Tag: വട്ടവട
കുറിഞ്ഞി ഉദ്യാനം; അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനൊരുങ്ങി സര്‍ക്കാര്‍
വട്ടവട, കൊട്ടക്കമ്പൂര്‍ മേഖലയിലെ ആള്‍ത്താമസമില്ലാത്ത പ്രദേശങ്ങള്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ ഭാഗമാക്കിയേക്കും. ഉദ്യാനത്തിന്റെ പരിധിയില്‍നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കുന്നതിന് പകരമായാണ് ഈ ഭൂമി കൂട്ടിച്ചേര്‍ക്കുക. ഇരുപത്തി ഒന്‍പതാം തീയതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. 3200 ഹെക്ടറുള്ള കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി നിലനിറുത്തിക്കൊണ്ടാവും അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കുക. ജനവാസമേഖലകളെ ഒഴിവാക്കണമെന്ന ആവശ്യം ലാന്‍ഡ് റവന്യൂ കമ്മിഷണറും ദേവികുളം സബ്കലക്ടറും പരിശോധിച്ച് വരികയാണ്. എത്രപരാതികള്‍ പരിശോധിച്ചു, കൈയ്യേറ്റം സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ചേരുന്ന യോഗം ചര്‍ച്ചചെയ്യും. കൊട്ടകമ്പൂര്, വട്ടവട എന്നിവിടങ്ങളിലെ 58, 62 ബ്്ളോക്കുകളിലാണ്പട്ടയമുണ്ടെന്ന്പറയപ്പെടുന്ന ഭൂമികൂടുതലുംഉള്ളത്. ഇത് ഒഴിവാക്കുകുകയാണെങ്കിലും ചേര്‍ന്നുകിടക്കുന്ന ജനവാസമില്ലാത്ത ഭൂമി കുറിഞ്ഞി ഉദ്യാനത്തോട് ചേര്‍ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
കാന്തല്ലൂരിന് ഇത് ഓറഞ്ച് വിളവെടുപ്പ് കാലം
മറയൂര്‍ മലനിരകളില്‍ മധുരനാരകത്തിന്റെ (ഓറഞ്ച്) വിളവെടുപ്പ് കാലം. ആദ്യ ആഴ്ച വിളവെടുപ്പ് ആരംഭിച്ച കാന്തല്ലൂര്‍ ചീനിഹില്‍സിലെ ടി.സി. കുരുവിളയുടെ തോട്ടത്തില്‍ ഒരുകിലോ ഓറഞ്ചിന് 60 രൂപ വരെ വില ലഭിച്ച.പതിനായിരത്തോളം മരങ്ങളിലാണ് ഓറഞ്ച് പാകമായിരിക്കുന്നത്. കെ.ഡി.എച്ച്.പി. കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഗുവര ടോപ്പ്, ലോയര്‍ എന്നിവടങ്ങളിലും തലയാര്‍, ചട്ടമൂന്നാര്‍, ഭാഗങ്ങളിലും കാന്തല്ലൂര്‍, ഗുഹനാഥപുരം, തലചോര്‍ കടവ്, വട്ടവട എന്നിവടങ്ങളിലുമാണ് ഓറഞ്ച് വസന്തം ഒരുക്കിയിരിക്കുന്നത്.ഒക്ടോബര്‍ അവസാനം മുതല്‍ ജനുവരി ആദ്യ ആഴ്ച വരെയാണ് ഓറഞ്ചിന്റെ വിളവെടുപ്പ് കാലം. അധികം രോഗബാധയേല്‍ക്കാത്ത ലാഭകരമായ കൃഷി എന്നതിനാല്‍ ഒട്ടേറെ പേര് കഴിഞ്ഞ വര്‍ഷങ്ങളിലും ഈ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ട്. ജാഫ് ലില്‍, സാത്ഗുഡി ഇനത്തില്‍ പെട്ട ഓറഞ്ചുകളാണ് അഞ്ചുനാട്ടില്‍ കൃഷി ചെയ്തുവരുന്നത്.
കുറിഞ്ഞി വസന്തം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം
കുറുഞ്ഞി വസന്തം ഇനി രണ്ടാഴ്ച മാത്രം. പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മൂന്നാര്‍ മലനിരകളില്‍ പൂത്തുലഞ്ഞ നീലവന്തം ഇനി രണ്ടാഴ്ച മാത്രമെ നീണ്ടുനില്‍ക്കുയുള്ളു. ഓഗസ്റ്റ് പകുതിയോടെയാണ് മൂന്നാറിലെ രാജമല, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, മീശപ്പുലിമല എന്നിവിടങ്ങളിലെ മലനിരകളില്‍ നീലക്കുറുഞ്ഞികള്‍ വ്യാപകമായി മൊട്ടിട്ട് തുടങ്ങിയത്. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പൂവിരിയാന്‍ കാലതാമസം നേരിട്ടു. ഇതിനിടയില്‍ ചിലയിടങ്ങളില്‍ കുറുഞ്ഞിച്ചെടികള്‍ അഴുകിപ്പോവുകയും ചെയ്തു. എന്നാല്‍ കാവലര്‍ഷത്തിന്റെ ശക്തി കുറഞ്ഞതോടെ കാന്തല്ലൂര്‍, മറയൂര്‍, വട്ടവട മേഖലകളില്‍ വ്യാപകമായി കുറിഞ്ഞിച്ചെടികള്‍ പൂവിട്ടുതുടങ്ങിയത്. ഓഗസ്റ്റ് അവസാനത്തോടെ രാജമലയിലെ കുന്നിന് ചെരിവുകളിലും കൊലുക്കുമലയിലെ മലകളിലും വ്യാപകമായി നീലവസന്തമെത്തി. എന്നാല്‍ തമിഴ്നാട് മഴ ശക്തിപ്രാപിച്ചതോടെയാണ് കൊളുക്കുമലയില്‍ കുറുഞ്ഞിച്ചെടികള്‍ വ്യാപകമായി ചീഞ്ഞു തുടങ്ങിയത്. മൂന്നാര്‍ രാജലമലയിലും കുറുഞ്ഞിപ്പൂക്കളുടെ എണ്ണത്തില്‍ കുറവുവന്നതായി അധികൃതര്‍ പറയുന്നു. മൂന്ന് മാസമാണ് കുറുഞ്ഞിച്ചെടികളുടെ കാലാവധി. ഇത് ഒക്ടോബര്‍ അവസാനത്തോടെ അവസാനിക്കുമെങ്കിലും വെയിലുണ്ടെങ്കില്‍ ഡിസംബര്‍ വരെ സീസന് നീണ്ടു നില്ക്കുമായിരുന്നു. എന്നാല്‍ മഴ വില്ലനായതാണ് സീസന് നേരത്തെ അവസാനിക്കാന്‍ കാരണമായത്.
