Tag: ദോഹ
യാത്രക്കാരുടെ സുരക്ഷ; ഒമാൻ എയർലൈന്‍സ് 92ലേറെ സർവീസുകൾ റദ്ദാക്കുന്നു
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തു മാർച്ച് 30 വരെ ഒമാൻ എയർ 92 ലേറെ സർവീസുകൾ റദ്ദാക്കുന്നു. ഇതോപ്യയിൽ ബോയിങ് 737 മാക്സ് എട്ട് വിമാനം തകർന്ന് വീണ് 157 പേർ മരിച്ച സാഹചര്യത്തിലാണ് ഒമാൻ എയറിന്റെ തീരുമാനം. ഹൈദരാബാദ്, കോഴിക്കോട്, ബഹ്റൈൻ, ബാംഗ്ലൂർ, മുംബൈ, ഗോവ, സലാല, റിയാദ്, ദുബായ്, ദോഹ, അമ്മാൻ, കറാച്ചി എന്നിവിടങ്ങളിലേക്കാണ് ഉള്ള സർവീസുകൾ ആണ് ഒമാൻ എയർ റദ്ദാക്കിയിരിക്കുന്നത്. മാർച്ച് 30 വരെയുള്ള കാലയളവിൽ ഒമാൻ എയർ വിമാനങ്ങളിൽ യാത്രക്കായി ടിക്കറ്റു വാങ്ങിയ യാത്രക്കാർക്ക് ചെന്നു ചേരേണ്ട സ്ഥലത്തു എത്തിച്ചേരുവാൻ ഉള്ള ഇതര മാർഗം കമ്പനി അധികൃതർ ഒരുക്കി കഴിഞ്ഞു. ഇതിനായി ഒമാൻ എയർ വിമാന കമ്പനിയുടെ കോൾ സെന്ററുമായി ബന്ധപെടണമെന്ന് അധികൃതർ വ്യക്തമാക്കി. മാക്സ് എട്ട് നിരയിലെ അഞ്ച് വിമാനങ്ങളാണ് ഒമാൻ എയറിന് ഇപ്പോഴുള്ളത്. ഇതിനു പുറമെ 25 എണ്ണത്തിനുകൂടി വാങ്ങുവാൻ ഒമാൻ എയർ ഓർഡർ നല്കിയിട്ടുണ്ടായിരുന്നു. ഇതിനകം വിവിധ രാജ്യങ്ങളിലായി ഏകദേശം 400 ഓളം ബോയിങ് ... Read more
കണ്ണൂരില്‍ നിന്ന് ദോഹ, കുവൈത്ത് വിമാന സര്‍വീസ് ആരംഭിച്ചു
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോയുടെ ദോഹ, കുവൈത്ത് സര്‍വീസ് ആരംഭിച്ചു. കുവൈത്തിലേത്ത് ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലും ദോഹയിലേക്ക് പ്രതിദിന സര്‍വീസുമാണുള്ളത്. കുവൈത്തിലേക്ക് പുലര്‍ച്ചെ 5.10ന് ദോഹയിലേക്ക് രാത്രി 7.05നുമാണ് കണ്ണൂരില്‍ നിന്ന് വിമാനം പുറപ്പെടുക. മേയ് 12 മുതല്‍ ഇന്‍ഡിഗോ ഹൈദരാബാദിലേക്ക് ഒരു സര്‍വീസ് കൂടി തുടങ്ങും. രാത്രി 9.45-ന് പുറപ്പെട്ട് 12.10-ന് ഹൈദരാബാദിലെത്തും. തിരിച്ച് 12.30-ന് പുറപ്പെട്ട് പുലര്‍ച്ചെ 2.30-നാണ് കണ്ണൂരില്‍ എത്തിച്ചേരുക. രാവിലെ 9.15-നാണ് ഇന്‍ഡിഗോയുടെ നിലവിലുള്ള ഹൈദരാബാദ് പ്രതിദിന സര്‍വീസ്. ദോഹയിലേക്ക് എയര്‍ഇന്ത്യ എക്സ്പ്രസ് ചൊവ്വ, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ കുവൈത്തിലേക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് തുടങ്ങും. ആഴ്ചയില്‍ രണ്ടുദിവസമാണ് സര്‍വീസ്. ബഹ്റൈന്‍, ദമാം എന്നിവിടങ്ങളിലേക്കും ഉടന്‍ സര്‍വീസ് തുടങ്ങാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് തയ്യാറെടുക്കുന്നുണ്ട്.
