Tag: രാഷ്ട്രത്തിന്റെ കൊട്ടാരം

അബുദാബി പ്രസിഡന്‍ഷ്യല്‍ കൊട്ടാരം സന്ദര്‍ശകര്‍ക്കായി തുറന്നു

കാത്തിരിപ്പിന് അവസാനമായി. അബുദാബി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന്റെ വാതിലുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. ഇതോടെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് പുതിയ പേരുമായി. രാഷ്ട്രത്തിന്റെ കൊട്ടാരം എന്നര്‍ഥം വരുന്ന ഖസ്ര്‍ അല്‍ വതന്‍ എന്നായിരിക്കും കൊട്ടാരം ഇനി അറിയപ്പെടുക. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ ചേര്‍ന്നാണ് കൊട്ടാരം സന്ദര്‍ശകര്‍ക്കായി സമര്‍പ്പിച്ചത്. യു.എ.ഇ.യുടെ സാംസ്‌കാരിക പൈതൃകം അമൂല്യമായതാണെന്നും അത് ഇന്നത്തെയും നാളെത്തെയും തലമുറയ്ക്കായി പരിരക്ഷിക്കപ്പെടേണ്ടതാണെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു. സമൂഹവും സംസ്‌കാരവുംതമ്മിലുള്ള ബന്ധം ശക്തമാക്കുകയെന്ന മഹത്തരമായ ഉദ്യമമാണ് ഇതിലൂടെ നിര്‍വഹിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയതയുടെ ശക്തമായ സന്ദേശവും പൈതൃകവും വരും തലമുറയിലേക്ക് കൈമാറുകയെന്ന ലക്ഷ്യത്തോടെ ഭരണാധികാരികള്‍ നടത്തുന്ന ശ്രമങ്ങളാണ് ഇതിലൂടെ അടയപ്പെടുത്തുന്നതെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. സാംസ്‌കാരിക വിനിമയത്തിലൂടെ പൈതൃകം കാത്തുസൂക്ഷിക്കണമെന്ന ... Read more