാര്‍ഗമായാണു തുരങ്കപാത നിര്‍മിക്കുന്നത്. മണ്ണിടിഞ്ഞും മറ്റും ചുരത്തില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്നതു പതിവാണ്. തുരങ്കപാത നിര്‍മിക്കുന്നതോടെ 30 കിലോമീറ്ററോളം ദൂരം ലാഭിക്കാനാകും. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിയില്‍ രണ്ടുവരിപ്പാതയാണു നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനു പുറമേ തുരങ്കപാതയുടെ രണ്ടറ്റത്തും അപ്രോച്ച് റോഡും ഇരവഞ്ഞിപ്പുഴയില്‍ 70 മീറ്റര്‍ നീളത്തില്‍ പാലവും നിര്‍മിക്കും. ആനക്കാംപൊയില്‍ സ്വര്‍ഗംകുന്നില്‍ നിന്നു മേപ്പാടിയിലെ തൊള്ളായിരം റോഡ് വരെയാണു തുരങ്കം നിര്‍മിക്കുക. തുരങ്കപാതയുടെ സാധ്യതാപഠനം 2014 ലാണ് നടത്തിയത്. 2016 ല്‍ സര്‍ക്കാര്‍ അനുമതി നല്കി. റോഡ് ഫണ്ട് ബോര്‍ഡിനെയാണ് എസ്പിവി(സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍)യായി നിയമിച്ചത്. പിന്നീടു ... Read more
ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ അവതരിപ്പിച്ച് ടൂറിസം ഫ്രട്ടേണിറ്റി മീറ്റ് സംഘടിപ്പിച്ചു
ഉത്തര മലബാറില്‍ വിനോദസഞ്ചാരത്തിന്റെ അനന്ത സാധ്യതയ്ക്ക് അടിസ്ഥാന സൗകര്യം ഒരുക്കേണ്ട ആവശ്യകത പങ്കിട്ട് ടൂറിസം ഫ്രട്ടേണിറ്റി മീറ്റ്. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡും (കിയാല്‍) ബേക്കല്‍ റിസോര്‍ട്സ് ഡവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡും (ബിആര്‍ഡിസി) ചേര്‍ന്നാണ് ഫ്രറ്റേണിറ്റി മീറ്റ് സംഘടിപ്പിച്ചത്. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ സഹകരണത്തോടെ ഒരുക്കിയ ഫ്രട്ടേണിറ്റി മീറ്റ് ടൂറിസത്തിന്റെ ഉയര്‍ച്ചയിലേക്കുള്ള ദിശാസൂചകമായി മാറി. മലബാറിന്റെ ഇനിയും തിരിച്ചറിയപ്പെടാത്ത ടൂറിസം, സംരംഭ സാധ്യതകള്‍ ഫ്രട്ടേണിറ്റി മീറ്റില്‍ ഉയര്‍ന്നുവന്നു. ടൂറിസം മേഖലയിലെ വികസനം വേഗത്തിലാക്കാനും കൂടുതല്‍ വിമാനയാത്രികരെ ആകര്‍ഷിക്കാനും വിമാനത്താവളത്തില്‍ ടൂറിസം വില്ലേജ് വേഗത്തിലാക്കുമെന്ന് കിയാല്‍ എം ഡി പറഞ്ഞു. വിമാനത്താവളം യാഥാര്‍ത്യമായതോടെ മലബാര്‍ ടൂറിസം മേഖല കുതിപ്പിലാണ്. വിമാനത്താവളം വഴി യാത്ര ചെയ്യാന്‍ വിദേശയാത്രക്കാരാവും കൂടുതലുണ്ടാവുകയെന്ന് കരുതിയത് എന്നാല്‍ ആഭ്യന്ത്ര യാത്രക്കാരാണ് ഇപ്പോള്‍ കൂടുതല്ലെന്നും അദ്ദേഹം പറഞ്ഞു. മലബാറിന്റെ തനതായ തെയ്യം, കൈത്തറി എന്നിവയ്ക്ക് പുറമെ സംസ്കാരംതന്നെ വിദേശസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണെന്ന് ‘ആയിഷ മന്‍സില്‍’ എന്ന സംരംഭംകൊണ്ട് അന്തര്‍ദേശീയതലത്തിലേക്ക് ... Read more
പരിസ്ഥിതി സൗഹൃദ ഹാള്‍ ഒരുക്കി വയനാട്
മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ എന്നിവര്‍ ചേര്‍ന്ന് കാന്തന്‍പാറ വിനോദസഞ്ചാര കേന്ദ്രത്തില്‍ ‘ഹരിതസദനം’ എന്ന പേരില്‍ പരിസ്ഥിതി സൗഹൃദ ഹാള്‍ തുറന്നു. കാന്തന്‍പാറ പുഴയോടു ചേര്‍ന്ന് നിര്‍മിച്ച ഹാളില്‍ 50 പേര്‍ക്ക് ഇരിക്കാം. സബ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. യമുന അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷന്‍ കാപ്പന് ഹംസ, സ്ഥിരം സമിതി അധ്യക്ഷന്മാരായ യഹ്യാഖാന്‍ തലയ്ക്കല്‍, ഷഹര്ബാന് സെയ്തലവി, പ്രബിത, ഡിടിപിസി മാനേജര്‍ ബിജു, ലൂക്കാ ഫ്രാന്‍സിസ്, വാര്‍ഡ് അംഗങ്ങളായ പി. ഹരിഹരന്, എ.കെ. റഫീഖ്, യശോദ, റസിയ ഹംസ, ഷബാന്‍, പി.സി. ഹരിദാസന്, സംഗീത രാമകൃഷ്ണന്, സതീദേവി, എന്നിവര്‍ പ്രസംഗിച്ചു.
നോര്‍ത്ത് വയനാട് ടൂറിസം കേന്ദ്രങ്ങളില്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി
നോര്‍ത്ത് വയനാട് വനം ഡിവിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങളായ ചിറപുല്ല് ട്രെക്കിങ്, മീന്മുട്ടി വെള്ളച്ചാട്ടം, ബ്രഹ്മഗിരി ട്രെക്കിങ് മുനീശ്വരന്‍ കുന്ന് എന്നിവടങ്ങളിലേക്കുള്ള പ്രവേശനം ഫ്രെബ്രുവരി മുതല്‍ ഫയര്‍ സീസണ് കഴിയുന്നത് വരെ താല്കാലികമായി നിര്‍ത്തിവെച്ചതായി നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡെവലപ്പ്മെന്റ് ഏജന്‍സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറും അറിയിച്ചു.
സാഹസികരെ കാത്ത് കര്‍ലാട് തടാകം
വയനാട് എന്നും സഞ്ചാരികള്‍ക്കൊരു വിസ്മയമാണ്. വയനാട്ടില്‍ അധികം ആരും കേട്ടിട്ടില്ലാത്ത ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കര്‍ലാട്. പൂക്കോട് തടാകത്തിന്റെ അത്ര വലുപ്പമില്ലെങ്കിലും ഏഴു ഏക്കറില്‍ നില കൊള്ളുന്ന തടാകം സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറി കൊണ്ടിരിക്കുകയാണ്. വയനാട്ടിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ തടാകമാണ് കര്‍ലാട്. 2016 മാര്‍ച്ചില്‍ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്ത ഈ വിനോദസഞ്ചാര കേന്ദ്രം സമുദ്രനിരപ്പില്‍ നിന്ന് ആയിരത്തി ഇരുന്നൂറ് മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശുദ്ധ ജല തടാകമാണ്. ആഴ്ചയില്‍ എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കുന്ന ഇവിടുത്തെ പ്രവേശന സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ്. മുതിര്‍ന്നവര്‍ക്ക് മുപ്പത് രൂപയും കുട്ടികള്‍ക്ക് പത്ത് രൂപയുമാണ് പ്രവേശന ഫീസ്. പ്രൊഫഷണല്‍ സ്റ്റില്‍ കേമറകള്‍ക്ക് നൂറു രൂപയും വീഡിയോ കാമറകള്‍ക്ക് ഇരുന്നൂറ് രൂപയും നല്‍കണം. സഞ്ചാരികള്‍ വരുന്ന വാഹനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ചുറ്റുമതിലിനുള്ളിലേക്ക് പ്രവേശനമില്ല. എന്നാല്‍ കേന്ദ്രത്തിന് പുറത്ത് റോഡരികില്‍ പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കര്‍ലാട് വിനോദ സഞ്ചാര ... Read more
കാര്‍ഷിക ടൂറിസത്തിന്റെ വിപുലീകരണത്തിനായി വയനാട്
