Tag Archives: മഹാരാജാസ് കോളേജ്

കൊച്ചി മെട്രോ ഇ-ഓട്ടോകള്‍ സര്‍വീസ് ആരംഭിച്ചു

കൊച്ചി മെട്രോയുടെ ഫീഡറായി പുറത്തിറങ്ങുന്ന ഇ-ഓട്ടോറിക്ഷകള്‍ ബുധനാഴ്ച സര്‍വീസ് തുടങ്ങി. കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ആറ് യൂണിയനുകള്‍ ഉള്‍ക്കൊള്ളുന്ന എറണാകുളം ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഇ-ഓട്ടോ പദ്ധതി നടപ്പാക്കുന്നത്. ഡ്രൈവര്‍മാര്‍ക്കുള്ള പ്രത്യേക യൂണിഫോമുകള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ വിതരണം ചെയ്തു. ടെക്നോവിയ ഇന്‍ഫോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് സൊസൈറ്റിയുടെ സാങ്കേതിക പങ്കാളികള്‍. ആലുവ, കളമശ്ശേരി, ഇടപ്പള്ളി, കലൂര്‍, എം.ജി. റോഡ്, […]

ഷൂട്ട് ദി റെയിന്‍: മണ്‍സൂണ്‍ ടൂറിസത്തിനെ പ്രോത്സാഹിപ്പിക്കാന്‍ കൊച്ചിയില്‍ മഴപ്പന്തുകളി

കേരളത്തിലെ മണ്‍സൂണ്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ ടൂറിസം പ്രൊഫഷണല്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ‘ഷൂട്ട് ദി റെയിന്‍’ എന്ന പേരില്‍ മഴപ്പന്തുകളി സംഘടിപ്പിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് പന്തുകളി. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മത്സരം ശനിയാഴ്ച രാവിലെ ഏഴിന് പ്രൊഫ. കെ.വി. തോമസ് എം.പി. ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രധാന ഹോട്ടലുകളെയും ടൂര്‍ ഓപ്പറേറ്റിങ് സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് 24 ടീമുകളാണ് മഴപ്പന്തുകളി മത്സരത്തില്‍ പങ്കെടുക്കുന്നത്. ശനിയാഴ്ച രാവിലെ തുടങ്ങുന്ന മത്സരങ്ങള്‍ […]