Tag: നീലഗിരി
ജാവദി ഹില്‍സിന്റെ വിശേഷങ്ങള്‍
കൊടുമുടികളും ഹില്‍സ്റ്റേഷനും നദികളും കാടുകളും നിറഞ്ഞ തമിഴ്നാട് സുന്ദരിയാണ്. എത്ര അണിഞ്ഞൊരുങ്ങിയാലും മറ്റൊരു നാടിനും കിട്ടാത്ത സൗന്ദര്യം തമിഴ്നാടിനുണ്ട്. എന്നാല്‍ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നു പറഞ്ഞതുപോലെ തമിഴ്നാട് തേടിപ്പോകുന്ന സഞ്ചാരികള്‍ വളരെ കുറവാണ്. നീലഗിരിയും ഊട്ടിയും കൂനൂരും യേര്‍ക്കാടുമൊക്കെ കണ്ടിറങ്ങുകയാണ് സാധാരണ സഞ്ചാരികള്‍ ചെയ്യുന്നത്. എന്നാല്‍ ഒത്തിരിയൊന്നും ആളുകള്‍ കയറിച്ചെന്നിട്ടില്ലാത്ത ധാരാളം ഇടങ്ങള്‍ ഇവിടെയുണ്ട്. അത്തരത്തിലൊന്നാണ് ജാവദി ഹില്‍സ്. പൂര്‍വ്വഘട്ടത്തിന്റെ ഭാഗമായി കിടക്കുന്ന ഈ ഭൂമി യാത്രകര്‍ക്ക് തീര്‍ത്തും അപരിചിതമായ ഒരിടമാണെന്നു പറഞ്ഞാലും തെറ്റില്ല. വെള്ളച്ചാട്ടങ്ങളും ട്രക്കിങ്ങ് റൂട്ടുകളും കൊണ്ട് സമ്പന്നമായ ജാവദി ഹില്‍സിന്റെ വിശേഷങ്ങള്‍… ഊട്ടിയും കോട്ടഗിരിയുമല്ല ഇത് ജാവദി തമിഴ്നാട് യാത്രയെന്നു പറഞ്ഞ് ഊട്ടിയും കൊടൈക്കനാലും കൊല്ലിമലയും നീലഗിരിയും ഒക്കെ മാത്രം കണ്ടിറങ്ങുന്നവര്‍ അടുത്ത യാത്രയിലെങ്കിലും പോയിരിക്കേണ്ട ഇടമാണ് ജാവദി ഹില്‍സ്. പ്രകൃതിയൊരുക്കിയിരിക്കുന്ന വ്യത്യസ്തമായ കാഴ്ചകള്‍ കണ്മുന്നില് കാണാന്‍ സാധിക്കുന്ന നാടാണിത്. എവിടെയാണ് തമിഴ്നാട്ടില്‍ പൂര്‍വ്വ ഘട്ടത്തിന്റെ തുടര്‍ച്ചയായാണ് ജാവദി ഹില്‍സുള്ളത്. ജാവടി ഹില്‍സ് എന്നും ഇതറിയപ്പെടുന്നു. ... Read more
മാറ്റങ്ങളോടെ നീലഗിരി പൈതൃക തീവണ്ടി
കുളിരണിഞ്ഞ മലനിരകളില്‍ എയര്‍കണ്ടീഷന്‍ ചെയ്ത കോച്ചുകളുമായി നീലഗിരി മൗണ്ടെന് റെയില്‍വേ. നീലഗിരി പൈതൃക റെയില്‍വേയുടെ 130 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കോച്ചില്‍ എസി ഘടിപ്പിക്കുന്നത്. റെയില്‍വേയുടെ തന്നെ തിരുച്ചിറപ്പള്ളി ഗോള്‍ഡന്‍ റോക്ക് വര്‍ക്ക്ഷോപ്പിലാണ് പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. തീവണ്ടി എഞ്ചിനുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് സൗകര്യമുള്ള