വയനാട് ജില്ലയിലെ കാര്‍ഷിക ടൂറിസത്തിന്റെ സാധ്യതകളെ കൂടുതല്‍ ഉപയോഗപ്പെടുത്തണം എന്ന ആവശ്യം ശക്തമാകുന്നു. അധികൃതരുടെ ഭാഗത്ത് നിന്ന് ജില്ലയിലെ കാര്‍ഷിക മേഖലയെ ടൂറിസത്തിന്റെ ഭാഗമാക്കുന്നതിനായി കൂടുതല്‍ ശ്രദ്ധ വേണമെന്നാണ് ആവശ്യം. വിദേശികളടങ്ങുന്ന നിരവധി സംഘങ്ങള്‍ വര്‍ഷം തോറും ജില്ലയിലെ ആദിവാസി വിഭാഗത്തിന്റെ കൃഷി-ഭക്ഷണ രീതികള്‍ അറിയാനും പഠിക്കാനും എത്തുന്നുണ്ട്. എന്നാല്‍ ഇങ്ങനെ എത്തുന്നവര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ് പ്രശ്നം. കൂടുതല്‍ പ്രധാന്യം നല്കി ജില്ലയിലെ കാര്‍ഷിക സാംസ്കാരവും കാര്‍ഷിക രീതികളുമെല്ലാം ടൂറിസത്തിന്റെ ഭാഗമാക്കുന്നത് വിനോദ സഞ്ചാര മേഖലയില്‍ മികച്ച നേട്ടമാകും. കാര്ഷി ടൂറിസത്തിന്റെ ഭാഗമാക്കാന്‍ കൂടുതല്‍ സാധ്യതയുള്ള അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ കാര്‍ഷിക ടൂറിസം പ്രോല്‍സാഹിപ്പിക്കുമെന്ന് മുന്‍പ് പ്രഖ്യാപനങ്ങളുണ്ടായെങ്കിലും അതിനും തുടര്‍ പ്രവര്‍ത്തനങ്ങളുണ്ടായില്ല. നിലവില്‍ ജില്ലയിലെ മുളയുല്പന്നങ്ങളുടെ കേന്ദ്രമായ ഉറവ്, പരാമ്പരഗത കര്‍ഷകര്‍, മത്സ്യ-വളര്‍ത്തു മൃഗങ്ങളെ വളര്‍ത്തുന്നവര്‍ എന്നിവിടങ്ങളിലെല്ലാം കൃഷിയും അതിന്റെ സംസ്കാരവുമറിയാന്‍ ഒട്ടേറെ വിദേശ സഞ്ചാരികള്‍ എത്തുന്നുണ്ട്. കൂടാതെ ജില്ലയിലേക്ക് എത്തുന്നവരെ ടൂറിസ്റ്റ് ഗൈഡുമാരുടെ നേതൃത്വത്തില്‍ ... Read more
വയനാട്; വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് നിരോധിക്കും
ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് നിരോധനം എര്‍പ്പെടുത്താന്‍ ഡി.ടി.പി.സിക്ക് നിര്‍ദേശം നല്‍കുമെന്ന് കളക്ടര്‍ എ.ആര്. അജയകുമാര്‍. ഹരിതകേരളം മിഷന്റെ ഭാഗമായി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ടാസ്ക്ഫോഴ്സ് യോഗത്തിലാണ് തീരുമാനം. ബഹുജന പങ്കാളിത്തത്തോടെ മാലിന്യ പരിപാലനം എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന മിഷന് ക്ലീന്‍ വയനാടിനായി മുഴുവന്‍ വാര്‍ഡുകളിലും ശുചിത്വ പരിപാലന സേന രൂപവത്കരിച്ചു. സേനയിലുള്‍പ്പെട്ട കണ്‍വീനര്‍മാരുടെ പരിശീലനം ഉടന്‍ പൂര്‍ത്തിയാക്കും. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 18 തോടുകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തുടര്‍പ്രവര്‍ത്തനമെന്ന നിലയില്‍ തദ്ദേശസ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നേതൃത്വത്തില്‍ 21-നും 27-നുമിടയില്‍ ജില്ലാതലത്തില്‍ ശില്പശാല സംഘടിപ്പിക്കും. ഫെബ്രുവരിയില്‍ സംസ്ഥാന ശില്പശാല ‘ജലസംഗമം’ എന്ന പേരില്‍ സംഘടിപ്പിക്കും. ഹരിത കേരള മിഷന്റെ പ്രവര്‍ത്തനങ്ങളും സന്ദേശങ്ങളും ജനങ്ങളില്‍ എത്തിക്കാന്‍ ബോധവത്കരണ പ്രചാരണ വാഹനം ‘ഹരിതായനം’ 13 മുതല്‍ 16 വരെ ജില്ലയില്‍ പര്യടനം നടത്തും.
