Tag: തിരുവനന്തപുരം

കേരളത്തിന് കൈത്താങ്ങായി ടൂറിസം മേഖല

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായമെത്തിക്കാന്‍ കേരള ടൂറിസവും കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയും കൈകോര്‍ക്കുന്നു. തിരുവനന്തപുരം ജവഹര്‍ നഗര്‍ ലയണ്‍സ് ക്ലബ്ബിനു സമീപത്തുള്ള യൂണിവേഴ്സ്റ്റി വുമണ്‍സ് അസോസിയേഷന്‍ ഹാളില്‍ ദുരിതബാധിത പ്രദേശങ്ങളിലേക്കുള്ള ആവശ്യ വസ്തുക്കള്‍ സ്വീകരിക്കും. ആവശ്യ വസ്തുക്കള്‍: കുടിവെള്ളം പുതപ്പുകള്‍ കിടക്കവിരി മരുന്നുകള്‍ സാനിറ്ററി നാപ്കിന്‍ അടിവസത്രങ്ങള്‍ (സ്ത്രീകളുടെയും, പുരുഷന്‍മാരുടേയും) നൈറ്റി പ്ലാസ്റ്റിക്ക് മാറ്റ് കുട്ടികളുടെ വസ്ത്രങ്ങള്‍ ബേബി ഡയപ്പറുകള്‍ അരി അവല്‍ റസ്‌ക്ക് പഞ്ചസാര ശര്‍ക്കര മെഴുക്തിരി, തീപ്പെട്ടി രാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം പത്ത് മണി വരെ സാധനങ്ങള്‍ സ്വീകരിക്കും. കൂടാതെ സാധനങ്ങള്‍ എത്തിക്കുവാന്‍ സാധിക്കാത്തവര്‍ക്ക്  വോളന്റിയേഴ്‌സിനെ വിളിക്കാം അവര്‍ വന്ന് സാധനങ്ങള്‍ സ്വീകരിക്കും Contact : Bindu K K : 9061727460 Manu : 9846700065 #DOOR TO DOOR COLLECTION #contact : Vinod : 9447161619 Gafoor : 9605040033 Nahas Shams :9567635661 Janeesh : 9995037470

എറണാകുളം-തിരുവനന്തപുരം സ്‌പെഷ്യല്‍ പാസഞ്ചര്‍ സര്‍വീസ്

മഴക്കെടുതിയില്‍ ഒറ്റപ്പെട്ടവര്‍ക്കായി എറണാകുളം ജംക്ഷനില്‍ നിന്ന് ഇന്ന് മുതല്‍ സ്‌പെഷ്യല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ആലപ്പുഴ വഴിയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് എറണാകളും ജംക്ഷനിലേക്കു രാവിലെ 9നു സ്പെഷല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തും. എറണാകുളം ജംക്ഷനില്‍നിന്ന് രാവിലെ 11 മണിക്കു തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴി സ്പെഷല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്. എല്ലാ സ്റ്റോപ്പുകളിലും നിര്‍ത്തും. എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന്റെ സ്റ്റോപ്പുകള്‍: കുമ്പളം, തുറവൂര്‍, ചേര്‍ത്തല, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, ചേപ്പാട്, കരുനാഗപ്പള്ളി, ശാസ്താംകോട്ട, പെരിനാട്, കൊല്ലം, മയ്യനാട്, പറവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, മുരിക്കുംപുഴ, കഴക്കൂട്ടം, കൊച്ചുവേളി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന്റെ സ്റ്റോപ്പുകള്‍: കുമ്പളം, തുറവൂര്‍, ചേര്‍ത്തല, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, ചേപ്പാട്, കരുനാഗപ്പള്ളി, ശാസ്താംകോട്ട, പെരിനാട്, കൊല്ലം, മയ്യനാട്, പറവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍, ചിറയന്‍കീഴ്, മുരിക്കുംപ്പുഴ, കഴക്കൂട്ടം, കൊച്ചുവേളി

