Tag: മുത്തശ്ശി
ലോകത്തിന്റെ മുതുമുത്തശ്ശി ഇതാ ഇവിടെയുണ്ട്
ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീ ഫ്ളോറെസ് മുത്തശ്ശിയാണെന്നാണ് ബൊളീവിയക്കാരുടെ വിശ്വാസം. 1900 ജനിച്ച മുത്തശ്ശി ഉമ്മറത്തിരിക്കുന്നത് കണ്ടാല്‍ കല്ലില്‍ കൊത്തിയ പ്രതിമയാണെന്നേ പറയൂ. ബൊളീവിയന്‍ പര്‍വ്വതനിരകള്‍ക്കരികിലെ ഒരു മൈനിംഗ് ക്യാംപിലാണ് ജൂലിയ ഫ്ളോറെസ് കോള്‍ഗ് ജനിച്ചത്. ലോക റെക്കോര്‍ഡ് പ്രകാരം 117 വയസ്സുള്ള നാബി താജിമ എന്ന ജാപ്പനീസ് സ്ത്രീയായിരുന്നു ലോകത്ത് ജീവിച്ചിരുന്ന ഏറ്റവും പ്രായമേറിയ സ്ത്രീ. എന്നാല്‍ ഈ വര്‍ഷം ആദ്യം അവര്‍ മരണപ്പെട്ടിരുന്നു. നാബി താജിമയുടെ മരണത്തോടെയാണ് ഫ്ളോറെസ് കോള്‍ഗ് ആ റെക്കോര്‍ഡിലേക്കെത്തുന്നത്.എന്നാല്‍ ഔദ്യോഗികമായി ആ റെക്കോര്‍ഡ് കരസ്ഥമാക്കാനൊന്നും ഫ്ലോറെസ് മുത്തശ്ശി ഇതുവരെ ശ്രമിച്ചിട്ടില്ല. ഒരു നൂറ്റാണ്ട് തികച്ച സംഭവബഹുലമായ ജീവിതത്തിനിടയില്‍ രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കാണ് ഫ്ളോറെസ് മുത്തശ്ശി സാക്ഷിയായിരിക്കുന്നത്. ഒരു നൂറ്റാണ്ടിനിടെയുണ്ടായ ബൊളീവിയന്‍ വിപ്ലവങ്ങള്‍ക്കെല്ലാം സാക്ഷിയാണ് ഈ 118കാരി. 3000 ആളുകള്‍ മാത്രമുണ്ടായിരുന്ന സകാബ എന്ന തന്റെ ഗ്രാമം, അഞ്ചു പതിറ്റാണ്ടിനിടെ വളര്‍ന്ന് 1,75,000 ത്തിലേറെ ജനസാന്ദ്രതയുള്ള തിരക്കേറിയ നഗരമായി മാറിയത് കാണാനുള്ള അപൂര്‍വ്വഭാഗ്യവും ... Read more