Tag: റിയാദ്
ഇന്ത്യയില്‍ ആകാശയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്; പുതിയ റൂട്ടുകളും ടിക്കറ്റിന് ഓഫറുകളും പ്രഖ്യാപിച്ച് വിമാനക്കമ്പനികള്‍
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2019 ലെ ആദ്യത്തെ രണ്ട് മാസത്തിനിടയ്ക്ക് ആഭ്യന്തര യാത്രികരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ സമാനകാലയിളവിനെക്കാള്‍ 7.42 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയര്‍, വിസ്താര തുടങ്ങിയ രാജ്യത്തെ സ്വകാര്യ വ്യോമയാന കമ്പനികളെല്ലാം യാത്രികരുടെ എണ്ണത്തിലുണ്ടായ വര്‍ധനയെ തുടര്‍ന്ന് പുതിയ റൂട്ടുകള്‍ ആരംഭിക്കാനും ഓഫറുകള്‍ പ്രഖ്യാപിക്കാനും തിരക്ക് കൂട്ടുകയാണ്. മുംബൈ, ദില്ലി എന്നിവടങ്ങളില്‍ നിന്ന് നിരവധി ആഭ്യന്തര സര്‍വീസുകളാണ് ഇന്‍ഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ- അഹമ്മദാബാദ്, മുംബൈ- ഗോവ, മുംബൈ- ചെന്നൈ, മുംബൈ- അമൃതസര്‍, മുംബൈ – ബാംഗ്ലൂര്‍ എന്നീ റൂട്ടുകളില്‍ മെയ് അഞ്ച് മുതല്‍ ദിവസേന വിമാനസര്‍വീസുകളുണ്ടാകുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്. ഇത് കൂടാതെ മെയ് 10 മുതല്‍ ദില്ലി- നാഗ്പൂര്‍, ദില്ലി- കൊല്‍ക്കത്ത, ദില്ലി- ഭോപ്പാല്‍ അഡീഷണല്‍ സര്‍വീസുകള്‍ ഉണ്ടാകുമെന്നും ഇന്‍ഡിഗോ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പൈസ് ജെറ്റ് മുംബൈയെയും ദില്ലിയെയും ബന്ധിപ്പിക്കുന്ന തരത്തില്‍ നിരവധി സര്‍വീസുകളാണ് പുതിയതായി ആരംഭിക്കാന്‍ പോകുന്നത്. ഇത് കൂടാതെ ദില്ലിയില്‍ ... Read more
ഗ്രീന്‍ സിറ്റിയാവാന്‍ തയ്യാറെടുത്ത് റിയാദ്; പ്രഖ്യാപനത്തില്‍ മൊത്തം 86 ബില്യന്റെ പദ്ധതികള്‍
സൗദി തലസ്ഥാന നഗരിയായ റിയാദിന്റെ മുഖച്ഛായ മാറ്റി ഗ്രീന്‍ സിറ്റിയാക്കുന്നതിനുള്ള വന്‍ കിട പദ്ധതികള്‍ പ്രഖ്യാപിച്ചു. മൊത്തം 86 ബില്യന്‍ റിയാലിന്റെ നാലു പദ്ധതികളാണ് ഭരണാധികാരി സല്മാന് രാജാവ് പ്രഖ്യാപിച്ചത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് പദ്ധതികള്‍ വിശദീകരിച്ചു. കിങ് സല്മാന് പാര്‍ക്ക്, സ്പോര്‍ട്സ് ട്രാക്, ഗ്രീന്‍ റിയാദ്, ആര്‍ട് സെന്റര്‍ എന്നിവയാണ് പദ്ധതികള്‍. 13.4 സ്ക്വയര്‍ കി.മീ ആണ് പാര്‍ക്കിന്റെ വലിപ്പം. ഇത് ലോകത്തിലെ ഏറ്റവും വലിയ പാര്‍ക്കാകും. ഗ്രീന്‍ റിയാദ് യാഥാര്‍ഥ്യമാകുന്നതോടെ നിലവിലുള്ളതിനേക്കാള്‍ 16 ഇരട്ടി റിയാദിന്റെ പച്ചപ്പ് വര്‍ദ്ധിക്കും. ഇതിനായി 75 ലക്ഷം മരങ്ങള്‍ വച്ച് പിടിപ്പിക്കും. മ്യൂസിയം, തിയേറ്റര്‍, വിവിധ ഗാലറികള്‍ തുടങ്ങി 1000 പ്രാദേശിക രാജ്യാന്തര കലാകാരന്മാര് പങ്കാളികളാകുന്ന തുറന്ന എക്സിബിഷന് എന്നിവയാണ് ആര്‍ട്ട് സെന്ററിലൂടെ ലക്ഷ്യമിടുന്നത്. നഗരത്തിന്റെ കിഴക്ക് പടിഞ്ഞാറ് ബന്ധിപ്പിക്കുന്ന 135 കിലോ മീറ്റര്‍ ദൂരത്തിലാണ് സ്പോര്‍ട്സ് ട്രാക് നിര്‍മിക്കുന്നത്. സൈക്കിളിങ്, കുതിര സവാരി, ജോഗിങ്, കായികം, സാംസ്കാരിക കേന്ദ്രം എന്നിവ ... Read more
യാത്രക്കാരുടെ സുരക്ഷ; ഒമാൻ എയർലൈന്‍സ് 92ലേറെ സർവീസുകൾ റദ്ദാക്കുന്നു
