Tag: ബ്രഹ്മപുത്ര
ഉമാനന്ദ; ലോകത്തിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപ്
ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്ന ആസാമില്‍ തന്നെയാണ് ഉമാനന്ദ ദ്വീപും നിലകൊള്ളുന്നത്. നിരവധി ഐതീഹ്യങ്ങള്‍ കൊണ്ട് ചുറ്റപ്പെട്ട ഒരു തുണ്ട് ഭൂമി കഷ്ണം. ലോകത്തിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപെന്ന വിശേഷണവും ഉമാനന്ദയ്ക്കുണ്ട് . ബ്രിട്ടീഷുകാര്‍ പീകോക്ക് ദ്വീപെന്നും തദ്ദേശവാസികള്‍ ഭസ്മാച്ചല്‍ ദ്വീപെന്നുമൊക്കെ വിളിക്കുന്ന ഈ മണ്ണില്‍ കുറച്ചു ഗോത്രവര്‍ഗങ്ങള്‍ മാത്രമാണ് താമസം. ഗുവാഹത്തിയില്‍ നിന്നും പത്തുമിനിറ്റ് ബ്രഹ്മപുത്ര നദിയിലൂടെ യാത്ര ചെയ്താല്‍ ഉമാനന്ദ ദ്വീപിലെത്താം. ഫെറിയിലാണ് ദ്വീപിലേക്കുള്ള യാത്ര. ബ്രഹ്മപുത്രയുടെ താളത്തിലുള്ള താരാട്ടു ആസ്വദിച്ചു വരുമ്പോഴേക്കും ബോട്ട് ദ്വീപിലെത്തിയിരിക്കും. ഉമാനന്ദയ്ക്ക് ഒരു മയിലിന്റെ രൂപഭംഗിയും വശ്യതയുമുള്ളതുകൊണ്ടാണെന്നു തോന്നുന്നു ബ്രിട്ടീഷുകാര്‍ ഈ ഭൂമിയെ പീകോക്ക് ഐലന്‍ഡ് എന്നു ഓമനപേരിട്ടത്. ശൈവ ഭക്തരാണ് ഇവിടുത്തെ ജനങ്ങളിലധികവും. ഭഗവാന്‍ ശങ്കരന്‍ തന്റെ പത്‌നിക്കായി നിര്‍മിക്കുകയും പത്‌നിയോടൊപ്പം താമസിക്കുകയും ചെയ്ത ദ്വീപാണിതെന്ന ഐതീഹ്യം ഉമാനന്ദ ദ്വീപുമായി ബന്ധപെട്ടുണ്ട്. ഇവിടെ വെച്ചാണ് തന്റെ തപം മുടക്കാനെത്തിയ പഞ്ചബാണനെ ശിവന്‍ തൃക്കണ്ണ് തുറന്നു ഭസ്മമാക്കിയതെന്നും ... Read more
രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് പാലം ഇന്നു തുറക്കും
ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ – റോഡ് പാലം ‘ബോഗിബീല്‍’ അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മുകളില്‍ 3 വരി റോഡും താഴെ ഇരട്ട റെയില്‍പാതയുമാണുള്ളത്. Photo for representation purpose only അസമിലെ ദിബ്രുഗഡ് ജില്ലയെയും അരുണാചല്‍ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്നതാണു പാലം. സവിശേഷതകള്‍ നീളം -4.94 കിലോമീറ്റര്‍. ഉയരം-ബ്രഹ്മപുത്ര നദീനിരപ്പില്‍ നിന്ന് 32 മീറ്റര്‍ ഉയരം. ചെലവ്- 5900 കോടി പ്രാധാന്യം- അസം- അരുണാചല്‍ ദൂരം 170 കിലോമീറ്റര്‍ കുറയ്ക്കും. വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തില്‍ നിര്‍ണായകം. അരുണാചലിലേക്ക് വേഗത്തില്‍ സൈന്യത്തെ എത്തിക്കാനാവും.