Tag: നവകേരളം’
നവകേരള പുനര്‍നിര്‍മാണത്തിന് പ്രത്യേക സംവിധാനം: മുഖ്യമന്ത്രി
പ്രളയാനന്തരകേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് രണ്ട് ഉന്നതാധികാരസമിതികള്‍ മേല്‍നോട്ടം വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റേയും ചീഫ് സെക്രട്ടറിയുടേയും അധ്യക്ഷതയില്‍ രണ്ട് സമിതികള്‍ക്കാണ് രൂപം കൊടുത്തിരിക്കുന്നത്. നവകേരളനിര്‍മ്മാണത്തിന് പൊതുവില്‍ മന്ത്രിസഭ മേല്‍നോട്ടം വഹിക്കും അതിനോടൊപ്പം ഈ രണ്ട് സമിതികളും ഉണ്ടാവും. പദ്ധതിയുടെ മുഖ്യകണ്‍സല്‍ട്ടന്‍സി കെപിഎംജിക്കായിരിക്കും. മുഖ്യമന്ത്രി അധ്യക്ഷനായുള്ള ഉപദേശകസമിതിയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്, ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്, ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസ്, തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടികെഎ നായര്‍, വ്യവസായി എംഎ യൂസഫലി, സുരക്ഷാവിദഗ്ദ്ധന് മുരളി തുമ്മാരുകുടി എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. ഉപദേശകസമിതിയുടെ ആദ്യയോഗം ഈ മാസം 22-ന് ചേരും എന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭയ്ക്കും ഉപദേശകസമിതിയ്ക്കും സമാന്തരമായാവും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതി പ്രവര്‍ത്തിക്കുക. കേരള പുനര്‍നിര്‍മ്മാണത്തിനായി യുവാക്കളുടെ അടക്കം നൂതനനിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കേരള നിര്‍മ്മിതിക്കായി ആശയങ്ങള്‍ തേടി സെമിനാറുകള്‍ ... Read more
നവകേരള നിർമ്മാണത്തിൽ കൈ കോർത്ത് ആസ്റ്റർ
ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ പ്രളയത്തിലൂടെ കടന്ന് പോയ കേരളത്തിനെ പുനര്‍നിര്‍മ്മിക്കാന്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്കെയര്‍. നവകേരള നിര്‍മ്മാണത്തിനായി 15 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക് പ്രഖ്യാപിച്ച 15 കോടി രൂപയില്‍ നിന്ന് രണ്ടര കോടി രൂപ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡിറക്ടറുമായ ഡോ. ആസാദ് മൂപ്പന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പുതിയ വീടുകള്‍ നിര്‍മിക്കുന്നതിനും പ്രളയത്തില്‍ നശിച്ച പ്രദേശങ്ങളിലെ വീടുകള്‍ നന്നാക്കുന്നതിനുമുള്ള ആംസ്റ്റര്‍ ഹോംസ് പദ്ധതിക്കാണ് ബാക്കി തുക വിനിയോഗിക്കുക. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് ഡോ ആസാദ് മൂപ്പന് പദ്ധതി പ്രഖ്യാപനം നടത്തിയത്. പുനര്‍നിര്‍മ്മാണ പദ്ധതയിലൂടെ പൂര്‍ണമായും വീട് നഷ്ടപ്പെട്ടവരില്‍ സ്വന്തമായി ഭൂമി കൈവശമുള്ളവര്‍ക്ക് വ്യക്തിഗതമായി തന്നെ വീട് നിര്‍മ്മിച്ചു നല്‍കുമെന്നും, സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്ഥലം ലഭ്യമാകുമെങ്കില്‍ വീടുകള്‍ നഷ്ടപ്പെട്ട ഒരു കൂട്ടം പേര്‍ക്ക് ക്ലസ്റ്റര്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കും, വിദഗ്ദ്ധരുടെ വിലയിരുത്തലിലൂടെ ഭാഗികമായി നാശം സംഭവിച്ച ... Read more
