Tag: യുഎഇ
മെലീഹ മരുഭൂമിയിലെ ജൈവവൈവിധ്യ കാഴ്ചകൾ
പുരാതനകാല കാഴ്ചകളിലേക്കും വിജ്ഞാനത്തിലേക്കുമുള്ള തിരിഞ്ഞുനടത്തമാണ് ഷാർജ മെലീഹ ആർക്കിയോളജി സെന്ററിന്റെ സവിശേഷത. കഴിഞ്ഞ കുറെ ദശകങ്ങളായി തുടരുന്നപുരാവസ്തു പര്യവേഷണങ്ങളിൽ നിന്ന് പ്രാചീനശിലായുഗത്തിലേക്കു വരെ നീളുന്ന നിർണായക കണ്ടുപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ആ കാഴ്ചകളും ചരിത്രവും സഞ്ചാരികൾക്കായി ഈകേന്ദ്രത്തിൽ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ വെറും പുരാവസ്തു കാഴ്ചകൾ മാത്രമല്ല ഈ സ്ഥലത്തിന്റെ പ്രേത്യേകത, അറേബ്യൻ മരുഭൂമിയിലെ അപൂർവമായ ജൈവവൈവിധ്യം അടുത്തറിയാനും പഠിക്കാനും സാധിക്കുന്ന ഇടം കൂടിയാണിത്. ചെറിയ ദൂരങ്ങളുടെ വ്യത്യാസത്തിൽ തന്നെ മണൽപരപ്പും ചരൽകല്ലുകൾ നിറഞ്ഞ പ്രതലവും ചുണ്ണാമ്പു പാറകളുമെല്ലാം മാറിമാറി വരുന്ന ഇവിടുത്തെ ഭൂപ്രകൃതി അപൂർവയിനംസസ്യങ്ങളുടെയും സസ്തനികളുടെയും വാസസ്ഥലമാണ്. അതിനാൽ തന്നെ പ്രകൃതി സ്നേഹികൾക്കും സാഹസിക സഞ്ചാരികൾക്കും ഫൊട്ടോഗ്രഫർമാർക്കും മെലീഹ പ്രിയകേന്ദ്രമായിമാറുന്നു. “മനോഹരമാണെങ്കിലും പ്രയാസമുള്ള ഭൂപ്രകൃതിയാണ് മെലീഹയുടേത്. എന്നിട്ടും വേനൽക്കാലത്തു കഠിനമായ ചൂടും തണുപ്പുകാലത്ത് മരം കോച്ചുന്ന തണുപ്പും ഒരേപോലെഅതിജീവിക്കുന്ന സസ്യങ്ങളും ജീവജാലങ്ങളും, മറ്റുള്ളയിടങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതലായി ഇവിടെ കാണപ്പെടുന്നുണ്ട്” – മെലീഹ ആർക്കിയോളജി സെന്ററിലെ വൈൽഡ്ലൈഫ് വിദഗ്ദ്ധൻ തരിന്ദു വിക്രമ പറയുന്നു. എല്ലാ മരുഭൂമികളിലെയും പോലെ ജലദൗർലഭ്യം മെലീഹയിലുമുണ്ട്. ‘അംബ്രല തോണ്’ എന്നറിയപ്പെടുന്ന മരമാണ് കൂടുതലായി കാണപ്പെടുന്നത്. നമ്മുടെ നാട്ടിലെ വാക മരത്തോടുസാമ്യമുള്ള ഈ മരം, ജലനഷ്ടം കുറയ്ക്കാൻ തന്റെ ഇലകളുടെ വലുപ്പം ചുരുക്കിയാണ് ചൂടിനെ അതിജീവിക്കുന്നത്. ശത്രുക്കളിൽ നിന്ന് രക്ഷക്കായി വലിയ മുള്ളുകളുമുണ്ട്. യുഎഇയുടെ ദേശീയ വൃക്ഷമായ ഗാഫ് മരമാണ് മെലീഹയിലെ പച്ചക്കാഴ്ചകളിൽ പ്രധാനിയായ മറ്റൊന്ന്. വളരെ താഴ്ചയിലേക്ക് വേരുകളാഴ്ത്തി മരുഭൂമിയുടെ ഉള്ളറകളിൽ നിന്ന് ജലമൂറ്റിയാണ് ഈമരത്തിന്റെ നിലനിൽപ്പ്. അറേബ്യൻ പ്രിംറോസ്, പോപ്കോൺ ചെടി എന്നീ ഇനങ്ങളും മെലീഹയിലുണ്ട്, മറ്റിടങ്ങളെക്കാൾ കൂടുതലായി. അതുകൊണ്ടു തന്നെ ‘പച്ചപ്പിന്റെ കണികയില്ലാത്തഊഷര മരുഭൂമി’ എന്ന സഞ്ചാരികളുടെ കാഴ്ചപ്പാട് മെലീഹയിലെത്തുമ്പോൾ മാറുമെന്നാണ് തരിന്ദുവിന്റെ അഭിപ്രായം. സസ്യങ്ങൾ മാത്രമല്ല, മരുഭൂ ... Read more
മരുഭൂമിയിലെ കപ്പലോട്ട മത്സരം ആരംഭിച്ചു
