Tag: പൂക്കോട്
സാഹസികരെ കാത്ത് കര്‍ലാട് തടാകം
വയനാട് എന്നും സഞ്ചാരികള്‍ക്കൊരു വിസ്മയമാണ്. വയനാട്ടില്‍ അധികം ആരും കേട്ടിട്ടില്ലാത്ത ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കര്‍ലാട്. പൂക്കോട് തടാകത്തിന്റെ അത്ര വലുപ്പമില്ലെങ്കിലും ഏഴു ഏക്കറില്‍ നില കൊള്ളുന്ന തടാകം സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറി കൊണ്ടിരിക്കുകയാണ്. വയനാട്ടിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ തടാകമാണ് കര്‍ലാട്. 2016 മാര്‍ച്ചില്‍ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്ത ഈ വിനോദസഞ്ചാര കേന്ദ്രം സമുദ്രനിരപ്പില്‍ നിന്ന് ആയിരത്തി ഇരുന്നൂറ് മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശുദ്ധ ജല തടാകമാണ്. ആഴ്ചയില്‍ എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കുന്ന ഇവിടുത്തെ പ്രവേശന സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ്. മുതിര്‍ന്നവര്‍ക്ക് മുപ്പത് രൂപയും കുട്ടികള്‍ക്ക് പത്ത് രൂപയുമാണ് പ്രവേശന ഫീസ്. പ്രൊഫഷണല്‍ സ്റ്റില്‍ കേമറകള്‍ക്ക് നൂറു രൂപയും വീഡിയോ കാമറകള്‍ക്ക് ഇരുന്നൂറ് രൂപയും നല്‍കണം. സഞ്ചാരികള്‍ വരുന്ന വാഹനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ചുറ്റുമതിലിനുള്ളിലേക്ക് പ്രവേശനമില്ല. എന്നാല്‍ കേന്ദ്രത്തിന് പുറത്ത് റോഡരികില്‍ പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കര്‍ലാട് വിനോദ സഞ്ചാര ... Read more
പൂക്കോടും കര്‍ലാടും കൂടുതല്‍ ബോട്ടുകള്‍ വരുന്നു
സന്ദര്‍ശകര്‍ക്ക് ജലാശയ സൗന്ദര്യം നുകരാന്‍ പൂക്കോടും കര്‍ലാടും പുതിയ ബോട്ടുകള്‍ ഇറക്കും. 40 തുഴബോട്ടുകളാണ് പുതുതായി വാങ്ങുന്നത്. ഇതില്‍ 20 എണ്ണത്തില്‍ നാലു വീതം ഇരിപ്പിടങ്ങളുണ്ട്. രണ്ടു വീതം സീറ്റുള്ളതാണ് മറ്റുള്ളവ. പുതിയ ബോട്ടുകള്‍ ഈ മാസം തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തും. തുഴബോട്ടുകള്‍ക്കു പുറമേ 17 ഫൈബര്‍ കയാക്കിംഗ് ബോട്ടുകളും അഞ്ച് ഫൈബര്‍ ഡിങ്കികളുമാണ് വാങ്ങുക. Pookode Lake പുതിയ ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്താനാകും. ജില്ലയിലെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാ-ര കേന്ദ്രങ്ങളാണ് പൂക്കോടും കര്‍ലാടുമുള്ള ശുദ്ധജല തടാകങ്ങള്‍. നിലവില്‍ പൂക്കോട് 25 ബോട്ടുകളാണ് ഉള്ളത്. ഇതില്‍ എട്ടെണ്ണം എക്സിക്യുട്ടീവ് ബോട്ടുകളാണ്. കര്‍ലാട് ബോട്ടിംഗ് സൗകര്യം ഇപ്പോള്‍ പരിമിതമാണ്. സമുദ്രനിരപ്പില്‍ നിന്നു ഏകദേശം 770 മീറ്റര്‍ ഉയരത്തിലാണ് കേരളത്തില്‍ വിസ്തൃതിയില്‍ രണ്ടാംസ്ഥാനത്തുള്ള പൂക്കോട് തടാകം. വൈത്തിരിക്കു സമീപം ഫിഷറീസ് വകുപ്പിന്റെ കൈവശത്തിലുള്ള തടാകവും പരിസരവും 1990കളിലാണ് വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിച്ചത്. നാല് പതിറ്റാണ്ടു മുന്‍പ് 8.5 ഹെക്ടറായിരുന്നു തടാകത്തിന്റെ വിസ്തൃതി. പരമാവധി ആഴം 12 ... Read more
സാഹസികര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി തൊള്ളായിരംകണ്ടി
വയനാടെന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു സഞ്ചാരിയുടേയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ചുരമാണ്. പിന്നെ ഹരിത നിബിഢമായ വനങ്ങളുമാണ്. വളഞ്ഞ പുളഞ്ഞ വഴികള്‍ ഒളിപ്പിച്ചിരിക്കുന്നത് കാഴ്ച്ചയുടെ ആയിരം വസന്തമാണ്. വയനാട്ടിലെത്തുന്ന സാഹസികരായ സഞ്ചാരികള്‍ക്ക് പറ്റിയ സ്ഥലമാണ് തൊള്ളായിരംകണ്ടി. കേള്‍ക്കുമ്പോള്‍ വലിയ രസമൊന്നും തോന്നില്ലെങ്കിലും കാഴ്ച്ചക്കാര്‍ക്ക് അവിടെ കാത്തിരിക്കുന്നത് മനോഹരമായ കാഴ്ച്ചകളാണ്. ബാണാസുരയും പൂക്കോട് തടാകവും എടക്കല്‍ ഗുഹയും മാത്രമല്ല, വയനാട്. പ്രകൃതിയെ അറിഞ്ഞും അതിലലിഞ്ഞും യാത്ര ചെയ്യാനാഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ ഒറ്റയ്ക്കും കൂട്ടായും തൊള്ളായിരംകണ്ടിയിലെത്തുന്നു. വടുവഞ്ചാല്‍ സൂചിപ്പാറ റൂട്ടില്‍നിന്നു വലത്തോട്ടുള്ള വഴിയിലാണ് തൊള്ളായിരംകണ്ടി. പേരിനു മാത്രമേ റോഡുള്ളൂ. ഓഫ് റോഡ് റൈഡിനു പറ്റിയ സ്ഥലം. പ്രവേശനത്തിന് അനുമതിയില്ലെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ചാണു സഞ്ചാരികള്‍ ഇവിടേക്കെത്തുന്നത്. ഒരു വാഹനത്തിനു മാത്രം ഒരേസമയം കടന്നുപോകാവുന്നത്ര വീതിയേ ഈ വഴിയിലുള്ളൂ. കല്ലില്‍നിന്നു കല്ലിലേക്കു ചാടിയുള്ള സാഹസികയാത്ര. ഇരുവശത്തും കൊടുങ്കാട്. റോഡിനു കുറുകെ ഒഴുകിപ്പോകുന്ന കൊച്ചരുവികളെ ഇടയ്ക്കിടയ്ക്കു കാണാം. രണ്ടു വശവും കോണ്‍ക്രീറ്റ് ചെയ്ത റോഡാണ്. തൊള്ളായിരത്തിലെത്തുമ്പോള്‍ പച്ചപ്പു വിരിച്ച പുല്‍മേടും അതിനെ ... Read more