Tag: തമിഴ്നാട്
മണ്‍സൂണെത്തുന്നതിന് മുന്‍പേ പോകാം മംഗലാപുരത്തെ ഈ ഇടങ്ങളിലേക്ക്
കേരളവും തമിഴ്നാടും വിട്ട് കര്‍ണ്ണാടകയിലേക്കിറങ്ങി നോക്കിയാല്‍ ആരെയും ഞെട്ടിക്കുന്ന കാഴ്ചകളാണ്. വെള്ളച്ചാട്ടങ്ങളും പുരാതന ക്ഷേത്രങ്ങളും ഗംഭീര കൊട്ടാരങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും അതിപുരാതനമായ സംസ്കാരങ്ങളും ഒക്കെയായി കൊതിപ്പിക്കുന്ന കുറേ സ്ഥലങ്ങള്‍. ഒരിക്കലും അവസാനിക്കാത്ത ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ കാര്യങ്ങള്‍ ഇനിയും ഒരുപാടുണ്ട് .അങ്ങനെ നോക്കുമ്പോള്‍ ഇവിടുത്തെ കാഴ്ചകളില്‍ തീര്‍ച്ചായും ഉള്‍പ്പെടുത്തേണ്ട നാടാണ് മംഗലാപുരം. മംഗളാ ദേവിയുടെ നാട് എന്നറിയപ്പെടുന്ന ഇവിടം ഇന്ത്യയിലെ വിദ്യാഭ്യാസ ഹബ്ബുകളില്‍ ഒന്നുകൂടിയാണ്. ക്ഷേത്രങ്ങളും മറ്റ് മനോഹരമായ കെട്ടിടങ്ങളും ഒക്കെയായി ആരെയും ആകര്‍ഷിക്കുന്ന ഭംഗി ഈ നാടിനുണ്ട്. ഇവിടെ കാണുവാന്‍ കാഴ്ചകള്‍ ഒരുപാടുണ്ട്. അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഇവിടുത്തെ വെള്ളച്ചാട്ടങ്ങള്‍. മംഗലാപുരത്തു നിന്നും സന്ദര്‍ശിക്കുവാന്‍ പറ്റിയ പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങള്‍ പരിചയപ്പെടാം… ഹനുമാന് ഗുണ്ടി വെള്ളച്ചാട്ടം മംഗലാപുരത്തിനു സമീപത്തായി ഏറ്റവും മനോഹരമായ രീതിയില്‍ ആസ്വദിക്കുവാന്‍ പറ്റിയ വെള്ളച്ചാട്ടമാണ് ഹനുമാന്‍ഗുണ്ടി വെള്ളച്ചാട്ടം. പ്രാദേശികമായി സുത്തനാഹബ്ബി വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ഇത് അധികമാരും എത്തിച്ചേരാത്ത ഒരിടത്താണ് സ്ഥിതി ചെയ്യുന്നത്. കുദ്രേമുഖ് ദേശീയോദ്യാനത്തിന്റെ ഭാഗമായ കുന്നുകളില്‍ സ്ഥിതി ... Read more
കാഴ്ച്ചയുടെ നിറവസന്തമൊരുക്കി രാജാപ്പാറമേട്
പ്രകൃതി സൗന്ദര്യത്താല്‍ നിറഞ്ഞുനില്ക്കുന്ന രാജാപ്പാറമേട് വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളില്‍ ഒന്നാണ്. പ്രകൃതി മനോഹാരിതയ്ക്കൊപ്പം നാടിന്റെ ഐതിഹ്യ പെരുമയും രാജാപ്പാറമേട്ടിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ശാന്തന്‍പാറയ്ക്ക് സമീപമുള്ള രാജാപ്പാറമേടില്‍ തമിഴ്നാട്ടിലെ തോണ്ടാമാന്‍ രാജവംശത്തിലെ രാജാവ് ഏറെ നാള് ഒളിവില്‍ താമസിച്ചതയാണ് ഐതിഹ്യം. പുതുക്കോട്ട കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന രാജാവ് ശത്രുക്കളുടെ ആക്രമണത്തില്‍നിന്നും താല്‍ക്കാലിക രക്ഷ നേടിയാണ് ഇവിടെയെത്തിയത്. തന്റെ വാസസ്ഥാനത്തിന് ചുറ്റും മണ്‍കോട്ട തീര്‍ത്തും ഒരു വംശത്തിന്റെ മുഴുവന്‍ സമ്പത്ത് ഇവിടുത്തെ വന്‍ മലയുടെ ചെരുവില്‍ പാറയില്‍ തീര്‍ത്ത അറയില്‍ കാത്തുവച്ചുമാണ് രാജാവ് കഴിഞ്ഞത്. അറയുടെ കല്ലുകൊണ്ടുള്ള വാതില്‍ തുറക്കാന്‍ ഒരു ചങ്ങലയും സ്ഥാപിച്ചു. സമീപത്തുള്ള തടാകത്തിലാണ് ചങ്ങലയുടെ മറ്റേയറ്റം ഒളിപ്പിച്ചിരിക്കുന്നത്. ചങ്ങല വലിച്ചാല്‍ മലയിലെ കല് കതക് തുറക്കുമെന്നാണ് പറയപ്പെടുന്നത്. അങ്ങനെ ഈ വമ്പന്‍ മലയ്ക്ക് കതകു പലകമേടെന്നും രാജാവ് താമസിച്ച സ്ഥലത്തിന് രാജാപ്പാറ എന്നും പേരുവന്നു. എന്നാല്‍, ഇന്നും ചങ്ങലയും കതകും കണ്ടെത്താന്‍ ആര്‍ക്കുമായിട്ടില്ല. മൂന്നാര്‍ തേക്കടി സംസ്ഥാനപാതയില്‍നിന്നും രണ്ട് ... Read more
മനം മയക്കുന്ന വനക്കാഴ്ച്ചകളൊരുക്കി പറമ്പിക്കുളം
ഏഷ്യന്‍ തേക്കുകളില്‍ പ്രധാനി കന്നിമാര തേക്കും ഡാമുകളും വന്യജീവികളും ഒരുക്കുന്ന കാടിന്റെ വശ്യതയാണ് മറ്റു കടുവാ സങ്കേതങ്ങളില്‍ നിന്നും പറമ്പിക്കുളത്തെ വേറിട്ടുനിര്‍ത്തുന്നത്. പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലാണെങ്കിലും പറമ്പിക്കുളത്തെത്താന്‍ സഞ്ചാരികള്‍ തമിഴ്നാട്ടിലെ സേത്തുമട വഴി ആനമല കടുവാ സങ്കേതത്തിലൂടെ ടോപ്സ്ലിപ്പ് എന്ന പുല്‍മേടു കടക്കണം. പറമ്പിക്കുളത്ത് ആദിവാസി ഊരുകളുമായി ബന്ധപ്പെട്ടുള്ള 40 കിലോമീറ്റര്‍ ദൂരമാണ് പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലെ ആനമല കടുവാ സങ്കേതം മുതല്‍ പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ എല്ലാ ഭാഗങ്ങളിലും പുള്ളിമാന്‍, കേഴമാന്, കാട്ടുപോത്ത് (ഇന്ത്യന്‍ ഗോര്‍), ആന തുടങ്ങിയവയുണ്ടാവും. ബ്രിട്ടിഷ് ഭരണ കാലത്ത് മരം കടത്തുന്നതിനും യാത്രയ്ക്കുമായി ഉപയോഗിച്ചിരുന്ന ട്രാംവേയും അവയുടെ ശേഷിപ്പുകളും ചിത്രങ്ങളുമെല്ലാം ആസ്വാദനത്തിനൊപ്പം അറിവും നല്‍കും. വന്യമൃഗങ്ങളെ വളരെ അടുത്തു നിന്നു കാണാനുളള സൗകര്യവും പറമ്പിക്കുളത്തുണ്ട്. സഞ്ചാരികളെ വനം വകുപ്പിന്റെ വാഹനത്തില്‍ കയറ്റി സഫാരിയുണ്ട്. കുടുംബവുമായി എത്തുന്നവര്‍ക്ക് താമസ സൗകര്യമുള്‍പ്പെടെയുള്ള പ്രത്യേക പാക്കേജുകളും വനം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുക്കിങ്ങിന് ആനപ്പാടിയില്‍ ഇന്‍ഫര്‍മേഷന്‍ ... Read more