കുതിരയോട്ട മത്സരത്തിനു പിന്നാലെ പൈതൃകത്തനിമയോടെ ദുബായില്‍ ‘മരുഭൂമിയിലെ കപ്പലോട്ട’ മത്സരവും. മരുഭൂമിയിലെ കപ്പല്‍ എന്നു വിളിക്കപ്പെടുന്ന ഒട്ടകങ്ങളുടെ മേഖലയിലെ ഏറ്റവും വലിയ ഓട്ട മത്സരം ശനി മുതല്‍ 18 വരെ നടക്കും. 14,000 ഒട്ടകങ്ങള്‍ പങ്കെടുക്കും. അഴകും ആരോഗ്യവും കുലമഹിമയുമുള്ള ഒട്ടകങ്ങളുമായി രാജകുടുംബാംഗങ്ങള്‍, ഗോത്രത്തലവന്മാര് എന്നിവരുമെത്തും. പ്രവേശനം സൗജന്യം. ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരവും മേളയോടനുബന്ധിച്ചുണ്ട്. രാവിലെ 7 മുതല്‍ 10.30വരെയും ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5.30വരെയുമാണ് മത്സരങ്ങള്‍. വെള്ളിയാഴ്ച മത്സരമുണ്ടാകില്ല. 3 വയസ്സില്‍ താഴെയുള്ള ഒട്ടകങ്ങളുടെ മത്സരം രാവിലെ ഏഴിനാരംഭിക്കും. 4 കിലോമീറ്ററാണ് ഓടിത്തീര്‍ക്കേണ്ടത്. 8 കിലോമീറ്റര്‍ ഓട്ടത്തില്‍ 6 വയസ്സിനു മുകളിലുള്ള ഒട്ടകങ്ങളാണു പങ്കെടുക്കുക. ആണ്, പെണ് ഒട്ടകങ്ങള്‍ അണിനിരക്കുന്ന ഹൂള്‍, സുമൂല്‍ വിഭാഗങ്ങളില്‍ പ്രത്യേക മത്സരങ്ങള്‍ ഉണ്ടാകും. ഒട്ടകങ്ങള്‍ ട്രാക്കിലൂടെ കുതിക്കുമ്പോള്‍ സമീപത്തെ പാതയിലൂടെ ഉടമകള്‍ വാഹനത്തില്‍ പിന്തുടരും. മറ്റു സന്ദര്‍ശകര്‍ക്കായി സൗജന്യ ബസ് സേവനം ലഭ്യമാണ്. ഡമ്മി ജോക്കികളെ മുകളിലിരുത്തി നിശ്ചിത ട്രാക്കിലൂടെ ഒട്ടകങ്ങളെ ഓടിക്കുന്നതാണു മത്സരരീതി. ... Read more
യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ, അബുദാബി വിമാനത്താവളങ്ങള്‍
അടുത്ത ഏതാനും ദിവസങ്ങളില്‍ ദുബൈ, അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികള്‍. ഇന്നലെ മുതല്‍ അസാധാരണമായ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. യുഎഇയില്‍ സ്കൂളുകളുടെ അവധിയും മറ്റ് പൊതു അവധികളും അടുത്തുവരുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മാര്‍ച്ച് 29ന് ദുബൈ വിമാനത്താവളത്തില്‍ രണ്ട് ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്സ് പ്രസ്താവനയില്‍ അറിയിച്ചു. മാര്‍ച്ച് 31 മുതലാണ് യുഎഇയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഏപ്രില്‍ മൂന്നിന് യുഎഇയില്‍ ഇസ്റാഅ് മിഅ്റാജ് അവധി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അബുദാബി എയര്‍പേര്‍ട്ടില്‍ വ്യാഴാഴ്ച മുതലുള്ള ദിവസങ്ങളില്‍ വലിയ തിരക്കനുഭവപ്പെടുകയാണെന്ന് ഇത്തിഹാദ് എയര്‍വേയ്സും അറിയിച്ചു. 29നാണ് എമിറേറ്റ്സ് വിമാനങ്ങളില്‍ ഏറ്റവുമധികം തിരക്കുള്ളത്. ഏപ്രില്‍ രണ്ട് വരെ തിരക്ക് തുടരും. ഇക്കാലയളവില്‍ എമിറേറ്റ്സിന് മാത്രം 1.6 ലക്ഷം യാത്രക്കാരുണ്ടെന്ന് കമ്പനി അറിയിച്ചു. യാത്രക്കാരുടെ തിരക്ക് മൂലമുള്ള അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും ... Read more
