Tag: തിരുവനന്തപുരം
ഐപിഎല്‍ പൂരത്തിന് ഇക്കുറി തിരുവനന്തപുരം വേദിയാകാന്‍ സാധ്യത
ഈ സീസണലിലെ ഐപിഎല്‍ മത്സരങ്ങള്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാന്‍ സാധ്യത. ലോക്സഭാ തെരഞ്ഞെടുപ്പ് പരിഗണിച്ച് ബിസിസിഐ തയ്യാറാക്കിയ 20 വേദികളുടെ ചുരുക്കപ്പട്ടികയില്‍ തിരുവനന്തപുരവുമുണ്ട്. പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ദക്ഷിണാഫ്രിക്കയിലോ യു എ ഇയിലോ, അല്ലെങ്കില്‍ ഇന്ത്യയിലെ വ്യത്യസ്ത വേദികളിലോ ഐപിഎല്‍ നടത്താമെന്നാണ് ബിസിസിഐ ടീം ഫ്രാഞ്ചൈസികളെ അറിയിച്ചത്. സാമ്പത്തിക ചെലവ് പരിഗണിച്ച് ഇന്ത്യയില്‍ മത്സരങ്ങള്‍ മതിയെന്നായിരുന്നു ടീമുകളുടെ മറുപടി. ഇതോടെയാണ് കഴിഞ്ഞ വര്‍ഷത്തെ പത്ത് വേദികള്‍ക്ക് പകരം ബിസിസിഐ തിരുവനന്തപുരം ഉള്‍പ്പടെ ഇരുപത് വേദികളുടെ പട്ടികയുണ്ടാക്കിയത്. ഐപിഎല്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്ന് കാര്യവട്ടം സ്പോര്‍ട്സ് ഹബ് സി ഇ ഒ അജയ് പത്മനാഭന് പറഞ്ഞു. ഏറ്റവും അടുത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന് പുറമേ മറ്റ് ടീമുകളുടെ മത്സരവും ഗ്രീന്‍ഫീള്‍ഡില്‍ നടക്കാന്‍ സാധ്യതയുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ലഭ്യത പരിഗണിച്ച് ഹോം ഗ്രൗണ്ടില്‍ ടീമുകള്‍ക്ക് മൂന്ന് മത്സരങ്ങളേ കിട്ടൂ എന്ന് ബിസിസിഐ വ്യക്തമാക്കിക്കഴിഞ്ഞു. തിരുവനന്തപുരത്തിന് പുറമേ പൂനെ, ലക്നൗ, കാണ്‍പൂര്‍, ... Read more
ദേശീയപണിമുടക്ക്; സംസ്ഥാനത്ത് വൈകിയോടുന്ന തീവണ്ടികള്‍ ഇവയൊക്കെ
സംയുക്തതൊഴിലാളി യൂണിയനുകളുടെ 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ കേരളത്തില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കായി തീവണ്ടികളെ ആശ്രയിച്ചവര്‍ക്ക് ഹര്‍ത്താലില്‍ പോലും പതിവില്ലാത്ത ട്രെയിന്‍ തടയല്‍ സമരത്തിന് ഇരയാവേണ്ടി വന്നു. കേരളത്തിന് പുറത്തും പല സ്റ്റേഷനുകളിലും തീവണ്ടികള്‍ തടയുന്നതായി വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ അടുത്ത രണ്ട് ദിവസത്തേക്ക് തീവണ്ടികള്‍ കൃത്യസമയം പാലിക്കാന്‍ സാധ്യതയില്ല. ആലപ്പുഴ, തൃപ്പൂണിത്തുറ, ചെറുവത്തൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍,ഒലവക്കോട്,തിരുവനന്തപുരം, കണ്ണൂര്‍,പയ്യന്നൂര്‍, തലശ്ശേരി, എറണാകുളം തുടങ്ങി വിവിധ ഇടങ്ങളില്‍ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ തീവണ്ടികള്‍ തടഞ്ഞു. അതേസമയം ട്രെയിനുകള്‍ മണിക്കൂര്‍ നേരം വൈകിപ്പിച്ച ശേഷം തൊഴിലാളികള്‍ കടത്തിവിടുന്നതിനാല്‍ തീവണ്ടി ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ടില്ല. ഇന്ന് വൈകിയോടുന്ന പ്രധാന തീവണ്ടി സര്‍വീസുകള്‍ മുംബൈ – കന്യാകുമാരി ജയന്തി ജനത: ഒന്നര മണിക്കൂര്‍ കന്യാകുമാരി – മുംബൈ ജയന്തി ജനത: ഒരു മണിക്കൂര്‍ ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍ സിറ്റി: 2 മണിക്കൂര്‍ എറണാകുളം – തിരുവനന്തപുരം വഞ്ചിനാട്: ഒന്നര മണിക്കൂര്‍ ഹൈദരാബാദ് ... Read more
റാസല്‍ഖൈമ- തിരുവനന്തപുരം എയര്‍ ഇന്ത്യ സര്‍വീസ് തുടങ്ങി
എയര്‍ഇന്ത്യ എക്സ്പ്രസ് റാസല്‍ഖൈമയില്‍നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് ആരംഭിച്ചു. നിലവില്‍ റാസല്‍ഖൈമയില്‍നിന്ന് കോഴിക്കോട്ടേക്ക് മാത്രമാണ് നേരിട്ടുള്ള സര്‍വീസുള്ളത്. കൊച്ചിയിലേക്ക് കോഴിക്കോട് വഴിയും സര്‍വീസ് നടത്തിവരുന്നു. ഇപ്പോള്‍ പുതുതായി തിരുവനന്തപുരത്തേക്ക് ആരംഭിച്ച സര്‍വീസും കോഴിക്കോട് വഴിയായിരിക്കും പോകുക. ഇതോടെ റാസല്‍ഖൈമയില്‍നിന്ന് കേരളത്തിലെ മൂന്നു എയര്‍പോര്‍ട്ടുകളിലേക്ക് സര്‍വീസായി. ബുധന്‍, വെള്ളി ദിവസങ്ങളില്‍ റാസല്‍ഖൈമയില്‍നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 2.10ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 7.25ന് കോഴിക്കോടും രാത്രി 10.45ന് തിരുവനന്തപുരത്തും എത്തും. തിരിച്ച് തിരുവനന്തപുരത്തുനിന്ന് രാവിലെ 8.10ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം ഉച്ചയ്ക്ക് 1.05ന് റാസല്‍ഖൈമയില്‍ എത്തും വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ ഫുജൈറ, റാസല്‍ഖൈമ എമിറേറ്റിലുള്ളവര്‍ക്ക് യുഎഇയിലെ മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കാതെ തന്നെ നാട്ടിലേക്ക് പോയി വരാനാകും.