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തു മാർച്ച് 30 വരെ ഒമാൻ എയർ 92 ലേറെ സർവീസുകൾ റദ്ദാക്കുന്നു. ഇതോപ്യയിൽ ബോയിങ് 737 മാക്സ് എട്ട് വിമാനം തകർന്ന് വീണ് 157 പേർ മരിച്ച സാഹചര്യത്തിലാണ് ഒമാൻ എയറിന്റെ തീരുമാനം. ഹൈദരാബാദ്, കോഴിക്കോട്, ബഹ്റൈൻ, ബാംഗ്ലൂർ, മുംബൈ, ഗോവ, സലാല, റിയാദ്, ദുബായ്, ദോഹ, അമ്മാൻ, കറാച്ചി എന്നിവിടങ്ങളിലേക്കാണ് ഉള്ള സർവീസുകൾ ആണ് ഒമാൻ എയർ റദ്ദാക്കിയിരിക്കുന്നത്. മാർച്ച് 30 വരെയുള്ള കാലയളവിൽ ഒമാൻ എയർ വിമാനങ്ങളിൽ യാത്രക്കായി ടിക്കറ്റു വാങ്ങിയ യാത്രക്കാർക്ക് ചെന്നു ചേരേണ്ട സ്ഥലത്തു എത്തിച്ചേരുവാൻ ഉള്ള ഇതര മാർഗം കമ്പനി അധികൃതർ ഒരുക്കി കഴിഞ്ഞു. ഇതിനായി ഒമാൻ എയർ വിമാന കമ്പനിയുടെ കോൾ സെന്ററുമായി ബന്ധപെടണമെന്ന് അധികൃതർ വ്യക്തമാക്കി. മാക്സ് എട്ട് നിരയിലെ അഞ്ച് വിമാനങ്ങളാണ് ഒമാൻ എയറിന് ഇപ്പോഴുള്ളത്. ഇതിനു പുറമെ 25 എണ്ണത്തിനുകൂടി വാങ്ങുവാൻ ഒമാൻ എയർ ഓർഡർ നല്കിയിട്ടുണ്ടായിരുന്നു. ഇതിനകം വിവിധ രാജ്യങ്ങളിലായി ഏകദേശം 400 ഓളം ബോയിങ് ... Read more
യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടത്തോടെ റിയാദ് വിമാനത്താവളം
സൗദി തലസ്ഥാന നഗരിയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം യാത്രചെയ്തത് 2 കോടി 60 ലക്ഷം യാത്രക്കാരെന്ന് കണക്കുകള്‍ വൃക്തമാക്കുന്നു. 2017 വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 5.53 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രതിദിന യാത്രക്കാരുടെ എണ്ണവും 2017 നെ അപക്ഷിച്ച് 2018ല്‍ 72,932 യാത്രക്കാരായി വര്‍ധിച്ചിട്ടുണ്ട്. വിമാനങ്ങളുടെ പ്രതിദിന ട്രിപ്പിന്റെ കാരൃത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2017 വര്‍ഷത്തെ അപേക്ഷിച്ച് 1.46 ശതമാനം വിമാനങ്ങളുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2017ല്‍ പ്രതിദിനം 583 ട്രിപ്പുകളാണ് ഉണ്ടായിരുന്നത്. അന്താരാഷ്ട്ര വിമാനങ്ങള്‍ 3.43 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. 2018 ല്‍ മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ 8.39 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ഇതില്‍ 2.21 ശതമാനം വര്‍ധനവ് അന്താരാഷ്ട്ര വിമാനത്തിലെത്തിയ യാത്രക്കാരാണ്. സൗദി അറേബൃയുടെ ഔദേൃാഗീക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ യാണ് കണക്കുകള്‍ പുറത്തുവിട്ടത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസ് ആരംഭിക്കും
