Tag: ഭിന്നശേഷി സൗഹൃദ ബീച്ച്
മുനമ്പം മുസിരിസ് ബീച്ച് ഇനി ഭിന്നശേഷി സൗഹൃദ ബീച്ച്
അഴിമുഖം തൊട്ടടുത്തു കാണാന്‍ ഇനി ഭിന്നശേഷിക്കാര്‍ക്കും അവസരം .മുനമ്പം മുസരിസ് ബീച്ചിലാണ് ഇത്തരക്കാര്‍ക്കു തീരത്തേക്ക് എത്താന്‍ റാംപ് ഒരുക്കിയിരിക്കുന്നത്. യു എന്‍ ഹാബിറ്റാറ്റ് ഗ്ലോബല്‍ പബ്ലിക് സ്പേസ് പ്രോഗ്രാമിന്റെ പിന്തുണയോടെ ഇസാഫ്, ലിവബിള്‍ സിറ്റീസ് ഇന്ത്യ, ഡി ടി പിസി എന്നിവ ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ മുഹമ്മദ് സഫിറുല്ലയും മറ്റ് ഉദ്യോഗസ്ഥരും നിര്‍മാണപുരോഗതി വിലയിരുത്താനായി ബീച്ചിലെത്തിയിരുന്നു.19 മീറ്റര്‍ നീളത്തിലാണു റാംപ് .2 മീറ്റര്‍ വീതിയുമുണ്ട്. തീരത്തുനിന്നു കടലിലേക്കു നീളത്തില്‍ പുലിമുട്ടുള്ള ബീച്ചാണു മുനമ്പത്തേത്. ടൈല്‍ പാകി മനോഹരമാക്കിയിട്ടുള്ള ഈ പാതയിലൂടെ തീരവും കടന്നു കടലിലേക്കു കുറച്ചു കൂടി കടന്നുചെല്ലാനും അഴിമുഖത്തിന്റെ ദൃശ്യങ്ങള്‍ കൂടുതല്‍ അടുത്ത് ആസ്വദിക്കാനും കഴിയും. റാംപ് വരുന്നതോടെ ഈ സൗകര്യം ഭിന്നശേഷിക്കാര്‍ക്കും ലഭിക്കുമെന്നതാണു നേട്ടം. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി ഈ പ്രദേശത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 30 ഓളം പേരെ ഉള്‍പ്പെടുത്തി ഒരു മൈന്‍ഡ് ക്രാഫ്റ്റ് പരിപാടിയും ബന്ധപ്പെട്ടവര്‍ നടത്തിയിരുന്നു. ബീച്ച് വികസനത്തിനായി ... Read more
സംസ്ഥാനത്ത് ആദ്യ ഭിന്നശേഷി സൗഹൃദ ബീച്ചൊരുക്കി ആലപ്പുഴ
തടസങ്ങളില്ലാതെ ഉല്ലാസം വാഗ്ദാനം ചെയ്ത് ഭിന്നശേഷിക്കാരെ സ്വാഗതം ചെയ്ത് ആലപ്പുഴ ബീച്ച്. സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി സൗഹൃദ ബീച്ചായി തീരുന്നതിന്റെ ഭാഗമായി ഭിന്നശേഷി ദിനാചരണ വേദിയില്‍ ബീച്ചില്‍ ക്രമീകരിച്ച ആദ്യഘട്ട റാംപിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് സുഹാസ് നിര്‍വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം, പാലിയേറ്റീവ് കെയര്‍, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, അഗ്നിരക്ഷാ സേന, നഗരസഭ, മെഡിക്കല്‍ കോളജ് സ്റ്റുഡന്റ്സ് യൂണിയന്, വീല്‍ ചെയര്‍ യൂസേഴ്സ് അസോസിയേഷന്, ആ ആം ഫോര്‍ ആലപ്പി എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ നിന്ന് ആലപ്പുഴ ജില്ലയ്ക്ക് ആദ്യഘട്ടത്തില്‍ അനുവദിച്ച് 58 ലക്ഷം രൂപ ചിലവഴിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ചക്രക്കസേരകള്‍, ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക വിശ്രമ മുറികള്‍, ശുചിമുറികള്‍, റാംപുകള്‍, ബ്രെയില്‍ ലിപിയിലുള്ള ബോര്‍ഡുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. കൂടാതെ ജില്ലയില്‍ മാരാരിക്കുളം, തോട്ടപ്പള്ളി ബീച്ച്, പുന്നമട ഫിനിഷിങ് പോയിന്റ് എന്നിവടങ്ങളിലും ... Read more