Tag: മഴക്കെടുതി
അതിജീവിച്ച് കേരളം; വിനോദസഞ്ചാരികളുമായി പ്രത്യേക വിമാനം നാളയെത്തും
പ്രളയാനന്തരം തിരിച്ചുവരവിന് തയ്യാറെടുത്ത് സംസ്ഥാന വിനോദസഞ്ചാര മേഖല. മഴക്കെടുതിയ്ക്ക് ശേഷം സീസണിലെ വിനോദസഞ്ചാരികള്‍ക്കായി ചാര്‍ട്ടര്‍ ചെയ്ത ആദ്യ വിമാനം ശനിയാഴ്ച കൊച്ചി വിമാനത്താവളത്തിലെത്തും. Kochi Airport ഓസ്ട്രേലിയയില്‍ നിന്നെത്തുന്ന വിമാനം വൈകുന്നേരം ആറുമണിക്കാണ് കൊച്ചിയിലെത്തുന്നത്. 60 വിനോദസഞ്ചാരികളുമായി എത്തുന്ന വിമാനത്തിന് വന്‍ സ്വീകരണമാണ് സംസ്ഥാന ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. ഡിവൈന്‍ വൊയേജസ് പ്രൈവറ്റ് ലിമിറ്റഡ് മുഖേനയാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ ടൂറിസ്റ്റുകളെത്തുന്നത്. ഓസ്ട്രേലിയയിലെ ക്യാപ്റ്റന്‍ ഗ്രൂപ്പ് വഴിയാണ് സംഘം ഇന്ത്യയില്‍ യാത്ര നടത്തുന്നത്. കേരളത്തെ മികച്ച ടൂറിസം കേന്ദ്രമായി നിലനിര്‍ത്താന്‍ ടൂറിസം വകുപ്പ് അക്ഷീണം പ്രവര്‍ത്തിക്കുകയാണെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. കേരളം സഞ്ചാരികള്‍ക്കായി തയ്യാറായി എന്ന സന്ദേശം ലോകത്തിന് നല്‍കുന്നതിന് പ്രത്യേക ടൂറിസ്റ്റ് വിമാനത്തിന്റെ വരവ് സഹായകമാകുമെന്ന് ടൂറിസം വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. പ്രത്യേക വിമാനത്തിലെത്തുന്ന സംഘം ഞായറാഴ്ച ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എന്നിവടങ്ങള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ കൃഷിയിടം സന്ദര്‍ശിക്കും. അവിടെ അവര്‍ക്കായി തനത് ... Read more
വീണ്ടെടുക്കും ചെങ്ങന്നൂരിനെ; ശുചീകരണ പ്രവർത്തനങ്ങളുമായി ടൂറിസം മേഖലയും
പ്രളയം സർവനാശം വിതച്ച ചെങ്ങന്നൂരിൽ ടൂറിസം മേഖലയുടെ അകമഴിഞ്ഞ സഹായം തുടരുന്നു. ചെങ്ങന്നൂരിനെ വീണ്ടെടുക്കാനുള്ള ശ്രമവുമായി കേരളത്തിലെ ടൂറിസം മേഖല പ്രളയം ദുരിതം ശേഷിപ്പിച്ച വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കി. പുത്തൻകാവിലെ ഇടനാട്ടിലാണ് ടൂറിസം മേഖല ശുചീകരണ പ്രവർത്തനം നടത്തിയത്. അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) , കേരള ട്രാവൽ മാർട്ട് സൊസൈറ്റി, കാറ്റോ, ടൂറിസം പ്രഫഷണൽസ് ക്ലബ്ബ്, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫെഡറേഷൻ തുടങ്ങി ടൂറിസം രംഗത്തെ സംഘടനകളും പ്രമുഖ സ്ഥാപനങ്ങളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി. തിരുവനന്തപുരത്തെ ടൂർ ഓപ്പറേറ്റർമാരും ഹോട്ടൽ – റിസോർട്ട് ഉടമകളും ജീവനക്കാരുമാണ് ഇടനാട് വൃത്തിയാക്കിയത്. ഇടനാട് ശാലേം മാർത്തോമാപ്പള്ളിയിൽ രാവിലെ ഒമ്പതരക്കെത്തിയ ഇരുനൂറിലേറെ വരുന്ന സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് വീടുകൾ തോറും കയറിയിറങ്ങി വൃത്തിയാക്കിയത്. ഓരോ സംഘത്തിലും പ്ലംബർ, ഇലക്ട്രീഷ്യൻ എന്നിവരുടെ സാന്നിധ്യം ഉറപ്പാക്കിയിരുന്നു. വീടുകളിലും സ്ഥാപനങ്ങളിലും അടിഞ്ഞുകൂടിയ കനത്ത ചെളി നീക്കം ചെയ്യൽ വെല്ലുവിളിയായിരുന്നെങ്കിലും ... Read more
കട്ടപ്പനയില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് പുനരാരംഭിച്ചു
ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും തകര്‍ന്ന കട്ടപ്പന കെഎസ് ആര് സിഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. മഴക്കെടുതിയില്‍ തകര്‍ന്ന മലയോര ജില്ലയുടെ വിവിധ റോഡുകള്‍ താല്‍ക്കാലികമായി ഗതാഗതയോഗ്യമാക്കിയതോടെ ഇടുക്കിയുടെ വാണിജ്യ തലസ്ഥാനമായ കട്ടപ്പനയില്‍ നിന്നും ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ സര്‍വ്വീസാ രംഭിച്ചു. ഡിപ്പോയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി കട്ടപ്പന പഴയ ബസ് സ്റ്റാന്റില്‍ ആരംഭിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ പഴയ ബസ് സ്റ്റാന്റില്‍ പാര്‍ക്കു ചെയ്യും. ഇവിടെ നിന്നും പുതിയ സ്റ്റാന്റിലെത്തി പഴയ രീതിയിന്‍ തന്നെ സര്‍വ്വീസ് നടത്തും. കട്ടപ്പന പഴയ ബസ് സ്റ്റാന്റിനോടു ചേര്‍ന്നുള്ള മരുന്ന് ബില്‍ഡിംഗിന്റെ താഴത്തെ ഒരു മുറിയില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നു. മുകളിലെ രണ്ട് മുറികളിലായി ടിക്കറ്റ്, ക്യാഷ് കൗണ്ടറുകളും കംപ്യൂട്ടര്‍ സംവിധാനവും സജ്ജമാക്കിയിരിക്കുന്നു. എറ്റിഒ ഓഫീസും ജീവനക്കാരുടെ താമസവും ഹൗസിംഗ് ബോര്‍ഡ് ഷോപ്പിംഗ് കോംപ്ലക്സി ലാ ണ് ഒരുക്കിയിരിക്കുന്നത്. കട്ടപ്പനയില്‍ നിന്നും ഇന്നലെ കട്ടപ്പന _ വാഗമണ്‍ ഈരാറ്റുപേട്ട പാല കോട്ടയം, കട്ടപ്പന ഏലപ്പാറ മുണ്ടക്കയം കോട്ടയം, കട്ടപ്പന തൂക്കുപാലം നെടുങ്കണ്ടം ,കട്ടപ്പന കുമളി, ... Read more
മഴക്കെടുതി; ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍
പുഴകളിലെ ജലനിരപ്പ് ഉയര്‍ന്ന് പാലത്തിനൊപ്പം എത്തിയതിനാല്‍ തീവണ്ടികള്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ അറിയിച്ചു. ആലുവ- അങ്കമാലി ഭാഗത്ത് പെരിയാറും കോട്ടയം പാതയില്‍ പമ്പ, മണിമലയാറുകളും റെയില്‍വേ പാലത്തിനൊപ്പം ഉയര്‍ന്ന് ഒഴുകുകയാണ്. അതിനാല്‍ എറണാകുളം – ഷൊര്‍ണൂര്‍ ഗതാഗതം നേരത്തെ നിര്‍ത്തിവെച്ചിരുന്നു. ജലനിരപ്പ് ഒരോ മണിക്കൂറിലും പരിശോധിക്കുന്നുണ്ടെന്നും പാലത്തിന്റെ ഗര്‍ഡറിനോട് ചേര്‍ന്ന് വെള്ളമൊഴുകുന്നതിനാല്‍ തീവണ്ടി കടത്തിവിടുന്നത് സുരക്ഷിതമല്ലെന്നും സാങ്കേതിക വിഭാഗം റിപ്പോര്‍ട്ട് നല്കി. സംസ്ഥാനത്തേക്ക് എത്തുന്ന ദീര്‍ഘദൂര തീവണ്ടികള്‍ സൗകര്യപ്രദമായി കോഴിക്കോട് മുതലുള്ള വിവിധ സ്റ്റേഷനുകളില്‍ യാത്ര അവസാനിപ്പിക്കുകയാണ്. തുടര്‍ന്ന് അവിടെ നിന്ന് മടക്കയാത്ര ആരംഭിക്കും. രാജധാനി എക്സ്പ്രസ്, നിസാമുദീന്‍ – എറണാകുളം എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ്, എറണാകുളം – പുണെ എക്സ്പ്രസ് ചണ്ഡിഗഢ് എക്സ്പ്രസ് എന്നിവയാണ് കോഴിക്കോട് വച്ച് യാത്ര അവസാനിപ്പിച്ച തീവണ്ടികള്‍. മധുരൈ- കൊല്ലം പാസഞ്ചര്‍, പുനലൂരിനും കൊല്ലത്തിനും ഇടയില്‍ ഉണ്ടാകില്ല. പുനലൂര്‍- കന്യാകുമാരി പാസഞ്ചര്‍, ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചര്‍ എന്നീ തീവണ്ടികള്‍ കൊല്ലത്ത് നിന്നും പുറപ്പെടും. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ... Read more
മഴ കുറയുന്നു; റെഡ് അലര്‍ട്ട് രണ്ട് ജില്ലകളില്‍ മാത്രം
മഹാപ്രളയത്തിന്റെ ദുരിതത്തില്‍ നിന്നും കേരളത്തിന് ആശ്വാസത്തിന്റെ വെളിച്ചം. പ്രളയ ഭീതി ഒഴിവാക്കികൊണ്ട് കാലവസ്ഥ തെളിയുന്നു. ദുരന്ത മുന്നറിയിപ്പിലും മാറ്റം വന്നിട്ടുണ്ട്. സംസ്ഥാനത്തെ മൊത്തം കാലാവസ്ഥ മെച്ചപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് പ്രകാരം ജാഗ്രത നിര്‍ദേശങ്ങളിലും മാറ്റം വന്നിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളത്തും ഇടുക്കിയിലും മാത്രമാണ് അതീവ ജാഗ്രതാ നിര്‍ദേശമുള്ളത്. തലസ്ഥാന നഗരത്തിലും കാസര്‍ഗോഡും ജാഗ്രതാ നിര്‍ദേശങ്ങള്‍ ഒന്നും തന്നെയില്ല. ചെറിയ തോതിലുള്ള മഴ തിരുവനന്തപുരത്തുണ്ടെങ്കിലും ഭീതിതമായ സാഹചര്യമില്ലെന്ന് സാരം. മറ്റുള്ള ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത ഒരു മണിക്കൂറില്‍ ഇതില്‍ മാറ്റം വരുമെന്ന സൂചനയും അധികൃതര്‍ നല്കുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനവ്യാപകമായി തെളിഞ്ഞ ആകാശം ദൃശ്യമാകുന്നത്.