തിരുവനന്തപുരത്തെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം ജില്ലയെ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റാനുള്ള വിപുലമായ കർമപദ്ധതി നടപ്പാക്കുകയാണെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതു പൂർത്തിയാകുന്നതോടെ തിരുവനന്തപുരത്തിന്റെ മുഖഛായ മാറുമെന്നും അദ്ദേഹം പറഞ്ഞു. ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ പൂർത്തീകരിച്ച വികസന പദ്ധതികളും നവീകരണ പ്രവൃത്തികളും നാടിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണു സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കോവളം, ശംഖുമുഖം, വേളി, പൊന്മുടി തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ നവീകരണത്തിനു തുടക്കമിട്ടുകഴിഞ്ഞു. ഇതിനൊപ്പം മുടങ്ങിക്കിടക്കുന്ന മറ്റു പദ്ധതികളുടെ നവീകരണത്തിനും മുൻതൂക്കം നൽകും. കിഫ്ബിയിൽനിന്നാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയുടെ സമഗ്ര വികസനമാണു സർക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ 43,000 കോടി രൂപ ടൂറിസത്തിൽനിന്നാണു ലഭിക്കുന്നത്. കാർഷിക മേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾക്കു ജോലി നൽകുന്ന മേഖലകൂടിയാണ് ടൂറിസം. ഇതു മുൻനിർത്തിയാണ് സർക്കാർ പുതിയ ടൂറിസം നയം കൊണ്ടുവന്നത്. വിനോദ സഞ്ചാര ... Read more
പഴയ ഡീസല്‍ ഓട്ടോകള്‍ മൂന്ന് നഗരങ്ങളില്‍ നിരോധിക്കും
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കുന്നു. വൈദ്യുതവാഹനങ്ങള് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2020 മാര്‍ച്ചിനകം ഇവ വൈദ്യുതിയിലേക്കോ സി.എന്‍.ജിയിലേക്കോ മാറണമെന്നാണ് നിര്‍ദേശം. അന്തരീക്ഷമലിനീകരണം കൂടുന്നത് ഒഴിവാക്കാനാണ് നടപടി. സിറ്റി പെര്‍മിറ്റ് നിലനിര്‍ത്തണമെങ്കില്‍ ഉടമകള്‍ പുതിയ ഇ-റിക്ഷകള്‍ വാങ്ങുകയോ സി.എന്‍.ജി.യിലേക്ക് മാറുകയോ വേണം. പത്ത് ഇ-ഓട്ടോറിക്ഷാ നിര്‍മാതാക്കളുടെ മോഡലുകള്‍ക്ക് സംസ്ഥാന മോട്ടോര്‍വാഹനവകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സിന്റെ ഇ-റിക്ഷ ഉടന്‍ വിപണയിലെത്തും. വൈദ്യുതി ഓട്ടോറിക്ഷകള്‍ക്ക് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള 30,000 രൂപ സബ്സിഡിക്കു പുറമേ നികുതി ഇളവും പരിഗണനയിലുണ്ട്. 2000-നു മുമ്പ് പെട്രോള്‍ ഓട്ടോറിക്ഷകളാണ് സംസ്ഥാനത്ത് പ്രചാരത്തിലുണ്ടായിരുന്നത്. ഇതിനു ശേഷമാണ് ഡീസല്‍ ഓട്ടോറിക്ഷകള്‍ വിപണി നേടിയത്. പരിസ്ഥിതി മലിനീകരണ നിയന്ത്രണ നിബന്ധനയുടെ ആദ്യഘട്ടത്തില്‍പ്പെട്ട ഭാരത് സ്റ്റേജ് 1, 2 വിഭാഗത്തില്‍പ്പെട്ട ഡീസല്‍ ഓട്ടോറിക്ഷകള്‍ക്കാണ് നിരോധനം ബാധകമാകുക. വാഹനങ്ങളുടെ പുകപരിശോധനാ സംവിധാനത്തിലെ അപര്യാപ്തത കാരണം വന്‍തോതില്‍ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലെത്തുന്നുണ്ട്. ഇത് തടയാനാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ... Read more
കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോറിക്ഷ വരുന്നു
കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോറിക്ഷ വരുന്നു. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് (കെ.എ.എല്‍.) ആണ് നിര്‍മാതാക്കള്‍. ഒരുമാസത്തിനകം വിപണിയിലെത്തും. പുണെയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനുള്ള പരിശോധനകള്‍ അന്തിമഘട്ടത്തിലാണ്. സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ വാഹനം വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണ് കെ.എ.എല്‍. നെയ്യാറ്റിന്‍കര ആറാലുംമൂടിലെ പ്ലാന്റില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സര്‍ക്കാരിന്റെ പുതിയ വൈദ്യുതിനയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇനി ഇ-ഓട്ടോറിക്ഷകള്‍ക്കുമാത്രമേ പെര്‍മിറ്റ് നല്കു. ഈ സാധ്യത മുതലെടുക്കാനുള്ള ശ്രമത്തിലാണ് കെ.എ.എല്‍. മൂന്നുപേര്‍ക്ക് യാത്രചെയ്യാവുന്ന ഒട്ടേറിക്ഷയില്‍ ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ തദ്ദേശിയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ.വി. മോട്ടോറുമാണുള്ളത്. ബാറ്ററിക്ക് അഞ്ചു വര്‍ഷത്തെ ആയുസ്സുണ്ട്. മൂന്നുമണിക്കൂര്‍കൊണ്ട് പൂര്‍ണ ചാര്‍ജാകും. ഒറ്റ ചാര്‍ജിങ്ങില്‍ പരമാവധി 120 കിലോമീറ്റര്‍ ഓടിക്കാം. പരമാവധി വേഗം 55 കിലോമീറ്ററും ഒരുകിലോമീറ്റര്‍ ഓടിക്കാന്‍ 50 പൈസയുമാണ് ചെലവ്. 295 കിലോയാണ് ഭാരം. ഇ-ഓട്ടോറിക്ഷയിലൂടെ കെ.എ.എല്ലിന് പൊതുവിപണി പിടിക്കാന്‍ കഴിയുമെന്ന് മാനേജിങ് ഡയറക്ടര്‍ എ. ഷാജഹാന് ... Read more
ഹോട്ടലുകളില്‍ നിന്ന് ഇനി ഫ്രീയായി കുടിവെള്ളം കിട്ടും; ടോയ്ലറ്റും ഉപയോഗിക്കാം
തിരുവനന്തപുരം ജില്ലയിലെ ഹോട്ടലുകളില്‍നിന്ന് ഇനി മുതല്‍ ഫ്രീയായി കുടിവെള്ളം കിട്ടും. ഹോട്ടലുകളില്‍ നിന്നു നേരിട്ടും വാട്ടര്‍ ബോട്ടിലിലുമൊക്കെ പൊതുജനങ്ങള്‍ക്കു സൗജന്യമായി കുടിവെള്ളം നല്കാന് തയ്യാറാണെന്നു ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ഹോട്ടലുകളിലെ ടോയ്ലറ്റുകള് പൊതുജനങ്ങള്‍ക്കു സൗജന്യമായി ഉപയോഗിക്കാം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഹോട്ടലുകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിന്റേതാണു തീരുമാനങ്ങള്‍. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കുന്നതിനു വേണ്ടിയാണു നഗരത്തിലെത്തുന്നവര്‍ക്കു സൗജന്യമായി കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നത്. സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകള്‍ നല്കുകയാണെങ്കില് എല്ലാ ഹോട്ടലുകളില്‍ നിന്നും ശുദ്ധമായ കുടിവെള്ളം നിറച്ചു തരും. ജ്യൂസുകള്‍ നല്കുമ്പോള് പ്ലാസ്റ്റിക് സ്ട്രോ ഒഴിവാക്കും. ഐസ്ക്രീമിനും മറ്റും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്പൂണുകളും പരമാവധി ഒഴിവാക്കുമെന്നു ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഹോട്ടല്‍ ഉടമകള്‍ അറിയിച്ചു. ഹോട്ടലുകളില്‍ നിന്നു ഡിസ്പോസിബിള്‍ പ്ലേറ്റുകള്‍ പൂര്‍ണമായി ഒഴിവാക്കുന്നതിനുള്ള ഉപാധികളും യോഗം ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. ഹോട്ടലുകളില്‍ ... Read more
മഠവൂര് പാറയിലേക്ക് പോകാം
കേരളത്തിന്റെ മാത്രമല്ല; വിനോദ സഞ്ചാരത്തിന്റെയും തെക്കേ അറ്റമാണ് തിരുവനന്തപുരം. ഇവിടെ എത്തിപ്പെട്ടാല്‍ പിന്നെ കന്യാകുമാരിയല്ലാതെ കാര്യമായി യാത്രപോകാന്‍ വേറൊരു ഇടമില്ല. വടക്കോട്ട് നോക്കിയാല്‍ വന്ന വഴി, തെക്കോട്ട് നോക്കിയാല്‍ നീലക്കടല്‍. ഇതിനിടയില്‍ വിനോദസഞ്ചാരത്തിന് പിന്നെ അതിര്‍ത്തി കടക്കണം. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പോയിവരാന്‍ ഇവിടത്തെ പതിവ് കേന്ദ്രങ്ങള്‍ മതിയാവാതെ വരുമ്പോഴാണ് നാം പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോകുക. അങ്ങനെ ഒരു വിധത്തില്‍ ഇവിടെ പെട്ടുപോയവര്‍ക്ക് അത്യാവശ്യം പ്രകൃതി ഭംഗി ആസ്വദിക്കാനും, നഗരം പാതിയും, കൂടാതെ കടലിന്ററ്റം കാണാനും അതുമല്ലെങ്കില്‍ വെറുതെ ആകാശം നോക്കി, കാറ്റുകൊള്ളാനും പറ്റിയ നല്ലൊരിടമാണ് മഠവൂര് പാറ. ഒറ്റക്കോ കൂട്ടമായോ, കുടുംബസമേതമോ പോയിവരാവുന്ന ഈ പ്രാദേശിക വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. ശ്രീകാര്യത്ത് നിന്നും ചെങ്കോട്ടുകോണം റൂട്ടിലാണ് മടവൂര്‍ പാറ. ബസ് സ്റ്റോപ്പില്‍ നിന്ന് നടക്കാനുള്ള ദൂരം. പാറയുടെ പ്രവേശന കവാടം വരെ ചെറുവാഹനവുമെത്തും. കേരള ഗവണ്മെന്റിന്റെ പുരാവസ്തുവകുപ്പിന് കീഴില്‍ സംരക്ഷിക്കപ്പെട്ട പ്രാചീന ഗുഹാക്ഷേത്രവും, പുരാവസ്തു ... Read more
കരിപ്പൂരിലേക്ക് ഇന്ന് മുതല്‍ സൗദി എയർലൈൻസ് സര്‍വീസും
സൗദി എയർലൈൻസ് ബുധനാഴ്ച മുതൽ കരിപ്പൂരിലേക്ക് സർവീസ് ആരംഭിക്കും. ജിദ്ദയിൽ നിന്ന് ആഴ്ചയിൽ നാലും റിയാദിൽ നിന്ന് മൂന്നും സർവീസുകളാണ് ഉണ്ടാവുക. ആദ്യ സർവീസ് ബുധനാഴ്ച പുലർച്ചെ 3.15ന് ജിദ്ദയിൽ നിന്ന് പുറപ്പെടും. കരിപ്പൂർ വിമാനത്താവള വികസനത്തിന്റെ ഭാഗമായി മൂന്ന് വർഷത്തിലധികമായി നിർത്തിവെച്ച സർവീസാണ് സൗദി എയർലൈൻസ് പുനരാരംഭിക്കുന്നത്. നിലവിൽ തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, ദില്ലി, ബംഗളുരു, ലക്നൗ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്ക് സൗദി എയര്‍ലെെന്‍സ് സർവീസ് നടത്തുന്നുണ്ട്. ഈ വർഷം സൗദി എയർലൈൻസ് ആരംഭിച്ച നാലാമത്തെ നേരിട്ടുള്ള സർവീസാണ് കോഴിക്കോട്ടേക്ക്. ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽനിന്ന് ഇടവിട്ട ദിവസങ്ങളിലാണ് കോഴിക്കോട്ടേക്ക് സർവീസ്. ഇന്ത്യൻ സെക്റ്ററിൽ സൗദിക്ക് ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത് കോഴിക്കോട്ടേക്കാണ്. ഹജ്ജ് – ഉംറ തീർത്ഥാടകരും ഇതിൽപ്പെടും