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസ് ആരംഭിക്കും
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി. കേരളത്തിലെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ എര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനി സി.ഇ.ഒ മാരുമായി നടത്തിയ യോഗത്തിലാണ് ഉറപ്പുലഭിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് മറ്റു വിമാനത്താവളങ്ങളിലേക്കാള്‍ അമിതനിരക്ക് ഈടാക്കുന്നത് കുറയ്ക്കാന്‍ എയര്‍ ഇന്ത്യ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു. പുതുതായി ആരംഭിച്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളായ ദുബായ്, ഷാര്‍ജ, അബുദാബി, മസ്ക്കറ്റ്, ദോഹ, ബഹ്റൈന്‍, റിയാദ്, കുവൈത്ത്, ജിദ്ദ തുടങ്ങിയ മേഖലകളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആവശ്യമാണ്. കൂടാതെ, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളായ സിംഗപൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്ക് വര്‍ധിച്ച ആവശ്യമുണ്ട്. നിലവില്‍ എയര്‍ ഇന്ത്യാ എക്സ്പ്രസാണ് നാലു അന്താരാഷ്ട്ര സര്‍വീസുകള്‍ കണ്ണൂരില്‍ നിന്ന് നടത്തുന്നത്. കണ്ണൂരില്‍ നിന്ന് വിദേശ വിമനക്കമ്പനികള്‍ക്ക് സര്‍വീസിനുള്ള അനുമതി നല്‍കിയിട്ടില്ല. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കണം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് ... Read more
മാര്‍ച്ചോടെ കണ്ണൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ പറന്നേക്കും
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ജനുവരിയില്‍ കൂടുതല്‍ വിമാന കമ്പനികള്‍ സര്‍വീസ് തുടങ്ങും. ജെറ്റ് എയര്‍ലൈന്‍സ്, ഇന്‍ഡിഗോ എയര്‍ലൈന്‍സ് എന്നിവയാണ് ആദ്യം സര്‍വീസ് ആരംഭിക്കുക. ജനുവരി 25 മുതല്‍ ഇന്‍ഡിഗോ പ്രതിദിന ആഭ്യന്തര സര്‍വീസ് നടത്തും. ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഹുബ്ലി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ ഇന്‍ഡിഗോ പ്രതിദിന സര്‍വീസ്. മാര്‍ച്ചോടെ രാജ്യാന്തര സര്‍വീസും ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മാര്‍ച്ചില്‍ ജെറ്റ് എയര്‍ലൈന്‍സും സര്‍വീസ് ആരംഭിക്കും. ആഭ്യന്തര സര്‍വീസും രാജ്യാന്തര സര്‍വീസും ഉണ്ടായിരിക്കും. ഗോ എയറിനു ഗള്‍ഫ് സര്‍വീസിന് അനുമതി ലഭിച്ചിട്ടുണ്ട്. മസ്കത്തിലേക്കു ജനുവരി 1നു സര്‍വീസ് തുടങ്ങാനാവുമെന്നാണു പ്രതീക്ഷ. അബുദാബി, ദമാം എന്നിവിടങ്ങളിലേക്കും ജനുവരിയില്‍ സര്‍വീസ് ഉണ്ടാവും. കുവൈറ്റ്, ദോഹ സര്‍വീസുകള്‍ക്കു കേന്ദ്രത്തിന്റെ അനുമതി കാത്തിരിക്കുകയാണെന്നും ഗോ എയര്‍ പ്രതിനിധി പറഞ്ഞു. എയര്‍ ഇന്ത്യ എക്സ്പ്രസിനോട് ആഭ്യന്തര സര്‍വീസ് നടത്താന്‍ വിമാനത്താവള അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരിയില്‍ ഡല്‍ഹിയില്‍ നിന്നു കണ്ണൂരിലേക്കാകും ആദ്യ സര്‍വീസ്. എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങള്‍ കണ്ണൂരില്‍ ... Read more