Tag: നീലക്കുറിഞ്ഞി
കുറിഞ്ഞി ഉദ്യാനം; അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനൊരുങ്ങി സര്‍ക്കാര്‍
വട്ടവട, കൊട്ടക്കമ്പൂര്‍ മേഖലയിലെ ആള്‍ത്താമസമില്ലാത്ത പ്രദേശങ്ങള്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ ഭാഗമാക്കിയേക്കും. ഉദ്യാനത്തിന്റെ പരിധിയില്‍നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കുന്നതിന് പകരമായാണ് ഈ ഭൂമി കൂട്ടിച്ചേര്‍ക്കുക. ഇരുപത്തി ഒന്‍പതാം തീയതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. 3200 ഹെക്ടറുള്ള കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി നിലനിറുത്തിക്കൊണ്ടാവും അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കുക. ജനവാസമേഖലകളെ ഒഴിവാക്കണമെന്ന ആവശ്യം ലാന്‍ഡ് റവന്യൂ കമ്മിഷണറും ദേവികുളം സബ്കലക്ടറും പരിശോധിച്ച് വരികയാണ്. എത്രപരാതികള്‍ പരിശോധിച്ചു, കൈയ്യേറ്റം സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ചേരുന്ന യോഗം ചര്‍ച്ചചെയ്യും. കൊട്ടകമ്പൂര്, വട്ടവട എന്നിവിടങ്ങളിലെ 58, 62 ബ്്ളോക്കുകളിലാണ്പട്ടയമുണ്ടെന്ന്പറയപ്പെടുന്ന ഭൂമികൂടുതലുംഉള്ളത്. ഇത് ഒഴിവാക്കുകുകയാണെങ്കിലും ചേര്‍ന്നുകിടക്കുന്ന ജനവാസമില്ലാത്ത ഭൂമി കുറിഞ്ഞി ഉദ്യാനത്തോട് ചേര്‍ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
കുറിഞ്ഞി കാണാന്‍ കുളച്ചി വയലിലേക്ക് വരൂ..
മൂന്നാറില്‍ നീല വസന്തം തുടരുന്നു. രാജമലയില്‍ പൂക്കള്‍ കുറഞ്ഞപ്പോള്‍ മറയൂർ, കാന്തല്ലൂർ മലനിരകളിലെത്തുന്ന സഞ്ചാരികൾക്ക് നീല വസന്തമൊരുക്കി കുറിഞ്ഞിപ്പൂക്കൾ. കാന്തല്ലൂർ പഞ്ചായത്തിൽ കുളച്ചി വയൽ ഭ്രമരം സൈറ്റിന് താഴ്ഭാഗത്തായിട്ടാണ് ഇപ്പോൾ കുറിഞ്ഞി പൂത്തുനിൽക്കുന്നത്. വാഹനമിറങ്ങി നൂറുമീറ്റർ മാത്രം നടന്നാൽ ഈ പ്രദേശത്ത് എത്താം. കുളച്ചി വയലിലെ നീല വസന്തത്തെ കാണാൻ തടസ്സവുമില്ല. കാലാവസ്ഥാ വ്യതിയാനം മൂലം നീലക്കുറിഞ്ഞിപ്പൂക്കൾ വിടർന്നു കഴിഞ്ഞാൽ അധികകാലം നിലനില്ക്കുന്നില്ല. കാന്തല്ലൂർ പഞ്ചായത്ത് ഓഫീസിന്റെ എതിർവശത്തെ കോൺക്രീറ്റ് റോഡിലൂടെ രണ്ട് കിലോമീറ്റർ പോയാൽ ഭ്രമരം സൈറ്റിലെത്താം. അവിടെയിറങ്ങി 100 മീറ്റർ താഴെക്ക് നടന്നാൽ കുറിഞ്ഞിപ്പൂക്കള്‍ കാണാം.അതുപോലെ, കാന്തല്ലൂരിലെ ഫാമുകളിൽ ഓറഞ്ച് വ്യാപകമായി വിളഞ്ഞ് നില്ക്കുന്നതും കാഴ്ചയാകുകയാണ്. മഞ്ഞ് മൂടിയ മലനിരകളുടെ കാഴ്ചയും ശീതകാല പച്ചക്കറി, പഴവർഗ പാടങ്ങളുടെ കാഴ്ചകളും മനം നിറയ്ക്കും.
