Tag: നാഗപ്രതിമ

ലോകത്തിലെ ഏറ്റവും വലിയ നാഗപ്രതിമ കാണാം; കര്‍ണാടകയില്‍

നൂറ്റാണ്ടുകളായി നാഗാരാധന നിലനില്‍ക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. നിരവധി നാഗക്ഷേത്രങ്ങള്‍ അതിനു സാക്ഷ്യമെന്നോണം നമ്മുടെ നാട്ടില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ നാഗപ്രതിമ സ്ഥിതി ചെയ്യുന്ന ക്ഷേത്രം കര്‍ണാടകയിലാണ്. സവിശേഷതകള്‍ ഒരുപാടുള്ള മുക്തിനാഗ ക്ഷേത്രം ധാരാളം വിശ്വാസികളുടെ വലിയൊരാശ്രയമാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ നാഗക്ഷേത്രങ്ങളുടെ പട്ടികയില്‍ ആദ്യസ്ഥാനങ്ങളിലൊന്ന് അലങ്കരിക്കുന്ന ഈ ദേവാലയത്തിനു ധാരാളം പ്രത്യേകതകളുണ്ട്. എന്തൊക്കെയാണതെന്നു അറിയേണ്ടേ? ബെംഗളൂരുവിലാണ് മുക്തി നാഗക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത പ്രധാന പ്രതിഷ്ഠ തന്നെയാണ്. ഒറ്റക്കല്ലില്‍ പണിതീര്‍ത്തിരിക്കുന്ന ഈ നാഗപ്രതിമയാണ് ലോകത്തിലേറ്റവും വലുത്. ഈ ഭീമാകാര നാഗരൂപത്തിനു 36 ടണ്‍ ഭാരവും 16 അടി ഉയരവുമുണ്ട്. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വിശ്വാസങ്ങള്‍ക്കു 200 വര്‍ഷത്തോളം പഴക്കമുണ്ടെങ്കിലും ഇപ്പോഴുള്ള ക്ഷേത്രത്തിനു അത്രയും വര്‍ഷത്തെ പഴക്കമൊന്നും അവകാശപ്പെടാനില്ല. കൗതുകം ജനിപ്പിക്കുന്ന നിര്‍മിതികളും പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിന്റെ അകകാഴ്ചകളാണ്. നാഗപ്രതിഷ്ഠ അല്ലാതെ വേറെയും ഒട്ടേറെ പ്രതിഷ്ഠകള്‍ ഇവിടെ കാണുവാന്‍ സാധിക്കുന്നതാണ്. നരസിംഹ ... Read more