Tag: മാല്യങ്കര
മുസിരിസിലൂടെയൊരു ബോട്ട് യാത്ര
മലയാള നാടിന്റെ ചരിത്ര പുസ്തകമാണ് മുസിരിസ്. വടക്കന്‍ പറവൂരില്‍ നിന്നാരംഭിക്കുന്ന ബോട്ട് യാത്രയില്‍ ഇരു വശങ്ങളിലുടെയൊന്ന് കണ്ണോടിച്ചാല്‍ കാണാം പഴയകാലത്തിന്റെ ളേഷിപ്പുകള്‍. മുസിരിസ് പട്ടണത്തിന്റെ പൈതൃകം പറഞ്ഞാല്‍ തീരാത്ത കഥയാണ്. സുഗന്ധ വ്യഞ്ജനങ്ങള്‍ കച്ചവടം ചെയ്യുന്ന വലിയ ചന്ത, കപ്പലിറങ്ങി കച്ചവടത്തിനായി എത്തിയ വിദേശ കച്ചവടക്കാര്‍, നാട് ഭരിക്കുന്ന രാജാവ്, പോര്‍ച്ചുഗീസ് സൈന്യം. കുരുമുളകു വാങ്ങാന്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നെത്തിയ ജൂത വ്യാപാരികളുടെ പായ്ക്കപ്പലുകള്‍. ചാക്കുകളില്‍ നിറച്ച സുഗന്ധവ്യഞ്ജനങ്ങളുമായി ഒഴുകി നീങ്ങുന്ന കെട്ടുവള്ളങ്ങള്‍. വിലപേശിയും വല വീശിയും ഉറക്കെ വര്‍ത്തമാനം പറയുന്ന കച്ചവടക്കാര്‍. കുട്ടയും വട്ടിയും ചുമന്ന് കായല്ക്കരയിലൂടെ നടക്കുന്ന നാട്ടുകാരുടെ തിക്കും തിരക്കും. അതിനിടയിലൂടെ തോക്കും ലാത്തിയുമായി പോര്‍ച്ചുഗീസ് പട്ടാളം.മുസിരിസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കാലത്ത് കൊടുങ്ങല്ലൂരിന്റെ കടല്‍ത്തീരം ഇങ്ങനെയൊക്കെ ആയിരുന്നു. അക്കാലത്ത് പള്ളിപ്പുറത്തും കോട്ടപ്പുറത്തും ഓരോ കോട്ടകളുണ്ടായിരുന്നു. ജൂതന്മാരുടെ പള്ളിയുണ്ടായിരുന്നു. അതി വിശാലമായൊരു ച ന്തയുണ്ടായിരുന്നു. അതിനടുത്ത് സഹോദരന് അയ്യപ്പന് എന്ന സാമൂഹിക വിപ്ലവകാരി ജീവിച്ചിരുന്നു. അവിടെ ജനപ്രിയനായ ... Read more