കടുവകളുടെ എണ്ണത്തില്‍ വയനാട് ഒന്നാമത്
കര്‍ണാടക – തമിഴ്നാട് സംസ്ഥാനങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന വയനാട്, വയനാട് സൗത്ത്, നോര്‍ത്ത് വയനാട് വന്യജീവി സങ്കേതങ്ങളില്‍ കടുവകളുടെ എണ്ണം വര്‍ധിച്ചതായി കണക്കെടുപ്പില്‍ കണ്ടെത്തി. കേരളത്തിലെ പറമ്പിക്കുളം, പെരിയാര്‍ വന്യജീവി സങ്കേതങ്ങള്‍ ഇതോടെ വയനാടിന് പിന്നിലായി. വനം-വന്യജീവി വകുപ്പ് ക്യാമറ സ്ഥാപിച്ച് തയ്യാറാക്കി കണക്ക് പ്രകാരം വയനാട് വന്യജീവി സങ്കേതത്തില്‍ 84 കടുവകള്‍ ഉള്ളതായാണ് കണക്ക്. എന്നാല്‍ പറമ്പിക്കുളം, പെരിയാര്‍ എന്നിവിടങ്ങളില്‍ 25 വീതം കടുവകള്‍ മാത്രമാണ് ഉള്ളതെന്നാണ് കണക്കുകള്‍. 2017-2018 കാലയളവിലായിരുന്നു ക്യാമറ സ്ഥാപിച്ചുള്ള കടുവകളുടെ കണക്കെടുപ്പ് നടന്നത്. കേരളത്തിലൊട്ടാകെ 176 കടുവകള്‍ ഉണ്ട്. അതേ സമയം ഒരു വയസില്‍ താഴെയുള്ള കടുവ കുഞ്ഞുങ്ങളെ കണക്കില്‍പ്പെടുത്തിയിട്ടില്ല. ഇവയടക്കം 250 ലധികം കടുവകള്‍ കേരളത്തില്‍ ഉണ്ടാകുമെന്ന് വനംവകുപ്പിന്റെ കണക്കുകള്‍ പറയുന്നു. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍ നിലമ്പൂര്‍ സൗത്ത്, നിലമ്പൂര്‍ നോര്‍ത്ത് വനം ഡിവിഷനുകളില്‍ ക്യാമറ സ്ഥാപിച്ചിരുന്നില്ല. സംസ്ഥാനത്തെ 36 വനം ഡിവിഷനുകളില്‍ മറ്റെല്ലായിടത്തും ഒളിക്യാമറ നിരീക്ഷണം നടത്തി. ചീഫ് വൈല്‍ഡ് ലൈഫ് ... Read more
ചരിത്രമേറെയുള്ള തമിഴ്നാട് ; അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍
ദ്രാവിഡ സംസ്കാരത്തിന്റെ ഹൃദയം…വ്യത്യസ്തമായ സംസ്കാരവും കാഴ്ചകളുമായി കാത്തിരിക്കുന്ന നാട്…തമിഴ്നാട്. നൃത്തവും സംഗീതവും ഒക്കെയായി സംസ്കാരത്തിന്റ മറ്റൊരു രീതിയിലേക്ക് ആളുകളെ കൈപിടിച്ചുയര്‍ത്തുന്ന ഇടം…സഞ്ചാരികളെയും തീര്‍ഥാടകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഇവിടെ എത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഒരുപാടുണ്ട്. തമിഴ്നാട് പേരുകേട്ടിരിക്കുന്ന 10 കാര്യങ്ങള്‍ പരിചയപ്പെടാം. മീനാക്ഷി അമ്മന്‍ ക്ഷേത്രം, മധുരൈ മൂവായിരത്തിഞ്ഞൂറോളം വര്‍ഷത്തെ പഴക്കമുള്ള മധുര മീനാക്ഷി ക്ഷേത്രം ലോകത്തിലെ തന്നെ വിസ്മയങ്ങളില്‍ ഒന്നാണ്. പതിനഞ്ച് ഏക്കറില്‍ നിറഞ്ഞ് നില്ക്കുന്ന ഈ ക്ഷേത്ര സമുച്ചയം അതിന്റെ 12 ഗോപുരങ്ങളാലും നാലായിരത്തി അഞ്ഞൂറോളം തൂണുകളാലും ഉയര്‍ന്ന് നില്‍ക്കുന്നത് കാണുമ്പോള്‍ ദൈവ വിശ്വാസം ഇല്ലാത്ത ആളുകള്‍ പോലും ഒന്ന് തൊഴുതുപോകും. ഇപ്പോള്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു സ്വയംഭൂ വിഗ്രഹം കണ്ടെടുത്തത് ദേവേന്ദ്രനാണെന്നാണ് ഐതീഹ്യം. ഇതേത്തുടര്‍ന്ന് ശിവ ഭക്തനായ ഇന്ദ്രന് ഇവിടെ ഒരു ക്ഷേത്രം സ്ഥാപിക്കുകയായിരുന്നു. ഈ ക്ഷേത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുള്ളതായി തെളിഞ്ഞിട്ടുണ്ട്. പ്രാചീന കാലത്ത് എഴുതപ്പെട്ടിട്ടുള്ള തമിഴ്കൃതികളില്‍ ഈ ക്ഷേത്രത്തെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ട്. അതാണ് ഈ ... Read more
വേനല്‍ രൂക്ഷമാകുന്നു; തേക്കടിയില്‍ ബോട്ട് സര്‍വീസ് നിയന്ത്രിച്ചേക്കും
വേനല്‍ കടുത്തതോടെ തേക്കടിയില്‍ ബോട്ട് സര്‍വീസ് നിയന്ത്രണത്തിനു സാധ്യത. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 114.05 അടിയിലേക്കു താഴ്ന്നിരിക്കുകയാണ്. വേനല്‍മഴ കാര്യമായി ലഭിക്കാത്തതും തമിഴ്നാട് അണക്കെട്ടില്‍നിന്ന് വെള്ളം കൊണ്ടുപോകുന്നതിനാലും ജലനിരപ്പ് ഇനിയും കുറയാനാണ് സാധ്യത. സെക്കന്‍ഡില്‍ 170 ഘനയടി വെള്ളമാണ് ഇപ്പോള്‍ തമിഴ്നാട് കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസം അണക്കെട്ടിന്റെ പരിസരങ്ങളില്‍ ചെറിയതോതില്‍ മഴ ലഭിച്ചിരുന്നു. ഇതിനാല്‍ ചെറിയ തോതില്‍ നീരൊഴുക്കുണ്ടായിരുന്നു. എന്നാല്‍, കടുത്ത ചൂടായതോടെ നീരൊഴുക്ക് പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ജലനിരപ്പ് ക്രമാതീതമായി കുറയുന്നതോടെ തേക്കടിയിലെ ബോട്ട് സര്‍വീസുകള്‍ നിയന്ത്രിക്കാനുള്ള നടപടികളെക്കുറിച്ച് വകുപ്പ് ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ജലനിരപ്പ് 110 അടിയില്‍ താഴേയ്ക്ക് എത്തിയ സമയത്ത് ബോട്ടുകളില്‍ കയറ്റുന്ന സഞ്ചാരികളുടെ എണ്ണം കുറച്ച് വലിയ ബോട്ടുകളുടെ സര്‍വീസ് ഭാഗികമായി നിയന്ത്രിച്ചിരുന്നു. കൂടാതെ ഇപ്പോഴുള്ള ബോട്ട് ലാന്‍ഡിങ് ഒരു കിലോമീറ്ററോളം ഇറക്കി താത്കാലികമായ ലാന്‍ഡിങ് സംവിധാനമാണ് ഒരുക്കിയിരുന്നത്. 105 അടിക്കു താഴേയ്ക്ക് ജലനിരപ്പെത്തുന്നതോടെ ബോട്ട് സര്‍വീസ് നിര്‍ത്താനാണ് അധികൃതരുടെ നീക്കം. വേനല്‍ ശക്തമാണെങ്കിലും ഇതൊക്കെ അവഗണിച്ച് ഒട്ടേറെ ... Read more
അതായിരുന്നു മാഞ്ചോലൈയിലേക്കുള്ള പ്ലാന്‍ ‘ഋ’
കരിമ്പനക്കാറ്റു വീശുന്ന തെങ്കാശി ഗ്രാമത്തിലേക്ക് ഒരിക്കല്‍ പോയ വഴികളിലൂടെ ഒന്നുകൂടി അലഞ്ഞുതിരിയണമെന്ന പൂതിയുമായാണ് നബിദിനത്തില്‍ ബസ്സ് കയറിയത്. രണ്ടുവര്‍ഷം മുന്‍പുള്ള ആ ആദ്യ പെപ്പിനോ യാത്രയില്‍ പരിചയപ്പെട്ട കമ്പിളി ഊരിലെ മാരിമുത്തുവിനെ ഒരിക്കല്‍കൂടി കണ് പാര്‍ക്കണം. അവന്റെ ബൈക്കിലിരുന്നൊന്ന് ഊര് ചുറ്റാം എന്നായിരുന്നു അന്നേ മനസ്സില്‍ കോറിയിട്ട പ്ലാന്‍ എ. ഇല്ലെങ്കില്‍ അന്ന് വിട്ടുപോയ കാശി വിശ്വനാഥ കോവില്‍ കയറിയിറങ്ങി ചുറ്റുപാടും അലയലായിരുന്നു പ്ലാന്‍ ബി. കോവിലിലെത്തി മാരിമുത്തുവിനെ വിളിച്ചപ്പോള്‍ സ്ഥലത്തില്ല. പ്ലാന്‍ എയും പ്ലാന്‍ ബിയും നടക്കില്ലെന്നായപ്പോള്‍ ഒരു ഫാന്‍സി കടയില്‍ കയറിയപ്പോള്‍ പ്ലാന്‍ ഋ മുന്നിലെത്തി വീട്ടിലെത്തിയാല്‍ ചക്കിമോള്‍ക്ക് സമ്മാനിക്കാനുള്ള മുത്തുമാല വാങ്ങാന്‍ ആ കടയില്‍ കയറിയതും മൊഞ്ചനൊരുത്തന്‍ അവിടെയിരുന്ന് മൊബൈലില്‍ ഖല്ബില് തേനൊഴുകണ മാപ്പിളപ്പാട്ടും കേട്ടിരിക്കുന്നു. അവന് മലയാളിയാണല്ലേ എന്ന ആത്മഗതം പറഞ്ഞ് കടക്കാരനോട് കിട്ടിയ അവസരത്തില്‍ ചോദിച്ചു… അണ്ണൈ ഇവിടെ അടുത്തു കാണാന്‍ പറ്റിയ സ്ഥലങ്ങള്‍. താമസമുണ്ടായില്ല ഒരു പേപ്പറില്‍ അവന് ഇങ്ങനെ കുറിച്ചു തന്നു. ... Read more
കുമളി ഡിപ്പോയിലേക്ക് 10 മണ്ഡലകാല സ്പെഷ്യല്‍ ബസുകള്‍ അനുവദിച്ചു
ശബരിമല മണ്ഡലകാലത്ത് തീര്‍ഥാടകരുടെ യാത്രാസൗകര്യത്തിനായി 10 കെ.എസ്.ആര്.ടി.സി. ബസുകള്‍ കുമളി ഡിപ്പോയ്ക്ക് അനുവദിച്ചു. കുമളിയില്‍ നിന്ന് പമ്പയിലേക്ക് സ്പെഷ്യല്‍ സര്‍വീസ് എന്ന പേരിലാണ് ബസുകള്‍ ഓടുക. നവംബര്‍ 17 മുതലാണ് ഈ സര്‍വീസുകള്‍ ആരംഭിക്കുക. തമിഴ്നാട്, കര്‍ണാടക തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തുന്നവര്‍ക്കും പ്രാദേശിക തീര്‍ഥാടകര്‍ക്കും പ്രയോജനമാണ് ശബരിമല സ്പെഷ്യല്‍ സര്‍വീസുകള്‍. തീര്‍ഥാടകരുടെ തിരക്കനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ കുമളിയില്‍നിന്ന് ആരംഭിക്കുവാനും കെ.എസ്.ആര്.ടി.