പൊതു നിരത്തില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ദുബൈ
പുതിയ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്നതില്‍ ദുബൈ എന്നും മുന്നിലാണ്. വിമാന വേഗത്തില്‍ സഞ്ചിക്കാനവുന്ന ഹൈപ്പര്‍ലൂപ്പും പറക്കും ടാക്സിയുമെല്ലാം ശേഷം നഗര യാത്രകള്‍ക്കായ സ്കൈപോഡുമായി ദുബൈ. കഴിഞ്ഞ ദിവസം ദുബൈ മദീനത് ജുമൈറയില്‍ നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയിലായിരുന്നു സ്കൈപോഡുകള്‍ പ്രദര്‍ശിപ്പച്ചത്. ഭാവിയിലെ വാഹനങ്ങളെക്കുറിച്ചുള്ള റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റിയുടെ പഠനങ്ങളാണ് സ്കൈപോഡ്സിലെത്തിയത്. ഉച്ചകോടിയിലെത്തിയ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബൈ കിരീടാവകാശിയും യുഎഇ എക്സിക്യുട്ടീവ് കൗണ്‍സില്‍, ദുബൈ ഫ്യൂചര്‍ ഫൗണ്ടേഷന് ട്രസ്റ്റി എന്നിവയുടെ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ലോകത്തെ ആദ്യത്തെ സ്കൈപോഡ്സ് പരിശോധിച്ചു. സ്കൈവേ ഗ്രീന്‍ടെക് കമ്പനിയാണ് സ്കൈ പോഡ്സിന് പിന്നില്‍. വാഹനത്തിന്റെ രണ്ടു മോഡലുകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചു. യുണിബൈക്ക് എന്ന മോഡലില്‍ 5 യാത്രക്കാര്‍ക്കും അവരുടെ ലഗേജുകളും ഉള്‍ക്കൊള്ളിക്കാം. 150 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന യുനിബൈക്കില്‍ മണിക്കൂറില്‍ 20000 യാത്രക്കാര്‍ക്ക് ... Read more
ലൂവ്ര് അബുദാബി; അറബ് സംസക്കാരത്തിന്റെ നേര്‍ക്കാഴ്ച
നഗ്നചിത്രങ്ങള്‍ മുതല്‍ ക്രിസ്ത്യന്‍, ഹിന്ദു കലകളും അടക്കം വിവിധ്യമാര്ന്ന ചരിത്രശേഷിപ്പുകള്‍ പ്രദര്‍ശിപ്പിച്ച് ശ്രദ്ധേയമാകുകയാണ് ലൂവ്ര് അബുദാബി മ്യൂസിയം. പത്ത് വര്‍ഷത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 2017 നവംബറിലാണ് ലോകത്തിനായി ലൂവ്ര് അബുദാബി മ്യൂസിയം തുറന്നത്. ജീന്‍ നൗവ്വല്‍ രൂപകല്‍പ്പന ചെയ്ത ഈ മ്യൂസിയം അബുദാബിയിലെ സാംസ്കാരിക ജില്ലയായ സാദിയാത്തില്‍ മൂന്ന് വശങ്ങളിലും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. യുഎഇയും ഫ്രാന്‍സും തമ്മിലുള്ള 2017ല്‍ ഒപ്പിട്ട കരാറനുസരിച്ചാണ് അറബ് ലോകത്ത് ആദ്യത്തെ യൂണിവേഴ്സല്‍ മ്യൂസിയം സ്ഥാപിച്ചത്. 6400 സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണത്തിലുള്ള ഈ മ്യൂസിയത്തില്‍ 600 പ്രദര്‍ശനവസ്തുക്കളുണ്ട്. ഇതില്‍ 300 എണ്ണം വായ്പാടിസ്ഥാനത്തില്‍ 13 ഫ്രഞ്ച് സ്ഥാപനത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്. ഇവിടുത്തെ പ്രദര്ശനവസ്തുക്കള് മാത്രമല്ല, മ്യൂസിയത്തിന്റെ കെട്ടിടം തന്നെ ഒരു അദ്ഭുതകാഴ്ചയാണ്. കടല്‍ കാഴ്ചകളും മ്യൂസിയത്തില്‍ നിന്ന് ആസ്വദിക്കാം. ക്ഷേത്രഗണിതപരമായി 7,850 മെറ്റല്‍ സ്റ്റാഴ്സ് കൊണ്ടാണ് ഈ മ്യൂസിയം അലങ്കരിച്ചിരിക്കുന്നത്. സൂര്യവെളിച്ചം ഈ കെട്ടിടത്തിലേക്ക് പതിക്കുമ്പോള്‍ പ്രകാശമഴ പെയ്യുന്നത് പോലെയാണ് അനുഭവപ്പെടുന്നത്. ... Read more
ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസിന് യുഎഇയിൽ അംഗീകാരം
ഇന്ത്യൻ ലൈസന്‍സ് യുഎഇ അംഗീകരിക്കാൻ ധാരണയായതായി യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. ഇന്ത്യയിൽ ഇല്ലാത്ത ഒരു ടെസ്റ്റ് യുഎഇയിൽ പാസായാലാകും അംഗീകാരം കിട്ടുക. അബുദാബിയിൽ നടന്ന രണ്ടാമത് ഇന്ത്യാ-യുഎഇ സ്ട്രാറ്റജിക് കോൺക്ലേവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഷെയ്ഖ് നഹ്യാൻ. സഹകരണത്തിന്റെ പുത്തൻ മേഖലകളിൽ ശ്രദ്ധയൂന്നി നേട്ടം ഉണ്ടാക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളുടെയും വികസനത്തിൽ പരസ്പരം പങ്കാളികളാകാമെന്നതാണ് നേട്ടമെന്ന് യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. ഇരുരാജ്യങ്ങളിലെയും നിക്ഷേപസാധ്യതകൾ തുറന്നിട്ട സമ്മേളനത്തിൽ എണ്ണ, ഊർജ മേഖലകളിലടക്കം കൂടുതൽ സഹകരണത്തിനും ധാരണയായി. രാജ്യാന്തര നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനം മൂലം ഇന്ത്യൻ ലൈസൻസ് യുഎഇയിൽ അംഗീകരിക്കാൻ ധാരണയായിട്ടുണ്ടെന്ന മന്ത്രിയുടെ പ്രഖ്യാപനവും ശ്രദ്ധേയമായി. ഇന്ത്യയിൽ ഇല്ലാത്ത ഒരു ടെസ്റ്റിന് മാത്രം യുഎഇയിലെത്തി ഹാജരായാൽ മതിയെന്നാണ് പുതിയ തീരുമാനം.അബുദാബിയിലെ എണ്ണ, ഊർജ ഉൽപാദന മേഖലകളിൽ ഇന്ത്യൻ കമ്പനികൾ കൂടുതൽ നിക്ഷേപം നടത്താൻ ധാരണയായിട്ടുണ്ടെന്ന് ഇന്ത്യൻ സ്ഥാനപതി നവ്ദീപ് ... Read more
യുഎഇ ബീച്ചുകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
യുഎഇയിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. വടക്കുകിഴക്കന്‍ ദിശയില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാലാണ് ബീച്ചുകളില്‍ യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അറേബ്യന്‍ ഗള്‍ഫ് സമുദ്ര ഭാഗങ്ങളില്‍ ഒന്‍പത് അടി വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണി വരെയാണ് മുന്നറിയിപ്പ്. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി യുഎഇയിലെ ചില ഭാഗങ്ങളില്‍ തിങ്കഴാള്ചയും മഴ ലഭിച്ചുവെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മറ്റ് പ്രദേശങ്ങളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പൊതുവെ ശാന്തമായ കാലാവസ്ഥയായിരിക്കും.
