Tag: പൂനെ
കാര്‍ഷിക ടൂറിസം കേന്ദ്രമായ ബാരാമതിയുടെ വിശേഷങ്ങള്‍
വെറുതേ യാത്ര പോകാനായി ഒരു യാത്രയ്ക്കിറങ്ങി ഏതൊക്കെയോ സ്ഥലങ്ങള്‍ കണ്ടു തിരികെ വരുന്ന സ്റ്റൈല്‍ ഒക്കെ മാറി… ഇന്ന് ആളുകള്‍ ഏറ്റവുമധികം ആസ്വദിച്ച് ചെയ്യുന്ന ഒന്നാണ് യാത്രകള്‍. മനസ്സിലിഷ്ടം നേടിയ സ്ഥലം തിരഞ്ഞ് കണ്ടെത്തി പോയി അവിടെ കാണേണ്ട കാഴ്ചകള്‍ മുഴുവനും ആസ്വദിച്ച് തിരികെ വരുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. തീം നോക്കി യാത്ര പോകുന്നവരും കുറവല്ല. ചിലര്‍ കാടുകളും മലകളും കയറുവാന്‍ താല്പര്യപ്പെടുമ്പോള് വേറെ ചിലര്‍ക്ക് വേണ്ടത് കടല്‍ത്തീരങ്ങളാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം മാറി കൃഷിയിടങ്ങളിലേക്ക് ഒരു യാത്രപ പോയാലോ….. ഹെക്ടറുകളോളം പരന്നു കിടക്കുന്ന കൃഷിയിടങ്ങളും വേറൊരിടത്തും കാണുവാന്‍ സാധിക്കാത്ത കാഴ്ചകളും ഒക്കെയായി ബാരാമതി കാത്തിരിക്കുകയാണ്. രാജ്യത്തെ ഒന്നാം നമ്പര്‍ കാര്‍ഷിക ടൂറിസം കേന്ദ്രമായ ബാരാമതിയുടെ വിശേഷങ്ങള്‍… ബാരാമതി മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ഒരു കൊച്ചു നഗരമാണ് ബാരാമതി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇവിടുത്തെ കാര്‍ഷിക ടൂറിസത്തിന്റെ പ്രത്യേകതകള്‍ അനുഭവിച്ചറിയുവാനാണ് സഞ്ചാരികള്‍ എത്തുന്നത് എന്താണ് കാര്‍ഷിക ടൂറിസം ... Read more
പാമ്പ് പ്രേമികള്‍ക്കായി ഇതാ അഞ്ചിടങ്ങള്‍
എല്ലാവര്ക്കും ഏറെ കൗതുകവും അതുപോലെ തന്നെപേടിയുമുള്ള ജീവി വര്‍ഗ്ഗമാണ് പാമ്പുകള്‍. പുരാണ കഥകളിലെ താര പരിവേഷം അവയ്ക്കെന്നും ആരാധനാ ഭാവമാണ് കൊടുക്കുന്നത്. അതു കൊണ്ടൊക്കെ തന്നെയാവാം നമുക്ക് അവയോട് കൗതുകവും ഭയവും ഒന്നിച്ച് തോന്നുന്നത്. കാഴ്ച്ചയില്‍ ഭയപ്പെടുത്തുന്ന ജീവിയാണെങ്കിലും പാമ്പുകള്‍ ശരിക്കും പാവമാണ്. സ്വയം രക്ഷയ്ക്ക് വേണ്ടി മാത്രമാണ് യഥാര്‍ഥത്തില്‍ പാമ്പുകള്‍വിഷം പോലും പ്രയോഗിക്കുന്നത്. ഇന്ത്യയില്‍ പാമ്പുകളെ കുറിച്ച് പഠിക്കാന്‍ നിരവധി സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സഞ്ചാരികള്‍ക്ക് പാമ്പുകളെ ഭയമില്ലാതെ മാറി നിന്ന് കാണാന്‍ കഴിയുന്ന ഇടങ്ങള്‍ വളരെ കുറവാണ്. ഇന്ത്യയിലെ അത്തരം അഞ്ചു സ്ഥലങ്ങളെ പരിചയപ്പെടാം. ഗിന്‍ഡി സ്നേക്ക് പാര്‍ക്ക്, ചെന്നൈ 1972 ല്‍ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഉരഗ ഉദ്യാനമാണ് ഗിന്‍ഡി സ്നേക്ക് പാര്‍ക്ക്. കുട്ടികളുടെ പാര്‍ക്കിനോട് ചേര്‍ന്നാണ് പാമ്പ് വളര്‍ത്തല്‍ കേന്ദ്രവും സ്ഥിതി ചെയ്യുന്നത്. കേന്ദ്ര സൂ അതോറിറ്റിയുടെ നിയമ പ്രകാരമുള്ള അംഗീകാരവും ലഭിച്ച ഇടമാണിത്. മുപ്പത്തിയൊന്‍പതോളം തരം ജീവി വര്‍ഗ്ഗങ്ങള്‍ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. ഇതില്‍ ... Read more