Tag: പാരീസ്
സിനിമയ്ക്കൊപ്പം രാജ്യവും ചുറ്റാം; അറിയാം ലോക പ്രശസ്ത സിനിമാ തീയറ്ററുകള്‍
ചലിക്കുന്ന ചിത്രങ്ങള്‍ എന്നും മനുഷ്യന് അത്ഭുതമാണ്. ലോകത്തിന്റെ എല്ലാം കോണിലുമുണ്ടവും സിനിമയെ സ്നേഹിക്കുന്ന ആളുകള്‍. അതു കൊണ്ട് തന്നെ സിനിമ തിയറ്ററുകള്‍ എല്ലായിടത്തും സജീവമാണ്. പ്രാരംഭ കാലത്ത് നാടായ നാട് മുഴുവന്‍ സഞ്ചരിച്ച് തിരശ്ശീല വലിച്ച് കെട്ടിയായിരുന്നു ചിത്രങ്ങള്‍ കാണിച്ചിരുന്നത്. പിന്നീടത് ഓല മേഞ്ഞ സിനിമാ കൊട്ടകകള്‍ ആയി. കാലം കഥ മാറി ഇന്ന് ഇപ്പോ മള്‍ട്ടിപ്ലക്സുകളുടെ കാലമാണ്. അങ്ങനെ ചരിത്രം ഏറെ പറയാനുള്ള ലോകത്തിലെ സിനിമ തീയറ്റുകളെ പരിചയപ്പെടാം.. Majestic theatre, Tunisia പാരീസിലെ പ്രശസ്ത ഫോട്ടോഗ്രാഫറും കടുത്ത് സിനിമ പ്രേമിയുമായ സ്റ്റീഫന്‍ സൊബിറ്റ്സര്‍ തന്റെ സിനിമാ ആരാധന അവതരിപ്പിച്ചത് വളരെ വ്യത്യസ്തമായ രീതിയിലാണ്. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള സിനിമാതിയറ്ററുകളുടെ രൂപഭംഗിയാണ് അദ്ദേഹം ചിത്രങ്ങളിലൂടെ വരച്ചുകാട്ടുന്നത്. ഏകദേശം പതിനാറുവര്‍ഷങ്ങളാണ് ഇതിനായി അദ്ദേഹം നീക്കിവെച്ചത്. ലോസാഞ്ചലല്‍സ് മുതല്‍ ഈജിപ്റ്റ് വരെ നീണ്ടയൊരു യാത്രയായിരുന്നു അത്. മുംബൈയിലെ സാധാരണക്കാരുടെ കേന്ദ്രമായ നിഷാന്ത് സിനിമാസ്, സൗത്ത് ലണ്ടനിലെ 1,711 സീറ്റുകളുള്ള ആഡംബര തിയറ്റര്‍, ... Read more
അവിവാഹിതര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട 10 സ്ഥലങ്ങൾ
യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. എന്നാല്‍ വ്യക്തമായ ധാരണയില്ലാതെയാവും നമ്മളില്‍ പലരും യാത്ര പോകുക. ചില നേരങ്ങളില്‍ അത് രസകരമാകുമെങ്കിലും സമയ നഷ്ടവും സാമ്പത്തിക നഷ്ടവുമൊക്കെ വരുത്തിവയ്ക്കും. അതിനാല്‍ വ്യക്തമായ പ്ലാനോടെയാവട്ടെ നിങ്ങളുടെ യാത്രകള്‍. അവിവാഹിതരായവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട കുറച്ചു സ്ഥലങ്ങള്‍ പാരീസ് ചരിത്രം ഉറങ്ങുന്ന ഈഫില്‍ ടവറും നഗരത്തിന്റെ മനോഹാരിതയും പാരീസ് എന്ന നഗരം നിങ്ങളെ ആകര്‍ഷിക്കും. പാരീസിനെ കുറിച്ച് ഒന്നും പറയേണ്ടതില്ല. അവിവാഹിതരായവര്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ നഗരം ഗോവ ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമാണെങ്കിലും ഒരുക്കിവച്ചിരിക്കുന്ന കാഴ്ചകള്‍ വലുതാണ്. ഗോവയില്‍ ഒരു അവിവാഹിതന് കിട്ടാതതായി ഒന്നുമില്ല. ഗോവ ബീച്ചിന്റെ ഭംഗിയും ഒന്ന് വെറെതന്നെ പ്രാഗ് യൂറോപ്യന്‍ സംസ്കൃതിയുടെ കേന്ദ്രം. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ഈ പുരാതന നഗരത്തിന് കഥകള്‍ ഒരുപാടുണ്ട് പറയാന്‍. നിങ്ങള്‍ക്ക് സ്വാതന്ത്ര്യം ആഘോഷിക്കാനുള്ള എല്ലാ വഴികളും നഗരം ഒരുക്കിത്തരും. കൊ ഫി ഫി തായ്ലന്റിലെ ഈ മനോഹര ദ്വീപിലേക്കുള്ള യാത്ര നിങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരിക്കും. ... Read more
ചരിത്രം ഉറങ്ങുന്ന ലുട്ടെഷ്യ ഹോട്ടല്‍ വീണ്ടും തുറക്കുന്നു
ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പാരീസിലെ പ്രശസ്തമായ ലുട്ടെഷ്യ ഹോട്ടല്‍ നീണ്ട നാല് വര്‍ഷത്തെ നവീകരണ പരിപാടികള്‍ക്ക് ശേഷം വീണ്ടും തുറക്കുന്നു. പാരീസിലെ സെയിന്റ്-ജര്‍മന്‍-ഡെസ്-പ്രെസിലാണ് ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. 235 മില്യണ്‍ ഡോളറിന്റെ നവീകരണം ആണ് നടന്നത്. കെട്ടിടത്തിലെ 184 മുറികളിലെയും സ്യൂട്ടുകളിലെയും ചുമര്‍ചിത്രങ്ങളും അലങ്കാരപ്പണികളും പഴമയുടെ സൗന്ദര്യം ചോര്‍ന്നു പോകാതെ തന്നെ നവീകരിച്ചിട്ടുണ്ട്. മുന്‍വശവും ഇരുമ്പ് ബാല്‍ക്കണികളും കൂടുതല്‍ ആകര്‍ഷകമാക്കി. ‘പഴമ നശിക്കാതെ തന്നെ ഒരു പുതിയ ഹോട്ടല്‍ നിര്‍മ്മിക്കുകയായിരുന്നു ലക്ഷ്യം. ലുട്ടെഷ്യ ഹോട്ടലിന്റെ ആത്മാവ് നഷ്ടപ്പെട്ടിട്ടില്ല. സൂര്യ വെളിച്ചം കടക്കുന്ന തരത്തിലാണ് ആര്‍ക്കിടെക്ട് ജീന്‍ മൈക്കല്‍ വില്മോട്ടെ ഹോട്ടല്‍ നവീകരിച്ചിട്ടുള്ളത്’- ഹോട്ടല്‍ മാനേജര്‍ ജീന്‍ ലക് കൗസ്റ്റി പറഞ്ഞു. 17 മീറ്റര്‍ നീളമുള്ള സ്വിമ്മിംഗ് പൂള്, ബഹുശാഖദീപം, വെള്ള മാര്‍ബിളുകള്‍, 1.9 ടണ്‍ തടികൊണ്ടാണ് കുളിപ്പുര നിര്‍മ്മാണം നവീകരണത്തിന്റെ ഭാഗമാണ്. ഹോട്ടലിലെ റെസ്റ്റോറന്റ് ശരത്കാലത്തെ തുറക്കുകയുള്ളു. 17000 മണിക്കൂര്‍ നീണ്ടു നിന്ന കഠിന പരിശ്രമത്തിലൂടെയാണ് ജോസഫൈന് ബാര്‍ പുതുക്കി ... Read more