Tag: മസൂറി
സായിപ്പിനെ ഹിന്ദി പഠിപ്പിക്കുന്ന ഉത്തരാഖണ്ഡിലെ നാട്
ഉത്തരാഖണ്ഡില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ഹില്‍ സ്റ്റേഷന്! വളരെ കുറഞ്ഞ വാക്കുകളില്‍ ലാന്‍ഡൗറിനെ ഇങ്ങനെ വിശേഷിപ്പിക്കാമെങ്കിലും അതിലൊന്നും ഒതുക്കുവാന്‍ സാധിക്കുന്ന ഒരിടമല്ല ലാന്‍ഡൗര്‍ എന്നതാണ് യാഥാര്‍ഥ്യം. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് കന്റോണ്മെന്റായിരുന്ന ഇവിടം നമ്മുടെയൊക്കെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്ന റസ്കിന് ബോണ്ടിന്റെ നാട് കൂടിയാണ് എന്നതാണ് ഇവിടുത്തെ ഒരി വിശേഷം. ബേക്കറികള്‍ മുതല്‍ അതിമനോഹരങ്ങളായ ദേവാലയങ്ങള്‍ വരെ കാഴ്ചയില്‍ കയറുന്ന ഇവിടം കാലത്തിന്റെ ഓട്ടത്തില്‍ കുതിക്കുവാന്‍ മറന്ന ഒരു നാടിന്റെ കാഴ്ചകള്‍ക്കു സമമാണ്. വളഞ്ഞു പുളഞ്ഞ റോഡുകളും പര്‍വ്വതങ്ങളിലെ വായുവും പ്രകൃതിയൊരുക്കിയിരിക്കുന്ന കിടിലന്‍ കാഴ്ചകളും ഒക്കെ ഇവിടം എത്രനാള്‍ വേണമെങ്കിലും മനസ്സില്‍ സൂക്ഷിക്കാന്‍ പറ്റുന്ന ഇടമാക്കി മാറ്റുന്നു. അത്ഭുതപ്പെടുത്തുന്ന കഥകളൊളിഞ്ഞിരിക്കുന്ന ഇവിടുത്തെ പൊടിപിടിച്ച ബംഗ്ലാവുകളും ആംഗ്ലിക്കന്‍ ദേവാലയങ്ങളും അമേരിക്കക്കാരെ ഹിന്ദി പഠിപ്പിക്കുന്ന ഇവിടുത്തെ ചില സ്കൂളുകളും വലിയ വിസ്മയമായിരിക്കും സഞ്ചാരികള്‍ക്ക് നല്‍കുക. തണുത്തുറഞ്ഞ രാത്രികള്‍ റസ്കിന് ബോണ്ടിന്റെ കഥകളിലെ ചില രംഗങ്ങള്‍ക്ക് ചൂടുപകരാനായി എത്തിയതാണോ എന്നു തോന്നിപ്പിക്കും… സെന്റ് പോള്‍സ് ചര്‍ച്ച് ബ്രിട്ടീഷുകാരുടെ കാലത്ത് ... Read more