ഗോള്‍ഡന്‍ റോക്ക് വര്‍ക്ക്ഷോപ്പില്‍ പൈതൃകതീവണ്ടി കോച്ചുകളുടെ അറ്റകുറ്റപ്പണികള്‍ മാത്രമാണ് നിലവില്‍ ചെയ്തുവരുന്നത്. ഇവിടെ ഇതാദ്യമായാണ് കോച്ചുകളുടെ പുനര്‍നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തികരിക്കുന്നത്. 57 സീറ്റുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 28 സീറ്റുകള്‍ മാത്രമാണ് ഈ കോച്ചില്‍ ഉണ്ടാവുക. സൗകര്യപ്രദമായ പുഷ്ബാക്ക് സീറ്റുകള്‍, ലഗേജ് റാക്ക്, 2 സ്പ്ലിറ്റ് എ.സികള്‍, എല്‍.ഇ.ഡി ലൈറ്റുകള്‍ എന്നിവയാണ് പ്രധാന മാറ്റങ്ങള്‍. വശങ്ങളിലെ ജനലകള്‍ക്ക് വലുപ്പം കൂട്ടി തുറക്കാനും അടക്കാനും പറ്റുന്ന വിധത്തിലാണ് ഉള്ളത്. പുറത്ത് ബോഗിയുടെ ഇരുവശങ്ങളിലും കാടുകളും മുന്നില്‍ ആനയും കടുവയുടെയും ചിത്രങ്ങള്‍ ഗ്രാഫിക്സ് ഡിസൈനിലൂടെ പതിപ്പിച്ചിട്ടുണ്ട്. കോച്ചിനകത്ത് മുകള്ഭാഗം മുഴുവനും പ്രകൃതിയുടെ അഴക് കണ്ണുകളില്‍ ഒപ്പിയെടുക്കാന്‍ അക്രലിക് ഗ്ലാസ്സുകളാണ് ഒട്ടിയിരിക്കുന്നത്.
അറ്റകുറ്റപ്പണികഴിഞ്ഞ് ഊട്ടി പൈതൃകതീവണ്ടി എന്ജിന് എത്തി
മാസങ്ങള്‍നീണ്ട അറ്റകുറ്റപ്പണികഴിഞ്ഞ് ഊട്ടി പൈതൃകതീവണ്ടി എന്ജിന് എത്തി. തിരുച്ചിറപ്പള്ളിയിലെ റെയില്‍വേയുടെ ഗോള്‍ഡന്റോക്ക് വര്‍ക്ഷോപ്പില്‍നിന്ന് ബുധനാഴ്ച ഉച്ചയോടെയാണ് മേട്ടുപ്പാളയം സ്റ്റേഷനില്‍ എത്തിച്ചത്. മേട്ടുപ്പാളയത്ത് രണ്ടാഴ്ച പരിശോധനയോട്ടം കഴിഞ്ഞാല്‍ ഈ നീരാവി എന്ജിന് യാത്രക്കാരെയുംകൊണ്ട് കൂകിപ്പായും. നാലുവര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള പി.ഒ.എച്ച്. (പീരിയോഡിക്കല്‍ ഓവര്‍ ഓയിലിങ്) കഴിഞ്ഞാണ് എന്ജിന് എത്തിയത്. 13 മാസം മുമ്പ് തിരുച്ചിറപ്പള്ളിയിലേക്കയച്ച എന്‍ജിനാണ് അറ്റകുറ്റപ്പണികഴിഞ്ഞ് പേരുംമാറ്റി എത്തിയത്. കോച്ചുകള്‍ രണ്ടരവര്‍ഷത്തിലൊരിക്കല്‍ ഗോള്‍ഡന്‍ റോക്കില്‍ എത്തിച്ച് അറ്റകുറ്റപ്പണി നടത്തും. തിരുച്ചിറപ്പള്ളിയില്‍നിന്ന് റോഡ് മാര്‍ഗം എത്തിച്ച എന്ജിന് ഈറോഡില്‍ നിന്ന് റെയില്‍വേയുടെതന്നെ 140 ടണ്‍ ഭാരംചുമക്കുന്ന ‘രാജാളി’ ക്രെയിന്‍ പ്രത്യേക തീവണ്ടിയില്‍ എത്തിച്ചാണ് താഴെയിറക്കിയത്. നാലുമണിക്കൂറോളം 20 തൊഴിലാളികള്‍ പ്രയത്നിച്ചാണ് ഇറക്കിയത്. മേട്ടുപ്പാളയത്തുനിന്ന് കൂനൂര്‍വരെ പോകുന്ന ഫര്‍ണസ് ഓയില്‍ എന്‍ജിന്റെ ഭാരം 50 ടണ്ണാണ്. എന്‍ജിന്റെ പ്രവര്‍ത്തനസമയത്ത് ഫര്‍ണസ് ഓയിലും വെള്ളവും വഹിക്കുമ്പോള്‍ 5 ടണ്‍ വീണ്ടും വര്‍ധിക്കും. എന്ജിന് ഇറക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ എ.ഡി.എം. ഇ. ദീക്ഷാചൗധരി, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍മാരായ മുഹമ്മദ് ... Read more
പൈതൃക തീവണ്ടി നിരക്ക് വര്‍ധനവോടെ വീണ്ടും ഓടിത്തുടങ്ങുന്നു
എഞ്ചിന് തകരാറും മോശമായ കാലാവസ്ഥയും മൂലം നിര്‍ത്തിവെച്ചിരുന്ന ഊട്ടി- മേട്ടുപാളയം പൈതൃക തീവണ്ടി സര്‍വീസ് ഇന്ന് പുനരാരംഭിക്കും.ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട തീവണ്ടി എഞ്ചിനിലെ പിസ്റ്റണ്‍ റാഡ് പൊട്ടിയതിനെ തുടര്‍ന്ന് അഡര്‍ലിക്കടുത്ത് വനത്തിന് നടുവില്‍ ഏഴ് മണിക്കൂറോളം കുടുങ്ങിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം നീലഗിരി കലക്ടര്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. താത്കാലികമായി നിര്‍ത്തിയ സര്‍വ്വീസാണ് ബുധനാഴ്ച പുനരാരംഭിക്കുന്നത്. റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇനിയുള്ള ദിവസങ്ങളില്‍ മഴ കനക്കാന്‍ സാധ്യതയുള്ളത് കൊണ്ട് പൈതൃക തീവണ്ടിയില്‍ വരുന്ന യാത്രക്കാര്‍ മതിയായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉറപ്പാക്കണം. യന്ത്രതകരാറോ കാലാവസ്ഥ വ്യതിയാനമോ കൊണ്ട് തീവണ്ടി നില്ക്കേണ്ടിവന്നാല് ഭക്ഷണമില്ലാത്ത അവസ്ഥ ഒഴിവാക്കാനാണിത്. സര്‍വീസ് പുനരാരംഭിക്കുന്നതിനോടൊപ്പം തീവണ്ടിയുടെ ടിക്കറ്റ് നിരക്ക് റെയില്‍വേ ഇന്ന് മുതല്‍ കൂട്ടി. തിങ്കളാഴ്ച്ച മുതല്‍ ഉയര്‍ത്താനിരുന്ന നിരക്ക് വര്‍ധന തീവണ്ടി മൂന്ന് ദിവസത്തേക്ക് റദ്ദാക്കിയതിനെ തുടര്‍ന്ന് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കുട്ടികള്‍ക്ക് നിരക്കിളവില്ല. എന്നാല്‍ സ്ഥിരം യാത്രക്കാര്‍ക്ക് കൂനൂരിനും ഊട്ടിക്കും മധ്യേ ... Read more
