Tag: തുങ്കഭദ്ര ‘
ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഹംപി
ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ സ്ഥിതി ചെയ്യുന്ന ഒരു അതിശയിപ്പിക്കുന്ന വാസ്തു പൈതൃകം. ഇവിടെ ഹിന്ദു ക്ഷേത്രങ്ങളും കോട്ടകളും, കൊട്ടാരങ്ങളും ഉള്‍പ്പടെ ആയിരത്തോളം സ്മാരകങ്ങളുണ്ട്. തുങ്കഭദ്ര നദിക്കരയില്‍ ഗ്രാനൈറ്റുകല്ലുകളാല്‍ ചുറ്റപ്പെട്ട് 16 മൈല്‍ വിസ്താരത്തില്‍ ഈ ഇടം പരന്നു കിടക്കുന്നു. 16-ാം നൂറ്റാണ്ടില്‍ വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ പുരാതന നഗരമായിരുന്നു.. Music pillars of Hampi, Karnataka ഇന്ത്യയുടെ തന്നെ അഭിമാനമായ ഹംപിയെ ന്യൂയോര്‍ക്ക് ടൈംസ് വിവരിക്കുന്നത് ഇങ്ങനെയാണ്. ഓരോ വര്‍ഷവും തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട 52 വിനോദ സഞ്ചാരത്തിനുള്ള സ്ഥലങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിക്കാറുണ്ട്. ലോകത്തെങ്ങുമുള്ള വിനോദസഞ്ചാരികള്‍ ആവേശത്തോടെയും വിശ്വാസത്തോടെയും സമീപിക്കുന്ന ഒരു ലിസ്റ്റാണ് ഇത്. 2019 അത്തരത്തില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഇന്ത്യയില്‍ നിന്നും ഹംപിയും സ്ഥാനം പിടിച്ചിട്ടുണ്ട്. ലിസ്റ്റിന്റെ ഏതെങ്കിലുമൊരു കോണിലൊന്നുമല്ല, രണ്ടാം സ്ഥാനത് തന്നെ. കഴിഞ്ഞ ദിവസമാണ് 2019-ലേക്കുള്ള യാത്രയ്ക്കായി ന്യൂയോര്‍ക്ക് ടൈംസ് സമഗ്രമായ ഈ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഒന്നാമതായി പ്യുര്‍ട്ടോ ... Read more