Tag: . മുസിരിസ്
കനകക്കുന്ന് മികച്ച വിനോദ സഞ്ചാര കേന്ദ്രമാകുന്നു; ഡിജിറ്റല്‍ മ്യൂസിയത്തിനും മിയാവാക്കി മാതൃകാവനത്തിനും തുടക്കം
ചരിത്രമുറങ്ങുന്ന കനകക്കുന്നു കൊട്ടാരം വിദേശ ആഭ്യന്തരസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാക്കി മാറ്റുന്നതിനുളള പദ്ധതികള്‍ക്കു തുടക്കമായി. തലസ്ഥാനത്തിന്റെ പൈതൃക മുഖഛായയായ കനകക്കുന്നിന്റെ പൗരാണികതയും രാജകീയ പ്രൗഢിയും നിലനിര്‍ത്തുന്ന തിനുളള സംരക്ഷണ പ ദ്ധതികള്‍ക്കൊപ്പം ഡിജിറ്റല്‍ മ്യൂസിയ ത്തിന്റെ നിര്‍മ്മാണോദ്ഘാടനവും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വ്വഹിച്ചു. കനകക്കുന്നി ലെ സൂര്യകാന്തി മൈതാന ത്തില്‍ അഞ്ചുസെന്റില്‍ ഒരുക്കുന്ന മിയാവാക്കി മാതൃകാ വനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. മുസിരിസ്, ആലപ്പുഴ, തലശേരി പൈതൃക പദ്ധ തികളെപ്പോ ലെ തിരുവിതാംകൂര്‍ പൈതൃക സംരക്ഷണ പദ്ധതി ആവിഷ്കരിക്കണമെ ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍ദ്ദേശിച്ചു. പ രിസ്ഥിതി സംരക്ഷണത്തിലൂന്നിയ മിയാവാക്കി വനമാതൃക കേരളത്തിലെ പ്രധാ ന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവിതാംകൂറിന്റേയും കേരളത്തിന്റേയും സംസ്കാരമാണ് ഡിജിറ്റല്‍ മ്യൂസിയത്തിലൂടെ അനാവരണം ചെയ്യുന്ന തെന്ന് ടൂറിസം വ കുപ്പ് സെക്രട്ടറി റാണി ജോര്‍ജ്വ്യക്തമാക്കി. ലോകോത്തര സാ ങ്കേതിക വിദ്യകളുപയോഗിച്ചാണ് ഡിജി റ്റല്‍ മ്യൂസിയം വിഭാവനം ചെയ്യുന്ന തെന്ന് ടൂറിസം ഡയറക്ടര്‍ പി ... Read more
ക്ഷേത്ര കലകളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും ബന്ധിപ്പിച്ച് കൊടുങ്ങല്ലൂരില്‍ ക്ഷേത്ര മ്യൂസിയം
തകര്‍ന്നടിഞ്ഞ ചരിത്ര സ്മാരകങ്ങളും ക്ഷേത്രങ്ങളും പഴമയും പാരമ്പര്യത്തനിമയും നഷ്ടപ്പെടാതെ സൂക്ഷിക്കുമെന്ന് ടൂറിസം മന്ത്രി പറഞ്ഞു. മുസിരിസ് പ്രോജക്ടിന്റെ ഭാഗമായ ക്ഷേത്ര മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചരിത്രപ്രധാനമായ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഊട്ടുപുരയും കച്ചേരിപ്പുരയും അനുബന്ധ കെട്ടിടങ്ങളും പുനരുദ്ധരിച്ച് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി പറഞ്ഞു. ക്ഷേത്ര കലകളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും മ്യൂസിയമാണ് കൊടുങ്ങല്ലൂരില്‍ സ്ഥാപിക്കുന്നത്. 3.96 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയ ബൃഹത്തായ ഈ മ്യൂസിയം ദക്ഷിണേന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യത്തേതാണെന്നും മന്ത്രി പറഞ്ഞു. പുനരുദ്ധാരണം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും പുരാവസ്തു നിയമങ്ങള്‍ക്കും അനുസൃതമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചു കളയാതെ പുനരുദ്ധാരണം നടത്തണമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. മ്യൂസിയം സ്ഥാപിക്കുന്ന സ്ഥലത്ത് ഒരു പുതിയ കെട്ടിടം ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മിച്ചു കൊടുക്കും. മുസിരിസ് ഹെറിറ്റേജ് പ്രോജക്ട് അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബോട്ട് സവാരിക്കും പുരാതന ക്ഷേത്രങ്ങള്‍, പള്ളികള്‍, കോട്ടകള്‍ എന്നിവ സന്ദര്‍ശിക്കുന്നതിനുമായി നിരവധി വിനോദ ... Read more