ഒരു വ്യാഴവട്ടക്കാലത്തിന്റെ ഓര്‍മ്മയ്ക്ക് കുറിഞ്ഞി സ്പെഷ്യല്‍ സ്റ്റാമ്പും കവറും
നീലക്കുറിഞ്ഞി സീസണോടനുബന്ധിച്ച് തപാല്‍ വകുപ്പ് കുറിഞ്ഞി സ്പെഷല്‍ സ്റ്റാമ്പും കവറും പുറത്തിറക്കി. കുറിഞ്ഞി സ്പെഷല്‍ സ്റ്റാമ്പും കവറും പുറത്തിറക്കി. കുറിഞ്ഞിപ്പൂക്കളുടെയും നീലക്കുറിഞ്ഞി പൂത്ത മലകളുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തതാണ് കവറുകള്‍. 100 രൂപയാണ് കവറിന്റെ വില. 5 രൂപയാണ് കുറിഞ്ഞി സ്റ്റാംപിന്റെ വില.
സഞ്ചാരികള്‍ക്കായി ആപ്പ് ഒരുക്കി നീലക്കുറിഞ്ഞി സീസണ് 2018
നീലക്കുറിഞ്ഞി സീസണിലെ വിനോദ സഞ്ചാരികള്‍ക്കായി ‘ നീലക്കുറിഞ്ഞി സീസണ് 2018 ‘ എന്ന പേരില്‍ ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഇടുക്കി ജില്ലാ കളകടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടറും ഡി.റ്റി.പി.സി ചെയര്‍മാനുമായ ജീവന് ബാബു കെ. മൊബൈല്‍ ആപ്പിന്റെ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു. വിനോദ സഞ്ചാരികള്‍ക്കായി പാര്‍ക്കിംഗ് ട്രാഫിക്ക് നിയന്ത്രണങ്ങള്‍, മൂന്നാറിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ടൂര്‍ പാക്കേജുകള്‍, ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ എന്നിവ ഈ മൊബൈല്‍ ആപ്പിലൂടെ ലഭിക്കും. നീലക്കുറിഞ്ഞി സീസണ് 2018 എന്ന പേരില്‍ മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. നീലക്കുറിഞ്ഞി സീസണിലെ പ്രത്യേകതകളും മൂന്നാറിലെ അടിസ്ഥാന സൗകര്യങ്ങളും നല്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ മൊബൈല്‍ വഴി ലഭ്യമാക്കുന്ന മറ്റൊരു മൊബൈല്‍ ആപ്ലിക്കേഷനുമാണ് തയ്യാറാക്കിയിട്ടുള്ളത്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെയും കേരള ഐ.റ്റി. മിഷന്റെയും സഹകരണത്തോടെയാണ് നിര്‍വ്വഹിച്ചിട്ടുള്ളത്.
അറിയാം കുറിഞ്ഞി വിശേഷം; ഇക്കൊല്ലം പൂവിട്ടത് ആറിനങ്ങള്‍
മൂന്നാര്‍ മലനിരകളിലെ നീല വസന്തത്തില്‍ പൂവിട്ടത് ആറ് ഇനത്തില്‍പ്പെട്ട നീലക്കുറിഞ്ഞികള്‍. ഒന്നു മുതല്‍ 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂവിടുന്ന നീലക്കുറിഞ്ഞികളാണ് ഇത്തവണ ഒന്നിച്ച് പൂവിട്ടത്. പ്രളയത്തിന് ശേഷം വീണ്ടും പൂവിട്ടു തുടങ്ങിയ കുറിഞ്ഞി വസന്തം കാണാനായി ആയിരക്കണക്കിന് ആളുകളാണെത്തുന്നത്. 450 ഇനം നീലക്കുറിഞ്ഞി ഇനങ്ങള്‍ തെക്കനേഷ്യയില്‍ മാത്രം കാണപ്പെടുന്നുണ്ട്. അതില്‍ ഇന്ത്യയില്‍ തന്നെയുണ്ട് 180ല്‍ പരം ഇനങ്ങള്‍. ഇതില്‍ 64 ഇനങ്ങള്‍ പശ്ചിമഘട്ടത്തിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഒന്നില്‍ തുടങ്ങി 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന 47 ഇനങ്ങള്‍ മാത്രം മൂന്നാറില്‍ തന്നെയുണ്ട്. ഇരവികുളം ദേശീയോദ്യാനത്തില്‍ 20 തരം നീലക്കുറിഞ്ഞികള്‍ ഉള്ളതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒന്നു മുതല്‍ 60 വര്‍ഷം വരെയുള്ള ഇടവേളകളില്‍ പൂവിടുന്നവയാണ് ഇരവികുളത്തെ നീലക്കുറിഞ്ഞികള്‍. സ്ട്രോബിലാന്തസ് കുന്തിയാനസ് എന്ന പേരിലറിയപ്പെടുന്ന നീലക്കുറിഞ്ഞികളാണ് ഇപ്പോള്‍ വ്യാപകമായി പൂത്തത്. ഇരവികുളം ദേശീയോദ്യാനത്തിലെ ഉള്‍വനങ്ങളിലെ ചോലകളിലാണ് ഭൂരിഭാഗവും വളരുന്നത്. അതിനാല്‍ ഇവ ചോലക്കുറിഞ്ഞികള്‍ എന്ന പേരിലും അറിയപ്പെടുന്നു.
