Tag: വനസംരക്ഷണസമിതി

ഇടുക്കന്‍പാറ വെള്ളച്ചാട്ടം; പ്രകൃതിയുടെ സൗന്ദര്യ കവാടം

അപൂര്‍വങ്ങളായ ഔഷധജാലങ്ങള്‍ ഉള്‍ക്കാട്ടില്‍ മാത്രം കാണപ്പെടുന്ന വന്യജീവികള്‍, പാലരുവി പോലൊഴുകുന്ന കാട്ടാറിന്റെ ഭംഗി. ഇത് ശംഖിലി വനത്തിനുള്ളിലെ ഇടുക്കന്‍ പാറയുടെ ചിത്രമാണ്. പ്രകൃതി ഒരുക്കുന്ന മറ്റൊരു സൗന്ദര്യകവാടമാണ് ഇടുക്കന്‍ പാറ വെള്ളച്ചാട്ടം. സഹ്യന്റെ മടിത്തട്ടിലെ ശംഖിലിവനം ഉള്‍പ്പെടുന്നതാണ് വനംവകുപ്പ് നടപ്പാക്കുന്ന ഇടുക്കന്‍പാറ ടൂറിസം പദ്ധതി. സംരക്ഷിത വനമേഖലയായതിനാല്‍ സഞ്ചാരികള്‍ക്ക് ഈ പ്രദേശം ഇതുവരെ അപ്രാപ്യമായിരുന്നു. വേങ്കൊല്ല വനസംരക്ഷണസമിതിയുടെ കര്‍ശന നിയന്ത്രണത്തിലാണ് പുതു പദ്ധതി ആരംഭിക്കുന്നത്. കുളത്തൂപ്പുഴ വനം റേഞ്ചിന്റെ പരിധിയില്‍ വരുന്ന മടത്തറ വേങ്കൊല്ല ചെക്കുപോസ്റ്റില്‍ നിന്നുമാണ് ശംഖിലി, ഇടുക്കന്‍പാറ യാത്രയ്ക്കു തുടക്കം. താണ്ടേണ്ടത് 14 കിലോമീറ്റര്‍. പാതിയിലധികവും കാല്‍നട യാത്രതന്നെ. വനംവകുപ്പിന്റെ നിയന്ത്രണ വിധേയമായി ജീപ്പുകള്‍ ഉപയോഗിച്ചും യാത്ര ചെയ്യാം. വേങ്കൊല്ല, പോട്ടോമാവ്, ശാസ്താംനട, മുപ്പതടി, അഞ്ചാനകൊപ്പം വഴി ശംഖിലിയിലെത്തുമ്പോള്‍ ആദ്യ വിശ്രമത്തിന് ഇടത്താവളമൊരുങ്ങും. കാട്ടാനയുടെ ചിന്നംവിളിയും ചീവീടിന്റെ ചിലമ്പൊച്ചയും പേരറിയാത്ത അനേകം കിളികളുടെ കലപില ശബ്ദവും കേട്ടുകൊണ്ടുള്ള വിശ്രമം. ലഘുഭക്ഷണവും അല്‍പ വിശ്രമവും ശംഖിലിയാറ്റിലെ തെളിഞ്ഞ വെള്ളത്തില്‍ സുഖസ്‌നാനവും ... Read more