തിരുവനന്തപുരം- ആങ്കമാലി പ്രത്യേക കെ എസ് ആര്‍ ടി സി സര്‍വീസ് ആരംഭിച്ചു

നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണമായി അടച്ച സാഹചര്യത്തില്‍ വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് വഴി തിരിച്ച് വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസ് നടത്തുന്നു . തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന സര്‍വീസ് അങ്കമാലി വരെ ഉണ്ടാവും എന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു. ശനിയാഴ്ച്ച വരെ നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണമായി പ്രവര്‍ത്തിക്കില്ലെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഓണം വാരാഘോഷം ഓഗസ്റ്റ് 24 മുതല്‍

ഈ വര്‍ഷത്തെ ഓണം വാരാഘോഷം വിപുലമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. ഓഗസ്റ്റ് മാസം 24 മുതല്‍ 30 വരെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടിയാണ് നടത്തുന്നത്. 24 ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ഓണം വാരാഘോഷത്തിനു തുടക്കമാകും . 31 വേദികളിലായി വിപുലമായ പരിപാടികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്നത്. വാരാഘോഷവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 24 മുതല്‍ 30 വരെ തിരുവനന്തപുരം മുതല്‍ കവടിയാര്‍ വരെയുളള പ്രദേശത്തെ ഉത്സവമേഖലയായി പ്രഖ്യാപിച്ചു. 30 ന് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ പരിപാടി അവസാനിക്കും. സമാപന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം മുഖ്യാതിഥിയായിരിക്കും.

മണ്ണിന്റെ കഥ പറയാന്‍ മ്യൂസിയം ഒരുങ്ങി

കണ്ടും സ്പര്‍ശിച്ചും മണ്ണിനെ അടുത്തറിയാന്‍ 82 ഇനം മണ്ണു ശ്രേണികളുടെ ഏറ്റവും വലിയ ശേഖരവുമായി രാജ്യത്തെ ആദ്യ സോയില്‍ മ്യൂസിയം തലസ്ഥാനത്ത് യാഥാര്‍ത്ഥ്യമായി. പുതുതലമുറയ്ക്ക് മണ്ണിനെ അടുത്തറിയാനും ശാസ്ത്രീയമായി അറിവു പകരുന്നതിനുമായി മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പാണ് മ്യൂസിയം ഒരുക്കിയത്. മണ്ണിന്റെയും ജലത്തിന്റെയും വിഭവ പരിപാലന സാധ്യതകള്‍ കര്‍ഷകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പാറാട്ടുകോണം സെന്‍ട്രല്‍ സോയില്‍ അനലറ്റികല്‍ ലാബോറട്ടറി മന്ദിരത്തിലാണ് മ്യൂസിയം. വൈവിധ്യമാര്‍ന്ന മണ്ണിനങ്ങളും അവയുടെ സംക്ഷിപ്ത വിവരണവും ഒരു കുടക്കീഴില്‍ പ്രദര്‍ശിപ്പിക്കുകയാണിവിടെ. എല്ലാ പ്രവര്‍ത്തിദിവസങ്ങളിലും 10 മണി മുതല്‍ 5 വരെയാണ് പ്രദര്‍ശനം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 10 രൂപയും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 15 രൂപയും മുതിര്‍ന്നവര്‍ക്ക് 25 രൂപയുമാണ് പ്രവേശന നിരക്ക്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഫോണ്‍ വഴിയോ ഇ-മെയിലുലൂടെയോ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ആധികാരിക ഗ്രന്ഥങ്ങള്‍, മണ്ണ്-ഭൂവിഭവറിപ്പോര്‍ട്ടുകള്‍, ലഘു പ്രസിദ്ധീകരണങ്ങള്‍ എന്നിവ ലഭിക്കുവാന്‍ മ്യൂസിയത്തിന്റെ ആദ്യ നിലയില്‍ പ്രവര്‍ത്തിക്കുന്ന സോയില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രയോജനപ്പെടുത്താം. മ്യൂസിയത്തിന്റെ പ്രധാന ആകര്‍ഷണം ... Read more

