Tag: നാഗമ്പം പാലം

നാഗമ്പം പാലം പൊളിക്കുന്നു; നാളെ വരെ ട്രെയിന്‍ ഗതാഗതമില്ല

നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പാലം പൊളിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇന്നലെ രാത്രി 12.40നു വൈദ്യുതി ലൈന്‍ ഓഫ് ചെയ്തതോടെയാണു പാലം പൊളിക്കല്‍ തുടങ്ങിയത്. 10 ഘട്ടങ്ങളിലായി പാലം മുറിച്ചെടുക്കുകയാണു ചെയ്യുന്നത്. ഇതിനുള്ള ക്രെയിന്‍ ഇന്നലെ രാവിലെ തന്നെ പാലത്തിനു സമീപത്ത് എത്തിച്ചു. പാലത്തിനു താഴത്തെ റെയില്‍ പാളം മൂടിയിട്ടു. ഇനി നാളെ പുലര്‍ച്ചെ 12.40 വരെ കോട്ടയം വഴി ട്രെയിന്‍ ഗതാഗതം ഇല്ല. അഞ്ച് എക്‌സ്പ്രസ് ട്രെയിനുകളും കോട്ടയം വഴിയുള്ള എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. ഇന്നു കോട്ടയം വഴി കടന്നു പോകേണ്ട 24 ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിട്ടു. കോട്ടയം, ആലപ്പുഴ റൂട്ടിലെ 7 പാസഞ്ചര്‍, മെമു ട്രെയിനുകള്‍ നാളെ ഓടില്ല. മറ്റു പാസഞ്ചര്‍ ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. പാലം പൊളിക്കുന്നതു നാഗമ്പടത്തെ പുതിയ റയില്‍വേ മേല്‍പാലം വഴിയുള്ള വാഹന ഗതാഗതത്തെ ബാധിക്കില്ല. നേരത്തേ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം പൊളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. നാളെ റദ്ദാക്കുന്ന ... Read more