Tag: പാരാസെയിലിങ്
സഞ്ചാരികള്‍ക്ക് വിസ്മയാനുഭവം നല്‍കുന്ന മാണ്ഡ്‌വി ബീച്ച്
മികച്ച തുറമുഖമെന്നു പേരു കേട്ടിരുന്ന മാണ്ഡ്‌വി ഇപ്പോള്‍ ബീച്ച് വിനോദ സഞ്ചാരത്തിന് പ്രശസ്തമാണ്. വാട്ടര്‍ സ്‌കൂട്ടര്‍, സ്‌കീയിങ്, സര്‍ഫിങ്, പാരാസെയിലിങ്, സ്പീഡ് ബോട്ട് യാത്ര തുടങ്ങി കടലുമായി ബന്ധപ്പെട്ട വിനോദങ്ങള്‍ക്ക് അറബിക്കടലിന്റെ ഈ തീരത്ത് സൗകര്യമുണ്ട്. സമീപത്തെ ചെറുപട്ടണം വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ ഒരുക്കുന്നു.ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഉള്‍പ്പെട്ട മാണ്ഡ്‌വി തീരം വൃത്തിയും ശുചിത്വവും സൂക്ഷിക്കുന്നു. ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ ധാരാളം പക്ഷികളെ ഈ തീരത്ത് കാണാം. 16-ാം നൂറ്റാണ്ടില്‍ തുറമുഖ നഗരമായി സ്ഥാപിക്കപ്പെട്ട മാണ്ഡ്‌വി പിന്നീട് കച്ച് ഭരണാധികാരികളുടെ വേനല്‍ക്കാല വാസകേന്ദ്രമായി മാറുകയായിരുന്നു.വര്‍ഷം മുഴുവന്‍ സന്ദര്‍ശനയോഗ്യമെങ്കിലും ഒക്ടോബര്‍ മുതല്‍ മേയ് വരെയാണ് സുഖകരമായ കാലാവസ്ഥ. തുറമുഖ നഗരമായി മാണ്ഡ്‌വി വികസിച്ച കാലത്തു തുടങ്ങിയ കപ്പല്‍ നിര്‍മാണം ഇന്നും തുടരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഉരു നിര്‍മാണശാല സന്ദര്‍ശിക്കുന്നത് വേറിട്ട അനുഭവമാണ്.അറബിക്കടലിനെ അഭിമുഖീകരിച്ച് സ്ഥിതി ചെയ്യുന്ന വിജയ വിലാസ് പാലസ് ഇവിടത്തെ ആകര്‍ഷണമാണ്. 1920 ല്‍ കച്ച് മഹാരാജാവ് പണി കഴിപ്പിച്ച കൊട്ടാരത്തിന്റെ രൂപകല്‍പന ... Read more