വീണ്ടും ഓടിത്തുടങ്ങി നീലഗിരി ആവി എന്ജിന്
മേട്ടുപ്പാളയം മുതല്‍ ഉദഗമണ്ഡല്‍ എന്ന ഊട്ടി വരെ നീളുന്ന മലയോര തീവണ്ടിപാത. നാലുബോഗികള്‍ മാത്രമുള്ള കൊച്ചു ട്രെയിന്‍. നീലഗിരി മലനിരകളെ തുരന്നു നിര്‍മിച്ചിരിക്കുന്നത് കൊണ്ടുതന്നെ ഈ പാത നീലഗിരിയുടെ പേരിലാണ് അറിയപ്പെടുന്നത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന നീരാവി എന്ജിന് വീണ്ടും ഓടിത്തുടങ്ങി. നീലഗിരി പര്‍വത തീവണ്ടിയുടെ നൂറ്റാണ്ട് പഴക്കമുള്ള നീരാവി എന്‍ജിനാണ് വീണ്ടും കല്‍ക്കരി തിന്നും ,വെള്ളം കുടിച്ചും മലകയറാനെത്തുന്നത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് പകരം ഡീസല്‍, ഫര്‍ണസ് ഓയില്‍ തീവണ്ടി എന്‍ജിനാണ് ഓടിയിരുന്നത്. പൈതൃക പട്ടികയിലുള്ള നീലഗിരി പര്‍വത തീവണ്ടി നഷ്ടം സഹിച്ചാണ് റെയില്‍വേ ഓടിക്കുന്നത്. തീവണ്ടിയെ ലാഭത്തിലാക്കാനുള്ള നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. നീരാവി എന്ജിന് മേട്ടുപാളയത്തിലെ റെയില്‍വേ വര്‍ക്ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കൂനൂരിലെത്തിയിട്ടുണ്ട്.
ഈ തീവണ്ടി യാത്ര എന്നെന്നും ഓര്‍മ്മയില്‍ നില്ക്കും
ലണ്ടനില്‍ എഞ്ചിനിയറായ ഗ്രഹാം രണ്ടു വര്‍ഷം മുമ്പാണ് തന്റെ ജീവിത സഖിയായ സില്‍വിയയെ കണ്ടുമുണ്ടിയത്. ഇരുവരുടെയും പ്രണയ സാഫല്യത്തിന് മൂക സാക്ഷിയായത് ഇംഗ്ലണ്ടിലെ നീരാവി തീവണ്ടി. അന്നവര്‍ ഒരു തീരുമാനത്തിലെത്തി വിവാഹം കഴിയുമ്പോള്‍ ആദ്യയാത്ര ഇന്ത്യയിലെ കാട്ടിലൂടെയുള്ള നീരാവി തീവണ്ടിയില്‍ തന്നെ ആകണമെന്ന്. രണ്ടാഴ്ച മുന്‍പ് വിവാഹിതരായ ഗ്രഹാമും സില്‍വിയയും സുഹൃത്തുക്കളില്‍ നിന്നാണ് ഇന്ത്യയിലെ നീരാവി തീവണ്ടിയെക്കുറിച്ചറിയുന്നത്. ഊട്ടിയിലേക്കുള്ള തീവണ്ടിയാത്രയാണ് അവര്‍ തിരഞ്ഞെടുത്തത്. എന്നാല്‍ ഈ യാത്രക്കൊരു പ്രത്യേകതയുണ്ട്. ഒരു തീവണ്ടി മൊത്തമായി ആദ്യമായാണ് രണ്ടുപേര്‍ക്കായി ഓടുന്നത്. പശ്ചിമഘട്ട ജൈവ ഭൂപടത്തിലൂടെ ചൂളം വിളിച്ചോടുന്ന തീവണ്ടിയിലൂടെ തനിച്ചൊരു കാനന യാത്ര ഇരുവരുടെയും സ്വപ്നമായിരുന്നു. വിവാഹ തീയതി നിശ്ചയിച്ചപ്പോള്‍ തന്നെ ഐആര്‍സിടിസി വഴി തനിച്ചൊരു സര്‍വീസെന്ന ആശയം അധികൃതര്‍ക്ക് മുന്നില്‍ ഗ്രഹാമും സില്‍വിയയും അവതരിപ്പിച്ചു. ദക്ഷിണറെയില്‍വേയുടെ സ്വപ്നപാതയില്‍ പ്രത്യേക തീവണ്ടി സര്‍വീസ് നടത്തിയാല്‍ അത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന് അധികൃതരും സമ്മതമറിയിച്ചു. സിനിമ ഷൂട്ടിങ്ങിനല്ലാതെ രണ്ട് പേര്‍ക്ക് മാത്രമായി ഒരു തീവണ്ടി യാത്ര ആദ്യമായിട്ടാണ് ... Read more
കോത്തഗിരിയില്‍ പോകാം ഓണം ആഘോഷിക്കാം
വേനല്‍ അവധി കഴിഞ്ഞ് എല്ലാവരും സ്കൂളിലെത്തിയാല്‍ ആദ്യം തിരക്കുന്നത് ഓണമെന്നാണ് കാരണം അവധി തന്നെയാണ്. എന്നാല്‍ ഈ ഓണം അവധി അടിച്ച് പൊളിക്കാന്‍ ഒരു ട്രിപ്പ് പോകാം കോത്തഗിരിയിലേക്ക്. നീലഗിരി മലനിരയുടെ ഹൃദയ ഭാഗത്തുള്ള കോത്തഗിരി തണുപ്പിന്റെ കാര്യത്തില്‍ ഊട്ടിയെ തോല്‍പ്പിക്കും. പച്ച വിരിച്ച തേയിലത്തോട്ടവും, കുളിരണയിക്കുന്ന വെള്ളച്ചാട്ടവും ഒക്കെയാണ് കോത്തഗിരിയിലെ കാഴ്ചകള്‍. മേട്ടുപാളയത്തി നിന്നു പാലപ്പെട്ടി, കോട്ടക്കാമ്പൈ വഴി ബംഗളാഡ കടന്നാല്‍ കോത്തഗിരിയിലെത്താം. യാത്രയില്‍ അതിമനോഹരമായ കാഴ്ച്ചകളാണ് പ്രകൃതിയൊരിക്കിയിരിക്കുന്നത്. പാലപ്പെട്ടി വ്യൂപോയിന്റ്, ബംഗളാഡ ഹെയര്‍പിന്‍ വളവുകള്‍ തുടങ്ങിയവയാണ് കാഴ്ചകള്‍. കാതറിന് വാട്ടര്‍ ഫാള്‍സ്, കോടനാട് വ്യൂ പോയിന്റ് എന്നിവയാണ് കോത്തഗിരിയിലെ ഹൈലൈറ്റ് കാഴ്ചകള്‍. വീതി കുറഞ്ഞ റോഡിലൂടെ തണുപ്പിനോട് കഥ പറഞ്ഞ് നടക്കുന്ന ആളുകള്‍, മലയോര ഗ്രാമത്തിന്റെ തനത് കാഴ്ചകള്‍ ചായം പൂശിയ വീടുകള്‍ അങ്ങനെ മനസ്സിനെ കുളിരണിയിക്കുന്ന നിരവധി കാഴ്ചകള്‍. നീലഗിരി കാടുകളില്‍ നാലു ഗോത്രങ്ങളുണ്ട്. തോടാസ്, കോത്താസ്, കുറുംബാസ്, ഇരുളാസ്. ഇരുളരും കുറുമ്പരും കാടിനുള്ളിലാണ്. കോത്താസികള്‍ ഊട്ടിയില്‍. ... Read more