കുറിഞ്ഞിക്ക് വേണ്ടി ബൈക്ക് റാലി നടത്തി ഷോകേസ് മൂന്നാര്‍
പ്രളയാനന്തരം കേരളത്തിലെ ടൂറിസം മേഖല വീണ്ടും സജീവമായി. നീലക്കുറിഞ്ഞി വസന്തം പടിവാതില്ക്കല് വന്നെത്തിയ വേളയിലായിരുന്നു പ്രളയം മൂന്നാറിലെത്തിയത്. എന്നാല്‍ മഴയ്ക്ക് ശേഷം മൂന്നാറിലെ ടൂറിസം മേഖല പൂര്‍വാധികം ആവശേത്തോടെ മടങ്ങിയെത്തിയിരിക്കുകയാണ്. കുറിഞ്ഞിപ്പൂക്കാലത്തില്‍ മൂന്നാര്‍ മേഖലയെ മടക്കി കൊണ്ട് വരുന്നതിനും കുറിഞ്ഞി പ്രചരണത്തിന്റെ ഭാഗമായും ഷോകേസ് മൂന്നാര്‍ ഇന്നലെ ബൈക്ക് റാലി സംഘടിപ്പിച്ചു. കൊച്ചിയില്‍ നിന്നാരംഭിച്ച ബൈക്ക് റാലിയില്‍ 20 ഹാര്‍ലി ഡേവിഡ്സണ് ബൈക്കുകളും മറ്റു സൂപ്പര്‍ ബൈക്കുകളും പങ്കെടുത്തു. ഇന്നലെ രാവിലെ എറണാകുളം ബോട്ട് ജെട്ടിയില്‍ കേരള ടൂറിസം ജോയിന്റ് ഡയറക്ടര്‍. കെ പി നന്ദകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്ത ചടങ്ങില്‍ , കേരള ടൂറിസത്തിന്റെ ഡെപ്യൂട്ടി ഡയറക്റ്റര്‍മാരായ കെ. എസ്. ഷൈന്‍, ജി. കമലമ്മ, രാജേഷ് നായര്‍( സിജിഎം, ഈസ്റ്റ് എന്‍ഡ് ഗ്രൂപ്പ്) എന്നിവരും പങ്കെടുത്തു. മൂന്നാറില്‍ എത്തിയ ബൈക്ക് റാലി സംഘങ്ങളെ ഷോകേസ് മൂന്നാര്‍ അംഗങ്ങളും ഡി ടി പിസി ഇടുക്കിയും സ്വാഗതം ചെയ്തു. മൂന്നാറില്‍ റൈഡ് നടത്തിയ ... Read more
കാണാം കൊളുക്കുമലയിലെ നീലക്കുറിഞ്ഞി കാഴ്ചകള്‍
ഒരു വ്യാഴവട്ടക്കാലത്തില്‍ വിരിയുന്ന വസന്തമാണ് നീലക്കുറിഞ്ഞിപ്പൂക്കാലം. സാധാരണ നീലക്കുറിഞ്ഞി കൂടുതലായി പൂക്കുന്നത് രാജമലയിലും വട്ടവടയിലുമാണ്. എന്നാല്‍ കാത്തിരുന്ന നീല വസന്തം ഇക്കൊല്ലം കൂടുതലായി കാണപ്പെടുന്നത് കൊളുക്കുമലയിലാണ്. കൊളുക്ക് മലയിലേക്ക് അഡ്വ. ഹാറൂണ്‍ എസ് ജി നടത്തിയ മനോഹര യാത്രയും ചിത്രങ്ങളും കൊളുക്കുമലയിലെത്തിയാല്‍ കോടമഞ്ഞില്‍ മനോഹരിയായി നില്ക്കുന്ന നീലക്കുറിഞ്ഞിപ്പൂക്കളെ കാണാം. അങ്ങോട്ടെത്താനാവുക ജീപ്പിലാണെന്നും ഹാറൂണ്‍ എഴുതുന്നു. ജിപ്പ് വിളിക്കാവുന്ന നമ്പറും നല്‍കിയിട്ടുണ്ട്. കൊളുക്കുമലയില്‍ നീലക്കുറിഞ്ഞി പൂത്തപ്പോള്‍… കൊളുക്കുമല ടീ ഫാക്ടറി; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടം. