Tag: നീലകുറിഞ്ഞി
കുറിഞ്ഞി വസന്തം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം
കുറുഞ്ഞി വസന്തം ഇനി രണ്ടാഴ്ച മാത്രം. പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മൂന്നാര്‍ മലനിരകളില്‍ പൂത്തുലഞ്ഞ നീലവന്തം ഇനി രണ്ടാഴ്ച മാത്രമെ നീണ്ടുനില്‍ക്കുയുള്ളു. ഓഗസ്റ്റ് പകുതിയോടെയാണ് മൂന്നാറിലെ രാജമല, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, മീശപ്പുലിമല എന്നിവിടങ്ങളിലെ മലനിരകളില്‍ നീലക്കുറുഞ്ഞികള്‍ വ്യാപകമായി മൊട്ടിട്ട് തുടങ്ങിയത്. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പൂവിരിയാന്‍ കാലതാമസം നേരിട്ടു. ഇതിനിടയില്‍ ചിലയിടങ്ങളില്‍ കുറുഞ്ഞിച്ചെടികള്‍ അഴുകിപ്പോവുകയും ചെയ്തു. എന്നാല്‍ കാവലര്‍ഷത്തിന്റെ ശക്തി കുറഞ്ഞതോടെ കാന്തല്ലൂര്‍, മറയൂര്‍, വട്ടവട മേഖലകളില്‍ വ്യാപകമായി കുറിഞ്ഞിച്ചെടികള്‍ പൂവിട്ടുതുടങ്ങിയത്. ഓഗസ്റ്റ് അവസാനത്തോടെ രാജമലയിലെ കുന്നിന് ചെരിവുകളിലും കൊലുക്കുമലയിലെ മലകളിലും വ്യാപകമായി നീലവസന്തമെത്തി. എന്നാല്‍ തമിഴ്നാട് മഴ ശക്തിപ്രാപിച്ചതോടെയാണ് കൊളുക്കുമലയില്‍ കുറുഞ്ഞിച്ചെടികള്‍ വ്യാപകമായി ചീഞ്ഞു തുടങ്ങിയത്. മൂന്നാര്‍ രാജലമലയിലും കുറുഞ്ഞിപ്പൂക്കളുടെ എണ്ണത്തില്‍ കുറവുവന്നതായി അധികൃതര്‍ പറയുന്നു. മൂന്ന് മാസമാണ് കുറുഞ്ഞിച്ചെടികളുടെ കാലാവധി. ഇത് ഒക്ടോബര്‍ അവസാനത്തോടെ അവസാനിക്കുമെങ്കിലും വെയിലുണ്ടെങ്കില്‍ ഡിസംബര്‍ വരെ സീസന് നീണ്ടു നില്ക്കുമായിരുന്നു. എന്നാല്‍ മഴ വില്ലനായതാണ് സീസന് നേരത്തെ അവസാനിക്കാന്‍ കാരണമായത്.
കളിയല്ല ഇവര്‍ക്ക് കുറിഞ്ഞി വസന്തം; ജീവനാണ്
കുറിഞ്ഞി ഉദ്യാനം ഈ പിന്തലമുറക്കാര്ക്ക് ജീവനാണ്. നീല വസന്തം വിരിയുന്ന ഉദ്യാനത്തിനെ നെഞ്ചോട് ചേര്‍ത്ത് സംരക്ഷിക്കുന്ന വലിയൊരു വിഭാഗമാണ് വട്ടവട കോവിലൂരില്‍ പൂഞ്ഞാര്‍ രാജാവ് കല്പിച്ച് നല്കിയ അഞ്ച് സ്ഥാനക്കാരുടെ പിന്തലമുറക്കാര്. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി വസന്തത്തെ വരവേല്ക്കുവാന് മലയാണ്ടവര്‍ക്ക് കോവിലൂര്‍ ജനത പൂജ നടത്തി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കുടിയേറ്റം നടന്ന വട്ടവട, കോവിലൂര്‍ മേഖലയില്‍ ഇന്നും പുരാതനമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും മുറുകെ പിടിക്കുന്നവരാണ് ഈ പിന്തലമുറക്കാര്. മന്ത്രിയാര്, മന്നാടിയാര്‍ തുടങ്ങിയ പൂഞ്ഞാര്‍ രാജാവ് കല്‍പ്പിച്ച് നല്കിയ അഞ്ച് സ്ഥാനക്കാര്‍ മുമ്പുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ ഇന്നും മുറതെറ്റാതെ മുമ്പോട്ട് കൊണ്ടുപോകുയാണ്. ഇതില്‍ ഒന്നാണ് നീലക്കുറിഞ്ഞി സംരക്ഷണവും ഇവിടുത്തി വിശ്വാസികളുടെ ദൈവമായ മലയാണ്ടവരുടെ ഭക്ഷണമാണ് നീലക്കുറിഞ്ഞി പൂത്തുകഴിയുമ്പോള്‍ ഉണ്ടാകുന്ന അരികള്‍ എന്നതാണ് വിശ്വാസം. അതുകൊണ്ട് തന്നെ പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലയാണ്ടവരുടെ ഭക്ഷണത്തിനായി പൂക്കുന്ന നീലക്കുറിഞ്ഞി വസന്തത്തെ വരവേല്ക്കുവാന് കോവിലൂര്‍ ജനത വലിയ പൂജകളും നടത്തപ്പെടാറുണ്ട്. പൂക്കളും, പഴങ്ങളുമായി മാധളംകുടൈ ശട്ടക്കാരന്‍വയല്‍ ... Read more
വരവറിയിച്ച് കുറിഞ്ഞി വസന്തം; മുന്നൊരുക്കങ്ങളുമായി വനംവകുപ്പ്
മൂന്നാര്‍ മലനിരകളിലെ കുറിഞ്ഞി വസന്തം വരവേല്‍ക്കാന്‍ വനംവകുപ്പ് സജ്ജമായി. ഇരവികുളം ദേശീയോദ്യാനത്തിനാലാണ് വിനോദ സഞ്ചാരികള്‍ക്ക് 12 വര്ഷങ്ങള്ക്കൊരിക്കല് മാത്രം ദൃശ്യമാകുന്ന പ്രകൃതിയുടെ വര്‍ണ വിസ്ഫോടനം നേരില്‍ കാണാന്‍ കഴിയുക. ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയാണു കുറിഞ്ഞിപ്പൂക്കാലം. പകല്‍ ഏഴു മുതല്‍ നാലു വരെയാണു സന്ദര്‍ശന സമയം.സന്ദര്‍ശകര്‍ക്കായി ഓണ്‍ലൈന്‍ ടിക്കറ്റ്/മുന്‍കൂര്‍ ബുക്കിങ് ഏര്‍പെടുത്തിയിട്ടുണ്ട്. 75% ടിക്കറ്റ് ഓണ്‍ലൈന്‍ വഴിയും ബാക്കി നേരിട്ടുമാണു നല്‍കുക. ഓണ്‍ലൈന്‍ ബുക്കിങ് വിലാസം: www.munnarwildlife.com, eravikulamnationalpark.org മുതിര്‍ന്നവര്‍ക്ക് 120 രൂപയും കുട്ടികള്‍ക്കു 90 രൂപയും വിദേശികള്‍ക്കു 400 രൂപയുമാണു ടിക്കറ്റ് നിരക്ക്. സ്റ്റില്‍ ക്യാമറയ്ക്കു 40 രൂപയും വിഡിയോ ക്യാമറയ്ക്ക് 315 രൂപയും നല്‍കണം. ഒരു ദിവസം 3500 പേര്‍ക്കാണു പാര്‍ക്കില്‍ പ്രവേശനാനുമതി.പരമാവധി രണ്ടു മണിക്കൂറാണു സന്ദര്‍ശകര്‍ക്കു തങ്ങാവുന്ന സമയം.മൂന്നാര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, മറയൂര്‍ ഫോറസ്റ്റ് കോംപ്ലക്സ് എന്നിവിടങ്ങളില്‍ ടിക്കറ്റ് ലഭിക്കും. സന്ദര്‍ശകര്‍ക്കു ഇരവികുളം നാഷനല്‍ പാര്ക്കിനെക്കുറിച്ചും മൂന്നാറിനെക്കുറിച്ചും അവബോധമുണ്ടാക്കാന്‍ രാജമല അഞ്ചാം മൈലിലെ വിസിറ്റേഴ്സ് ലോഞ്ചില്‍ ... Read more