Tag: ദില്ലി
രാജ്യത്ത് ഏറ്റവും കൂടുതല്‍ കാറുകളുള്ള നഗരം മുംബൈ
രാജ്യത്ത് സ്വകാര്യ കാറുകളുടെ എണ്ണത്തില്‍ മുംബൈ നഗരം ഒന്നാമത്. ഒരു കിലോ മീറ്ററില്‍ 510 കാറുകളാണ് നഗരത്തില്‍ നിലവില്‍ ഉളളതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ ഒരു കിലോ മീറ്ററില്‍ 510 കാറുകളാണ് ഉള്ളത് എന്നാണ് കണക്ക്. കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് 18 ശതമാനം വളര്‍ച്ചയാണ് സ്വകാര്യ കാറുകള്‍ക്ക് നഗരത്തിലുണ്ടായത്. രണ്ടുവര്‍ഷം മുമ്പ് മുംബൈ നഗരത്തിലെ കാറുകളുടെ എണ്ണം കിലോമീറ്ററിന് 430 ആയിരുന്നതാണ് ഈ വര്‍ഷം 510 ആയി വര്‍ധിച്ചത്. എന്നാല്‍ ദില്ലിയില്‍ വെറും 108 എണ്ണം മാത്രമാണുള്ളത്. മുംബൈയില്‍ റോഡുകള്‍ കുറവായതാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുംബൈയില്‍ 2000 കിലോമീറ്റര്‍ റോഡുള്ളപ്പോള്‍ ദില്ലിയില്‍ 28,999 കിലോമീറ്റര്‍ റോഡുണ്ട്. പുനെ നഗരത്തിനാണ് കാറുകളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനം. ഒരു കിലോമീറ്ററില്‍ 319 കാറുകളാണ് ഇവിടെയുള്ളത്. ചെന്നൈയില്‍ 297 കാറുകളും ബംഗളൂരുവില്‍ 149 കാറുകളുമാണ് ഒരു കിലോമീറ്ററിനകത്തുള്ളത്.
വന്ദേഭാരത് എക്‌സ്പ്രസിന്റെ യാത്രാ നിരക്ക് പുറത്ത് വിട്ട് ഇന്ത്യന്‍ റെയില്‍വെ
രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസിന്റെ (ട്രെയിന്‍ 18) യാത്രാ നിരക്ക് പുറത്ത് വിട്ട് ഇന്ത്യന്‍ റെയില്‍വെ. ദില്ലിയില്‍ നിന്നും വാരണസിയിലേക്ക് ചെയര്‍ കാറില്‍ സഞ്ചരിക്കാന്‍ 1,850 രൂപയാണ് യാത്രാ നിരക്ക്. ഇതേ റൂട്ടില്‍ എക്‌സിക്യൂട്ടീവ് ക്ലാസില്‍ യാത്ര ചെയ്യുന്നതിന് 3,520 രൂപ ടിക്കറ്റിന് മുടക്കേണ്ടിവരും. കാറ്ററിങ് സര്‍വീസ് ചാര്‍ജ് ഉള്‍പ്പടെയാണ് ഈ നിരക്കെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. അതേസമയം വന്ദേഭാരത് എക്സ്പ്രസിലെ മടക്ക യാത്രയ്ക്ക് ചെയര്‍കാറിന് 1,795 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 3,470 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇതേ റൂട്ടില്‍ ഓടുന്ന ശതാബ്ദി ട്രെയിനുകളെക്കാള്‍ 1.5 ഇരട്ടിയാണ് വന്ദേ ഭാരത് എക്സ്പ്രസിലെ ചെയര്‍കാര്‍ നിരക്ക്. എന്നാല്‍ എക്‌സിക്യൂട്ടീവ് ക്ലാസ് നിരക്ക് പ്രീമിയം തീവണ്ടികളിലെ ഫസ്റ്റ് ക്ലാസ് എസി കോച്ച് നിരക്കിനെക്കാള്‍ 1.4 ഇരട്ടി കൂടുതലുമാണ്. സെമിഹൈസ്പീഡ് തീവണ്ടി ഫെബ്രുവരി 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അധികൃതര്‍ നിരക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ദില്ലി – വാരണാസി റൂട്ടില്‍ സഞ്ചരിക്കുന്നവര്‍ക്ക് ... Read more
കരിപ്പൂരിലേക്ക് ഇന്ന് മുതല്‍ സൗദി എയർലൈൻസ് സര്‍വീസും
സൗദി എയർലൈൻസ് ബുധനാഴ്ച മുതൽ കരിപ്പൂരിലേക്ക് സർവീസ് ആരംഭിക്കും. ജിദ്ദയിൽ നിന്ന് ആഴ്ചയിൽ നാലും റിയാദിൽ നിന്ന് മൂന്നും സർവീസുകളാണ് ഉണ്ടാവുക. ആദ്യ സർവീസ് ബുധനാഴ്ച പുലർച്ചെ 3.15ന് ജിദ്ദയിൽ നിന്ന് പുറപ്പെടും. കരിപ്പൂർ വിമാനത്താവള വികസനത്തിന്‍റെ ഭാഗമായി മൂന്ന് വർഷത്തിലധികമായി നിർത്തിവെച്ച സർവീസാണ് സൗദി എയർലൈൻസ് പുനരാരംഭിക്കുന്നത്. നിലവിൽ തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, ദില്ലി, ബംഗളുരു, ലക്‌നൗ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്ക് സൗദി എയര്‍ലെെന്‍സ് സർവീസ് നടത്തുന്നുണ്ട്. ഈ വർഷം സൗദി എയർലൈൻസ് ആരംഭിച്ച നാലാമത്തെ നേരിട്ടുള്ള സർവീസാണ് കോഴിക്കോട്ടേക്ക്. ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽനിന്ന് ഇടവിട്ട ദിവസങ്ങളിലാണ് കോഴിക്കോട്ടേക്ക് സർവീസ്. ഇന്ത്യൻ സെക്റ്ററിൽ സൗദിക്ക് ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത് കോഴിക്കോട്ടേക്കാണ്. ഹജ്ജ് – ഉംറ തീർത്ഥാടകരും ഇതിൽപ്പെടും