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 8000 അടി ഉയരത്തില്‍ 500 ഏക്കറോളം സ്ഥലത്ത് കീടനാശിനികള്‍ക്കും, രാസവളങ്ങള്‍ക്കും വഴിപ്പെടാതെ ഇവിടെ തേയില വളരുന്നു. അതുകൊണ്ടുതന്നെ കൊളുക്കുമലയിലെ തേയിലക്ക് ഗുണവും രുചിയും കൂടുതലാണ്. സാധാരണ മൂന്നാറിലെ രാജമലയിലും വട്ടവടയിലുമാണ് 12 വര്‍ഷത്തിലൊരിക്കല്‍ വിരിയുന്ന നീലക്കുറിഞ്ഞി പൂക്കള്‍ കൂടുതലായി കാണാറുള്ളത്. പക്ഷേ, പതിവ് തെറ്റിച്ച് ഇത്തവണ നീലക്കുറിഞ്ഞി കൂടുതല്‍ പൂത്തത് കൊളുക്കുമലയിലാണ്. മൂന്നാറിലെ സൂര്യനെല്ലിയില്‍നിന്ന് 13 കിലോമീറ്ററാണ് കൊളുക്കുമലയിലേക്ക്. സൂര്യനെല്ലി വരെ നമ്മുടെ വാഹനത്തില്‍ പോകാന്‍ ... Read more
നീലക്കുറിഞ്ഞി കാണാന്‍ പ്രത്യേക ടൂര്‍ പാക്കേജ്
നീലക്കുറിഞ്ഞി കാണാന്‍ എറണാകുളം ഡിടിപിസിയും ട്രാവല്‍മേറ്റ് സൊല്യൂഷനും സംയുക്തമായി പ്രത്യേക ഏകദിന മൂന്നാര്‍ ടൂര്‍ പാക്കേജ് ഇന്ന് ആരംഭിക്കും. രാവിലെ 6.45നു വൈറ്റിലയില്‍നിന്ന് ആരംഭിച്ച് വാളറ വെള്ളച്ചാട്ടം , ചീയപ്ര വെള്ളച്ചാട്ടം, ഫോട്ടോ പോയിന്റ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ നീലക്കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കും. പകല്‍ രണ്ടുമുതല്‍ അഞ്ചുവരെ സഞ്ചാരികള്‍ക്ക് നാഷണല്‍ പാര്‍ക്കില്‍ സമയം ചെലവഴിക്കാം. അഞ്ചിനുശേഷം മടക്കയാത്ര. എസി വാഹനത്തില്‍ പുഷ്ബാക്ക് സീറ്റും ഗൈഡിന്റെ സേവനവും എല്ലാ പ്രവേശനടിക്കറ്റുകളും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 975 രൂപയാണ് ഒരാള്‍ക്ക് ചെലവ്. സംഘം ചേര്‍ന്ന് ബുക്ക് ചെയ്യുന്നവര്‍ക്ക് (കുറഞ്ഞത് 12 പേര്) പ്രത്യേക സൗജന്യവും അവര്‍ക്ക് ഇഷ്ടാനുസരണമുള്ള സ്ഥലങ്ങളില്‍നിന്ന് കയറാമെന്ന പ്രത്യേകതയുമുണ്ട്. വൈറ്റില, ഇടപ്പള്ളി, കളമശ്ശേരി, മുട്ടം, ആലുവ, കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അങ്കമാലി എന്നിവിടങ്ങളില്‍നിന്നും കയറാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 918893998888, 91 889385 8888, 91 4842367334.
