Tag: ഫിഷറീസ് വകുപ്പ്

സഞ്ചാരികള്‍ക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കി നെയ്യാര്‍ ഡാമിലെ നക്ഷത്ര അക്വേറിയം

നെയ്യാര്‍ ഡാമിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി ഫിഷറീസ് വകുപ്പിന്റെ നക്ഷത്ര അക്വേറിയം. ഡാമിലെ പ്രധാന വിനോദ കേന്ദ്രമാണ് ഇത്. അലങ്കാര മത്സ്യങ്ങളില്‍ വിശ്വപ്രസിദ്ധി നേടിയ കേരളത്തിന്റെ തനതു മത്സ്യമായ മിസ് കേരള, ദൈവത്തിന്റെ സ്വന്തം മത്സ്യം എന്നറിയപ്പെടുന്ന അരോണ, ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്ന ഫ്ളവര്‍ഹോണ്‍, ലിവിങ് ഫോസിലായ അലിഗേറ്റര്‍ഗാര്‍, ആത്മാക്കള്‍ വസിക്കുന്നുവെന്നു കരുതുന്ന ബ്ലാക്ക് ഗോസ്റ്റ്, ഷവല്‍നോ ക്യാറ്റ്ഫിഷ് എന്നിവയും, ഫ്ളവര്‍ ഗോണ്‍, ടെക്സാസ്, സില്‍വര്‍ ഷാര്‍ക്ക്, സിമിഡ്, റെഡ് തിലാപ്പിയ തുടങ്ങി വിവിധ ജനുസുകളിലായുള്ള 50ലേറെ ഇനം ശുദ്ധജല അലങ്കാര മത്സ്യങ്ങളുമാണ് ഇവിടത്തെ ആകര്‍ഷണം. അക്വേറിയം മുഴുവനായി ഉള്‍ക്കൊള്ളുന്ന വൃത്താകൃതിയിലുള്ള വലിയ കുളത്തിലും, 75 കണ്ണാടി സംഭരണികളിലുമായി മത്സ്യങ്ങളെ സജ്ജീകരിച്ചിരിക്കുന്നു. സുന്ദരമായ പെയിന്റിങ്ങും ത്രിമാന കാഴ്ച നല്‍കുന്ന ഡോള്‍ഫിന്റെയും മറ്റ് മത്സ്യങ്ങളുടെയും മാതൃകകളും ജലധാരകളും അക്വേറിയത്തെ ആകര്‍ഷകമാക്കുന്നു. 2012ലാണ് നെയ്യാര്‍ഡാമില്‍ ഫിഷറീസ് വകുപ്പിന്റെ അക്വേറിയം തുറന്നത്. രണ്ട് നിലയായി നക്ഷത്ര മത്സ്യത്തിന്റെ (പെന്റഗണ്‍) ആകൃതിയിലാണ് മനോഹരമായി കെട്ടിടം ... Read more