Tag: മാട്ടുപ്പെട്ടി
അറിയാം തെക്കേ ഇന്ത്യയിലെ ആനവഴികള്‍
മലയാളികള്‍ എന്നും ആനപ്രേമികളാണ് കണ്ണിമ വെട്ടാതെ നമ്മള് ആനയെ നോക്കി നിക്കാറുണ്ട്. വേനലായാല്‍ ആനകളുടെ സഞ്ചാര സമയമാണ്. ഉത്സവത്തിന് നെറ്റിപട്ടമേന്തിയ ഗജവീരന്മാരാണ് നമ്മളള്‍ക്ക് എപ്പോഴും പ്രിയപ്പെട്ടവര്‍ എന്നാല്‍ ഉള്‍ക്കാടുകളിലെ ജലാശയങ്ങളെ വേനല്‍ച്ചൂട് വറ്റിക്കുമ്പോള്‍ ദാഹജലം തേടിയിറങ്ങുന്ന കാട്ടാനകളെ നമ്മളള്‍ക്ക് അത്ര പരിചയം കാണില്ലാരിക്കും. അവ ആനത്താരകള്‍ എന്ന തങ്ങളുടെ പൂര്‍വികര്‍ സഞ്ചരിച്ച അതേ വഴികളിലൂടെ ജലവും ആഹാരവും തേടിയിറങ്ങും. അത്തരം ആനസഞ്ചാരങ്ങള്‍ കാണാനുള്ള പാതകള്‍ ഇതാ…. മാട്ടുപ്പെട്ടി പുല്‍മേട് മൂന്നാറില്‍ പലയിടത്തും ആനകളെക്കാണാം. ഇതില്‍ ഏറ്റവും സുരക്ഷിതമായ സ്ഥലത്തുനിന്നും ആനക്കൂട്ടങ്ങള്‍ പുല്മേട്ടില് മേയുന്ന കാഴ്ച കാണണമെങ്കില്‍ മാട്ടുപ്പെട്ടിയിലേക്കു വരാം. ടോപ്സ്റ്റേഷനിലേക്കുള്ള വഴിയില്‍ ഇരുവശത്തുമായി കാണാം ആ പുല്‍മേടുകള്‍. പച്ചപ്പു കുറഞ്ഞിട്ടുണ്ടെങ്കിലും ആനകള്‍ നിത്യസന്ദര്‍ശകരാണിവിടെ. റോഡ് ഉയരത്തിലും പുല്‍മേട് താഴെയുമാണ്. അതിനാല്‍ വാഹനം നിര്‍ത്തി കാഴ്ചയാസ്വദിക്കുന്നതില്‍ വലിയ കുഴപ്പങ്ങളുണ്ടാകാറില്ല. അപൂര്‍വമായി മാത്രം വാഹനങ്ങളെ അക്രമിച്ചിട്ടുണ്ട് ഇവിടുത്തെ ആനകള്‍. മൂന്നാറില്‍നിന്നും ഇരുപതുകിലോമീറ്റര്‍ ദൂരം വണ്ടിയോടിച്ചാല്‍ ആനമേയുന്ന മേടുകള്‍ കാണാം. കുണ്ടള ഡാം, മാട്ടുപ്പെട്ടിഡാം എന്നിവയും ... Read more
മൈനസ് തണുപ്പില്‍ മൂന്നാര്‍; കൊളുക്ക് മലയടക്കം വിനോദസഞ്ചാരികളുടെ വന്‍ തിരക്ക്
തുടര്‍ച്ചയായ 19ാം ദിവസവും തണുത്തുറയുകയാണ് മൂന്നാര്‍. ചൊവ്വാഴ്ച രാവിലെ കണ്ണന്‍ദേവന്‍ കമ്പനിയുടെ ചെണ്ടുവാരയില്‍ തണുപ്പ് മൈനസ് നാലിലെത്തി. സൈലന്റുവാലി, ലക്ഷ്മി, സെവന്‍മല, ചൊക്കനാട് , മാട്ടുപ്പെട്ടി എന്നിവിടങ്ങളില്‍ മൈനസ് രണ്ടാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ മഞ്ഞുവീഴ്ചമൂലം 888 ഹെക്ടര്‍ സ്ഥത്തെ തെയില കൃഷി കരിഞ്ഞുണങ്ങി. 27.82 ലക്ഷം കിലോ ഗ്രാം ഗ്രീന്‍ ലീഫും, 7.09 ലക്ഷം ബ്ലാക്ക് ടീയും നശിച്ചിട്ടുണ്ട്. ജനുവരി മാസത്തോടെ എത്തിയ തണുപ്പ് നീണ്ടുപോകുന്നത് തെയില കന്പനികള്‍ക്ക് വന്‍ തിരിച്ചടിയാണ്. മൂന്നാറില്‍ തണുപ്പ് മൈനസില്‍ എത്തിയതോടെ മീശപ്പുലിമലയടക്കമുള്ള വിനോദ സഞ്ചാരമേഖലകളില്‍ സന്ദര്‍ശകരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രജനനകാലത്തോട് അനുബന്ധിച്ച് രാജമല അടച്ചെങ്കിലും വിനോദ സഞ്ചാരികളുടെ കടന്നുവരവില്‍ കുറവില്ലെന്ന് ടൂറിസം വകുപ്പും പറയുന്നു. രാവിലെ പത്ത് മണിവരെയും വൈകുന്നേരങ്ങളില്‍ 3 മണി കഴിഞ്ഞുമാണ് തണുപ്പ് ശക്തി പ്രാപിക്കുന്നത്. കബളിവസ്ത്രങ്ങള്‍ ധരിച്ചാണ് പ്രദേശവാസികളടക്കം ജോലിസ്ഥലങ്ങളില്‍ എത്തുന്നത്.