പരിഭ്രാന്തി വേണ്ട; പമ്പുകള്‍ കാലിയാവില്ല
മഴക്കെടുതി കേരളത്തില്‍ ദുരിതം വിതയ്ക്കുമ്പോള് പമ്പ് ഉടമകള്‍ക്ക് നിര്‍ദേശവുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ – സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനു മുന്‍ഗണന നല്‍കണമെന്നാണ് പ്രധാന നിര്‍ദേശം. കൂടാതെ, കരുതല്‍ ശേഖരമായി ഓരോ പമ്പുകളും കുറഞ്ഞത് 3000 ലിറ്റര്‍ ഡീസലും 1000 ലിറ്റര്‍ പെട്രോളും കരുതണമെന്നും പമ്പ് ഉടമകളോട് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി നിര്‍ദേശിച്ചു. നിര്‍ദേശം പാലിക്കാത്തപക്ഷം ദുരന്ത നിവാരണ നിയമം സെക്ഷന്‍ 56 പ്രകാരം ഒരു വര്‍ഷത്തേക്ക് തടവ് അടക്കമുള്ള ശിക്ഷ ലഭിക്കുമെന്നും ഉത്തരവിലുണ്ട്. കേരളം പ്രളയക്കെടുതിയിലായതോടെ തിരുവനന്തപുരം ജില്ലയില്‍ ഇന്ധനക്ഷാമം രൂക്ഷമാണെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പുണ്ട്. സംസ്ഥാനത്ത് പെട്രോള്‍ ക്ഷാമമെന്ന വ്യാപക പ്രചരണത്തെത്തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ആളുകള്‍ വന്‍തോതില്‍ ഇന്ധനം വാങ്ങാന്‍ എത്തുന്നത്. ചിലയിടങ്ങളില്‍ സ്റ്റോക് തീര്‍ന്നതോടെ പമ്പുകള്‍ രാവിലെ തന്നെ അടച്ചു. പലരും കന്നാസുകളിലും മറ്റുമായി ഇന്ധനം ... Read more
മഴക്കെടുതി: പ്രത്യേക കണ്ട്രോള് റൂം തുറന്നു
കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ടട്രോള് റൂം തുറന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍െ നേതൃത്വത്തിലാണ് കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. അണക്കെട്ട് തുറക്കുന്ന ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് മാത്രമേ പ്രവേശിക്കാന്‍ അനുമതിയുള്ളു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ജില്ലകളില്‍ മന്ത്രിമാര്‍ക്കാണ് നേതൃത്വം നല്‍കിയിരിക്കുന്നത്. മഴക്കെടുതിയില്‍ ഇതു വരെ 20 മരണം റിപ്പോര്‍ട്ട് ചെയ്തു.
മഴക്കെടുതി; വെള്ളപ്പൊക്ക സാധ്യത പഠിക്കാന്‍ ആധുനിക സംവിധാനം വരുന്നു
കേരളം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വെള്ളപ്പൊക്ക കെടുതിയാണ് ഈ വര്‍ഷം ഉണ്ടായത്. മഴക്കെടുതിയില്‍ കുട്ടനാട് മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. നാശനഷ്ടവും ദുരിതവും പേറി നിരവധി കുടുംബങ്ങളാണ് ഇന്നും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. ഇതിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ വെള്ളപൊക്ക ദുരിതാശ്വാസത്തിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു. മഴക്കെടുതിയില്‍ മനുഷ്യ ജീവിതം താറുമാറാകാതിരിക്കാന്‍ മഴയുടെയും നീരൊഴുക്കിന്റെയും അളവ് മുന്‍കൂട്ടി മനസ്സിലാക്കാനും അധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വെള്ളപൊക്ക സാധ്യത മുന്‍കൂട്ടി പ്രവചിക്കാനും കാഠിന്യം വിലയിരുത്താനും ഫ്ളഡ് ഫോര്‍കാസ്റ്റിംഗ് സിസ്റ്റം രൂപകല്പന ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇക്കാര്യത്തില്‍ വിശദമായി പഠനം നടത്തി സമയബന്ധിതമായി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വെള്ളം കേറാത്ത വിവിധ ഉദ്ദേശ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും. ഇവ ദുരിതാശ്വാസ ക്യാമ്പുകളായും സാമൂഹ്യ അടുക്കളയായും ഉപയോഗിക്കാവുന്നവിധമായിരിക്കും. എല്ലാ വീട്ടിലേക്കും ഉതകുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ശുചിമുറികള്‍ നിര്‍മ്മിച്ച് ... Read more