മുസിരിസ് പദ്ധതി; 32 കോടി അനുവദിച്ച് സര്‍ക്കാര്‍
ചരിത്ര സ്മാരക സംരക്ഷണത്തിനും മ്യൂസിയങ്ങളുടെ നിര്‍മാണത്തിനുമായി മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിക്കു സര്‍ക്കാര്‍ 32 കോടി രൂപ അനുവദിച്ചു. എറണാകുളം, തൃശൂര്‍ ജില്ലികളിലായി വ്യാപിച്ചു കിടക്കുന്ന മുസിരിസ് പ്രദേശത്തേക്കു കൂടുതല്‍ വിനോദ സഞ്ചാരികളെ എത്തിക്കുകയാണു ലക്ഷ്യം. അഴീക്കോട് മാര്‍ത്തോമ പള്ളിയില്‍ ഒരുക്കുന്ന ക്രിസ്റ്റ്യന്‍ ലൈഫ് സ്റ്റൈല്‍ മ്യൂസിയത്തിനാണു കൂടുതല്‍ തുക അനുവദിച്ചത്. 9.28 കോടി. ഇതു പൂര്‍ണമായി പുതിയ പദ്ധതിയാണ്. ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിമേടയുടെ നവീകരണത്തിനു 2.31 കോടി രൂപ, ചേന്ദമംഗലം പാലിയം ഊട്ടുപുരയ്ക്കു 2.03 കോടി, ചേന്ദമംഗലം ഹോളിക്രോസ് പള്ളിക്കു 2.12 കോടി അനുവദിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ മാള സിനഗോഗ്, ചേരമാന്‍ ജുമാമസ്ജിദിന്, കൊടുങ്ങല്ലൂര്‍ ബംഗ്ലാവു കടവ്, തിരുവഞ്ചിക്കുളം കനാല്‍ ഓഫിസ്, കീഴ്തളി ക്ഷേത്രം, കൊടുങ്ങല്ലൂര്‍ പി.എ. സയീദ് മുഹമ്മദ് കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ നവീകരണം നടപ്പാക്കും. മുസിരിസ് കേന്ദ്രങ്ങളിലേക്കു സഞ്ചാരികള്‍ക്കു വഴിതെറ്റാതെ എത്തുന്നതിനു ദിശാബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ 1.34 കോടി അനുവദിച്ചു. നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു നടപടി തുടങ്ങി.
മുസിരിസിലൂടെയൊരു ബോട്ട് യാത്ര
മലയാള നാടിന്റെ ചരിത്ര പുസ്തകമാണ് മുസിരിസ്. വടക്കന്‍ പറവൂരില്‍ നിന്നാരംഭിക്കുന്ന ബോട്ട് യാത്രയില്‍ ഇരു വശങ്ങളിലുടെയൊന്ന് കണ്ണോടിച്ചാല്‍ കാണാം പഴയകാലത്തിന്റെ ളേഷിപ്പുകള്‍. മുസിരിസ് പട്ടണത്തിന്റെ പൈതൃകം പറഞ്ഞാല്‍ തീരാത്ത കഥയാണ്. സുഗന്ധ വ്യഞ്ജനങ്ങള്‍ കച്ചവടം ചെയ്യുന്ന വലിയ ചന്ത, കപ്പലിറങ്ങി കച്ചവടത്തിനായി എത്തിയ വിദേശ കച്ചവടക്കാര്‍, നാട് ഭരിക്കുന്ന രാജാവ്, പോര്‍ച്ചുഗീസ് സൈന്യം. കുരുമുളകു വാങ്ങാന്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നെത്തിയ ജൂത വ്യാപാരികളുടെ പായ്ക്കപ്പലുകള്‍. ചാക്കുകളില്‍ നിറച്ച സുഗന്ധവ്യഞ്ജനങ്ങളുമായി ഒഴുകി നീങ്ങുന്ന കെട്ടുവള്ളങ്ങള്‍. വിലപേശിയും വല വീശിയും ഉറക്കെ വര്‍ത്തമാനം പറയുന്ന കച്ചവടക്കാര്‍. കുട്ടയും വട്ടിയും ചുമന്ന് കായല്ക്കരയിലൂടെ നടക്കുന്ന നാട്ടുകാരുടെ തിക്കും തിരക്കും. അതിനിടയിലൂടെ തോക്കും ലാത്തിയുമായി പോര്‍ച്ചുഗീസ് പട്ടാളം.മുസിരിസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കാലത്ത് കൊടുങ്ങല്ലൂരിന്റെ കടല്‍ത്തീരം ഇങ്ങനെയൊക്കെ ആയിരുന്നു. അക്കാലത്ത് പള്ളിപ്പുറത്തും കോട്ടപ്പുറത്തും ഓരോ കോട്ടകളുണ്ടായിരുന്നു. ജൂതന്മാരുടെ പള്ളിയുണ്ടായിരുന്നു. അതി വിശാലമായൊരു ച ന്തയുണ്ടായിരുന്നു. അതിനടുത്ത് സഹോദരന് അയ്യപ്പന് എന്ന സാമൂഹിക വിപ്ലവകാരി ജീവിച്ചിരുന്നു. അവിടെ ജനപ്രിയനായ ... Read more