കാന്തല്ലൂര്‍ വേട്ടക്കാരന് മലനിരകളില്‍ നീല വസന്തം
മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് നിറക്കാഴ്ചയായി വേട്ടക്കാരന് കോവിലില്‍ മലനിരകളില്‍ നീലവസന്തം. മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളുടെ ചുറ്റുമുള്ള പശ്ചിമഘട്ട മലനിരകളിലും സ്വകാര്യ, റവന്യൂ ഭൂമിയിലുമാണ് നീലക്കുറിഞ്ഞി പൂവിട്ടിട്ടുണ്ട്. കാന്തല്ലൂര്‍ ടൗണില്‍ നിന്നും ജീപ്പില്‍ നാലുകിലോമീറ്റര്‍ അകലെ വേട്ടക്കാരന് കോവിലിലെ ഒറ്റമല ഭാഗത്ത് എത്തിചേരാം. മല കയറാന്‍ കഴിയാത്തവര്‍ക്ക് പട്ടിശ്ശേരി, കീഴാന്തൂര്‍, കൊളുത്താ മലമേഖലകളിലും പൂവിട്ട നീലക്കുറിഞ്ഞി കാണുന്നതിന് കഴിയും. തമിഴ്നാട്ടില്‍നിന്നും നീലക്കുറിഞ്ഞി കാണാന്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങി. മൂന്നാറില്‍ നിന്നും ചെറുവണ്ടികള്‍ക്ക് മാട്ടുപ്പെട്ടി, തെന്മല വഴി മറയൂരിലെത്താന്‍ കഴിയും.കൂടാതെ മൂന്നാര്‍ എന്‍ജിനിയറിങ് കോളേജ്, പുതുക്കാട്, പെരിയവരൈ വഴി മറയൂരിലെത്താം. മറയൂരില്‍ നിന്നും പെരിയ വരൈ വരെ ബസ് സര്‍വീസും ആരംഭിച്ചിട്ടുണ്ട്.
ജപ്പാന്റെ ചെറി ബ്ലോസം മൂന്നാറില്‍ പൂത്തു
ജപ്പാന് ദേശീയ പുഷ്പമായ ചെറി ബ്ലോസം മൂന്നാറില്‍ പൂത്തു . പള്ളിവാസല്‍, രാജമല, മാട്ടുപ്പെട്ടി, വാഗുവാര തുടങ്ങിയ മേഖലയിലാണ് ജപ്പാന്റെ ദേശീയ വസന്തം പൂത്തത്. ഒരു മാസം മാത്രം ആയുസുള്ള ചെറി ബ്ലോസം മൂന്നാറില്‍ ഇതാദ്യമായാണ് പൂവിടുന്നത്. മാട്ടുപ്പെട്ടി കുണ്ടള ജലാശത്തിന് സമാപത്തായി പൂത്തു നില്ക്കുന്ന ചെറി ബ്ലോസത്തെ നേരില്‍ കാണുന്നതിനും ചിത്രങ്ങള്‍ മൊബൈല്‍ കാമറകളില്‍ പകര്‍ത്തുന്നതിനും നിരവധി സഞ്ചാരികളാണ് എത്തുന്നത്. നേപ്പാള്‍, തായ്ലന്റ്, കൊറിയ, ചൈന, വെസ്റ്റ് സൈബീരിയ, ഇറാന്, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളും ചെറി ബ്ലോസത്തെ കാണാന്‍ കഴിയും. ജപ്പാനില്‍ ഇത് ജനുവരിയിലാണ് പൂക്കുന്നത്. മൂന്നാറിലെ തെയിലത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനെത്തിയ വിദേശികളാണ് ജലാശയത്തിന് സമീപങ്ങളിലും ദേശീയ പാതകളിലും മരങ്ങള്‍ വെച്ചുപിടിപ്പിച്ചത്. പഴയ മൂന്നാറിലെ കെഎസ്ഇബിയുടെ ഹൈഡല്‍ പാര്‍ക്കില്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചിരുന്നെങ്കിലും പാര്‍ക്ക് വികസനത്തിന്റെ പേരില്‍ വെട്ടിനശിപ്പിച്ചിരുന്നു.