Tag: വനം വകുപ്പ്

തേക്കടി തടാകത്തിന്റെ ഭംഗി ആസ്വദിക്കാന്‍ അമിനിറ്റി സെന്റര്‍ ഒരുങ്ങുന്നു

തേക്കടി ബോട്ട് ലാന്റഡിങ്ങില്‍ ബോട്ടിന്റെ മാതൃകയില്‍ നിര്‍മ്മിക്കുന്ന അമിനിറ്റി സെന്ററിന്റെ പണി ഉടന്‍ പൂര്‍ത്തിയാകും. ഇടക്കാലത്ത് നിര്‍മ്മാണം നിര്‍ത്തിവെച്ച അമിനിറ്റി സെന്ററിന്റെ നിര്‍മ്മാണം അടുത്തിടെ വീണ്ടും പുനരാരംഭിച്ചു. 3 നിലകളിലായി നിര്‍മ്മിക്കുന്ന അമിനിറ്റി സെന്ററിന്റെ താഴത്തെ നിലയില്‍ റസ്റ്ററന്റ്, ശുചിമുറികള്‍ എന്നിവയും രണ്ടാം നിലയില്‍ മിനി തിയറ്ററും ഒരുക്കും. മൂന്നാം നില തേക്കടി തടാകത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ കഴിയുന്ന വിധത്തില്‍ പൂര്‍ണമായും ഗ്ലാസ് ഭിത്തിയോട് കൂടിയ വ്യൂ പോയിന്റാണ്. ടൂറിസം വകുപ്പിന്റെ സഹായത്തോടെ 127 ലക്ഷം രൂപ ചെലവിലാണ് അമിനിറ്റി സെന്റര്‍ നിര്‍മിക്കുന്നത്. ഹൗസിങ് ബോര്‍ഡിനാണ് നിര്‍മ്മാണ ചുമതല. ഈ വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാക്കാം എന്ന പ്രതീക്ഷയാണ് വനം വകുപ്പിനുള്ളത്. ഇത് പൂര്‍ത്തീകരിക്കുന്നതോടെ ഇപ്പോള്‍ ബോട്ട് ലാന്‍ഡിങ്ങില്‍ സഞ്ചാരികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകും.

കുരങ്ങിണി ട്രെക്കിങ്ങിന് വനം വകുപ്പ് വീണ്ടും നിരോധനം ഏര്‍പ്പെടുത്തി

കാട്ടുതീ പടരാന്‍ സാധ്യതയുള്ളതിനാല്‍ കുരങ്ങണി ട്രെക്കിങ്ങിന് വനംവകുപ്പ് വീണ്ടും നിരോധനം ഏര്‍പ്പെടുത്തി. വേനല്‍ കടുത്തു തുടങ്ങിയതോടുകൂടി കാട്ടുതീ പടരുമെന്ന ആശങ്കയിലാണ് ജില്ലാ വനംവകുപ്പ് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. തേനിജില്ലയില്‍ കുരങ്ങണി വനമേഖലയില്‍ 2018 മാര്‍ച്ച് 11-ന് ഉണ്ടായ കാട്ടുതീയില്‍ ചെന്നൈ ട്രെക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എത്തിയ 39 പേരടങ്ങിയ സംഘം അപടത്തില്‍പ്പെട്ടിരുന്നു. സ്ത്രീകളടക്കം 23 പേര്‍ കാട്ടുതീയില്‍ മരിച്ചു. അംഗീകരിക്കപ്പെട്ട ട്രെക്കിങ് പാതയായ കുരങ്ങണി സെന്‍ട്രല്‍ സ്റ്റേഷന്‍, ടോപ്പ് സ്റ്റേഷന്‍ തുടങ്ങിയ പാതയിലും സംഭവത്തെത്തുടര്‍ന്ന് നിരോധനം ഏര്‍പ്പെടുത്തി. എട്ട് മാസങ്ങള്‍ക്ക് ശേഷം 2018 നവംമ്പര്‍ 31-ന് അംഗീകൃത പാതകളില്‍ വീണ്ടും ട്രെക്കിങ് അനുവദിച്ചു. പുതിയ നിരക്കും ഏര്‍പ്പെടുത്തി. എന്നാല്‍ രണ്ടു ദിവസമായി തേനി ജില്ലയിലെ പെരിയകുളം, ലക്ഷ്മിപുരം പ്രദേശങ്ങളില്‍ കാട്ടുതീ പടര്‍ന്നു. മുന്‍കരുതലായിട്ടാണ് കുരങ്ങണി -ടോപ്പ് സ്റ്റേഷന്‍ ഭാഗങ്ങളില്‍ ട്രെക്കിങ് ഞായറാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് നിരോധിച്ചിരിക്കുന്നത്.