നീരജ് എത്തി നീലവസന്തം കാണാന്‍
പ്രളയം തകര്‍ത്തെറിഞ്ഞ മൂന്നാറിലേക്ക് പ്രതിസന്ധികളെ തകര്‍ത്തെറിഞ്ഞ് നീരജ് എത്തി. 12 വര്‍ഷത്തിലൊരിക്കല്‍ പൂവിടുന്ന നീലക്കുറിഞ്ഞി കാണുകെയന്നത് നീരജിന്റെ യാത്രാസ്വപ്നങ്ങളില്‍ ഒന്നായിരുന്നു. അവിടേക്കാണ് ഉള്‍ക്കരുത്തിന്റെ കരുത്തുമായി നീരജ് എത്തിയത്. സാധാരണ സഞ്ചാരികളില്‍ നിന്ന് വിഭിന്നനാണ് നീരജ്. എട്ടാം വയസില്‍ തന്റെ സ്വപ്നങ്ങളെ തേടിയെത്തിയ കാന്‍സറിന് നല്‍കേണ്ടി വന്നത് ഒരു കാലായിരുന്നു. എന്നാല്‍ വിധിയുടെ ക്രൂരതയോട് നീരജ് ഒട്ടും പരിഭവിച്ചില്ല. മുന്നോട്ടുള്ള ജീവിതത്തെ ഓര്‍ത്ത് ഈ ചെറുപ്പക്കാരന് പരിഭവിച്ചില്ല. തുടര്‍ന്നുള്ള ജീവിതത്തിലെ സ്വപ്നങ്ങള്‍ക്ക് ഇതൊന്നും ഒരു പരിമിതികള്‍ അല്ലെന്ന് നീരജ് തെളിയിച്ചു. യാത്രകളിലൂടെ അതിജീവിച്ചു. ബോഡിനായകനൂരിലെ കുറങ്ങണി യാത്രയും മൂന്നാര്‍- കൊടൈക്കനാല്‍ ട്രെക്കിങും സ്കോട്ട്ലാന്‍ഡിലെ ബെന്നവിസ് മലയും നീരജിന് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്. സഹസഞ്ചാരികളുടെ പിന്തുണയും ഊര്‍ജവും നീരജിന് കരുത്തേകുന്നുണ്ട്.
കാന്തല്ലൂര്‍ വേട്ടക്കാരന് മലനിരകളില്‍ നീല വസന്തം
മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് നിറക്കാഴ്ചയായി വേട്ടക്കാരന് കോവിലില്‍ മലനിരകളില്‍ നീലവസന്തം. മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളുടെ ചുറ്റുമുള്ള പശ്ചിമഘട്ട മലനിരകളിലും സ്വകാര്യ, റവന്യൂ ഭൂമിയിലുമാണ് നീലക്കുറിഞ്ഞി പൂവിട്ടിട്ടുണ്ട്. കാന്തല്ലൂര്‍ ടൗണില്‍ നിന്നും ജീപ്പില്‍ നാലുകിലോമീറ്റര്‍ അകലെ വേട്ടക്കാരന് കോവിലിലെ ഒറ്റമല ഭാഗത്ത് എത്തിചേരാം. മല കയറാന്‍ കഴിയാത്തവര്‍ക്ക് പട്ടിശ്ശേരി, കീഴാന്തൂര്‍, കൊളുത്താ മലമേഖലകളിലും പൂവിട്ട നീലക്കുറിഞ്ഞി കാണുന്നതിന് കഴിയും. തമിഴ്നാട്ടില്‍നിന്നും നീലക്കുറിഞ്ഞി കാണാന്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങി. മൂന്നാറില്‍ നിന്നും ചെറുവണ്ടികള്‍ക്ക് മാട്ടുപ്പെട്ടി, തെന്മല വഴി മറയൂരിലെത്താന്‍ കഴിയും.കൂടാതെ മൂന്നാര്‍ എന്‍ജിനിയറിങ് കോളേജ്, പുതുക്കാട്, പെരിയവരൈ വഴി മറയൂരിലെത്താം. മറയൂരില്‍ നിന്നും പെരിയ വരൈ വരെ ബസ് സര്‍വീസും ആരംഭിച്ചിട്ടുണ്ട്.
