Tag: ദക്ഷിണാഫ്രിക്ക
വിസ ഇനത്തില്‍ ചെലവ് കുറച്ച വിദേശ രാജ്യങ്ങള്‍
വിസയുടെ പൈസ ഒന്നും തരേണ്ട, വരാന്‍ തോന്നിയാല്‍ ഇങ്ങോട്ടു വന്നോളൂ, എന്നാണ് ലോക രാജ്യങ്ങള്‍ ഇന്ത്യന്‍ സഞ്ചാരികളെ ക്ഷണിക്കുന്നത്. വന്യമായ സൗന്ദര്യം കാട്ടി കൊതിപ്പിച്ചു കൊണ്ട് ദക്ഷിണാഫ്രിക്ക വിളിക്കുമ്പോളും വിസ്മയങ്ങള്‍ കാണാന്‍ മലേഷ്യ വിളിക്കുമ്പോഴും തായ്ലന്ഡ് വിളിക്കുമ്പോഴും പറയുന്നത് വിസയുടെ പൈസ വേണ്ട നിങ്ങള്‍ ഒന്നിങ്ങോട്ട് വന്നാല്‍ മതി എന്നാണ്. ഇന്ത്യന്‍ യാത്രികരെ ആകര്‍ഷിക്കാനുള്ള പോളിസിയുടെ ഭാഗമായാണ് ഈ രാജ്യങ്ങള്‍ കൂട്ടത്തോടെ വിസ ഫീസ് ഒഴിവാക്കുകയോ വലിയ രീതിയില്‍ കുറയ്ക്കുകയോ ചെയ്യുന്നത്. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഇടിയാന്‍ തുടങ്ങിയതോടെ വിദേശ യാത്ര ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വളരെ ചിലവേറിയതായി മാറിയിരുന്നു. ഇന്ത്യന്‍ യാത്രികരുടെ എണ്ണത്തിലുള്ള പ്രകടമായ കുറവ് പരിഗണിച്ചാണ് ഈ വിദേശ യാത്രികരൊക്കെ വിസ ഇനത്തില്‍ വരുന്ന ചിലവ് കുറയ്ക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി വിസ ലഭിക്കാനുള്ള കാലതാമസത്തെയും ബുദ്ധിമുട്ടുകളെക്കുറിച്ചും ടൂര്‍ ഓപ്പറേറ്ററുമാര് നിരന്തരം പരാതി പറയുകയായിരുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണാനും ലോക രാജ്യങ്ങള്‍ ഉദ്ദേശിക്കുന്നുണ്ട്. വിസ ലഭിക്കാനുള്ള ... Read more
മനക്കരുത്തുണ്ടോ; എങ്കില്‍ സിംഹങ്ങള്‍ക്ക് നടുവില്‍ താമസിക്കാം
ലയണ്‍ ഹൗസ് സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ദക്ഷിണാഫ്രിക്കയിലെ കോട്ടേജ്. സിംഹങ്ങളെ കണ്ട് താമസിക്കാം എന്നതാണ് ഈ കോട്ടേജിന്റെ പ്രത്യേകത. ജിജി കണ്‍സര്‍വേഷന്‍ വൈള്‍ഡ്ലൈഫ് ആന്റ് ലയണ്‍ സാങ്ചുറിയുടെ ഈ കോട്ടേജിന് ചുറ്റും സിംഹങ്ങളാണ്. ജിജി ലയണ്‍സ് എന്‍പിസി എന്ന സംഘടന സിംഹങ്ങളുടെ സംരക്ഷമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ്. ലയണ്‍ ഹൗസ് കോട്ടേജില്‍ നിന്ന് ലഭിക്കുന്ന വരുമാനം സിംഹങ്ങളുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത്. 70 സിംഹങ്ങളാണ് ഇപ്പോളിവിടെ നിലവിലുള്ളത്. മൂന്ന് ബെഡ്റൂമുകളുള്ള കോട്ടേജിനുള്ളില്‍ സ്വയം പാചകം ചെയ്യാനുള്ള സൗകര്യവുമുണ്ട്. വീടിന് അകത്തിരുന്ന് തന്നെസിംഹങ്ങളെ അടുത്ത് കാണാമെന്നതാണ് കോട്ടേജിന്റെ പ്രത്യേകത. ഒരു ദിവസം ലയണ്‍ ഹൗസില്‍ താമസിക്കുന്നതിന് 7,388 രൂപയാണ് നല്‍കേണ്ടത്.
കീശ കാലിയാവാതെ ഈ രാജ്യങ്ങള്‍ കണ്ട് മടങ്ങാം
യാത്ര ലഹരിയായവര്‍ എന്തു വില നല്‍കിയും തങ്ങളുടെ ഇഷ്ട ഇടങ്ങള്‍ പോയി കാണും. എന്നാല്‍ കുറഞ്ഞ ചിലവില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ ഇടങ്ങള്‍ ഉണ്ടെങ്കിലോ എങ്കില്‍ അതാവും എറ്റവും ബെസ്റ്റ് യാത്ര. ചെലവ് കുറവാണെങ്കിലും മനോഹരമായ കാഴ്ചകളാണ് ഈ ഇടങ്ങള്‍ സമ്മാനിക്കുന്നത്. കാഴ്ച്ചയുടെ വസന്തമൊരുക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയണ്ടേ ? മെക്സിക്കോ വൈവിധ്യമാര്‍ന്ന കാഴ്ചകളും രുചികരമായ ഭക്ഷണവും മനോഹരമായ ബീച്ചുകളും സൗഹൃദം പ്രകടിപ്പിക്കുന്ന ജനങ്ങളുമാണ് മെക്സിക്കോയിലെ പ്രധാനാകര്‍ഷണങ്ങള്‍. മനോഹരമായ കാഴ്ചകള്‍ നിറഞ്ഞ ഇവിടം കയ്യിലൊതുങ്ങുന്ന ചെലവില്‍ സന്ദര്‍ശിക്കാന്‍ കഴിയുന്നൊരു നാട്. ഒരു യു എസ് ഡോളറിന് പകരമായി 19 ‘പെസോ’ ലഭിക്കും. മെക്സിക്കോയിലേക്കു വണ്ടി കയറുന്നതിനു മുന്‍പ് ഒരു കാര്യം ശ്രദ്ധിക്കുക, നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്തു ഇവിടം സന്ദര്‍ശിച്ചാല്‍ ചിലപ്പോള്‍ പോക്കറ്റ് കാലിയാകാന്‍ സാധ്യതയുണ്ട്. അന്നേരങ്ങളില്‍ ധാരാളം വിദേശികള്‍ മെക്സിക്കോ സന്ദര്‍ശിക്കുന്നതിനായി എത്തുന്നതും ഇവിടെ സീസണ് ആരംഭിക്കുന്നതും. അന്നേരങ്ങളില്‍ മികച്ച ഹോട്ടലുകളിലെ താമസച്ചെലവ് റോക്കറ്റുപോലെ കുതിച്ചുകയറും. പ്രത്യേകിച്ച് ഡിസംബറില്‍. ഹോട്ടല്‍ മുറികെളല്ലാം ... Read more