Tag: പൈതൃക തീവണ്ടി

പൈതൃക തീവണ്ടിയുടെ ജോയ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു

കൂനൂരിനും റണ്ണിമേടിനും ഇടയില്‍ പൈതൃക തീവണ്ടിയുടെ ജോയ് ട്രെയിന്‍ സര്‍വീസ് പ്രവര്‍ത്തനം ആരംഭിച്ചു. വിനോദസഞ്ചാരികളുടെ താത്പര്യം മുന്‍നിര്‍ത്തി ദക്ഷിണ റെയില്‍വേയുടെ സേലം ഡിവിഷനാണ് ജോയ് ട്രെയിന്‍ പദ്ധതിക്ക് പിന്നില്‍. ആദ്യഘട്ടമായി ആരംഭിച്ച ജോയ് ട്രെയിന്‍ വെള്ളിയാഴ്ച വരെയാണ് സര്‍വീസ് നടത്തുക. രണ്ട് ഫസ്റ്റ് ക്ലാസ് കോച്ചുകളിലായി 56 സീറ്റുകളും 30 സീറ്റുള്ള ഒരു സെക്കന്‍ഡ് ക്ലാസ് കോച്ചും തീവണ്ടിയിലുണ്ട്. ഫസ്റ്റ് ക്ലാസ് നിരക്ക് 450 രൂപയും സെക്കന്‍ഡ് ക്ലാസ് നിരക്ക് 320 രൂപയുമാണ്. ഫസ്റ്റ് ക്ലാസ് കോച്ചിലൊന്ന് എയര്‍കണ്ടീഷന്‍ ഘടിപ്പിച്ചതാണ്. രാവിലെ 11.30ന് പുറപ്പെടുന്ന തീവണ്ടി 12 മണിയോടെ റണ്ണിമേട്ടിലെത്തും. ഒരു മണിക്കൂര്‍ നേരത്തെ വിശ്രമത്തിനുശേഷം ഒന്നരയോടെ കൂനൂര്‍ സ്റ്റേഷനിലേക്ക് തിരിച്ചെത്തും.

പൈതൃക തീവണ്ടിയുടെ കന്നിയോട്ടം സൂപ്പര്‍ ഹിറ്റ്

ലോകത്തെ ഏറ്റവും പഴക്കം ചെന്ന പൈതൃക ട്രെയിന്‍ ഇഐആര്‍ 21ന്റെ കൊച്ചിയിലെ കന്നിയോട്ടത്തിന് ആവേശകരമായ സ്വീകരണം. ഹാര്‍ബര്‍ ടെര്‍മിനസിലേക്കുളള യാത്രയ്ക്കു മുതിര്‍ന്നവര്‍ക്കു 500 രൂപയും കുട്ടികള്‍ക്കു 300 രൂപയുമായിരുന്നു ടിക്കറ്റ് നിരക്കെങ്കിലും 163 വര്‍ഷം പഴക്കമുളള ആവി എന്‍ജിന്‍ ഘടിപ്പിച്ച ട്രെയിനില്‍ യാത്ര ചെയ്യാനുളള കൗതുകത്തിനു മുന്നില്‍ അതൊന്നും തടസ്സമായില്ല. തിരക്കു പരിഗണിച്ച് ഇന്നു രാവിലെ 11നുള്ള ട്രിപ് കൂടാതെ ഉച്ചയ്ക്കു 2നും പ്രത്യേക സര്‍വീസുണ്ടാകും. തിങ്കളാഴ്ചയും സര്‍വീസുണ്ട്. ഇന്നലെ എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്നു രാവിലെ പതിനൊന്നിനാണു യാത്ര തുടങ്ങിയത്. ഒട്ടേറെ കുട്ടികളും യാത്രക്കാരായി. കടവന്ത്രയില്‍ നിന്നെത്തിയ മറിയം, െതരേസ്, അവിഷേക്, സമാര എന്നിവര്‍ക്ക് അപ്പൂപ്പന്‍ ട്രെയിനിലെ ആദ്യ യാത്ര വലിയ അനുഭവമായി. ട്രെയിന്‍ ഹാര്‍ബര്‍ ടെര്‍മിനസ് സ്റ്റേഷനിലെത്തിയപ്പോള്‍ പലരും മുതുമുത്തച്്ഛന്‍ ആവി എന്‍ജിനൊപ്പം സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടി. മൊബൈല്‍ െഗയിമുകളിലും കളിപ്പാട്ടങ്ങളിലും മാത്രം കണ്ടിട്ടുള്ള ആവി എന്‍ജിന്‍ നേരില്‍ കണ്ടപ്പോള്‍ ടോക് എച്ച് സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥി നന്ദന് ഏറെ ... Read more

പൈതൃക തീവണ്ടി ഓടിക്കാനൊരുങ്ങി എറണാകുളം സൗത്ത് സ്റ്റേഷന്‍

പൈതൃക ട്രെയിനായ ഇഐആര്‍ 21 എക്‌സ്പ്രസ് എറണാകുളം സൗത്തില്‍ നിന്നു ഹാര്‍ബര്‍ ടെര്‍മിനസിലേക്കു പ്രത്യേക സര്‍വീസ് നടത്തും. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആവി എഞ്ചിനുകളിലൊന്നാണു ഇഐആര്‍ 21. 163 വര്‍ഷം പഴക്കമുളള എന്‍ജിന്‍ ചെന്നൈയിലെ പെരമ്പൂര്‍ ലോക്കോ വര്‍ക്‌സാണു പ്രവര്‍ത്തന സജ്ജമാക്കിയത്. കന്യാകുമാരി നാഗര്‍കോവില്‍ പ്രത്യേക സര്‍വീസിനു ശേഷമാണ് ഇന്നലെ ട്രെയിന്‍ എറണാകുളം മാര്‍ഷലിങ് യാഡില്‍ എത്തിച്ചത്. 40 പേര്‍ക്കിരിക്കാവുന്ന പ്രത്യേക കോച്ചാണ് എന്‍ജിനുമായി ഘടിപ്പിക്കുന്നത്.വിദേശികള്‍ക്ക് 1500 രൂപയും സ്വദേശികള്‍ക്ക് 750 രൂപ കുട്ടികള്‍ക്ക് 500 എന്നിങ്ങനെയാണു കന്യാകുമാരിയില്‍ നടത്തിയ സര്‍വീസിന് ഈടാക്കിയത്. 8 കിലോമീറ്റര്‍ ദൂരം മാത്രമുളള ഹാര്‍ബര്‍ ടെര്‍മിനസിലേക്ക് ഈ നിരക്കില്‍ യാത്രക്കാരെ കിട്ടുമോയെന്നു കണ്ടറിയണം. നിരക്ക് കുറയ്ക്കണമെന്നാണു ട്രെയിന്‍ ആരാധകരുടെ ആവശ്യം. കൊച്ചിയില്‍ 2 സര്‍വീസുകള്‍ നടത്തുമെന്നാണു സൂചന. വല്ലാര്‍പാടത്തേക്ക് ഓടിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും യാത്രാ ട്രെയിനുകള്‍ക്കു പാലത്തില്‍ സഞ്ചരിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ പൈതൃക സ്റ്റേഷനായ ഹാര്‍ബര്‍ ടെര്‍മിനസിലേക്കു സര്‍വീസ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വാരാന്ത്യ സര്‍വീസായിരിക്കും നടത്തുക. 1855ല്‍ ... Read more

പൈതൃക തീവണ്ടി നിരക്ക് വര്‍ധനവോടെ വീണ്ടും ഓടിത്തുടങ്ങുന്നു

എഞ്ചിന്‍ തകരാറും മോശമായ കാലാവസ്ഥയും മൂലം നിര്‍ത്തിവെച്ചിരുന്ന ഊട്ടി- മേട്ടുപാളയം പൈതൃക തീവണ്ടി സര്‍വീസ് ഇന്ന് പുനരാരംഭിക്കും.ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട തീവണ്ടി എഞ്ചിനിലെ പിസ്റ്റണ്‍ റാഡ് പൊട്ടിയതിനെ തുടര്‍ന്ന് അഡര്‍ലിക്കടുത്ത് വനത്തിന് നടുവില്‍ ഏഴ് മണിക്കൂറോളം കുടുങ്ങിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം നീലഗിരി കലക്ടര്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. താത്കാലികമായി നിര്‍ത്തിയ സര്‍വ്വീസാണ് ബുധനാഴ്ച പുനരാരംഭിക്കുന്നത്. റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇനിയുള്ള ദിവസങ്ങളില്‍ മഴ കനക്കാന്‍ സാധ്യതയുള്ളത് കൊണ്ട് പൈതൃക തീവണ്ടിയില്‍ വരുന്ന യാത്രക്കാര്‍ മതിയായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉറപ്പാക്കണം. യന്ത്രതകരാറോ കാലാവസ്ഥ വ്യതിയാനമോ കൊണ്ട് തീവണ്ടി നില്‍ക്കേണ്ടിവന്നാല്‍ ഭക്ഷണമില്ലാത്ത അവസ്ഥ ഒഴിവാക്കാനാണിത്. സര്‍വീസ് പുനരാരംഭിക്കുന്നതിനോടൊപ്പം തീവണ്ടിയുടെ ടിക്കറ്റ് നിരക്ക് റെയില്‍വേ ഇന്ന് മുതല്‍ കൂട്ടി. തിങ്കളാഴ്ച്ച മുതല്‍ ഉയര്‍ത്താനിരുന്ന നിരക്ക് വര്‍ധന തീവണ്ടി മൂന്ന് ദിവസത്തേക്ക് റദ്ദാക്കിയതിനെ തുടര്‍ന്ന് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കുട്ടികള്‍ക്ക് നിരക്കിളവില്ല. എന്നാല്‍ സ്ഥിരം യാത്രക്കാര്‍ക്ക് കൂനൂരിനും ഊട്ടിക്കും മധ്യേ ... Read more

ഊട്ടി- മേട്ടുപാളയം പൈതൃക തീവണ്ടി സര്‍വീസ് മൂന്ന് ദിവസത്തേക്ക് റദ്ദാക്കി

കനത്തമഴ കാരണം ഊട്ടിയില്‍ നിന്ന് മേട്ടുപ്പാളയത്തേക്കും തിരിച്ചുമുള്ള പൈതൃക തീവണ്ടി സര്‍വീസ് മൂന്ന് ദിവസത്തേക്ക് റദ്ദാക്കി.ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ രാവിലത്തെയും വൈകുന്നേരത്തെയും സര്‍വീസുകള്‍ ആണ് റദ്ദാക്കിയത്. സേലം റെയില്‍വേ ഡിവിഷന്‍ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. തീവണ്ടി പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തും യാത്രക്കാരുടെ സുരക്ഷിതത്വം കണക്കാക്കിയുമാണ് സര്‍വീസുകള്‍ ഉപേക്ഷിച്ചത്. എന്നാല്‍ ഊട്ടിയില്‍ നിന്ന് കൂനൂരിലേക്കും തിരിച്ചുമുള്ള മറ്റ് സര്‍വ്വീസുകള്‍ സാധാരണഗതിയില്‍ തുടരും. നേരത്തെ ഊട്ടിയിലേക്ക് പുറപ്പെട്ട പൈതൃക തീവണ്ടി എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ഏഴ് മണിക്കൂറോളം കാട്ടിനകത്ത് കുടുങ്ങിയിരുന്നു. മേട്ടുപ്പാളയത്തുനിന്ന് 13 കിലോമീറ്റര്‍ അകലെ കാട്ടിലാണ് 200 യാത്രക്കാരുമായി തീവണ്ടി നിലച്ചുപോയത്.