തിരുവനന്തപുരത്ത് എത്തിയാല്‍ കാണാം അന്താരാഷ്ട്ര ബഹിരാകാശ നിലയം
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ഒരാഴ്ച കാണാനുള്ള സുവര്‍ണാവസരമാണ് കേരളത്തിലെ വാനനിരീക്ഷകര്‍ക്ക് കൈവന്നിരിക്കുന്നത്. രാത്രികാലങ്ങളില്‍ രണ്ട് മിനിറ്റ് മുതല്‍ 4 മിനിറ്റ് വരെ തിരുവനന്തപുരത്ത് സ്പേസ് സ്റ്റേഷന് ദൃശ്യമാകും. വെള്ളിയാഴ്ചയോടെ കേരളത്തിന്റെ ആകാശത്ത് നിന്നും സ്പേസ് സ്റ്റേഷന് മാറുമെന്നും നാസ അറിയിച്ചിട്ടുണ്ട്. നിലയത്തിന്റെ സോളാര്‍ പാനലുകളിലെ വെളിച്ചം ഭൂമിയിലേക്ക് പ്രതിഫലിക്കുന്നതാണ് ആകാശക്കാഴ്ചയില്‍ വ്യക്തമാവുക. പകല്‍ സമയത്ത് നിലയത്തെ കാണാമെങ്കിലും രാത്രിയാണ് കൂടുതല്‍ ദൃശ്യമാവുക. തീവ്രപ്രകാശത്തോടെ കടന്നുപോകുന്ന നിലയം ഇന്ന് രാത്രി 7.25 ന് രണ്ട് മിനിറ്റ് നേരവും നാളെ രാവിലെ 5.18 ന് നാല് മിനിറ്റും ദൃശ്യമാകും. വടക്ക് പടിഞ്ഞാറ് ഭാഗത്തായി പ്രത്യക്ഷപ്പെടുന്ന നിലയത്തെ കണ്ണുകള്‍ കൊണ്ട് കാണാന്‍ സാധിക്കുമെങ്കിലും മ്യൂസിയത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന ദൂരദര്‍ശിനിയിലൂടെ വ്യക്തമായി കാണാന്‍ കഴിയും. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മിനിറ്റും ബുധനാഴ്ച ഒരു മിനിറ്റില്‍ താഴെയുമാണ് ഐഎസ്എസിനെ കാണാന്‍ കഴിയുക. വ്യാഴാഴ്ച മൂന്ന് മിനിറ്റോളം വീണ്ടും പ്രത്യക്ഷമാവുമെന്നും നാസയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയില്‍ നിന്ന് 400 കിലോ ... Read more
തിരുവനന്തപുരത്തെ വിപണി പിടിക്കാന്‍ സ്വിഗ്ഗി എത്തി
രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി തിരുവനന്തപുരത്ത് സേവനം സജീവമാക്കി. തലസ്ഥാന നഗരിയിലെ 130 റെസ്റ്റൊറന്റുകളില്‍ നിന്നുളള ഭക്ഷണം സ്വിഗ്ഗി ഇനി മുതല്‍ ഡെലിവറി ചെയ്യും. കൊച്ചി, തൃശൂര്‍ എന്നിവിടങ്ങള്‍ക്ക് പുറമെ സ്വിഗ്ഗി തങ്ങളുടെ സേവനം സജീവമാക്കുന്ന കേരളത്തിലെ മൂന്നാമത്തെ നഗരമാണ് തിരുവനന്തപുരം. കഴിഞ്ഞ എട്ട് മാസങ്ങള്‍ക്കുളളില്‍ രാജ്യത്തെ 34 നഗരങ്ങളില്‍ സ്വിഗ്ഗി സേവനം വ്യാപിപ്പിച്ചിരുന്നു. ആദ്യത്തെ അഞ്ച് ഓര്‍ഡറുകള്‍ക്ക് സ്വിഗ്ഗി 50 ശതമാനം കിഴിവും നല്‍കുന്നുണ്ട്. ടെക്നോപാര്‍ക്ക്, മെഡിക്കല്‍ കോളേജ്, വഴുതക്കാട്, തമ്പാനൂര്‍, കുളത്തൂര്‍, ശ്രീകാര്യം, പേരൂര്‍ക്കട, നന്ദാവനം, കഴക്കൂട്ടം, ഉള്ളൂര്‍, അമ്പലമുക്ക്, പാളയം, കുമാരപുരം, ശാസ്തമംഗലം, കേശവദാസപുരം, തൈക്കാട് തുടങ്ങിയയിടങ്ങളില്‍ സ്വിഗ്ഗി സേവനം നല്‍കും.