സി. അധികൃതര്‍ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ശബരിമല സീസണിലും സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തിയിരുന്നു. ഇതിന് മികച്ച കളക്ഷന്‍ ലഭിച്ചിരുന്നു. ഇതിനുപുറമേ മകരവിളക്ക് ദിവസവും കുമളി-കോഴിക്കാനം സ്പെഷ്യല്‍ സര്‍വീസ് കെ.എസ്.ആര്.ടി.സി. നടത്തുന്നുണ്ട്. കഴിഞ്ഞ മകരവിളക്കുദിവസം മാത്രം രണ്ടുലക്ഷത്തോളം രൂപയുടെ വരുമാനമാണ് കെ.എസ്.ആര്.ടി.സി.ക്കു ലഭിച്ചത്. ശബരിമല മണ്ഡലകാല ഒരുക്കങ്ങള്‍ക്കായി കഴിഞ്ഞ ദിവസം പഞ്ചായത്തുകള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം ജില്ലാ ഭരണകൂടം അനുവദിച്ചിരുന്നു. തീര്‍ഥാടന കാലയളവില്‍ അയ്യപ്പഭക്തര്‍ കൂടുതലെത്തുന്ന പെരുവന്താനം, പീരുമേട്, വണ്ടിപ്പെരിയാര്‍, കുമളി പഞ്ചായത്തുകള്‍ക്കാണ് തുക അനുവദിച്ചത്.
ജയലളിതയുടെ ഹെലികോപ്ടര്‍ തമിഴ്നാട് സര്‍ക്കാര്‍ വില്‍ക്കുന്നു
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഹെലികോപ്ടര്‍ വില്‍ക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. ജയലളിത ഉപയോഗിച്ചിരുന്ന 412 ഇപി എന്ന ഹെലികോപ്ടറാണ് തമിഴ്നാട് സര്‍ക്കാര്‍ വില്ക്കാന് തീരുമാനിച്ചിരിക്കുന്നത്. ഹെലികോപ്ടറിന്റെ പഴക്കം പരിഗണിച്ചാണ് വില്‍പ്പനയെന്നും വില്‍പ്പനയ്ക്കായി സ്റ്റേറ്റ് ട്രേഡിങ് കോര്പ്പറേഷന് ഓഫ് ഇന്ത്യ(എസ്.ടി.സി)യെ ഏല്‍പ്പിച്ചിരിക്കുകയാണ് സര്‍ക്കാറെന്നുമാണഅ റിപ്പോര്‍ട്ടുകള്‍. ഇരട്ട എന്‍ജിനുള്ള ഈ ഹെലികോപ്ടര്‍ 2006-ല്‍ ആണ് ജയലളിത വാങ്ങുന്നത്. 11പേര്‍ക്ക് ഇതില്‍ യാത്രചെയ്യാം. ജയലളിത ഔദ്യോഗിക ആവശ്യങ്ങള്‍ക്കും കോടനാട് എസ്റ്റേറ്റില്‍ സുഖവാസത്തിനു പോകുന്ന വേളകളിലുമാണ് ഹെലികോപ്ടര്‍ കൂടുതലായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന്റെ കൈയ്യിലുള്ള ഈ ഹെലികോപ്ടര്‍ ഇപ്പോള്‍ ചെന്നൈ വിമാനത്താവളത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം; ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. പതിനൊന്നു വര്‍ഷം മുമ്പുതന്നെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെങ്കിലും നടപ്പാക്കാന്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന് കോടതി വിമര്‍ശിച്ചു. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരും പിന്‍സീറ്റ് യാത്രക്കാരും നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്ന് വ്യക്തമാക്കി 2007ല്‍ തന്നെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. അന്ന് ഉത്തരവ് ഇറക്കുകയും ഇക്കാര്യം അറിയിച്ച് പത്രപ്രസ്താവന നല്‍കുകയും ചെയ്തതല്ലാതെ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ജസ്റ്റിസുമാരായ എസ് മണികുമാര്‍, സുബ്രഹ്മണ്യന് പ്രസാദ് എന്നിവര്‍ വിമര്‍ശിച്ചു. ഉത്തരവ് നടപ്പാക്കാനെടുത്ത നടപടികള്‍ വിശദീകരിച്ച് സത്യവാങ്മൂലം നല്കാന് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്കി. കെകെ രാജേന്ദ്രന് നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി നടപടി. റോഡ് അപകടങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും പിന്‍സീറ്റ് യാത്രക്കാര്‍ക്കും തലയ്ക്കു ഗുരുതരമായ പരിക്ക് ഏല്ക്കുന്നുണ്ട്. വണ്ടി ഓടിക്കുന്നവരോ പിന്‍സീറ്റ് യാത്രക്കാരോ നിയമത്തെക്കുറിച്ച് ബോധവാന്മാരാകണം എന്നില്ല, സുരക്ഷയ്ക്ക് അവര്‍ വേണ്ടത്ര മുന്‍ഗണന കൊടുക്കണം എന്നുമില്ല. എന്നാല്‍ സര്‍ക്കാരിന്റെ കാര്യം അങ്ങനെയല്ല. ... Read more
കേരളത്തിന് ഒരു ലക്ഷം ലിറ്റര്‍ ‘അമ്മ’ കുപ്പിവെള്ളം
പ്രളയക്കെടുതിയില്‍ കഴിയുന്ന കേരളത്തിന് തമിഴ്നാടിന്റെ ദാഹജലം. തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിലേക്ക് ഒരു ലക്ഷം ലിറ്റര്‍ കുപ്പിവെള്ളം അയച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ കുടിവെള്ള വിതരണ കമ്പനിയായ ‘അമ്മ’ ബ്രാന്‍ഡ് കുപ്പിവെള്ളമാണ് കേരളത്തിലേക്ക് അയച്ചത്. പതിനൊന്ന് ലോറികളാണ് കുപ്പിവെള്ളവുമായി കേരളത്തിലേക്ക് തിരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി രൂപ സാമ്പത്തിക സഹായം നല്‍കിയതിന് പുറമേ ഭക്ഷ്യ സാധനങ്ങളും മരുന്നുകളുമടക്കം ഒട്ടനവധി അവശ്യ സാധനങ്ങളാണ് തമിഴ്നാട് കേരളത്തിന് നല്‍കിയിട്ടുള്ളത്. അരി, ധാന്യങ്ങള്‍, മരുന്നുകള്‍ എന്നിവയടക്കം നാല് കോടിയോളം വിലമതിക്കുന്ന വസ്തുക്കളാണ് തമിഴ്നാട് കേരളത്തിന് സഹായമായി നല്‍കിയത് എന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ദാരിദ്ര്യനിര്‍മാജനത്തിന്റെയും ചുമതല വഹിക്കുന്നു മന്ത്രി എസ്പി വേലുമണി അറിയിച്ചു.