യുഎഇയില്‍ പുതിയ വീസ നിയമം ഇന്ന് മുതല്‍; സന്ദര്‍ശകര്‍ക്കിനി രാജ്യം വിടാതെ വീസ മാറാം
യുഎഇയിലെ സന്ദര്‍ശകര്‍ക്കും സഞ്ചാരികള്‍ക്കും വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ ആശ്വാസം പകരുന്ന പുതിയ വീസാ നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. സന്ദര്‍ശക, ടൂറിസ്റ്റ് വീസകളില്‍ എത്തുന്നവര്‍ക്ക് ഇനി രാജ്യം വിടാതെ വീസ മാറാമെന്നതാണു നിയമം. സന്ദര്‍ശക വീസാ കാലാവധിക്കുശേഷം രാജ്യം വിടാതെ പുതിയ വീസ എടുക്കാനോ പുതുക്കാനോ സാധിക്കുമെന്നതാണ് പ്രത്യേകത. നിലവില്‍ വീസാ കാലാവധി തീരുന്നതിന് മുന്‍പ് രാജ്യം വിട്ടശേഷമേ പുതിയ വീസയ്ക്ക് അപേക്ഷിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമം അനുസരിച്ച് സമയ ധന നഷ്ടമില്ലാതെ വീസ മാറാം. വിനോദ സഞ്ചാരികള്‍ക്കും ടൂറിസ്റ്റ് വീസ രണ്ടു തവണ പുതുക്കാന്‍ അനുമതിയുണ്ട്. സന്ദര്‍ശക വീസയില്‍ എത്തിയവര്‍ക്കു രാജ്യം വിടാതെ നിശ്ചിത ഫീസ് തൊഴില്‍ വീസയിലേക്കു മാറാന്‍ നിലവില്‍ അനുമതിയുണ്ട്. സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും സുരക്ഷിതമായി രാജ്യത്ത് കഴിയുന്നതിന് അവസരമൊരുക്കുന്നതിനാണു പരിഷ്കാരമെന്നു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് അതോറിറ്റിയുടെ വിദേശകാര്യ വിഭാഗം ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സഈദ് ... Read more
ദുബൈയില്‍ പൊതുസ്ഥലങ്ങളില്‍ മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കില്‍ നാടുകടത്തും
യുഎഇയിലെ പൊതുസ്ഥലങ്ങളില്‍ മാന്യമായ വസ്ത്രങ്ങള്‍ ധരിച്ചില്ലെങ്കില്‍ ശക്തമായ നടപടി. മൂന്നുവര്‍ഷംവരെ തടവും നാടുകടത്തലുമാണ് ശിക്ഷ. താമസകാര്‍ക്കും സന്ദര്‍ശകര്‍ക്കും നിയമം ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. ദുബൈയിലെ ഷോപ്പിങ് മാളില്‍ മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തിയ വനിതയ്ക്കെതിരെ അറബ് വനിത നല്കിയ പരാതിയെ തുടര്‍ന്നു സെക്യൂരിറ്റി ജീവനക്കാരന് അവരുടെ ശരീരം മറയ്ക്കാന്‍ ‘അബായ’ നല്‍കിയിരുന്നു. മാന്യമായി വസ്ത്രം ധരിച്ചെത്തണമെന്ന അറിയിപ്പുകള് ദുബൈയിലെ പല മാളുകളിലുമുണ്ട്. രാജ്യത്തെ ഔദ്യോഗിക വെബ്സൈറ്റുകളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. താമസക്കാരായാലും സന്ദര്‍ശകരായാലും ഷോപ്പിങ് മാളുകള്‍, റസ്റ്ററന്റുകള്‍, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോകുമ്പോള്‍ കാല്‍മുട്ടിനു താഴെവരെയെങ്കിലും വസ്ത്രം ധരിക്കണം. സുതാര്യ വസ്ത്രങ്ങള്‍ പാടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