അന്താരാഷ്ട്ര മൗണ്ടന്‍ സൈക്ലിംഗ് മത്സരത്തിനൊരുങ്ങി വയനാട്
സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റിയും വയനാട് ഡി റ്റി പി സിയും സംയുക്തമായി സൈക്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ചാമത് ഇന്റര്‍നാഷണല്‍ മൗണ്ടന്‍ സൈക്ലിംഗ് ഇവന്റ് (MTB Kerala2018) ഡിസംബര്‍ 8ന് വയനാട് മാനന്തവാടി പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ നടക്കും. ലോക അഡ്വഞ്ചര്‍ ടൂറിസം മേഖലയ്ക്ക് കേരളത്തിന്റെ ശ്രദ്ധേയമായ പങ്കാളിത്തമാണ് മൗണ്ടന്‍ സൈക്ലിംഗ്. ഇന്ത്യയ്ക്കു പുറമേ പത്തോളം വിദേശ രാജ്യങ്ങളിലെ സാഹസിക സൈക്ലിംഗ് താരങ്ങള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ഇന്റര്‍നാഷണല്‍ ക്രോസ് കണ്ട്രി കോമ്പറ്റീഷന് പുരുഷ വിഭാഗം, നാഷണല്‍ ക്രോസ് കണ്ട്രി കോമ്പറ്റീഷന് പുരുഷ വിഭാഗം, നാഷണല്‍ ക്രോസ് കണ്ട്രി കോമ്പറ്റീഷന് സ്ത്രീ വിഭാഗം എന്നീ വിഭാഗങ്ങളാണുള്ളത്. മത്സരങ്ങള്‍ അന്താരാഷ്ട്ര സാഹസിക ഭൂപടത്തിലേക്ക് കേരളത്തിന്റെ പ്രശസ്തിയെ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് സംസ്ഥാന ടൂറിസം വകുപ്പ് ക്രമീകരിച്ചിട്ടുള്ളത്. അന്താരാഷ്ട്ര മത്സരമായ എം റ്റി ബി കേരളയുടെ ആദ്യ എഡിഷന് 2012ല്‍ കൊല്ലം ജില്ലയിലെ തെന്മലയിലും, തിരുവനന്തപുരം ജില്ലയിലെ കോവളത്തുമായിരുന്നു. ... Read more
വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇനി ക്യാമറക്കണ്ണുകളില്‍
ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന് കീഴില്‍ വയനാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇനി ക്യാമറകള്‍. ജില്ലയില്‍ ഇടയ്ക്കിടെ മാവോവാദി സാന്നിധ്യം അനുഭവപ്പെടുന്ന സാഹചര്യത്തിലാണിത്. പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ്, കുറുവ ദ്വീപ്, കര്‍ളാട് തടാകം, കാന്തന്‍പാറ എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. പൂക്കോട്ട് നേരത്തേതന്നെ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. പ്രിയദര്‍ശിനിയില്‍ ഒമ്പത് ക്യാമറകള്‍ സ്ഥാപിക്കാനായി 1,83,750 രൂപയും കുറുവയില്‍ 13 ക്യാമറകള്‍ക്കായി 6,12,500 രൂപയും 27 ക്യാമറകള്‍ സ്ഥാപിക്കുന്ന കര്‍ളാടിന് 7,96,250, കാന്തന്‍പാറയില്‍ എട്ട് ക്യാമറകള്‍ക്ക് 4,28,750 രൂപ ഉള്‍പ്പെടെ 20,21,250 രൂപയാണ് ഡി.ടി.പി.സി. ചെലവഴിക്കുന്നത്. ജില്ലാ നിര്‍മിതികേന്ദ്രമാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. പോലീസിന്റെ നിര്‍ദേശപ്രകാരമാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഈ മാസം അവസാനത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. വനമേഖലയോടുചേര്‍ന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മാവോവാദി സാന്നിധ്യം സ്ഥിരമായി ഉണ്ടാകുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ഡി.ടി.പി.സി. തീരുമാനിച്ചത്.