നവകേരള ടൂറിസം; എനിക്ക് പറയാനുള്ളത്- 1
(പ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തെക്കുറിച്ച് സജീവ ചര്‍ച്ച നടക്കുകയാണ്. ടൂറിസം ന്യൂസ് ലൈവും ഈ ചര്‍ച്ചയില്‍ കണ്ണിയാകുന്നു. നവകേരളത്തില്‍ വിനോദ സഞ്ചാര രംഗം എങ്ങനെയായിരിക്കണം. നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാം. editorial@tourismnewslive.com എന്ന വിലാസത്തിലേക്ക് നിങ്ങളുടെ അഭിപ്രായങ്ങള്‍ അയയ്ക്കുക. ആദ്യം അഭിപ്രായം പങ്കുവെയ്ക്കുന്നത് അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) പ്രസിഡന്റ് പികെ അനീഷ് കുമാര്‍) കേരളം പ്രളയക്കെടുതിയില്‍ നിന്ന് കരകയറുകയാണ്. തകര്‍ത്തു പെയ്ത പേമാരിയും കുത്തിയൊലിച്ചെത്തിയ വെള്ളവും സംസ്ഥാനത്തിന് വലിയ നാശനഷ്ടം വരുത്തിയിട്ട് ആഴ്ചകള്‍ പിന്നിടുന്നതെയുള്ളൂ. നവകേരള നിര്‍മാണത്തിന് മുഖ്യമന്ത്രി പിണറായി വിജയന് സമൂഹത്തിന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചു. നവകേരളത്തില്‍ ടൂറിസം മേഖല എങ്ങനെയായിരിക്കണം എന്ന എന്റെ നിര്‍ദേശങ്ങള്‍ പങ്കുവെയ്ക്കുകയാണിവിടെ. അടിസ്ഥാന സൗകര്യത്തില്‍ അരുതേ വിട്ടുവീഴ്ച്ച ഏഷ്യയില്‍ അതിവേഗം വളരുന്ന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് കേരളം. എന്നാല്‍ സമാനമായ വിനോദസഞ്ചാരകേന്ദ്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടുത്തെ അടിസ്ഥാന സൗകര്യ വികസനം രാജ്യാന്തര നിലവാരത്തിനനുസരിച്ചല്ല. പ്രളയ ബാധിത സ്ഥലങ്ങള്‍ പുനര്‍നിര്‍മിക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളുടെ ... Read more
നവകേരളം ഒന്നിച്ചു നിര്‍മിക്കാം; പ്രളയക്കെടുതിയില്‍ നിയമസഭ അംഗീകരിച്ച പ്രമേയം
2018 ജൂലായ് ആഗസ്റ്റ് മാസങ്ങളില്‍ കേരളത്തില്‍ ഉടനീളം പെയ്ത കനത്ത മഴയുടെ ഫലമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടാവുകയും കേരളം ഇന്നോളം ദര്‍ശിച്ചിട്ടില്ലാത്ത തരത്തിലുള്ള പ്രകൃതിദുരന്തം ഏറ്റുവാങ്ങേണ്ട അവസ്ഥ സംജാതമാവുകയും ചെയ്തു. Fishermen in action during floods ഈ ദുരന്തം കേരളത്തിന്റെ സമസ്ത മേഖലകളിലും ഏല്‍പ്പിച്ച ആഘാതം ഇനിയും പൂര്‍ണ്ണമായി കണക്കാക്കപ്പെട്ടിട്ടില്ല. ശാസ്ത്രീയാടിസ്ഥാനത്തില്‍ നാശനഷ്ടങ്ങളുടെയും പുനരധിവാസ-പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും കൃത്യമായ കണക്കുകള്‍ തയ്യാറാക്കാന്‍ വേണ്ടി വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തുണമെന്ന് സഭ ആവശ്യപ്പെടുന്നു. കേരളത്തിലെ 981 വില്ലേജുകളിലായി 55 ലക്ഷത്തോളം ആളുകള്‍ പ്രളയദുരന്തത്തിന് ഇരയായതായി കണക്കാക്കപ്പെടുന്നു. ദുരന്തത്തില്‍ 483 പേര് മരിക്കുകയും 14 പേരെ കാണാതാവുകയും ചെയ്തു. ഇതിനുപുറമെ ഗുരുതരമായ പരിക്കുകള്‍ പറ്റിയ 140 പേരും ഉണ്ട്. മരണസംഖ്യ പരമാവധി കുറയ്ക്കുകയും പ്രളയബാധിതരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുകയും ചെയ്യുക എന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. ഈ മഹാദൗത്യത്തില്‍ കേന്ദ്ര-സംസ്ഥാന സംവിധാനങ്ങളും സ്വന്തം ... Read more