കേരളത്തിലേക്ക് 175 ടണ്‍ ആവശ്യസാധനങ്ങളുമായി യുഎഇ എയര്‍ലൈന്‍സ്
കേരളത്തിന് വിദേശ സഹായം വേണ്ടെന്ന നിലപാടില്‍ ശക്തമായ പ്രതിഷേധം അലയടിക്കുന്നതിനിടെ യുഎഇയില്‍നിന്ന് ദുരിതാശ്വാസ വസ്തുക്കളുമായുള്ള വിമാനങ്ങള്‍ തിരുവനന്തപുരത്തെത്തി. പ്രളയ ദുരിതത്തിലകപ്പെട്ട കേരള ജനതയ്ക്ക് ഉപയോഗ യോഗ്യമായ 175 ടണ്‍ സാധനങ്ങളാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കേരളത്തിലെത്തിച്ചത്. എമിറേറ്റ്സ് സ്കൈ കാര്‍ഗൊയുടെ 12 വിമാനങ്ങളിലായിട്ടാണ് ആദ്യ ഘട്ടമെന്ന നിലയില്‍ ഇത്രയും സാധനങ്ങള്‍ എത്തിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ദുരിതാശ്വാസ വസ്തുക്കള്‍ പ്രളയബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യും. ഉണങ്ങിയ ഭക്ഷണ സാധനങ്ങള്‍, കമ്പിളി, ജീവന്‍രക്ഷാ ബോട്ടുകള്‍ തുടങ്ങി 175 ടണ്‍ സാധനങ്ങളുണ്ട്. യുഎഇയിലെ ജീവകാരുണ്യ സംഘടനകളും സ്ഥാപനങ്ങളും സംഭാവന ചെയ്ത സാധനങ്ങളും ഇവയില്‍ ഉള്‍പ്പെടും.
700 കോടി നല്കാന് യുഎഇ; നവകേരളം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി
കേരളം ഇന്ന് വരെ നേരിടാത്ത പ്രളയമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടത്. ആ മഹാ പ്രളയത്തില്‍ നിന്ന് കേരള സംസ്ഥാനത്തെ പുനര്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രക്ഷാപ്രവര്‍ത്തം പൂര്‍ത്തിയാക്കിയതിന് ശേഷം ഇന്ന് മന്ത്രിസഭാ യോഗം കൂടി അതിന് ശേഷമാണ് അദ്ദേഹം സംസ്ഥാനത്തിന്റെ പൂര്‍ണ പുനരുദ്ധാരണം ലക്ഷ്യം വെച്ചുള്ള പദ്ധതികളെക്കുറിച്ച് വിശദീകരിച്ചത്. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും, വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് കണ്ടെത്താന്‍ ജിഎസ്ടിക്ക് പുറമേ പത്ത് ശതമാനം സെസ് കൂടി ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കേരളത്തിന്റെ പുനരുദ്ധാരണത്തിനായി യുഎഇ സര്‍ക്കാര്‍ 700 കോടി നല്‍കുമെന്ന വിവരവും മുഖ്യമന്ത്രി ഇന്ന് അറിയിച്ചു. കേരള മുഖ്യന്റെ വാക്കുകള്‍: വലിയ തകര്‍ച്ചയാണ് നമ്മുക്ക് നേരിടേണ്ടി വന്നത്. തകര്‍ന്നത് പുനസ്ഥാപിക്കുകയല്ല,പുതിയൊരു കേരളം സൃഷ്ടിക്കാനാണ് നാം ഇനി ശ്രമിക്കേണ്ടത്. പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കമ്പോളത്തില്‍ നിന്നും വായപയെടുക്കാനുള്ള പരിധി ഉയര്‍ത്തണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. നിലവില്‍ ഇത് മൂന്ന് ശതമാനമാണ് അത് നാലരശതമാനമാക്കി ഉയര്‍ത്താനാണ് ആവശ്യപ്പെടുക.ഇതിലൂടെ ... Read more