Tag: താമരശ്ശേരി ചുരം
മുഖം മിനുക്കി താമരശ്ശേരി ചുരം; വളവുകള്‍ക്ക് വീതികൂട്ടല്‍ പുരോഗമിക്കുന്നു
ഗതാഗതക്കുരുക്ക് കാരണം പൊറുതിമുട്ടുന്ന താമരശ്ശേരി ചുരത്തിലെ വളവുകളുടെ വീതികൂട്ടല്‍ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍. അഞ്ച് വളവുകളാണ് വീതികൂട്ടുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി മെയ് 14 മുതല്‍ രണ്ടാഴ്ചത്തേക്ക് ഭാരംകൂടിയ ലോറികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ചുരത്തിലെ മൂന്ന്, അഞ്ച് വളവുകളുടെ വീതിയാണ് വര്‍ധിപ്പിച്ചത്. വീതികൂട്ടിയ ഭാഗത്തെ ടാറിങ് നടപടികള്‍ നടക്കുകയാണ്. ഇക്കാര്യം മന്ത്രി ജി സുധാകരന് തന്റെ ഫെയ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ആറുകോടിയോളമാണ് രണ്ട് വളവുകള്‍ വീതികൂട്ടുന്നതിന് ചിലവ് വരിക. ആറ്, ഏഴ്, എട്ട് എന്നീ വളവുകളാണ് ഇനി വീതികൂട്ടാനുള്ളത്. ഇതിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
താമരശ്ശേരി ചുരത്തില്‍ വലിയ ചരക്ക് വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ നിയന്ത്രണം
താമരശ്ശേരി ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ വലിയ ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. വയനാട്, കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന മള്‍ട്ടി ആക്സില്‍ ട്രക്കുകള്‍ ഇന്ന് മുതല്‍ അടുത്ത രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി യാത്ര ചെയ്യേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവുവിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. യാത്രാ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചെങ്കിലും പിന്നീട് അത് യാത്രക്കാർക്ക് പ്രയാസമാകുമെന്ന് കണ്ട് പിൻവലിക്കുകയായിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് താമരശേരി ചുരം റോഡ് തകർന്ന് ദേശീയപാതയിലെ ഗതാഗതം മാസങ്ങൾ തടസ്സപ്പെട്ടിരുന്നു. ചിപ്പിലത്തോട് ബസ് ഇറങ്ങി നടന്ന് മറ്റൊരു ബസിൽ കയറിയായിരുന്നു അന്നത്തെ യാത്ര. പിന്നീട് അറ്റകുറ്റപണികൾ നടത്തിയാണ് യാത്ര പഴയരീതിയിൽ പുനഃസ്ഥാപിച്ചത്. മഴക്കാലമാകുന്നതിന് മുമ്പ് അറ്റകുറ്റപണികൾ നടത്താനായാണ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. യോഗത്തില്‍ കോഴിക്കോട് ആര്‍ടിഒ എ കെ ശശികുമാര്‍, താമരശ്ശേരി ട്രാഫിക് എസ് ഐ യു രാജന്, എന്‍ എച്ച് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ വിനയരാജ് എന്നിവര്‍ ... Read more