സഞ്ചാരികള്‍ക്ക് ഇനി വനം വകുപ്പ് വാഹനങ്ങളില്‍ മീശപ്പുലിമല സന്ദര്‍ശിക്കാം

മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി വനം വകുപ്പ് വാഹനങ്ങളില്‍ മീശപ്പുലിമല സന്ദര്‍ശിക്കാം. കെ എഫ് ഡി സി യുടെ രണ്ട് വാഹനങ്ങള്‍ വനം മന്ത്രി കെ രാജു ഫ്‌ളാഗ് ഓഫ് ചെയ്തു. 24 പേര്‍ക്ക് സഞ്ചരിക്കാവുന്ന മിനിബസ്, ജീപ്പ് എന്നിവയാണ് മീശപ്പുലിമല സര്‍വീസിനായി ഒരുക്കിയിരിക്കുന്നത്. 25 ലക്ഷം രൂപ മുടക്കി കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് വാഹനങ്ങള്‍ വാങ്ങിയത്. നിലവില്‍ 2000 മുതല്‍ 3000 വരെ ദിവസ വാടക നല്‍കി സ്വകാര്യ ജീപ്പുകളില്‍ വേണം സന്ദര്‍ശകര്‍ക്ക് മീശപ്പുലിമലയിലെത്താന്‍. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് വനം വകുപ്പ് വാഹനങ്ങള്‍ അനുവദിച്ചത്. ദേവികുളം എം എല്‍ എസ് രാജേന്ദ്രന്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് ലക്ഷമി കെ എഫ ഡി സി മാനേജര്‍ പത്മകുമാര്‍ തുടങ്ങിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. വാഹനങ്ങള്‍ ഒരുക്കിയെങ്കിലും മൂന്നാര്‍ സൈലന്റ് വാലി പണികള്‍ പൂര്‍ത്തിയായെങ്കില്‍ മാത്രമേ ഇവയ്ക്ക് സര്‍വീസ് നടത്തുവാന്‍ കഴിയൂ.

കാട് കാണാം, കനകക്കുന്നിലേക്കു വരൂ…

ആന, കാട്ടുപോത്ത്, മാന്‍, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ ജീവസുറ്റ രൂപങ്ങള്‍കൊണ്ടു വിസ്മയം തീര്‍ക്കുകയാണ് വസന്തോത്സവത്തിലെ വനം വകുപ്പ് സ്റ്റാള്‍. മൃഗങ്ങളുടെ ശബ്ദത്തിനൊപ്പം പ്രകാശ വിന്യാസവും കൂടിയാകുമ്പോള്‍ കണ്‍മുന്നില്‍ കൊടും കാട് കാണാം. നിബിഡവനത്തിന്റെ വന്യ പ്രതീതിയോട് കൂടിയാണ് സ്റ്റാളിന്റെ ക്രമീകരണം. വനം സംരക്ഷിക്കുകയെന്ന സന്ദേശം പൊതുജനങ്ങളിലേക്കെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആര്‍ട്ടിസ്റ്റ് ജിനനാണ് വനക്കാഴ്ചയ്ക്കു പിന്നില്‍. പ്രളയം ബാധിച്ച വനത്തിലെ ആരും കാണാത്ത ചിത്രങ്ങളും വനം വകുപ്പ് സ്റ്റാളില്‍ പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. ദുര്‍ഘടമായ ഉള്‍വനത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഈ ചിത്രങ്ങള്‍. അപൂര്‍വ വനവിഭവങ്ങളുടെ വില്‍പ്പനയും ഇതോടൊപ്പമുണ്ട്. രാവിലെ പത്തു മുതലാണു വസന്തോത്സവ വേദിയായ കനകക്കുന്നിലേക്കു പ്രവേശനം അനുവദിക്കുന്നത്. ടിക്കറ്റ്മുഖേനയാണു പ്രവേശനം. അഞ്ചു വയസുവരെയുള്ള കുട്ടികള്‍ക്കു ടിക്കറ്റ് വേണ്ട. അഞ്ചു മുതല്‍ 12 വരെ പ്രായമുള്ളവര്‍ക്ക് 20രൂപയും 12നു മേല്‍ പ്രായമുള്ളവര്‍ക്ക് 50 രൂപ യുമാണു ടിക്കറ്റ് നിരക്ക്. കനകക്കുന്നിന്റെ പ്രവേശന കവാടത്തിനു സമീപം സംസ്ഥാന സഹകരണ ബാങ്കിന്റെ കൗണ്ടറുകളില്‍നിന്നു ടിക്കറ്റുകള്‍ ... Read more