കെഎസ്ആര്‍ടിസി ഇനി മുതല്‍ മൂന്ന് സോണുകള്‍

കെഎസ്ആര്‍ടിസിയെ മൂന്നു ലാഭകേന്ദ്രങ്ങളാക്കി തിരിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനം ഇന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിക്കും. കെഎസ്ആര്‍ടിസിയെ മൂന്ന് മേഖലകളായി തിരിക്കണമെന്നു സ്ഥാപനത്തിന്റെ പുനഃസംഘടനയെക്കുറിച്ചു പഠിച്ച പ്രഫ. സുശീല്‍ഖന്ന ശുപാര്‍ശ ചെയ്തിരുന്നു. നിലവിലെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ചു സോണുകള്‍ സൗത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് സോണ്‍ എന്നിങ്ങനെയാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ് സൗത്ത് സോണില്‍. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ സെന്‍ട്രല്‍ സോണിലും. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ നോര്‍ത്ത് സോണിലും. എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ജി.അനില്‍കുമാറിനാണ് സൗത്ത് സോണിന്റെ ചുമതല. എക്‌സിക്യൂട്ടീവ് ഡയറക്ടറായ എം.ടി. സുകുമാരന് സെന്‍ട്രല്‍ സോണിന്റെയും സി.വി.രാജേന്ദ്രന് നോര്‍ത്ത് സോണിന്റെയും ചുമതല നല്‍കിയിട്ടുണ്ട്. മൂന്നു മേഖലകളാകുന്നതോടെ ഉദ്യോഗസ്ഥ തലത്തിലും മാറ്റങ്ങളുണ്ടാകും. ഇതിന്റെ പട്ടിക പുറത്തിറങ്ങി. സോണല്‍ ഓഫിസര്‍മാര്‍ക്കായിരിക്കും സോണുകളുടെ ചുമതല. ജില്ലാ ആസ്ഥാനവും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ തസ്തികയും ... Read more

കെ എസ് ആര്‍ ടി സിയുടെ ചില്‍ ബസ് ഇന്നു മുതല്‍

തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ എസി ലോ ഫ്‌ളോര്‍ ബസുകള്‍ സര്‍വീസ് നടത്താനുള്ള ചില്‍ ബസ് പദ്ധതിയുടെ പരീക്ഷണ ഓട്ടം ഇന്ന്   മുതല്‍. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കും രാവിലെ മുതല്‍ പരീക്ഷണ സര്‍വീസ് ആരംഭിക്കും. കെഎസ്ആര്‍ടിസിയുടെ www.kurtcbooking.com, www.keralartc.in സൈറ്റുകള്‍വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. സംസ്ഥാനതല ഉദ്ഘാടനം ആഗസ്ത് ഒന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്‌റ്റേഷനില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. കോര്‍പറേഷന്റെ കീഴിലുള്ള 219 എസി ലോ ഫ്‌ലോര്‍ ബസുകളെയാണ് പുതിയ ഷെഡ്യൂളില്‍ ഒന്നുമുതല്‍ സംസ്ഥാനവ്യാപകമായി വിന്യസിക്കുക.തിരുവനന്തപുരംഎറണാകുളം കാസര്‍കോടിനുപുറമെ കിഴക്കന്‍ മേഖലയിലേക്കും സര്‍വീസുകളുണ്ട്. പുലര്‍ച്ചെ അഞ്ചുമുതല്‍ രാത്രി പത്തുവരെയാണ് പകല്‍സമയ സര്‍വീസുകള്‍. പകല്‍ സര്‍വീസുകള്‍ക്കുപുറമെ തിരുവനന്തപുരം -എറണാകുളം (ആലപ്പുഴ, കോട്ടയം), എറണാകുളം- തിരുവനന്തപുരം, എറണാകുളം-കോഴിക്കോട്, കോഴിക്കോട് തിരുവനന്തപുരം റൂട്ടുകളില്‍ രാത്രിയില്‍ രണ്ടുമണിക്കൂര്‍ ഇടവിട്ട് സര്‍വീസ് നടത്തും. രാത്രി 10.30 മുതലാണിത്. പുതിയ സര്‍വീസുകളില്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനവുമുണ്ടാകും.