Tag: നെടുമ്പാശേരി വിമാനത്താവളം
കൊച്ചിയില്‍ നിന്ന് ചെറു വിമാനങ്ങള്‍ 20 മുതല്‍
കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് 20 മുതല്‍ എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. 70 യാത്രക്കാരെ കയറ്റാവുന്ന ചെറുവിമാനങ്ങളാവും ഇതുവഴി സര്‍വീസ് നടത്തുക. നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള സര്‍വീസ് 26 വരെ അപ്രായോഗികമായ സാഹചര്യത്തില്‍, നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എടിആര്‍ വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ നടത്തിയതു വിജയമായതിനെ തുടര്‍ന്നാണ് തീരുമാനം. എയര്‍ ഇന്ത്യയുടെ ‘അലയന്‍സ് എയറിലെ’ എടിആര്‍ വിമാനം ബെംഗളൂരുവില്‍ നിന്നാണ് നാവികസേനാ വിമാനത്താവളത്തില്‍ ഇറക്കിയത്. വ്യോമയാന ഡയറക്ടറേറ്റ് അധികൃതരടക്കം ഇരുപതോളം പേരും വിമാനത്തിലുണ്ടായിരുന്നു. വിമാനയാത്രക്കാരുടെ സഹായത്തിന് അയാട്ട ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ഹെല്‍പ് ഡെസ്‌ക് തുറക്കും. യാത്രക്കാര്‍ക്ക് ബന്ധപ്പെടാം: കൊച്ചി- ബാബു പോള്‍ (98461 66668), രാജേഷ് രാജന്‍ (99950 49243), തിരുവനന്തപുരം-പ്രെയ്‌സ്-(0471-2453751), കോഴിക്കോട്-ഗണേഷ് വദേരി (തിരൂര്‍ യുണൈറ്റഡ് ട്രാവല്‍സ്).