കേരളത്തില്‍ ഡ്രൈവറില്ലാ കാറുണ്ടാക്കാന്‍ നിസാന്‍ ഒരുങ്ങുന്നു
ഡ്രൈവറില്ലാത്ത കാറുണ്ടാക്കാന്‍ പ്രമുഖ ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ നിസാന്‍ കേരളത്തില്‍. ഓട്ടോമൊബൈല്‍ മേഖലയില്‍ നിര്‍മിത ബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയുള്ള സ്്റ്റാര്‍ട്ടപ്പ് സംരംഭം കേരളത്തില്‍ നേരിട്ട് ആരംഭിക്കും. ഇതിന് തിരുവനന്തപുരം ടെക്നോസിറ്റിയില്‍ ഡെവലപ്മെന്റ് ക്യാമ്പസ് ആരംഭിക്കാന്‍ 30 ഏക്കര്‍ സ്ഥലം നിസാന്‍ കൈമാറും. നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഓട്ടോമേറ്റഡ് കാറുകളും ഇ-മൊബിലിറ്റിയും അനുബന്ധ സംരംഭങ്ങളുംതുടങ്ങും. നിസാന്‍ ക്യാമ്പസ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കൂടുതല്‍ രാജ്യാന്തര കമ്പനികള്‍ കേരളത്തിലെത്തും.കോഴിക്കോട്ടും കൊച്ചിയിലും സമാനമായ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ പച്ചക്കൊടി വീശിയിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളം പാട്ടത്തിന്, വരുന്നത് വന്‍ വികസനം;സ്വാഗതം ചെയ്ത് ടൂറിസം മേഖല
മുംബൈ, ഡല്‍ഹി, ബംഗലൂരു വിമാനത്താവള വികസന മാതൃകയില്‍ തിരുവനന്തപുരം, മംഗലാപുരം വിമാനത്താവളങ്ങള്‍ വികസിപ്പിക്കുന്നു. ഇവയടക്കം രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ പാട്ടത്തിനു നല്കാന് കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. നടത്തിപ്പ്,വികസനം എന്നിവ പാട്ടമെടുക്കുന്ന കമ്പനി ഉത്തരവാദിത്വമാണ്. അഹമ്മദാബാദ്, ജയ്പൂര്‍,ലക്നോ,ഗുവാഹത്തി എന്നിവയാണ് മറ്റു വിമാനത്താവളങ്ങള്‍. വന്‍ വിദേശ നിക്ഷേപം ഈ തീരുമാനത്തിലൂടെ പ്രതീക്ഷിക്കുന്നതായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. തീരുമാനം നടപ്പാക്കുന്നതിലൂടെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വരുമാനം കൂടുമെന്നും തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള വികസനം കേരളത്തിലെ ടൂറിസം മേഖലയ്ക്കു പ്രയോജനം ചെയ്യുമെന്ന് അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) പ്രതികരിച്ചു. തുടര്‍ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷയെന്ന് അറ്റോയ് പ്രസിഡന്റ് സി എസ് വിനോദും സെക്രട്ടറി പി വി മനുവും ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.