നീലയണിഞ്ഞ് രാജമല; ഒക്ടോബര്‍ ആദ്യവാരം വരെ കുറിഞ്ഞിപ്പൂക്കാലം
മഴയ്ക്ക് ശേഷം രാജമലയില്‍ നീലക്കുറിഞ്ഞി പൂത്തു. കൂട്ടത്തോടെ പൂക്കുന്നതിന് പകരം ഇടവിട്ടാണ് പൂത്തത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വെയില് ലഭിച്ചാല്‍ കൂട്ടത്തോടെ പൂക്കുമെന്ന് ഇരവികുളം ദേശീയോദ്യാനം അധികൃതര്‍ പറഞ്ഞു. ഒക്ടോബര്‍ ആദ്യവാരം വരെ പൂക്കാലം നീണ്ടു നില്ക്കും. സഞ്ചാരികള്‍ക്കു രാവിലെ എട്ടു മുതല്‍ വൈകിട്ടു നാലുവരെ രാജമലയിലേക്കു പ്രവേശനം അനുവദിച്ചു. മുതിര്‍ന്നവര്‍ക്കു 120 രൂപയും കുട്ടികള്‍ക്കു 90 രൂപയും വിദേശികള്‍ക്കു 400 രൂപയുമാണ് ഒരാള്‍ക്കുള്ള പ്രവേശന ഫീസ്. രാജമലയിലേക്കു വാഹനത്തില്‍ എത്താന്‍ കഴിയില്ല. മണ്ണിടിച്ചിലില്‍, മൂന്നാര്‍-മറയൂര്‍ റൂട്ടിലുള്ള പെരിയവരൈ പാലവും അപ്രോച്ച് റോഡും തകര്‍ന്നിരിക്കുകയാണ്. പെരിയവരൈ പാലത്തിനു സമീപം ഇറങ്ങി നടപ്പാതയിലൂടെ കടന്നു മറ്റു വാഹനങ്ങളില്‍ ദേശീയോദ്യാനത്തിന്റെ പ്രവേശന കവാടത്തിലെത്താം. രാജമലയിലേക്കുള്ള ഏക പ്രവേശന മാര്‍ഗമാണു പെരിയവരൈ പാലം.ഒരാഴ്ചയ്ക്കുള്ളില്‍ താല്‍ക്കാലിക പാലം പൂര്‍ത്തിയാകുമെന്നു പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.
ആപ്പിള്‍ കൊയ്യാന്‍ കാന്തല്ലൂര്‍
സഞ്ചാരികള്‍ ഏറെ പ്രതീക്ഷയാടെ കാത്തിരിക്കുന്ന നീലക്കുറിഞ്ഞി വസന്തത്തിന് മുന്‍പേ ആപ്പിള്‍ വസന്തമെത്തി. തെക്കന്‍ കാശ്മീര്‍ എന്ന വിളിപ്പേരുള്ള കാന്തല്ലൂരാണ് ആപ്പിളുകള്‍ വിളഞ്ഞിരിക്കുന്നത്. കേരളത്തില്‍ ആപ്പിള്‍ കൃഷി നടക്കുന്ന ഏക മേഖലയാണ് കാന്തല്ലൂര്‍. കാന്തല്ലൂറിലെ പുത്തൂര്‍, പെരുമല, ഗുഹനാഥുരം, കുളച്ചി വയല്‍ മേഖലയിലാണ് ആപ്പിളഅ# വിളവെടുക്കുവാന്‍ പാകത്തിന് നില്‍ക്കുന്നത്. കാലാവസ്ഥ വ്യതിയാനം വിളവില്‍ ഗണ്യമായ കുറവുണ്ടെങ്കിലും ഫാമില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ കൗതുകമായി മാറുകയാണ് ആപ്പിളുകള്‍. വര്‍ഷാദ്യമായിരുന്നു ആപ്പിള്‍ ചെടി പൂവിട്ടത്. ഫാമുകള്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ആപ്പിളുകള്‍ നേരിട്ട് വാങ്ങുവാന്‍ കഴിയും. ഒരുമരത്തില്‍ നിന്ന് 30 ആപ്പിളുകള്‍ വരെ ലഭിക്കും. ശീതകാല പച്ചക്കറി കൃഷിയോടൊപ്പം സബര്‍ജിയല്‍, പ്ളംസ് എന്നിവ വിളയുന്ന സാഹചര്യത്തില്‍ ചില കര്‍ഷകര്‍ പരീഷണാടിസ്ഥാനത്തില്‍ ചെയ്തതാണ് ആപ്പിള്‍ കൃഷി കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍.