Tag: തളിപ്പറമ്പ്
അറിയാനേറെയുള്ള കണ്ണൂര്‍ കാഴ്ചകള്‍
കേട്ടും കണ്ടും പരിചയിച്ച സ്ഥലങ്ങളില്‍ നിന്ന് ഭിന്നമായ മനോഹരസ്ഥലങ്ങളാണ് കണ്ണൂര്‍ ജില്ലയിലുള്ളത്. പാലക്കയംതട്ടും വയലപ്രയും വെള്ളിക്കീലും ചൂട്ടാട് ബീച്ചും…. അങ്ങനെയങ്ങനെ… ഇവിടങ്ങളില്‍ പോയി ഉല്ലസിച്ച് തിരികെവരുമ്പോള്‍ മുതിര്‍ന്നവരടക്കം ആരും അറിയാതെ ചോദിച്ചുപോകും. ഈ സ്ഥലങ്ങളൊക്കെ ഇത്രനാളും എവിടെയായിരുന്നു? ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ എന്നുകേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തുക പൈതല്‍മലയും ആറളവും കണ്ണൂരിലേയും തലശ്ശേരിയിലേയും കോട്ടകളും പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്കുമൊക്കയാണ്. ഇവയെല്ലാം കാണേണ്ടവതന്നെ. എന്നാല്‍ പാലക്കയംതട്ടും വയലപ്രയും വെള്ളിക്കീലും ചൂട്ടാട് ബീച്ചും പോലെ മിക്കവരും കാണാത്ത ഇടങ്ങളുമുണ്ട് കണ്ണൂരില്‍. മിക്കതും സാമൂഹികമാധ്യമങ്ങളിലൂടേയും മറ്റും പ്രസിദ്ധമായവ. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങളാണ് മിക്കയിടത്തും ഒരുക്കിയിട്ടുള്ളത്. മുഴപ്പിലങ്ങാട് ഏഷ്യയിലെ ഏറ്റവും വലുതും കേരളത്തിലെ ഒരേയൊരു ഡ്രൈവ് ഇന്‍ ബീച്ചുമാണ് മുഴപ്പിലങ്ങാട്ടേത്. ആറുകിലോ മീറ്ററോളം കടല്‍തീരത്ത് ഡ്രൈവ് ചെയ്ത് രസിക്കാം. കണ്ണൂര്‍ തലശ്ശേരി ദേശീയപാതയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി സ്ഥാനം. കണ്ണൂരില്‍ നിന്ന് 16 കിലോ മീറ്ററും തലശ്ശേരിയില്‍നിന്ന് എട്ടുകിലോമീറ്ററും ദൂരം. ഏറെ ... Read more