കാണാം കൊളുക്കുമലയിലെ നീലക്കുറിഞ്ഞി കാഴ്ചകള്‍
ഒരു വ്യാഴവട്ടക്കാലത്തില്‍ വിരിയുന്ന വസന്തമാണ് നീലക്കുറിഞ്ഞിപ്പൂക്കാലം. സാധാരണ നീലക്കുറിഞ്ഞി കൂടുതലായി പൂക്കുന്നത് രാജമലയിലും വട്ടവടയിലുമാണ്. എന്നാല്‍ കാത്തിരുന്ന നീല വസന്തം ഇക്കൊല്ലം കൂടുതലായി കാണപ്പെടുന്നത് കൊളുക്കുമലയിലാണ്. കൊളുക്ക് മലയിലേക്ക് അഡ്വ. ഹാറൂണ്‍ എസ് ജി നടത്തിയ മനോഹര യാത്രയും ചിത്രങ്ങളും കൊളുക്കുമലയിലെത്തിയാല്‍ കോടമഞ്ഞില്‍ മനോഹരിയായി നില്ക്കുന്ന നീലക്കുറിഞ്ഞിപ്പൂക്കളെ കാണാം. അങ്ങോട്ടെത്താനാവുക ജീപ്പിലാണെന്നും ഹാറൂണ്‍ എഴുതുന്നു. ജിപ്പ് വിളിക്കാവുന്ന നമ്പറും നല്‍കിയിട്ടുണ്ട്. കൊളുക്കുമലയില്‍ നീലക്കുറിഞ്ഞി പൂത്തപ്പോള്‍… കൊളുക്കുമല ടീ ഫാക്ടറി; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടം. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 8000 അടി ഉയരത്തില്‍ 500 ഏക്കറോളം സ്ഥലത്ത് കീടനാശിനികള്‍ക്കും, രാസവളങ്ങള്‍ക്കും വഴിപ്പെടാതെ ഇവിടെ തേയില വളരുന്നു. അതുകൊണ്ടുതന്നെ കൊളുക്കുമലയിലെ തേയിലക്ക് ഗുണവും രുചിയും കൂടുതലാണ്. സാധാരണ മൂന്നാറിലെ രാജമലയിലും വട്ടവടയിലുമാണ് 12 വര്‍ഷത്തിലൊരിക്കല്‍ വിരിയുന്ന നീലക്കുറിഞ്ഞി പൂക്കള്‍ കൂടുതലായി കാണാറുള്ളത്. പക്ഷേ, പതിവ് തെറ്റിച്ച് ഇത്തവണ നീലക്കുറിഞ്ഞി കൂടുതല്‍ പൂത്തത് കൊളുക്കുമലയിലാണ്. മൂന്നാറിലെ സൂര്യനെല്ലിയില്‍നിന്ന് 13 കിലോമീറ്ററാണ് കൊളുക്കുമലയിലേക്ക്. സൂര്യനെല്ലി വരെ നമ്മുടെ വാഹനത്തില്‍ പോകാന്‍ ... Read more
കുറിഞ്ഞിപ്പൂക്കാലം കൊടൈക്കനാലിലും
വട്ടവട പഞ്ചായത്തിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിനു പുറമെ നിര്‍ദിഷ്ട ഉദ്യാനത്തിന്റെ അതിര്‍ത്തി വനമേഖലയായ തമിഴ്നാട്ടിലെ കൊടൈക്കനാല്‍ പ്രദേശത്തും നീലക്കുറിഞ്ഞി വ്യാപകമായി പൂത്തു. കൊടൈക്കനാലില്‍ കോക്കസ് വാക്ക് കുന്നിന് ചെരിവിലാണു കൂടുതലായും പൂത്തിരിക്കുന്നത്. കുറിഞ്ഞി പൂത്തതോടെ ഇവിടെ സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്കു വേണ്ട ഒരുക്കങ്ങള്‍ ടൂറിസം വകുപ്പ് ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡിണ്ടിഗൽ കലക്ടർ വിനയ്യും സംഘവും വനമേഖല സന്ദർശിച്ചു.