സ്ത്രീകള്‍ക്കായി പ്രധാന നഗരങ്ങളില്‍ എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കും : കെ കെ ശൈലജ
സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലും എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രാരംഭഘട്ടമെന്ന നിലയില്‍ കോഴിക്കോടും തിരുവനന്തപുരത്തുമാണ് സ്ത്രീകള്‍ക്ക് രാത്രികാലം സുരക്ഷിതമായി തങ്ങാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ അപാകതകള്‍ പരിഹരിച്ചായിരിക്കും എല്ലാ നഗരങ്ങളിലും എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. നഗരങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താവളങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരത്ത് ഒരുക്കുന്ന ‘എന്റെ കൂട്’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നഗരത്തിലെത്തുന്ന സ്ത്രീകളുടെ പ്രയാസം മറ്റാരെക്കാളും തനിക്കറിയാമെന്ന് മന്ത്രി പറഞ്ഞു. ഇന്റര്‍വ്യൂവിനും മറ്റാവശ്യങ്ങള്‍ക്കുമായെത്തുന്ന വനിതകള്‍ക്ക് നഗരത്തില്‍ സുരക്ഷിതമായി താമസിക്കാന്‍ പലപ്പോഴും കഴിയാതെ വരാറുണ്ട്. ഈയൊരവസ്ഥയ്ക്ക് വിരാമമിടാനാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. നഗരത്തില്‍ നിരാലംബരായി എത്തിച്ചേരുന്ന നിര്‍ധനരായ വനിതകള്‍ക്കും കൂടെയുള്ള 12 വയസുവരെയുള്ള കുട്ടികള്‍ക്കും വൈകിട്ട് 5 മണി മുതല്‍ രാവിലെ 7 മണിവരെ സുരക്ഷിതമായ ... Read more
തിരുവനന്തപുരം ഏകദിനം: ടിക്കറ്റ് വില്‍പ്പന 17 മുതല്‍
നവംബര്‍ 1ന് തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്ട്സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന 17 ന് ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വില്‍പ്പന. പേടിഎമ്മാണ് മത്സരത്തിന്റെ ടിക്കറ്റിങ്ങ് പാര്‍ട്ട്ണര്‍. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മൊബൈലിലെ ടിക്കറ്റ് പകര്‍പ്പോ, പ്രിന്റൗട്ടോ എടുത്ത് സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാം 1,000, 2000, 3000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. മത്സര വരുമാനത്തിന്റെ പങ്ക് കെസിഎ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും. 30ന് ഉച്ചക്ക് ജെറ്റ് എയര്‍വേസിന്റെ വിമാനത്തില്‍ ഇരു ടീമുകളും തിരുവനന്തപുരത്തെത്തും. 31 രാവിലെ വെസ്റ്റിന്‍ഡീസ് ടീമും ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ ടീമും സ്പോര്‍ട്ട്സ് ഹബ്ബില്‍ പരിശീലനം നടത്തും. കോവളം ലീലാ ഹോട്ടലിലാണ് ഇരു ടീമുകള്‍ക്കും താമസം ഒരുക്കിയിരിക്കുന്നത്. മത്സരത്തിന്റെ ഒരുക്കങ്ങള്‍ ദൃുതഗതിയില്‍ നടന്ന് വരികയാണ്. കെസിഎ ക്യൂറേറ്റര്‍ ബിജുവിന്റെ നേതൃത്വത്തില്‍ പിച്ച് നിര്‍മാണം അവസാന ഘട്ടത്തിലാണ്. സ്പോര്‍ട്ട്സ് ഹബ്ബില്‍ പുതുതായി കോര്‍പ്പറേറ്റ് ബോക്സുകള്‍ നിര്‍മിച്ചു. കളിക്കാര്‍ക്കായി പ്രത്യേക മുറികളും സജ്ജീകരിച്ചിട്ടുണ്ട്. ... Read more