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി. കേരളത്തിലെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ എര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനി സി.ഇ.ഒ മാരുമായി നടത്തിയ യോഗത്തിലാണ് ഉറപ്പുലഭിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് മറ്റു വിമാനത്താവളങ്ങളിലേക്കാള്‍ അമിതനിരക്ക് ഈടാക്കുന്നത് കുറയ്ക്കാന്‍ എയര്‍ ഇന്ത്യ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു. പുതുതായി ആരംഭിച്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളായ ദുബായ്, ഷാര്‍ജ, അബുദാബി, മസ്ക്കറ്റ്, ദോഹ, ബഹ്റൈന്‍, റിയാദ്, കുവൈത്ത്, ജിദ്ദ തുടങ്ങിയ മേഖലകളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആവശ്യമാണ്. കൂടാതെ, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളായ സിംഗപൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്ക് വര്‍ധിച്ച ആവശ്യമുണ്ട്. നിലവില്‍ എയര്‍ ഇന്ത്യാ എക്സ്പ്രസാണ് നാലു അന്താരാഷ്ട്ര സര്‍വീസുകള്‍ കണ്ണൂരില്‍ നിന്ന് നടത്തുന്നത്. കണ്ണൂരില്‍ നിന്ന് വിദേശ വിമനക്കമ്പനികള്‍ക്ക് സര്‍വീസിനുള്ള അനുമതി നല്‍കിയിട്ടില്ല. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കണം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് ... Read more
കരിപ്പൂരിലേക്ക് ഇന്ന് മുതല്‍ സൗദി എയർലൈൻസ് സര്‍വീസും
സൗദി എയർലൈൻസ് ബുധനാഴ്ച മുതൽ കരിപ്പൂരിലേക്ക് സർവീസ് ആരംഭിക്കും. ജിദ്ദയിൽ നിന്ന് ആഴ്ചയിൽ നാലും റിയാദിൽ നിന്ന് മൂന്നും സർവീസുകളാണ് ഉണ്ടാവുക. ആദ്യ സർവീസ് ബുധനാഴ്ച പുലർച്ചെ 3.15ന് ജിദ്ദയിൽ നിന്ന് പുറപ്പെടും. കരിപ്പൂർ വിമാനത്താവള വികസനത്തിന്റെ ഭാഗമായി മൂന്ന് വർഷത്തിലധികമായി നിർത്തിവെച്ച സർവീസാണ് സൗദി എയർലൈൻസ് പുനരാരംഭിക്കുന്നത്. നിലവിൽ തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, ദില്ലി, ബംഗളുരു, ലക്നൗ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്ക് സൗദി എയര്‍ലെെന്‍സ് സർവീസ് നടത്തുന്നുണ്ട്. ഈ വർഷം സൗദി എയർലൈൻസ് ആരംഭിച്ച നാലാമത്തെ നേരിട്ടുള്ള സർവീസാണ് കോഴിക്കോട്ടേക്ക്. ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽനിന്ന് ഇടവിട്ട ദിവസങ്ങളിലാണ് കോഴിക്കോട്ടേക്ക് സർവീസ്. ഇന്ത്യൻ സെക്റ്ററിൽ സൗദിക്ക് ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത് കോഴിക്കോട്ടേക്കാണ്. ഹജ്ജ് – ഉംറ തീർത്ഥാടകരും ഇതിൽപ്പെടും
കണ്ണൂരില്‍ നിന്ന് വിദേശത്തേക്ക് വിമാന സര്‍വീസിന് അനുമതിയായി
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് അബുദാബിയിലേക്കും ദമാമിലേക്കും വിമാന സര്‍വീസുകള്‍ക്ക് അനുമതിനല്‍കി. ജെറ്റ് എയര്‍വേസ്, ഗോ എയര്‍ വിമാന സര്‍വീസുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ അറിയിച്ചതാണ് ഇക്കാര്യം. കണ്ണൂര്‍-ദോഹ റൂട്ടില്‍ ഇന്‍ഡിഗോയും കണ്ണൂര്‍-അബുദാബി, കണ്ണൂര്‍-മസ്കറ്റ്, കണ്ണൂര്‍-റിയാദ് റൂട്ടുകളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസും അപേക്ഷിച്ചിട്ടുണ്ടെന്നും ഈ സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് നടത്താന്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കുന്നത് നയത്തിന്റെ അടിസ്ഥാനത്തിലാകും. വി. മുരളീധരന് എം.പി.ക്കൊപ്പമാണ് കണ്ണന്താനം ചൊവ്വാഴ്ച സുരേഷ് പ്രഭുവിനെ കണ്ടത്.