Tag: മേട്ടുപാളയം
ബെംഗളൂരു-ഊട്ടി ബദല്‍ പാതയിലൂടെ സര്‍വീസ് ആരംഭിക്കാന്‍ കര്‍ണാടക ആര്‍ ടി സി
ബെംഗളൂരുവില്‍ നിന്ന് ഊട്ടിയിലേക്കു ബദല്‍ പാതയിലൂടെ ബസ് സര്‍വീസ് ആരംഭിക്കാന്‍ കര്‍ണാടക ആര്‍ടിസി. തമിഴ്‌നാടുമായുള്ള സംസ്ഥാനാന്തര ഗതാഗതകരാര്‍ പുതുക്കുന്നതിന്റെ ഭാഗമായാണ് കര്‍ണാടക പുതിയ റൂട്ട് നിര്‍ദേശിച്ചത്.ബെംഗളൂരുവില്‍ നിന്ന് കൃഷ്ണഗിരി-തൊപ്പൂര്‍- അന്തിയൂര്‍- സത്യമംഗലം-മേട്ടുപാളയം വഴി ഊട്ടിയിലെത്തുന്നതാണ് പുതിയ റൂട്ട്. 360 കിലോമീറ്റര്‍ ദൂരം 7 മണിക്കൂര്‍ കൊണ്ട് എത്താം. നിലവില്‍ മണ്ഡ്യ- മൈസൂരു-ഗുണ്ടല്‍പേട്ട്,-ബന്ദിപ്പൂര്‍-ഗൂഡല്ലൂര്‍ വഴിയാണ് കര്‍ണാടകയും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും ബെംഗളൂരുവില്‍ നിന്ന് ഊട്ടി സര്‍വീസുകള്‍ നടത്തുന്നത്. 310 കിലോമീറ്റര്‍ ദൂരം 8 മണിക്കൂര്‍ 30 മിനിറ്റ് കൊണ്ടാണ് എത്തുന്നത്.ബദല്‍ പാതയില്‍ ദൂരം കൂടുതലാണെങ്കിലും ചുരം റോഡില്ലാത്തതിനാല്‍ യാത്രാസമയം കുറയും. ബന്ദിപ്പൂര്‍ വനത്തില്‍ രാത്രി യാത്ര നിരോധനം നിലവിലുള്ള സാഹചര്യത്തിലാണു ബദല്‍ പാത നിര്‍ദേശം കെഎസ്ആര്‍ടിസി മുന്നോട്ട് വച്ചിരിക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ സി.ശിവയോഗി പറഞ്ഞു.ഗൂഡല്ലൂരില്‍ നിന്നുള്ള വീതികുറഞ്ഞ ചുരം പാതയിലൂടെ യാത്ര പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നുമുണ്ട്.
ഈ തീവണ്ടി യാത്ര എന്നെന്നും ഓര്‍മ്മയില്‍ നില്‍ക്കും
ലണ്ടനില്‍ എഞ്ചിനിയറായ ഗ്രഹാം രണ്ടു വര്‍ഷം മുമ്പാണ് തന്റെ ജീവിത സഖിയായ സില്‍വിയയെ കണ്ടുമുണ്ടിയത്. ഇരുവരുടെയും പ്രണയ സാഫല്യത്തിന് മൂക സാക്ഷിയായത് ഇംഗ്ലണ്ടിലെ നീരാവി തീവണ്ടി. അന്നവര്‍ ഒരു തീരുമാനത്തിലെത്തി വിവാഹം കഴിയുമ്പോള്‍ ആദ്യയാത്ര ഇന്ത്യയിലെ കാട്ടിലൂടെയുള്ള നീരാവി തീവണ്ടിയില്‍ തന്നെ ആകണമെന്ന്. രണ്ടാഴ്ച മുന്‍പ് വിവാഹിതരായ ഗ്രഹാമും സില്‍വിയയും സുഹൃത്തുക്കളില്‍ നിന്നാണ് ഇന്ത്യയിലെ നീരാവി തീവണ്ടിയെക്കുറിച്ചറിയുന്നത്. ഊട്ടിയിലേക്കുള്ള തീവണ്ടിയാത്രയാണ് അവര്‍ തിരഞ്ഞെടുത്തത്. എന്നാല്‍ ഈ യാത്രക്കൊരു പ്രത്യേകതയുണ്ട്. ഒരു തീവണ്ടി മൊത്തമായി ആദ്യമായാണ് രണ്ടുപേര്‍ക്കായി ഓടുന്നത്. പശ്ചിമഘട്ട ജൈവ ഭൂപടത്തിലൂടെ ചൂളം വിളിച്ചോടുന്ന തീവണ്ടിയിലൂടെ തനിച്ചൊരു കാനന യാത്ര ഇരുവരുടെയും സ്വപ്‌നമായിരുന്നു. വിവാഹ തീയതി നിശ്ചയിച്ചപ്പോള്‍ തന്നെ ഐആര്‍സിടിസി വഴി തനിച്ചൊരു സര്‍വീസെന്ന ആശയം അധികൃതര്‍ക്ക് മുന്നില്‍ ഗ്രഹാമും സില്‍വിയയും അവതരിപ്പിച്ചു. ദക്ഷിണറെയില്‍വേയുടെ സ്വപ്‌നപാതയില്‍ പ്രത്യേക തീവണ്ടി സര്‍വീസ് നടത്തിയാല്‍ അത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന് അധികൃതരും സമ്മതമറിയിച്ചു. സിനിമ ഷൂട്ടിങ്ങിനല്ലാതെ രണ്ട് പേര്‍ക്ക് മാത്രമായി ഒരു തീവണ്ടി യാത്ര ആദ്യമായിട്ടാണ് ... Read more