Tag: തെൻമല
പരപ്പാറില്‍ സഞ്ചാരികളുടെ തിരക്കേറുന്നു; സവാരിക്ക് പുതിയ 10 കുട്ടവഞ്ചികള്‍ കൂടി
പരപ്പാറിലെ ഓളപ്പരപ്പില്‍ ഉല്ലസിക്കാന്‍ കൂടുതല്‍ കുട്ടവഞ്ചികളെത്തി. വേനലവധി പ്രമാണിച്ച് സഞ്ചാരികളുടെ തിരക്കു കൂടിയതോടെയാണ് 10 കുട്ടവഞ്ചികള്‍ കൂടി എത്തിച്ചത്. നിലവില്‍ സവാരി നടത്തുന്ന പത്തെണ്ണത്തിനു പുറമേയാണിത്. ശെന്തുരുണി ഇക്കോടൂറിസത്തിന്റെ നിയന്ത്രണത്തിലാണ് കുട്ടവഞ്ചി സവാരി പരപ്പാര്‍ തടാകത്തില്‍ നടക്കുന്നത്. ജില്ലയിലെ ഏക കുട്ടവഞ്ചി സവാരിയും തെന്മലയില് മാത്രമാണുള്ളത്. ഉദ്ഘാടനം കഴിഞ്ഞത് മുതല്‍ കുട്ടവഞ്ചി സവാരിക്കും മുളംചങ്ങാടത്തിലെ സവാരിക്കും നല്ല തിരക്കാണുള്ളത്.
പരപ്പാര്‍ തടാകത്തിലെ ബോട്ടുകളുടെ ഡ്രൈ ഡോക്ക് പരിശോധന പൂര്‍ത്തിയായി
പരപ്പാര്‍ തടാകത്തിലെ ബോട്ടുകളുടെ ഡ്രൈ ഡോക്ക് പരിശോധന പൂര്‍ത്തിയായി. അടുത്തമാസം മുതല്‍ സഞ്ചാരികള്‍ക്കായി രണ്ട് ബോട്ടുകളും ഓടിത്തുടങ്ങും. തുറമുഖ വകുപ്പിന്റെ ചീഫ് സര്‍വയറും റജിസ്ട്രേഷന് അതോറിറ്റി ഉദ്യോഗസ്ഥനുമാണ് ഇന്നലെ പരിശോധനയ്ക്കായി എത്തിയത്. ക്രെയിനിന്റെ സഹായത്തോടെ കരയില്‍ കയറ്റിവച്ചിരുന്ന രണ്ട് ബോട്ടുകളുടേയും അടിവശവും മറ്റ് ഭാഗങ്ങളും പരിശോധന നടത്തി. ബോട്ടിനു കേടുപാടുകള്‍ ഇല്ലാത്തതിനാല്‍ അടിവശം ചായം പൂശിയ ശേഷം വെള്ളത്തില്‍ ഇറക്കിയുള്ള പണിക്ക് അനുമതിയും നല്കി. പണി പൂര്‍ത്തിയാക്കിയ ശേഷം ഓടുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് തുറമുഖ വകുപ്പ് നല്‍കും.ഫിറ്റ്നസിന്റെ കാലാവധി കഴിഞ്ഞതിനാല്‍ ശെന്തുരുണി, പാലരുവി എന്നീ ബോട്ടുകള്‍ സവാരി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പരപ്പാര്‍ തടാകത്തില്‍ സവാരി നടത്തുന്ന 3 ബോട്ടുകളില്‍ ഒന്നുമാത്രമാണ് ഇപ്പോള്‍ സഞ്ചാരികള്‍ക്കായി ഓടുന്നുളളൂ. വര്‍ഷാവര്‍ഷം ബോട്ടുകള്‍ക്ക് ഫിറ്റ്നസ് പരിശോധന നടത്തുമെങ്കിലും 3 വര്‍ഷം കൂടുമ്പോള്‍ കരയില്‍ കയറ്റിവച്ചുള്ള പരിശോധന നിര്‍ബന്ധമാണ്. ഡ്രൈഡോക്ക് എന്നാണ് ഈ പരിശോധനയ്ക്ക് പറയാറ്.നിലവില്‍ ഓടുന്ന ഉമയാര്‍ ബോട്ടും പരിശോധന നടത്തിയതോടെ 3 ബോട്ടും ഒരുമിച്ച് ഫിറ്റ്നസ് പൂര്‍ത്തിയാക്കി പരപ്പാറില്‍ ... Read more
പുതിയ പദ്ധതിയുമായി ശെന്തരുണി ഇക്കോടൂറിസം
ശെന്തരുണിയുടെ ഭംഗി ആസ്വദിക്കാന്‍ തെന്മലയിലെത്തുന്ന സഞ്ചാരികള്‍ക്ക് മുളയില്‍ ഒരുക്കിയെടുത്ത ചങ്ങാടത്തില്‍ ചുറ്റി അടിക്കാന്‍ പുത്തന്‍ പദ്ധതികളുമായി വനംവകുപ്പിന്റെ ശെന്തരുണി ഇക്കോടൂറിസം തയ്യാറാവുന്നു. പശ്ചിമഘട്ടത്തിന്റെ മലനിരകള്‍ ,മാനം മുട്ടെ നില്ക്കുന്ന കാഴ്ചകള്‍ ആസ്വദിച്ച് ഒരുപകലും രാത്രിയും തങ്ങാനുള്ള സൗകര്യം ഉള്‍പ്പെടുന്ന പദ്ധതിയാണ് വനം വകുപ്പ് ഒരുക്കുന്നത്. മുളംചങ്ങാടത്തിന് പുറമെ കുട്ടവഞ്ചിയും, പുത്തന്‍,ജീപ്പ് സവാരിയും ഒരുക്കിയിട്ടുണ്ട്. പ്രത്യേക പാക്കേജുകളുടെ ഉദ്ഘാടനം ഉടന്‍ തന്നെ നടത്താനാണ് അധികൃതരുടെ തീരുമാനം. പതിനഞ്ചുപേര്‍ക്കോളം ഇരിക്കാന്‍കഴിയുന്ന മുളംചങ്ങാടം സഞ്ചാരികള്‍ക്കായി നിര്‍മ്മിച്ചുകഴിഞ്ഞു. ചങ്ങാട യാത്രയില്‍ തെന്മല പരപ്പാര്‍ ഡാമിന് മുകള്‍ ഭാഗത്തുള്ള കാനനഭംഗി മതിവരുവോളം ആസ്വദിക്കാം. ഡാമിന്റെ പ്രധാന പോക്ഷക നദിയായ കഴുതുരുട്ടി ആറിന്റെ രംഗപ്രവേശനവും ഇവിടെ കാണാന്‍ കഴിയും. മുളം ചങ്ങാടത്തിനുള്ള സഞ്ചാരത്തിന് ഒരാള്‍ക്ക് 100 രൂപയാണ്. കൂടാതെ പരമാവധി 15 പേര്‍ക്ക് കളംകുന്ന് ഭാഗത്ത് രാത്രി താമസത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കളംകുന്നത്ത് ഒരു കുടുംബത്തിന് താമസിക്കാനുള്ള എല്ലാ സൗകര്യവും അധികൃതര്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. താമസത്തിന് പുറമെ ഇവിടെ തന്നെ ... Read more
കാന്തല്ലൂര്‍ വേട്ടക്കാരന് മലനിരകളില്‍ നീല വസന്തം
മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് നിറക്കാഴ്ചയായി വേട്ടക്കാരന് കോവിലില്‍ മലനിരകളില്‍ നീലവസന്തം. മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളുടെ ചുറ്റുമുള്ള പശ്ചിമഘട്ട മലനിരകളിലും സ്വകാര്യ, റവന്യൂ ഭൂമിയിലുമാണ് നീലക്കുറിഞ്ഞി പൂവിട്ടിട്ടുണ്ട്. കാന്തല്ലൂര്‍ ടൗണില്‍ നിന്നും ജീപ്പില്‍ നാലുകിലോമീറ്റര്‍ അകലെ വേട്ടക്കാരന് കോവിലിലെ ഒറ്റമല ഭാഗത്ത് എത്തിചേരാം. മല കയറാന്‍ കഴിയാത്തവര്‍ക്ക് പട്ടിശ്ശേരി, കീഴാന്തൂര്‍, കൊളുത്താ മലമേഖലകളിലും പൂവിട്ട നീലക്കുറിഞ്ഞി കാണുന്നതിന് കഴിയും. തമിഴ്നാട്ടില്‍നിന്നും നീലക്കുറിഞ്ഞി കാണാന്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങി. മൂന്നാറില്‍ നിന്നും ചെറുവണ്ടികള്‍ക്ക് മാട്ടുപ്പെട്ടി, തെന്മല വഴി മറയൂരിലെത്താന്‍ കഴിയും.കൂടാതെ മൂന്നാര്‍ എന്‍ജിനിയറിങ് കോളേജ്, പുതുക്കാട്, പെരിയവരൈ വഴി മറയൂരിലെത്താം. മറയൂരില്‍ നിന്നും പെരിയ വരൈ വരെ ബസ് സര്‍വീസും ആരംഭിച്ചിട്ടുണ്ട്.
തെൻമല -ആര്യങ്കാവ് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം
കൊല്ലം- ചെങ്കോട്ട പാതയിൽ തെൻമല മുതൽ ആര്യങ്കാവ് വരെ ഹെവി ഗുഡ്സ് വാഹന ഗതാഗതം നിരോധിച്ചു. കഴുതുരുട്ടി പ്രദേശത്ത് പതിമൂന്ന് കണ്ണറ പാലത്തിന് സമീപം എം.എസ്.എൽ മേഖലയിലെ പാതയിൽ വിള്ളൽ കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത് എന്ന് ജില്ലാ കലക്ടർ അറിയിച്ചു. കനത്ത മഴയ്ക്ക് പിന്നാലെ രൂപപ്പെട്ട വിള്ളൽ അടയ്ക്കുന്നതിനുള്ള സർവെ നടപടി ദേശീയപാത നിരത്ത് വിഭാഗം ഇന്നു തന്നെ തുടങ്ങും. കാലാവസ്ഥ പ്രതികൂലമായില്ലെങ്കിൽ അതിവേഗം അറ്റകുറ്റപണി പൂർത്തിയാക്കാനാകും. ഇതു വഴി സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായാണ് വലിയ വാഹനങ്ങൾ നിരോധിച്ചത് . മറ്റു വാഹനങ്ങൾ നിയന്ത്രണങ്ങളോടെ ഇതു വഴി കടത്തി വിടും. ഗതാഗതം പൂർണതോതിൽ പുന:സ്ഥാപിക്കും വരെ മേഖലയിൽ സ്ഥിരം പൊലിസ് സാന്നിദ്ധ്യം ഉറപ്പാക്കും. വലിയ വാഹനങ്ങൾ കടന്ന് പോകുന്നത് നിയന്ത്രിക്കുന്നതിനും ഗതാഗത നിയന്ത്രണത്തിനുമാണ് പൊലിസിനെ നിയോഗിച്ചത്. ഇക്കാര്യത്തിൽ ആർ.ടി.ഒ.യുടെ സേവനവുമുണ്ടാകും. ആര്യങ്കാവ് ചെക് പോസ്റ്റിനപ്പുറം വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനായി തമിഴ്നാട് പൊലിസിന്റ സഹകരണവും ഉറപ്പാക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷൻ കൂടിയായ ... Read more