ഫോറസ്റ്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ മികവിന്റെ കേന്ദ്രങ്ങളാക്കും; മന്ത്രി കെ രാജു

വനം വകുപ്പിന്റെ കീഴിലുള്ള അരിപ്പ, വാളയാര്‍ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ പരിക്ഷ്‌കരിച്ച് മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. വന പരീശീലന കേന്ദ്രത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പാസ്സിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി സ്‌നേഹവും സാമൂഹിക പ്രതിബദ്ധതയും ശാരീരിക ക്ഷമതയുമുള്ള വനപാലകരെ വാര്‍ത്തെടുക്കുന്നതില്‍ പ്രശംസനാവഹമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന വന പരിശീലന കേന്ദ്രങ്ങള്‍ നടത്തിവരുന്നത്. വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുതല്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് വരെ അനുയോജ്യമായ പരിശീലനവും ഓറിയന്റേഷന്‍ കോഴുസുകള്‍ അടങ്ങുന്ന ആധുനിക സൗകര്യങ്ങളാണ് നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്. സിന്തറ്റിക്ക് അത്‌ലറ്റിക്ക് ട്രാക്കുകള്‍ ഉള്ള ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ സ്റ്റേഡിയം നീന്തല്‍ കുളം എന്നിവ ഉള്‍ക്കൊള്ളുന്ന നവീകരണ പദ്ധതിയാണ് നടപ്പിലാക്കാന്‍ പോകുന്നത് ഇതിനോടൊപ്പം പരിശീലന കേന്ദ്രത്തിനോട് അനുബന്ധിച്ച് ഫയര്‍ ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കുന്നുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ നാട്ടാനകളുടെ സെന്‍സസ് എടുക്കാനൊരുങ്ങി വനംവകുപ്പ്

സംസ്ഥാനത്തെ നാട്ടാനകളെ സംബന്ധിച്ച വിശദ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി വനംവകുപ്പ് നവംബര്‍ 22ന് സെന്‍സസ് നടത്തുന്നു. സുപ്രീം കോടതിയുടെ നവംബര്‍ ഒന്നിലെ വിധി ന്യായത്തിനെത്തുടര്‍ന്നാണ് തീരുമാനം. ഓരോ ജില്ലയിലുമുള്ള നാട്ടാനയുടെ എണ്ണത്തിനനുസരിച്ച് അനുപാതികമായ സംഘങ്ങളെ രൂപീകരിച്ച് നടത്തുന്ന സെന്‍സസ് ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍, വെറ്റിനറി ഓഫീസര്‍മാര്‍, പൊതുജനങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവരുടെ സഹകരണത്തേടെ നടത്തുന്ന സെന്‍സസ് 22ന് രാവിലെ 8 മണിക്ക് ആരംഭിക്കും. വനംവകുപ്പിന്റെ സാമൂഹിക വനവല്‍ക്കരണ വിഭാഗം അസ്സിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരെ സെന്‍സസ് ഓഫിസര്‍മാരായും ബയോഡൈവേഴ്‌സിറ്റി സെല്ലിലെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ സംസ്ഥാനതലകോര്‍ഡിനേറ്റിംഗ് ഓഫീസറായും നിയമിച്ചിട്ടുണ്ട്. ഓരോ ജില്ലയിലെയും ആനകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും ജില്ലാതല സെന്‍സസ് ഓഫിസര്‍മാരെ അറിയിക്കാവുന്നതാണ്. ആനകളെ സംബന്ധിച്ച പൂര്‍ണവും, വ്യക്തവുമായ വിവരങ്ങള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കേണ്ടതിനാല്‍ എല്ലാ ആന ഉടമകളും സെന്‍സസ് ടീമുമായി സഹകരിക്കണമെന്നും ഉതു സംബന്ധിച്ച് എല്ലാ രേഖകളും പരിശോധന സമയത്ത് ഹാജരാക്കണം എന്നും ... Read more