Tag: മണ്ഡല മകരവിളക്ക്
പമ്പ-നിലയ്ക്കല്‍ സര്‍വീസിന് ഇലക്ട്രിക് ഉള്‍പ്പെടെ 300 ബസുകള്‍
മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് 16 മുതല്‍ പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് 300 ബസുകള്‍ കെ.എസ്.ആര്.ടി.സി. നിരത്തിലിറക്കും. ഇതില്‍ 10 എണ്ണം ഇലക്ട്രിക് ബസുകളാണ്. 33 സീറ്റുകളുള്ള ഇലക്ട്രിക് ബസുകള്‍ ഒരുതവണ ചാര്‍ജു ചെയ്താല്‍ 350 കിലോമീറ്റര്‍വരെ സഞ്ചരിക്കും. പെരിയാര്‍ കടുവാ സംരക്ഷണ മേഖലയുടെ ഭാഗമായ നിലയ്ക്കല്‍, പമ്പ പ്രദേശങ്ങളില്‍ ഭാവിയില്‍ മലിനീകരണം കുറയ്ക്കുന്നതിന് പൂര്‍ണമായും ഇലക്ട്രിക് ബസുകള്‍ ഉപയോഗിക്കുന്നതിന്റെ മുന്നോടിയായാണ് പരീക്ഷണാടിസ്ഥാനത്തില്‍ 10 ഇലക്ട്രിക് ബസുകളെത്തിക്കുന്നത്. മണിക്കൂറില്‍ 120 കി.മീ. വരെ വേഗത്തില്‍ സഞ്ചരിക്കാം. നിലയ്ക്കല്‍-പമ്പ റൂട്ടില്‍ പരമാവധി 60 കി.മീ. വേഗത്തില്‍വരെ ഇവയ്ക്ക് സഞ്ചരിക്കാം. വായുമലിനീകരണം, ശബ്ദമലിനീകരണം എന്നിവ പൂര്‍ണമായി ഒഴിവാകും. ഇന്ധനച്ചെലവ് ഏറ്റവും കുറഞ്ഞതാകും. ഇലക്ട്രിക് ബസുകള്‍ക്കു പുറമേ 250 ഓര്‍ഡിനറി ലോ ഫ്ളോര്‍ ബസുകളും 40 എ.സി. വോള്‍വോ ബസുകളുമാണ് തയ്യാറാക്കിയിട്ടുള്ളത്. നിലയ്ക്കല്‍ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള ടൂവേ ടിക്കറ്റുകള്‍ നിലയ്ക്കലിലെ കൗണ്ടറുകളില്‍നിന്ന് നല്‍കും. ബസില്‍ കണ്ടക്ടര്‍മാര്‍ ഉണ്ടാകില്ല. പമ്പയില്‍നിന്ന് നിലയ്ക്കലേക്ക് പോകേണ്ട തീര്‍ഥാടകര്‍ക്ക് വണ്‍വേ ടിക്കറ്റ് പമ്പയിലെ ... Read more
ശബരിമല മണ്ഡല-മകരവിളക്ക് ഒരുക്കങ്ങള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു
മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. പമ്പയിലും നിലയ്ക്കലിലും ഉള്‍പ്പെടെ തീര്‍ത്ഥാടകര്‍ക്ക് താമസിക്കാനുളള താല്‍ക്കാലിക സൗകര്യങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ഇടത്താവളങ്ങളില്‍ സൗജന്യമായി ഭക്ഷണം നല്‍കുന്നതിനുളള ക്രമീകരണങ്ങളും പൂര്‍ത്തിയായി. തീര്‍ത്ഥാടകര്‍ തീവണ്ടി മാര്‍ഗം കൂടുതലായി എത്തുന്ന ചെങ്ങന്നൂരിലും താല്‍ക്കാലിക സൗകര്യം ഏര്‍പ്പെടുത്തും. ശുദ്ധജലം ലഭ്യമാക്കാനുളള നടപടികളെല്ലാം കേരള വാട്ടര്‍ അതോറിറ്റി പൂര്‍ത്തിയാക്കിയിട്ടുണ്ട്. യോഗത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്, എം.എല്‍.എമാരായ രാജു അബ്രഹാം, സജി ചെറിയാന്, സുരേഷ് കുറുപ്പ്, പി.സി. ജോര്‍ജ്ജ്, ചീഫ് സെക്രട്ടറി ടോം ജോസ്, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ തുടങ്ങിയവരും പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ കലക്ടര്‍മാരും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവികളും റെയില്‍വെ, ബി.എസ്.എന്‍.എല്‍ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.
മണ്ഡല മകരവിളക്ക് സീസണില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കും: ദേവസ്വം മന്ത്രി
നവംബര്‍ 17ന് ആരംഭിക്കുന്ന ശബരിമല മണ്ഡല മകരവിളക്ക് സീസണില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ശബരിമല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. Sabarimala Temple തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കൂ. ഇവിടെ നിന്ന് പമ്പയിലേക്ക് കെ. എസ്. ആര്. ടി. സി ബസില്‍ തീര്‍ത്ഥാടകരെ എത്തിക്കും. ഇതിനായി 250 കെ. എസ്. ആര്. ടി. സി ബസുകള്‍ സര്‍വീസ് നടത്തും. നിലയ്ക്കലില്‍ പരമാവധി പാര്‍ക്കിംഗ് സ്ഥലം കണ്ടെത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്കി. ഇവിടെ ആവശ്യത്തിന് കുടിവെള്ളം വിതരണം ചെയ്യാന്‍ സംവിധാനം ഒരുക്കും. നിലയ്ക്കലില്‍ പോലീസിനും കെ. എസ്. ആര്. ടി. സി ജീവനക്കാര്‍ക്കും താമസത്തിനും പ്രാഥമികാവശ്യങ്ങള്‍ക്കുമുള്ള സൗകര്യം ഒരുക്കും. ഇവിടെ രണ്ടു മാസത്തിനകം ആയിരം ബയോ ടോയിലറ്റുകള്‍ സ്ഥാപിക്കും. ഇത്തവണ പമ്പയില്‍ താത്കാലിക സംവിധാനങ്ങള്‍ മാത്രമേ ഒരുക്കൂ. പമ്പയില്‍ മണ്ണുമാറ്റി വീണ്ടെടുത്ത പാലത്തിന്റെ ബലം പരിശോധിക്കും. പുനര്‍നിര്‍മാണ ... Read more