Tag: ബജാജ്

ഓട്ടോറിക്ഷയ്ക്ക് പകരമാവാന്‍ ക്യൂട്ട്; വില പ്രഖ്യാപിച്ച് ബജാജ്

വാണിജ്യാടിസ്ഥാനത്തിലുള്ള വില്‍പ്പന ആരംഭിക്കുന്നതിനു മുന്നോടിയായി ബജാജ് ഓട്ടോ ലിമിറ്റഡ് ക്വാഡ്രിസൈക്കിളായ ക്യൂട്ടിന്റെ വില പ്രഖ്യാപിച്ചു. 2.63 ലക്ഷം രൂപ വിലയിട്ട ക്യൂട്ടിന്റെ സിഎന്‍ജി വകഭേദത്തിനു 2.83 ലക്ഷം രൂപയാണു ഡല്‍ഹിയിലെ ഷോറൂം വില. സ്വകാര്യ ആവശ്യത്തിനും വാണിജ്യാവശ്യങ്ങള്‍ക്കുമുള്ള ക്യൂട്ടിന്റെ വിലയില്‍ വ്യത്യാസമില്ലെന്നും ബജാജ് ഓട്ടോ വ്യക്തമാക്കുന്നു. കഴിഞ്ഞ നവംബറിലാണു ക്വാഡ്രിസൈക്കിളിനെ കേന്ദ്ര റോഡ്, ഗതാഗത ഹൈവേ മന്ത്രാലയം നോണ്‍ ട്രാന്‍സ്‌പോര്‍ട് വാഹന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. അതുവരെ ക്വാഡ്രി സൈക്കിളുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. നിലവില്‍ രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ വാണിജ്യ ഉപയോഗത്തിനായി ‘ക്യൂട്ട്’ റജിസ്റ്റര്‍ ചെയ്യാം; 15 സംസ്ഥാനങ്ങളില്‍ സ്വകാര്യ ആവശ്യത്തിനും ‘ക്യൂട്ടി’ന് റജിസ്‌ട്രേഷന്‍ അനുവദിക്കും. കൂടുതല്‍ സംസ്ഥാനങ്ങളിലേക്കു ‘ക്യൂട്ട്’ റജിസ്‌ട്രേഷന്‍ വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിച്ചു വരികയാണെന്നും ബജാജ് ഓട്ടോ അറിയിച്ചു. കാഴ്ചയില്‍ കാറിനോടു സാമ്യം തോന്നാമെങ്കിലും ‘ക്യൂട്ട്’ കാര്‍ അല്ലെന്നതാണു വസ്തുത. 216 സി സി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഡി ടി എസ് ഐ എന്‍ജിന്‍ ... Read more

ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിള്‍ അവതരിപ്പിച്ച് ഡൊമിനര്‍

ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിള്‍ ഡൊമിനര്‍ 400ന്റെ പുതിയ മോഡല്‍ വരുന്നു. ബൈക്കിന്റെ എന്‍ജിന്‍ കരുത്തിലും രൂപത്തിലെ ചെറിയ ചില മാറ്റങ്ങളും പുതിയ ഡൊമിനറില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്യൂക്കിന്റെ ഫ്യുവല്‍ ഇന്‍ജക്ഷനോടും ലിക്വിഡ് കൂളിംഗോടും കൂടിയ നിലവിലെ 373.2 സിസി എന്‍ജിന്‍ തുടരുമെങ്കിലും 8650 ആര്‍പിഎമ്മില്‍ 39.9 ബിഎച്ച്പി പവര്‍ ലഭിക്കുന്ന വിധമാവും പുതിയ ഡൊമിനറിന്റെ എന്‍ജിന്‍ ട്യൂണിങ്. നേരത്തെ ഇത് 8000 ആര്‍പിഎമ്മില്‍ 35 ബിഎച്ച്പി ആയിരുന്നു. പുതിയ ഡൊമിനറില്‍ 7000 ആര്‍പിഎമ്മില്‍ 35 എന്‍എം ടോര്‍ക്ക് ലഭിക്കും. നേരത്തെ 6500 ആര്‍പിഎമ്മിലായിരുന്നു ഇത്രയും ടോര്‍ഖ് ലഭിച്ചിരുന്നത്. 6 സ്പീഡ് ഗിയര്‍ ബോക്‌സ് തന്നെയാണ് ട്രാന്‍സ്മിഷന്‍. അതേസമയം ബൈക്കിന്റെ ആകെ വീതി 813 എംഎമ്മില്‍ നിന്ന് 836 ആയി ഉയര്‍ന്നു. വീല്‍ബേസ്, ഗ്രൗണ്ട് ക്ലിയറന്‍സ്, നീളം, ഉയരം എന്നിവയെല്ലാം പഴയപടി തുടരും. ബൈക്കിന്റെ ഭാരം നേരത്തെയുള്ളതിനെക്കാള്‍ 2.5 കിലോഗ്രാം കൂടും. 184.5 കിലോഗ്രാമായിരിക്കും ബൈക്കിന്റെ ... Read more

ഇലക്ട്രിക് ഓട്ടോറിക്ഷയുമായി ബജാജ്

രാജ്യത്തെ മുചക്രവാഹന വിപണിയിലെ കുലപതികളായ ബജാജിന്റെ പരീക്ഷണ ഓട്ടം നടത്തുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ചിത്രങ്ങള്‍ പുറത്തുവന്നു. പൂര്‍ണമായും മൂടികെട്ടിയ ഇ-റിക്ഷ പുണെയിലെ ഒരു റോഡില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വാഹനത്തിന്റെ ബാറ്ററി ശേഷി സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ചിത്രങ്ങള്‍ പ്രകാരം നിലവിലെ ബജാജ് ഓട്ടോറിക്ഷകള്‍ക്ക് സമാനമായ രൂപഘടനയിലാണ് ഇലക്ട്രിക് ഓട്ടോ. അടുത്ത വര്‍ഷത്തോടെ ആദ്യ ഇ-റിക്ഷ ബജാജില്‍ നിന്ന് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തകാലത്ത് ട്രിയോ എന്ന പേരില്‍ ഇ-റിക്ഷ മഹീന്ദ്രയും അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലുമായിരുന്നു മഹീന്ദ്രയുടെ പ്രദര്‍ശനം.